നിദ്രാഭംഗിണി – ഒരു സിഎസ് പെണ്ണ് കാണൽ


ഒരിക്കൽ മാത്രം കണ്ട   ഒരു പെണ്‍കുട്ടിക്ക്  ഒരു  രാത്രിയിലെ ഉറക്കം മുഴുവൻ കളയാൻ  കഴിയുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല  ..
ജീവിതത്തിൽ അതും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു  …. 

 

നിദ്രാഭംഗിണി .. ഇടക്കെപ്പോഴോ ഉറങ്ങി വന്നപ്പോൾ . വർദ്ധിച്ച ഹൃദയമിടിപ്പുകൾക്കിടയിലും   സ്വപ്നമായ് !!

രണ്ടു മാസം മുൻപെന്നു തോന്നുന്നു , ഒരുച്ച മയക്കത്തിന്റെ ആലസ്യത്തിൽ പാലക്കാടൻ കാറ്റേറ്റ് തളർന്നുറങ്ങുന്ന നിമിഷത്തെ ഭംഗിച്ചുകൊണ്ടു  ഫോണ്‍ ബെല്ലടിച്ചത്  .. സ്വാഭാവികമായും അതൊരു  പ്രൊപ്പോസൽ ആയിരുന്നു .. അയാളുടെ മകൾക്ക് വേണ്ടിയായിരുന്നു  .. കുട്ടി സിഎസ് പഠിക്കുന്നു എന്നാണ് പറഞ്ഞത്  …

ജാതകച്ചേർച്ച നോക്കൽ എന്ന നൂലാമാല കഴിഞ്ഞു അത് മുന്നിലേക്കെത്തി .. മൂന്നോ നാലോ തവണ ആ കുട്ടിയുടെ അച്ഛൻ വിളിചിരുന്നതുകൊണ്ടും ഒരുപാട് സംസാരിച്ചിരുന്ന ആളായതുകൊണ്ടും വീട്ടുകാർ അത് കാര്യമായി തന്നെ ഏറ്റെടുത്തു  ..കമ്പനി സെക്രടറി കോഴ്സ്  പഠിക്കുന്ന ഒരു കുട്ടി എന്ന് കേട്ടപ്പോൾ  മനസ്സിൽ ഒരു മോഹമുദിച്ചു  , ഈശ്വരാ എങ്കിൽ മുടങ്ങിക്കിടക്കുന്ന  എംബിഎ  പൂർത്തിയാക്കാം  … അക്കൌണ്ടനസി  പാടായതുകൊണ്ടാണ് എംബിഎ പാതി വഴിയിൽ ഉപേക്ഷിച്ചത് ..

നാളുകളുടെ കാത്തിരിപ്പുകൾക്ക് ശേഷം  ആ ദിവസം വന്നെത്തി .. അതെ  പെണ്ണ് കാണൽ !!   ഒരു വലിയ ഹാളിന്റെ ഇരുവശത്തും ഒരേ രീതിയിൽ   പണി കഴിപ്പിച്ചിരുന്ന ആ വീടിന്റെ സ്വീകരണ മുറിയിലേക്ക് കയറുന്നതിനു മുൻപ് ശ്രദ്ധിച്ചത്  എവിടെയോ കണ്ടു മറന്ന  പാലട പ്രഥമൻ പോലത്തെ നിറമുള്ള  ബ്രതർ- ഇൻ-ലോയുടെ  മുഖമാണ് .. ഏതൊക്കെയോ മലയാളം ടെലിവിഷൻ സീരിയലുകളിലാണ്  അതെന്നു പിനീട് മനസിലായി  ..

തണുത്ത നാരങ്ങാ വെള്ളതിൽ ചൊക്കലെറ്റു ക്രിസ്ടൽ  പാകിയ ഗ്ലാസുമായി ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു

” ഇതു താനോ അത് ”  എന്നൊരു സംശയം മനസ്സിൽ ഉദിചപ്പൊഴെക്കും   ബ്രതർ- ഇൻ-ലോ ഒരു ചെറു ചിരിയോടെ പറഞ്ഞു , ഇതെൻറെ വൈഫ്‌   ..  . നല്ല ദാഹം ഉണ്ടായിരുന്നതുകൊണ്ടും  ചൂട് 41 ഡിഗ്രിയിൽ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടും  ഒന്ന് രണ്ടു ഗ്ലാസ്‌ കൂടെ കിട്ടിയാൽ കൊള്ളാം എന്നുണ്ടായിരുന്നെങ്കിലും  ചായ വാരാനിരിക്കുന്നതല്ലേ ഉള്ളൂ എന്ന് സമാധാനിച്ച് അതും കുടിച്ചു സംസാരത്തിൽ മുഴുകി …

ഭാവികയെ വിളിക്കൂ എന്നൊരു ശബ്ദം ഇടക്ക്  കേട്ടപ്പോൾ ഒന്നുകൂടെ ഉഷാറായി കാത്തിരുന്നു .. ഫോട്ടോയോ , യാതൊരു വിവരമോ ദർശിക്കാതെ രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ  കാണാൻ പോകുന്നതിന്റെ എല്ലാ ആകാഷയും ഉണ്ടായിരുന്നു  ..

അഞ്ജരയടിയിൽ  മേലെ ഉയരമുള്ള ആപ്പിൾ കളറിലുള്ള ഒരു രൂപം പ്രത്യക്ഷമായി .. ..  ഇളം ചുവപ്പ് നിറത്തോടെയുള്ള കണ്ണുകൾക്ക്‌ പിറകെ അലസ്യമായ് ഒഴുകുന്ന  ചുരുണ്ട മുടി …

ആ കുട്ടിയുടെ അച്ഛൻ പറഞ്ഞു , മോൾ മൂന്നു മണിക്കൂർ മുൻപ് ചെന്നെയിൽ നിന്നും വന്നതേ ഉള്ളൂ  ..

സാന്ടൽ സ്പ്രേയുടെ മണം അടിച്ചപ്പോൾ പെട്ടെന്ന് ഓര്മ്മ വന്നത്  , വെയിലും മഴയും തട്ടാതെ തഴച്ചു വളർന്ന മറയൂർ കാടുകളിലെ ഒത്ത ചന്ദന മരത്തിന്റെ ചിത്രമാണ് ..

സാധാരണ വർത്തമാനങ്ങൾക്ക്‌  ശേഷം , നിങ്ങൾക്കെതെങ്കിലും സംസാരികണേൽ ആവാം എന്ന് കേട്ടപ്പോൾ .. എണീറ്റ്‌ നടന്നു  ..

ഡൈനിംഗ് ടേബിളിലെ കസേര ചൂണ്ടി ആ കുട്ടി പറഞ്ഞു , ഇരിക്കൂ
കുഴപ്പമില്ല , നില്ക്കുന്നതിലാണ് ഞാൻ കംഫർട്ടബിൾ
അല്ല , ഇരിക്കൂ  എന്ന് വീണ്ടും പറഞ്ഞപ്പോൾ  നഴ്സറി ക്ലാസിലെ ഒരു കുടിയുടെ അനുസരണയോടെ  ഇരുന്നു  ..
തിരിച്ചു ഞാനും പറഞ്ഞു , ഇരിക്കൂ  …

എന്ത് പറഞ്ഞു സംസാരം ആരംഭിക്കണം  എന്ന് ഒരു നിമിഷം മറന്നു

ഭാവിക   സി എസ്  ചെയ്യുന്നു അല്ലെ ?
അതെ  ..
എന്നെക്കുറിച്ച് എന്തെങ്കിലും അറിയാമോ , ഞാൻ പ്രൊഫൈൽ ഡീറ്റെയില്സ്  പിഡിഎഫ്  ആക്കി കൊടുത്തിരുന്നു  ..
ഇല്ല , ഞാൻ രാവിലെ എത്തിയതെ ഉള്ളൂ  നോക്കാൻ സമയം കിട്ടിയില്ല  ..അല്ലെങ്കിലും നോക്കുന്നതിനെക്കാൾ നല്ലത് നേരിട്ട് പറയുന്നതല്ലേ ?

ഹ്മം അതല്ല ,  അപരിചിതരായ ആളോട് സംസാരിക്കുന്നതിലും നല്ലത്  എന്തെങ്കിലും അറിഞ്ഞ ശേഷം സംസാരിക്കുന്നതാണ്

പറഞ്ഞാൽ മതി ..

അങ്ങനെ ഞാൻ ചരിത്രം മുഴുവൻ വിളമ്പി  ..

പിജി  ചെയ്തത്  എസ്എൻആർ   സണ്‍സ് കോളേജിൽ എന്ന് പറഞ്ഞപ്പോൾ ചോദിച്ചു  

അതെവിടെയാണ്

ഹിന്ദുസ്ഥാൻ കോളേജ് കേട്ടിട്ടുണ്ടോ ?

അതിന്റെ അടുത്താണോ ?
അല്ല അതിന്റെ നേരെ എതിരെയാണ്  

അപ്പോഴേക്കും ചായ ഗ്ലാസും സ്നാക്ക്സുമായി ആ കുട്ടിയുടെ അമ്മ എത്തി ..

ഒരു ഇടവേളയിൽ അവൾ പറഞ്ഞു തുടങ്ങി
ഞാൻ ഡിഗ്രി ചെയ്തത്  സെയിന്റ് ട്രീഷ്യ  ഏറണാകുളം ആണ്

ഒരു നിമിഷം ഞാൻ തിരിച്ചു ചോദിച്ചു , സെന്റ്‌  തെരേസാസ് ?
ഹ്മം സെയിന്റ് ട്രീഷ്യ

പിജി   കോയമ്പത്തൂർ  …  എം എസ്സി മാത്സ്‌ പഠിക്കാൻ   കോയമ്പത്തൂർ   പോകേണ്ടല്ലോ  . സൊ എംസിഎ പോകാൻ ചില ആളുകൾ അട്വൈസ് ചെയ്തു , പക്ഷെ i dnt like that field അങ്ങനെ എംസിഎസ്  ചെയ്തു it was actually a great fun from beginning .. .and after that   CS   ……..

                         …       ഒരു മാസത്തിനുള്ളിൽ icsi യിൽ പേപ്പർ സബ്മിറ്റ് ചെയ്യണം പിന്നെ കുറെക്കൂടെ ട്രെയിനിംഗ് ഉണ്ട്  .. കുറെ
തിയറി  പേപ്പേർസ് പഠിക്കാനുണ്ടായിരുന്നു  ..       

                                                                           …        വേറെയും കുറെ പ്രൊപ്പൊസൽസ് വന്നതാണ് .. actually I am busy with studies .. ട്രെയിനിംഗ് ..  സിഎസ്  ന്നു പറഞ്ഞാൽ നമ്മൾ പ്പോഴും അപ്ഡേറ്റ്ട്‌  ആകണം

ആ നിമിഷം ഞാൻ  കേറി ഇടപെട്ടു , അറിയാം 19 തിയറി പേപ്പേർസ്  പിന്നെ ഏകദേശം ഒന്നര വർഷത്തോളം ട്രെയിനിംഗ്  ..

ഒരിടവേള കിട്ടിയെങ്കിൽ ചായ കുടിക്കാമായിരുന്നു എന്ന് തോന്നി ..പക്ഷെ ..
.
 19 തിയറി പേപ്പേർസ് ? അല്ല അതല്ല

അതെ , ഡിഗ്രി ചെയ്തവര്ക്ക്  ഫൌണ്ടേഷൻ കോഴ്സ് സ്കിപ് ചെയ്യാമല്ലോ  .. പിന്നെ എംസിഎസ് ചെയ്തവർക്കും എക്സികുട്ടിവ്  പ്രോഗ്രാമിലെ നാല് പേപ്പർ എഴുതെണ്ടല്ലോ  …( ഒരു മണിക്കൂർ ഹോംവര്ക്ക് ചെയ്തു മനസിലാക്കിയാണ് ഞാൻ പോയിരുന്നത് )

ഇപ്പോൾ എല്ലാം മാറി ..അത്ര പേപ്പർ വേണ്ട   ഞാൻ പറഞ്ഞല്ലോ നമ്മൾ എപ്പോഴും അപ്ഡേറ്റ്ട്‌  ആകണം

ഞാൻ രാവിലെ വരുമ്പോൾ ICSI സൈറ്റിൽ കേറി നോക്കിയതാണ് അതിനുള്ളിൽ അപ്ഡേറ്റ് ആയോ എന്നറിയില്ല എന്ന് ഞാൻ പറഞ്ഞു

ഭാവികയത് കേട്ടതായി ഭാവിച്ചില്ല

ഞങ്ങൾ സിഎസ്  , we are the top .. bridge between government and company
lot of responsibilities.. always stress and tension and have to sync with the local/national changes

 ചായ തണുത്തു കാണുമല്ലോ എന്നൊരു ചിന്ത മനസിലേക്ക് വന്നു ..പക്ഷെ  …

you know subbu episode right ?

സുബ്ബു ?  അതാരു എന്നാ മട്ടിൽ ഞാൻ ഞാൻ ചോദിച്ചു  സുബ്ബു ?
yeah subbu .. sahara case … it was even covered in malayalam news papers

ഇംഗ്ലീഷ് പേപ്പർ വായിക്കാൻ മിക്കപ്പോഴും ഡിക്ഷനറി വേണ്ടതോണ്ട് മലയാളമാണ് വായിക്കാറുള്ളത്  .. ദൂര വിദൂരതയിൽ ഞാൻ ഓർത്തെടുത്തു .. എവിടെയോ സഹാറ എന്ന് വായിച്ചത് …..ഏതു തിയറ്ററിൽ ഏതു പടം കളിക്കുന്നു എന്ന് ചോദിച്ചാൽ എനിക്കറിയാം .. ഒരു മാസത്തിനുള്ളിൽ റിലീസ് ചെയ്ത സിനിമകളോ കാണാൻ കൊള്ളാവുന്ന സിനിമകളോ എനിക്കറിയാം ..പെട്രോളിന്റെ , സ്വർണത്തിന്റെ , അരിയുടെ മുളകിന്റെ അങ്ങനെ അതിന്റെയൊക്കെ ഇപ്പോഴത്തെ വില നിലവാരം അറിയാം …ഇറങ്ങിയ പുതു വണ്ടികൾ അറിയാം .. അതല്ലാതെ  ഈ സുബ്ബു കുബ്ബു .. അതൊന്നും കൂടുതൽ വായിക്കാറില്ല .. പക്ഷെ ഇതൊന്നും … അതുകൊണ്ട് ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു

sorry , its national level scam .. and to be frank not my cup of tea so read roughly

എന്തോ അപ്രതീക്ഷിതം കേട്ട മാത്രയിൽ അടുത്ത ചോദ്യം ചോദിച്ചു ,

its ok  .. you know shashi sir right ? malabar one

ശശി ? മലബാർ  ? ദൂര വിദൂരതയിൽ ഞാൻ ഓർത്തെടുക്കാൻ  ശ്രമിച്ചു ..
ശശീന്ദ്രൻ ? മലബാര് സിമന്റ്സ്  ? അതാണോ

yeah right .. we filed that case for him ..

അത് ശരി  .. മലബാറിലെ ജീവനക്കാരൻ ആണെന്ന് അറിയാം പക്ഷെ പൊസിഷൻ അറിയില്ല  ..

you have to , he was the former CS there ..

ഓ ..അപ്പോൾ അങ്ങേർ  കമ്പനി സെക്രട്ടറി  ആയിരുന്നോ എന്ന് മനസ്സിൽ ഓർത്തു

and you know we have to be strong in laws too .. i am planning to do LLB

ഇനിയും നീ പഠിക്കുകയോ  ? ഇപ്പോഴേ പിടിച്ചാൽ കിട്ടുന്നില്ല എന്നോർത്ത് ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി  ..

 its not a must thing .. just need  an eye on constitutional changes

ചായ എങ്ങനെ ഉണ്ടെന്നു പോലും .. ഛെ ഈ പെണ്ണ് ഇങ്ങനെ നേരെ നോക്കി ഇരുന്നാൽ ഞാൻ ഇങ്ങനെ എന്ന് മനസിൽ ഓർത്തു .. ചായക്കപിൽ പിടി മുറുക്കി  അപ്പോഴേക്കും അവൾ പറഞ്ഞു  ..

കുറേപ്പേർ വന്നിരുന്നു എന്നെ കാണാൻ  .. ഭയങ്കര  തിരക്കായിരുന്നു സ്റ്റഡീസ് , പേപ്പർ പ്രസന്റേഷൻ  അങ്ങനെ .. പിന്നെ they were nuts .. they haven’t heard the name CS ..  happy at-least you ..

 ങ്ങനെ ഈ ചായ ഒന്ന് കുടിക്കാം .. സംസാരം ഏങ്ങനെ നിർതിപ്പിക്കാം എന്നോർത്ത് കപ്പിലേക്ക് നോക്കിയപ്പോൾ എന്തോ മനസിലായ പോലെ അവൾ പറഞ്ഞു  ..

raji  ….. clear the table 

രാജി ? അപ്പോഴാണ് ഞാൻ കണ്ടത് ജോലിക്ക് നിന്നിരുന്ന ഒരു ചേച്ചിയാണത് 

ആ ഗ്ലാസെടുതെക്കൂ എന്നവൾ പറഞ്ഞു

.. അവർ വന്നു എന്റെ ഗ്ലാസിലേക്കു നോക്കി .. മുഴുവൻ ചായയും അതിൽ ഉണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടാതെ അവർ അതെടുത്തു ഉള്ളിലേക്ക് പോയി കൂടെ സ്നാക്ക്സ് പ്ലേറ്റും

ഛെ , ഒരു മുടിൽ പോലും കുടിക്കാൻ .. അതൊർക്കുമ്പൊഴെക്കും അവൾ സംസാരിച്ചു തുടങ്ങി  ..

And you know ? the CA people ? they are doing our job too … .. and the industry needs more CS but  its tough to pass CS

ഓ  അത് ശരി  ..

എന്തെങ്കിലും വേറെ  പറഞ്ഞില്ലെങ്കിൽ അവളെന്നെ സിഎസ് എന്നാ വജ്രായുധം കൊണ്ട് കൊന്നു കൊലവിളിക്കും എന്ന് മനസ്സിൽ തോന്നിയതുകൊണ്ട് ഞാൻ ചോദിച്ചു  ..

എന്തൊക്കെയാണ് expectations ?

അവൾക്കൊന്നും മനസിലായില്ല എന്ന് തോന്നിയത് കൊണ്ട്  ചോദ്യം ആവർത്തിച്ചു  അല്ല , കല്യാണം കഴിക്കാൻ പോകുന്ന ആൾ ഏങ്ങനെ ആയിരിക്കണമെന്നാണ്  …

ഒന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു  .. nothing   much

അല്ല എന്നാലും ..

അറ്റ്ലീസ്റ്റ് പിജി കഴിഞ്ഞിരിക്കണമെന്നുണ്ട്  

അറ്റ്ലീസ്റ്റ് പിജി ? അതെന്താണ് ? ഡിഗ്രി കഴിഞ്ഞവർക്ക് വിവരം ഉണ്ടാവില്ലേ ?

അതല്ല  …അല്ലെങ്കിൽ complex  വരും   inferiority complex

ആർക്കു complex  ?

അല്ല ഞാൻ സിഎസ് ആയതോണ്ട്  ..കെട്ടാൻ പോകുന്നവൻ സിഎസ് ആയിരിക്കണമെന്നില്ല ..പിജി വേണം അല്ലെങ്കിൽ   inferiority complex
വരും

അതെനിക്ക് തോന്നുന്നില്ല .. its all depends on individuals   എന്ന് പറഞ്ഞു ഞാൻ നിർത്തി

ഒരു നിമിഷം ഞാൻ അവളുടെ കൈകളിലേക്ക് നോക്കി  … പച്ച നിറത്തിലുള്ള നെയിൽ പോളിഷ് മിന്നുന്ന വിരലുകൾ സത്യത്തിൽ വെയിലെട്ടാൽ ഇപ്പോ ഉരുകുമോ എന്ന് തോന്നിപ്പികുംപോലെ അത്ര വെളുപ്പ്‌  .. ഭക്ഷണം കഴിക്കാൻ മാത്രം അടുക്കളയില കയറുന്ന കുട്ടി ആയിരിക്കണം എന്ന് മനസ്സിൽ ഓർക്കുംപോഴേക്കും അവൾ പറഞ്ഞു

i know to prepare tea ..  Hotels are there and will get people too to cook food why we need to waste our time   ?
ഭയങ്കരം എന്ന് ഞാൻ മനസ്സിൽ ഓർത്തെങ്കിലും ഒന്നും മിണ്ടിയില്ല

എവിടെ ജോലി ചെയ്യാനാണ് താല്പ്പര്യം  എന്ന് ഞാൻ ചോദിച്ചു

I am about to get my register number cleared from ICSI sooner and already got many offers from chennai and  banglore  .. പക്ഷെ തീരുമാനിച്ചിട്ടില്ല  ..

അപ്പോൾ കേരളത്തിൽ സ്കോപ് തീരെ കുറവാണോ ?

no no .. there is 1:4 ratio difference in terms of salary

ഈ  ഫീൽഡ് ഇഷ്ട്ടപെടാൻ കാരണം ?

 freedom .. we are the top and no one above us .. no one to control us .. we are making policies for others and i love that

ഹം  ശരി  …

എന്നോട് വേറെ  എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ഞാൻ തിരക്കി
nothing .. all good എന്നവൾ പറഞ്ഞു

അങ്ങനെ ഞാൻ യാത്ര  പറഞ്ഞു  ഒരു കരിമ്പിൻ ജൂസും കുടിച്ച് പറഞ്ഞു ..

നമ്മൾ ഇപ്പോൾ കണ്ട കുടിയുടെ അച്ഛനെ ഒന്ന് വിളിച്ചു തരുമോ ?

ഫോണ്‍ എടുത്ത ഉടനെ പറഞ്ഞു  .. അച്ഛാ ഞാൻ ഇപ്പോൾ കാണാൻ വന്ന സജിത്ത് ആണ്  .. ഭാവിക നല്ല  കുട്ടിയാണ് നന്നായി സംസാരിക്കുന്നു .. എല്ലാം കൊണ്ടും എനിക്ക്  ഇഷ്ട്ടപ്പെട്ടു .. ഒരുപാട് ഇഷ്ട്ടപ്പെട്ടു .. അതുകൊണ്ട്  എന്നെക്കാളും വളരെ നല്ലൊരു പ്രൊപ്പോസൽ ഭാവികയെ കാത്തിരിക്കുന്നുണ്ട്  .. ക്ഷമിക്കണം .. എന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു

തിരികെ നടക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം  തോന്നി  ..

 ” തനിക്കു താഴെ പെണ്ണും , തനിക്കു മീതെ മണ്ണും  ” എന്നാരോ പറഞ്ഞത് ശരിയായാണോ എന്ന ശങ്കയിൽ   തല്ക്കാലം വിട

സജിത്ത്   ,    https://www.facebook.com/iamlikethisbloger  

 

 

© 2014, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2014 Sajith ph
This entry was posted in കഥ/കവിത. Bookmark the permalink.