പ്രണയവും പൊസ്സെസിവ്‌നസ്സും :)

                                                 

പ്രണയിക്കാത്ത ഒരുത്തന്‍ പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയെഴുതിയ  പോസ്റ്റാണിത്..   … യൂ ആര്‍ ടൂമച്ച് പൊസ്സെസിവ്‌ എന്ന് പറയാത്ത അല്ലെങ്കില്‍ കേള്‍ക്കാത്ത ഒരു പ്രണയവും ഇതു വഴി      കടന്നുപോയിട്ടില്ല്യ..  പൊസ്സെസിവ്‌നസ്സ് , സെല്‍ഫിഷ്‌നസ്സ് എന്നിവയിലൂടെയുള്ള ഒരെത്തിനോട്ടം ആണ് ഉദ്ദേശിക്കുന്നത്   …തെറ്റുണ്ടെങ്കില്‍ ഓര്‍ക്കുക , എക്സ്പീരിയന്‍സ്‌ ഇല്ലാതെ  എഴുതിയതാണിത്  🙂      

 

   

 

അലക്ഷ്യമായ കണ്ണുകളോടെ അതിരുകളില്ലാത്ത ആഗ്രഹത്തിന്‍റെ ധൈര്യവുമായി ഞാന്‍ അവളുടെ ഫെയിസ്ബുക്ക് മെസേജ്ബോക്സില്‍ ക്ലിക്ക് ചെയ്തു ഒരു നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ ടൈപ്പ് ചെയ്തു . .

“കുറച്ചു മറവി എടുക്കാനുണ്ടാവുമോ . ഒരുപാട് ഓര്‍മ്മകളുമായി അലയുന്ന ദാരിദ്രവാസിയാണ്‌ ഞാന്‍ … ”

ഞാന്‍ അതിനുമുന്‍പ് അവളെ കണ്ടിട്ടില്ല്യ , ഇങ്ങനെയൊക്കെ പരിചയപ്പെടുന്നതാണല്ലോ ഒരു ത്രില്‍ 🙂   ഉത്തരം പ്രതീക്ഷിച്ചല്ല  മെസ്സേജ് അയച്ചത് ..

ക്ലിം  .. മറുപടി വന്നു

ഉണ്ടല്ലോ…പക്ഷെ സ്വീകരിക്കാന്‍ വിശാലമായ മനസുവേണം 🙂

[ അപ്പോള്‍ അവള്‍ ഫ്രീയാണ് എന്നര്‍ത്ഥം ] കൊള്ളാലോ , വിചാരിച്ചപോലല്ല …തലയ്ക്കകത്ത്  ഉള്ള കുട്ടിയാണ് …എന്ത് പറയുംന്നറിയാതെ  ഒരു നിമിഷം ആലോചിച്ചുനിന്നപ്പോഅടുത്ത മെസ്സേജ്

  …. തിരക്കാണോ  😉

ഹ്മം വിഷയം അവളായി   ഇട്ടുതന്നിരിക്കുന്നു …പ്രതീക്ഷിച്ചതിലും വേഗം …

ഹ്മം , ഗേള്‍ഫ്രണ്ട്  അങ്ങേയറ്റത്ത്  ഹാങ്ങ്‌ഔട്ടിലാ ..പക്ഷെ ഫെയിസ്ബുക്ക്‌ മതിലുകള്‍ തകര്‍ക്കാന്‍ പോരാട്ടോ  🙂

ഒരു സാഡ് സ്മൈലി വന്നു വീണു 🙁  യു ആര്‍ ലക്കി  …

അപ്പൊ അതിനര്‍ത്ഥം , അവള്‍  എന്‍ഗെയിജിട് അല്ല ദൈവമേ നീ കാത്തു 🙂

അല്ല , ഗേള്‍ഫ്രണ്ട് ന്നു പറഞ്ഞാ , അതെന്‍റെ ഫ്രണ്ട് ആണ്  ..അവള്‍ക്കു ഇരുപത്താറു കഴിഞ്ഞിരിക്കുന്നു ….

🙂  ഹ്മം ഞാന്‍  ഏഴില്‍ല്‍ പഠിക്കുമ്പോ രാവണപ്രഭു കണ്ടത് ഓര്‍ക്കുന്നു  ..കാലം എത്ര പെട്ടന്നാപോണേ

 അപ്പൊ അവള്‍ക്കു ഇരുപത്തിരണ്ട്  അതും ക്ലിയര്‍ 🙂    ഇതായിരുന്നു ഞങ്ങളുടെ തുടക്കം ..ഒരേപോലെ ചിന്തിക്കുകയും  ഒരുപാടൊക്കെ വര്‍ത്തമാനം ചെയ്യുന്നതോണ്ടും ഞങ്ങള്‍ പെട്ടെന്നടുത്തു …. ” യൂ ആര്‍ ടൂമച്ച് പൊസ്സെസിവ്‌ എന്ന് പറഞ്ഞവളകലും വരെ ..

പൊസ്സെസിവ്‌ !!   ഒരു ഭ്രാന്തനെപ്പോലെ അതിന്‍റെ അര്‍ഥംതെടി പിണീടോരുപാട് ഞാനലഞ്ഞു … വായിച്ചുതള്ളിയ പുസ്തകത്താളുകള്‍ എന്നില്‍ അവശേഷിച്ച ഓര്‍മ്മകളിലൂടെ ഊളിയിട്ടു ..ഞാനൊരു പൊസ്സെസിവ്‌ റിലേഷനിലാണെന്നോ ..

” അവള്‍ പറയുന്നത് കേള്‍ക്കാതെ , അവള്‍ക്കു സമയം കൊടുക്കാതെ ,ഞാന്‍ എന്ത് ചെയ്താലും അതിലവളുടെ ശ്രദ്ധ വീഴണമെന്നോ ; തനിയെയിരിക്കാന്‍ സമയം കൊടുക്കാതെ എപ്പോഴും എന്നെക്കുറിച്ചു ചിന്തിക്കണമെന്ന് ഞാനഗ്രഹിചിരുന്നുവെന്നോ; അവളുടെ അടുത്ത ഫ്രണ്ട്സിനെ ഒഴിവാക്കണമെന്നോ , എപ്പോഴും എന്‍റെ കൂടെ മാത്രം സംസാരിക്കണമെന്നോ ഞാന്‍ വിചാരിച്ചിരുന്നോ;ഞാന്‍ പറയുന്നതുപോലെ കേട്ടില്ലെങ്കില്‍ വിട്ടുപോകുമെന്നുപറഞ്ഞിരുണോ ; എന്‍റെ ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നോ;  അവള്‍ ആരുടെ അടുത്തെങ്കിലും സംസാരിച്ചിരിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ മുഷിവു തോന്നിയിരുന്നോ; എന്‍റെ കൂടെ മാത്രം സംസാരിക്കണമെന്ന് നിര്‍ഭന്ധം പിടിച്ചിരുന്നോ; അവള്‍ക്കു ഒരു സ്വാതത്രവും കൊടുക്കാതെ ഇടക്കിടെ മുഷിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവോ ”    ഇല്ല്യ ..ഒരിക്കലുമില്ല്യ  പിന്നെ ഞാന്‍ എങ്ങനെ  പൊസ്സെസിവ്‌ ആണെന്ന് അവള്‍ പറഞ്ഞു 🙁 

സത്യത്തില്‍  രണ്ടു വിധത്തിലുള്ള സ്നേഹമുണ്ട് …കണ്ടിഷണല്‍ ലവ് &അണ്‍കണ്ടിഷണല്‍ ലവ്

 ആനയും അമ്പാരിയുമുണ്ടോ, ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ട്  നീ എന്നെയും സ്നേഹിക്കണം എന്നൊന്നുമുള്ള കണ്ടിഷണല്‍ ലവ്  ആയിരുന്നില്ലല്ലോ നമുക്കിടയില്‍  …

ഏതോ യാമത്തില്‍ , മലര്‍ക്കെത്തുടര്‍ന്നുകിടന്നിരുന്ന സ്വപ്നജാലകത്തിലേക്ക് ഒന്നുമൊന്നും നോക്കാതെ, എന്തുമേതും നിനക്കാതെ ആയിരം സ്വപ്നങ്ങള്‍ക്ക് ജന്മമേകി പറന്നിറങ്ങുകയായിരുന്നില്ല്യെ…അതോ പരിചയപ്പെട്ടു  ഒരുപാടൊക്കെ സംസാരിച്ചുകൂട്ടുന്നതിനിടയില്‍ ..എവിടെയോ എന്തൊക്കെയോ സാമ്യം കണ്ടപ്പോള്‍ ദൈവത്തിനു മാത്രം കഴിയുന്ന കരവിരുതോടെ  മനസിനെ ചേര്‍ത്തു വിടുകയായിരുന്നോ ….എന്തായാലും അത്  അണ്‍കണ്ടിഷണല്‍ ലവ് ആയിരുന്നു ..അണ്‍കണ്ടിഷണല്‍ ലവ് ദൈവികമായ ഒരു അനുഭൂതിയാണ് ..

അല്ലെങ്കില്‍ത്തന്നെ  കുറച്ചു  പൊസ്സെസിവ്‌ ആയിരുന്നെങ്കില്‍ അതിലെന്താണിത്രതെറ്റ്  …നിഷ്ക്കളങ്കമായ സ്നേഹം ചിലപ്പോഴൊക്കെ പൊസ്സെസിവ്‌  ആകാറുണ്ട് ….  നിന്നെ അത്രയതികം സ്നേഹിക്കുന്നു ,അതുകൊണ്ട്   ഒരിക്കലും നഷ്ട്ടപ്പെടുത്തിക്കൂടാ  എന്ന്  മനസ് അറിയാതെയെങ്കിലും ആഗ്രഹിച്ചുപോയെങ്കില്‍ അതിത്ര വലിയ തെറ്റാണോ ..  നിസ്വാര്‍ത്ഥമായ സ്നേഹം പൊസ്സെസിവിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നത്  ഒരു തരത്തില്‍ കുറ്റമല്ല ….

ഞാന്‍  പൊസ്സെസിവ് ആയിരുന്നു  പക്ഷെ സെല്‍ഫിഷ്‌ ആയിരുന്നില്ല്യ  ….ഒന്ന് നിഴല്‍ ആണെങ്കില്‍ മറ്റേതു  അന്ധകാരമാണ് , രണ്ടും ഇരുട്ടല്ലേ എന്ന് വിചാരിച്ചിരുന്നെങ്കില്‍ തെറ്റി …അവക്കിടയിലൂടെ ഒരു ചെറിയ നൂല്‍പ്പാലത്തിന്‍റെ വ്യത്യാസം ഉണ്ട്  ….

അത്രയും അത്യാവശ്യമെന്നും , അതില്ലാതെ ഹൃദയം  വേദനിക്കുമെന്നും ഉള്ളപ്പോള്‍ ,  നമ്മുടെ മനസ് എന്തിനുവേണ്ടിയെങ്കിലും നിര്‍ഭന്ധം പിടിക്കുന്നെങ്കില്‍ അത് പൊസ്സെസിവ്നസ്സ് ആണ് …

വേണോ വേണ്ടയോ എന്ന് സംശയമുല്ലപ്പോഴോ ,  അതില്ലാതെ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യമെന്നുള്ളപ്പോഴോ ആരെയെങ്കിലും വേദനിപ്പിച്ചുകൊണ്ടുകൂടി എന്തെങ്കിലും വേണമെന്നുള്ള മനസിന്‍റെ നിര്‍ഭന്ധബുദ്ധിയാണ് സെല്‍ഫിഷ്‌നസ്സ്

അപ്പോള്‍ ഞാന്‍ ചിലപ്പോഴെല്ലാം  പൊസ്സെസിവ് ആയിരുന്നിരിക്കാം …ഒരിക്കലും സെല്‍ഫിഷ്‌ ആയിരുന്നില്ല്യ

അണ്‍കണ്ടിഷണല്‍ ലവ് ആണെങ്കില്‍ പൊസ്സെസിവ്നസ്സ് ഒരു തെറ്റല്ല …..

നമുക്ക് വേണ്ടത് അണ്‍കണ്ടിഷണല്‍ ലവ്  ആണോ അതോ കണ്ടിഷണല്‍ ലവ്  ആണോ എന്നുള്ളതെല്ലാം  ഓരോരോ മനസിന്‍റെയും ഇഷ്ടം …എന്താണെങ്കിലും പരമാവധി പ്രണയിക്കുക …. മനസ് നിറച്ചു പ്രണയിക്കുക …

പ്രണയത്തിനു വിജയം എന്നോ പരാജയം എന്നോ ഒന്നുമുള്ള ഒന്നുംതന്നെയില്ല്യ …  ഇവിടെക്ലിക്ക്ചെയ്യുക

 

പ്രണയത്തെക്കുറിച്ച് കുറച്ചുകൂടെ വായിക്കേണ്ടവര്‍    ഇവിടെക്ലിക്ക്ചെയ്യുക

 അത് കൊണ്ട് ഒന്നേ പറയാനുള്ളൂ ..പരമാവധി പ്രണയിക്കുക 🙂  കാരണം

 

“പ്രണയം പ്രണയിച്ചു തന്നേയ് തീര്‍ക്കണം …പിന്നീട്  പ്രണയിക്കനായി  മാറ്റി വെക്കരുത് …

പ്രണയിക്കപ്പെടാത്ത പ്രണയത്തിനു വേദന മാത്രം നല്‍കാനേ കാലത്തിനു പോലും കഴിയൂ “

പ്രണയിക്കുന്ന എല്ലാവര്‍ക്കും ഈഗാനംഡെഡിക്കേറ്റ്ചെയ്തുകൊണ്ട്‌ ..

ശരിയപ്പോ 🙂

 സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

 

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത and tagged . Bookmark the permalink.
  • Nannaayittundu…!! thudakkam gambheeram, odukkam ninte kure postilekkulla link okkeyittu athinte bhangi kalanju…!! 😛 hehehehehe..!!! chumma paranjatha. Nannaayindu.

  • Nice One Like It