പോസ്റ്റല്‍ ദിനം :)

ഇന്ന്  ( ഒക്ടോബര്‍  9 )ലോക പോസ്റ്റല്‍ ദിനം 🙂 

…ആശയവിനിമയ മാധ്യമങ്ങള്‍ ഫെയിസ്ബുക്ക് ചുമരുകള്‍ക്കും ഗൂഗിള്‍ ഹാങ്ങൌട്ട്നും ചാറ്റിനും വഴിമാറിയപ്പോള്‍ നമ്മള്‍ മറന്നുപോയ ഒന്നുണ്ട് …പലചരക്കുകടയുടെ തൂണും ചാരി ഇരിക്കുന്ന ഒരു ചുവന്ന പെട്ടി .. ചുവപ്പാണെങ്കിലും,നമ്മുടെയൊക്കെ ജീവിതങ്ങളില്‍ ഒരുപാട് വെളിച്ചം പകരാന്‍ ആ പെട്ടിക്കു കഴിഞ്ഞിരുന്നു ….

മറന്നുപോയവര്‍ക്ക് ആ മധുരസ്മരണകള്‍ ഓര്‍ത്തെടുക്കാം ..ഇന്നു വിദേശത്തു ജോലി ചെയ്യുന്ന പതിനഞ്ചു വര്‍ഷം കഴിഞ്ഞ എല്ലാവര്‍ക്കും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു നിമിഷമായിരിക്കും അതു..അവര്‍ അയക്കുന്ന പൈസയും, തിരിച്ചിവിടെനിന്ന് ചെല്ലുന്ന വികാര തീവ്രതയേറിയ കത്തുകളും മടക്കി പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരുപാട് പേര്‍  കാണും 🙂  പണ്ടത്തെ പ്രണയദിനങ്ങളില്‍, വിരഹത അനുഭവിക്കുന്ന നിമിഷങ്ങളില്‍ ആകെ ആശ്വാസം ” കിണികിണിം” ഇന്നു മണിയടിച്ചെത്തുന്ന പോസ്റ്റ്മാന്‍ ആയിരുന്നു  ..  നമുക്കൊരിക്കലും മറക്കാന്‍ കഴിയില്ല്യ അതൊന്നും …ഒരു പക്ഷെ വരും തലമുറക്ക് നഷ്ടമാകുന്ന കൂട്ടത്തില്‍ അതുകൂടെപ്പെടും …ഉള്ള സത്യം പറയുകയാണെങ്കില്‍ “കത്ത്” വായിക്കുമ്പോള്‍ ഉള്ള ഒരു സുഖം വേറെ ഒന്നിനും  തിരികെ തരാന്‍ കഴിയില്ല്യ എന്നതാണ് സത്യം …ഞാനും അത്തരത്തില്‍ ഒരു കത്ത് , പെട്ടികള്‍ക്കിടയില്‍ മണക്കുന്ന ഒരു കൂട്ടം വെളുത്ത ഗുളികകള്‍ക്കിടയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ..അതോര്‍ക്കുമ്പോള്‍ ഇന്നും ഒരു സുഖമുള്ള ഓര്‍മ്മയാണ് 🙂

ചരിത്രം 🙂

പോസ്റ്റല്‍  ചരിത്രം തുടങ്ങുന്നത്   നമുക്ക് ഇനിയും കൃത്യമായി പറയാന്‍ സാധിക്കാത്ത ഒന്നാണ് …പുരാണങ്ങളിലെല്ലാം എഴുത്ത് വിനിമയമാര്‍ഗമായി പ്രാവുകളുടെ കൈവശം കൊടുതയക്കുന്നത് വായിച്ചിട്ടുണ്ട് …..

—-< അഞ്ചല്‍പ്പെട്ടി

 

എന്തായാലും പോസ്റ്റല്‍  ചരിത്രം ഇത്ര മാത്രം

1837ന്  മുന്‍പുള്ളത്  &   1837 ന് ശേഷമുള്ളത്

പത്താം നൂറ്റാണ്ടില്‍ സന്ദെശം കൈമാറാന്‍ ആള്‍ക്കാരെയും കുതിരകളെയും ഉപയോഗിച്ചിരുന്നു ..അവരെ പറയുന്ന പേരാണ് ഹര്‍ക്കാര..തോളത്ത് സഞ്ചിയില്‍ സന്ദെശം അടങ്ങിയ  കുറിപ്പുകളായിരുന്നു..അന്ജ്ജല്‍ക്കാരന്‍ എന്നൊക്കെ കേട്ടിട്ടുണ്ട് 🙂

 

ഇന്നു നമ്മള്‍ കാണുന്ന പോസ്ടോഫീസ് വന്നത് 1688 ലാണ് .( ഈസ്റ്റിന്ത്യാകമ്പനി ) .ബോംബെയിലും മദ്രാസിലുമായാണ് അത് ആരംഭിക്കപ്പെട്ടത്‌ ..Warren Hasting എന്ന ആദ്യത്തെ ബംഗാള്‍ ഗവര്‍ണ്ണര്‍ ( സുപ്രീം പവറൊക്കെയുണ്ടായിരുന്നു പുള്ളിക്ക്  ) അത് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു …പോസ്ടോഫീസ് ആക്ട്‌ വന്നത് 1837ഇല്‍ 🙂 അതിന്‌ രണ്ടുവര്‍ഷം മുന്‍പേതന്നെ അവര്‍ക്ക് യൂണിഫോം നിലവില്‍ വന്നു ..1854 ഒക്ടോബര്‍ ഒന്നിന് സ്റ്റാമ്പ് നിലവില്‍ വന്നു 🙂

ഇന്നിപ്പോ ഒരുലക്ഷത്തിയമ്പതിനായിരത്തിലതികം പോസ്റ്റോഫീസ്‌ ഭാരതത്തില്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു ..

ഒരു ഘട്ടത്തില്‍ കത്തുകളും പോസ്റ്റോഫീസും മറന്നൊരു ജീവിതത്തെക്കുറിച്ചു നമുക്കൊരിക്കലും ചിന്തിക്കാന്‍ പറ്റുമായിരുന്നില്ല്യ .. ജിമെയില്‍ അല്ലെങ്കില്‍ ഫെയിസ്ബുക്ക്‌/ഓര്‍ക്കുട്ട് എന്നിവയൊക്കെ മറന്നുകൊണ്ട് ആധുനികകാലത്ത്  ജീവിതമുണ്ടോ …പക്ഷെ കത്തുകള്‍ തന്നിരുന്ന സംതൃപ്തി ആര്‍ക്കുമൊന്നിനും തരാന്‍ പറ്റുന്നില്ലല്ലോയെന്നത് , കത്തുകള്‍ക്കുള്ള പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു ..

പോസ്റ്റോഫീസ്‌ നാളെയും കാണും , ലോകം അവസാനിക്കുന്ന വരെ ..അതൊരുപക്ഷേ , പോസ്റ്റോഫീസ്‌ബാങ്ക് എന്ന രൂപത്തില്‍ ആയിരിക്കും അല്ലെങ്കില്‍ വേറെ ഏതെങ്കിലും രൂപത്തില്‍  .പക്ഷെ ..ബാങ്ക് സ്റ്റെട്ട്മേന്റും ,ഫോണ്‍ബില്ലും വാരാനുള്ള ഒന്നായി പോസ്റ്റ്‌ഓഫീസ് കത്തിടപാടുകള്‍ ചുരുങ്ങിയപ്പോള്‍ നമുക്ക് നഷ്ടമായികൊണ്ടിരിക്കുന്നത്,നഷ്ടമാകുന്നത്  ഒരുപാടോക്കെയാണ്  എന്ന ഓര്‍മ്മപ്പെടുതലോടെ ….

ഈഗാനംകേട്ടുമടങ്ങുക

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.
  • Aishwaryasmooth

    vaayikannulla kshama illayirunnu