ഓണക്കഥ – കൊച്ചു കൂട്ടുകാർക്കു വേണ്ടി

പ്രിയ സുഹൃത്തുക്കളെ  ഏവർക്കും നമസ്കാരം

ഓണത്തെക്കുറിച്ചു നമ്മൾ ഒരുപാട്  ഐതിഹ്യങ്ങൾ  കേട്ടിട്ടുണ്ടല്ലോ  …  അതിലെ ഒരു കൊച്ചു കഥയാണ്  ഇന്ന് ഞാൻ പറയാൻ പോകുന്നത് ..

മഹാബലി എന്നു പേരുള്ള മഹാ ബലവാനും  ധർമ്മശാലിയും ആയ ഒരു അസുര രാജാവ്   പണ്ട് പണ്ട് നമ്മുടെ നാട്  ഭരിച്ചിരുന്നു .  നമ്മൾ ഫോട്ടോയിൽ  കാണുന്ന പോലെ കുടവയറുള്ള ഒരാളായിരുന്നില്ല യഥാർത്ഥത്തിൽ മഹാബലി .  അദ്ദേഹം  വിഷ്ണു ഭക്തനും , അജയ്യനും  ആയിരുന്നു.  .  പരമ വിഷ്ണു ഭക്തനായ പ്രഹ്ലാദന്റെ പൗത്രനും ആയിരുന്നു ഒരു അസുരൻ ആയിരുന്നെങ്കിലും  തന്റെ പ്രജകളെ അദ്ദേഹം അളവറ്റു സ്നേഹിച്ചിരുന്നു. കള്ളവും ചതിയും ഇല്ലാത്ത നല്ലൊരു കാലമായിരുന്നു  അത്. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടവും ബഹുമാനവും ആയിരുന്നു ..

ആയിടക്കാണ് ദേവന്മാർക്കു ഒരു മഹർഷി ശപിച്ചതിനെ തുടർന്ന് ജരാനരകൾ ബാധിച്ചു ആരോഗ്യം നഷ്ടപ്പെട്ടത് ..  അമൃത് സേവിച്ചാൽ  ദേവന്മാരുടെ ജരാനരകൾ മാറി  കൂടുതൽ ഐശ്വര്യം വരുമെന്ന് വിഷ്ണു ഭഗവാൻ ഉപദേശിച്ചു .. പാലാഴി എന്നൊരു കടൽ കടഞ്ഞാലേ അവിടെ നിന്നെ അമൃത് കിട്ടൂ … ദേവന്മാർ  മഹാബലിയുടെയും മറ്റു അസുരന്മാരുടെ സഹായത്തോടു കൂടെയും  പാലാഴി കടയാൻ ആരംഭിച്ചു . പക്ഷെ പാലാഴി കടഞ്ഞപ്പോൾ കിട്ടിയ അമൃത് അസുരന്മാർ സൂത്രത്തിൽ കൈക്കലാക്കി കടഞ്ഞു കളഞ്ഞു . പിന്നീട് വിഷ്ണു ഭഗവാൻ മോഹിനിരൂപത്തിൽ പോയി ആ അമൃത് തിരികെ കൊണ്ട് വന്നു ദേവന്മാർക്ക് കൊടുത്തു . അമൃത് കഴിച്ചതോടെ ദേവന്മാർ കൂടുതൽ ബലവാന്മാരായി .  അസുരന്മാർക്കു കൂടെ അവകാശപ്പെട്ട അമൃത് ദേവന്മാർ മാത്രം തട്ടിയെടുത്തതിൽ കുപിതരായ അസുരന്മാർ  ദേവന്മാരുമായി യുദ്ധം ചെയ്യാൻ ആരംഭിച്ചു .. തുടർന്ന് ദേവന്മാരുടെ നേതാവായ ഇന്ദ്രൻ  നമ്മുടെ മഹാബലിയെ വധിച്ചു . അസുരന്മാർ  മരിച്ച മഹാബലിയെയും കൊണ്ട് അവരുടെ ഗുരുവിന്റെ അടുത്ത് കൊണ്ട് പോയി. അസുരന്മാരുടെ ഗുരുവിന്റെ പേര് ശുക്രാചാര്യർ എന്നായിരുന്നു .. അദ്ദേഹം മൃതസഞ്ജീവനി  ഉപയോഗിച്ച്  മഹാബലിയെ വീണ്ടും ജീവിപ്പിച്ചു .. മഹാബലിക്കു കൂടുതൽ ശക്തി കൈവന്നു ..

 

അദ്ദേഹം  വീണ്ടും ദേവന്മാർക്കെതിരെ യുദ്ധം ചെയ്തു  മൂന്നു ലോകങ്ങളും കീഴടക്കാൻ ആയി ഒരു യാഗം നടത്തുകയായിരുന്നു ..  അപ്പോൾ ദേവന്മാർ മഹാവിഷ്ണുവിനോട് തങ്ങളെ രക്ഷിക്കണം എന്നു പറഞ്ഞു .. പക്ഷെ മഹാബലി   വിഷ്ണു ഭക്തനും    ധർമ്മശാലിയും ആയിരുന്നു അതുകൊണ്ടു മഹാബലിയെ കൊല്ലാൻ വിഷ്ണു ഭഗവാന് കഴിയുമായിരുന്നില്ല .. അതുകൊണ്ടു അദ്ദേഹം  ഒരു ബ്രാഹ്മണ ബാലന്റെ  രൂപത്തിൽ  ചെന്ന് മൂന്നടി മണ്ണ് ചോദിച്ചു ..  അത് കേട്ടപ്പോൾ മഹാബലി മൂന്നടി മണ്ണ് നൽകാമെന്ന് സമ്മതിച്ചു ..  ഉടനെ  ആ ബാലൻ ആകാശത്തോളം വളർന്നു വെറും രണ്ടടി കൊണ്ട്  മൂന്നു ലോകങ്ങളും അളന്നു , മൂന്നാമത്തെ  അടി വെക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് തന്റെ തലയിൽ ചവിട്ടി മൂന്നാമത്തെ അടി കൂടെ അളന്നെടുത്തു കൊള്ളാൻ ധർമ്മശാലിയായ മഹാബലി പറഞ്ഞു .  എന്ത് വന്നാലും സത്യവും ധർമ്മവും കൈവിടാത്ത മഹാബലിയെ സുതലം എന്ന സ്ഥലത്തേക്ക് മഹാവിഷ്ണു  അയച്ചു . സുതലം എന്നാൽ അത് സ്വർഗത്തേക്കാൾ മനോഹരമായ ഒരു പ്രദേശമാണ് . അപ്പോൾ മഹാബലി ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു , വർഷത്തിൽ ഒരിക്കൽ തന്റെ പ്രജകളെ കാണാനുള്ള ഒരു അവസരം . അതുകൊണ്ടു ഓണനാളിൽ  മഹാബലി നമ്മളെ എല്ലാവരെയും കാണാൻ വരുമെന്നാണ് സങ്കല്പം ..

വീഡിയോക്കായി താഴെ  ക്ലിക്ക് ചെയ്യുക

ഓണക്കഥ

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

 

 

 

Digiprove sealCopyright secured by Digiprove © 2020 Sajith ph
Posted in കഥ/കവിത | Comments Off on ഓണക്കഥ – കൊച്ചു കൂട്ടുകാർക്കു വേണ്ടി

മൗനം പലപ്പോഴും അങ്ങനെയാണ് …

 

 

മൗനം കൊണ്ട് തോൽപ്പിക്കുന്നവർ മറക്കുന്നുവോ ?
സത്യത്തിൽ തോൽക്കുന്നത് അവർ കൂടെയെന്നത് ….

 
മൗനം പലപ്പോഴും അങ്ങനെയാണ് …

സ്വയം തോറ്റുകൊണ്ടു മാത്രം മറ്റുള്ളവരെ തോൽപ്പിക്കുന്ന ഒന്ന് …പലപ്പോഴും തിരിച്ചറിയാൻ വൈകും  ..

ചിലപ്പോൾ ആരെയൊക്കെയോ തോൽപ്പിക്കാനുള്ള വ്യഗ്രതയിൽ ആരുമതോർക്കാറേയില്ല

മൗനം കവർന്നെടുത്ത പലതുണ്ട് പലപ്പോഴും ..

പറയാതെ പറഞ്ഞിട്ടും , അറിയാതെയാണോ ?
അതോ ,പറയാതെ അറിഞ്ഞപ്പോഴെങ്കിലും , വീണ്ടും ??
പിന്നീടെപ്പോഴോ അറിയാതെ പറഞ്ഞുപോയിട്ടും പിന്നെയും ??
പലരും പറഞ്ഞറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് കരുതിയതെന്തേ ???

കരയാതെ പറയാൻ കഴിയുന്നില്ല , ഒന്നും പറയാതെ കരയിപ്പിച്ചത്

മൗനം കൊണ്ട് തോൽപ്പിക്കാൻ നോക്കുന്നവർ മറക്കുന്നുവോ ?
സത്യത്തിൽ തോൽക്കുന്നത് ആരെന്നത് ….

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

Digiprove sealCopyright secured by Digiprove © 2020 Sajith ph
Posted in Uncategorized | Comments Off on മൗനം പലപ്പോഴും അങ്ങനെയാണ് …

തലയുണ്ടെങ്കിലും തലയില്ലെന്നു തലയിൽ കേറാത്തവർക്കായി

Don’t stop me from thinking … Let us think & live

 

ചില അമ്മയ്ക്കും അച്ഛനും മക്കൾ എപ്പോഴും കുഞ്ഞുങ്ങളാണ് … അതിപ്പോൾ വളർന്നു വളർന്നു മക്കളുടെ മക്കളുടെ കല്യാണം കഴിഞ്ഞാൽപ്പോലും …. എപ്പോഴും ഉപദേശിച്ചു കൊണ്ടേയിരിക്കും …

 

 

 

പറഞ്ഞു വന്നാൽ അതിലൊരു ന്യായം ഉണ്ട് താനും .. എല്ലാം നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ … ഞങ്ങളല്ലേ നിങ്ങളെക്കാൾ ജീവിതം കണ്ടവർ .. അത് കൊണ്ട് ഞങ്ങൾ പറയുന്നത് കേൾക്കു … നിന്നെക്കാൾ എത്ര ഓണം ഉണ്ടവരാണ് ഞങ്ങൾ എന്നിങ്ങനെ പോകുന്നു അത് … പലപ്പോഴും ഉപദേശമായി തുടങ്ങി , ഒരു ഘട്ടത്തിൽ ആജ്ഞാപിക്കാനുള്ള സ്ഥിതി വരെ എത്തിച്ചേരും …
പറഞ്ഞ ഒന്നോ രണ്ടോ കാര്യം അവർ പറഞ്ഞത് പോലെ ആയാൽ പിന്നെ അത് പറഞ്ഞാവും അടുത്ത് … കണ്ടോ അത് ഞാൻ പറഞ്ഞ പോലെ ആയില്ലേ , അതുകൊണ്ടാണ് ഞാൻ പറയുന്നത് ഇങ്ങനെ ചെയ്യൂ, അങ്ങനെ ചെയ്യൂ അതാണ് നിങ്ങൾക്ക് നല്ലതു … എല്ലാം നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ .. അങ്ങനെ പലതും ….

ഇത് അവരുടെ ജീവിതമല്ലേ , അവർ ജീവിക്കട്ടെ ..അവർ ചോദിച്ചാൽ മാത്രം അഭിപ്രായം പറയാം , നാളെ നമ്മൾ ഇല്ലാതായാലും അവർ സ്വന്തമായി ജീവിതത്തെ അഭിമുഖീകരിക്കേണ്ടവരല്ലേ .. നടന്നും വീണുമല്ലേ അവർ പഠിക്കുക … അവർ ജീവിക്കട്ടെ എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ എവിടെയോ കുറഞ്ഞു വരുന്നത് കൊണ്ടുകൂടെയാണ് ഈ എഴുത്തു … ഉപദേശിക്കുന്നതും , നേർവഴിക്കു നടത്തുന്നതും നല്ലതു പക്ഷെ ഒരു ഘട്ടമായാൽ അവരെ അവരുടെ വഴിക്കു നടക്കാൻ വിട്ടില്ലെങ്കിൽ ഭാവിയിൽ അവർ കാലിടറി വീഴും , പക്ഷെ അപ്പോൾ എഴുന്നേൽപ്പിക്കാൻ നമ്മൾ ഉണ്ടാവില്ല .. അത് കൊണ്ട് അവർ നടന്നു നോക്കിയും ചെറുതായി വീണുമൊക്കെ ജീവിക്കട്ടെ എന്ന് ചിന്തിക്കുന്ന എത്ര പേർ ഉണ്ട് എന്നത് ചിന്താവിഷയമാണ് ….
വേറെ ചിലരുണ്ട് … പലപ്പോഴും നമ്മുടെ ഭാഗം കൂടെ ചിന്തിച്ചു നമ്മൾ എങ്ങനെയാണ് ചിന്തിക്കാൻ പോകുന്നത് എന്ന് ചിന്തിച്ചു മുഷിഞ്ഞു അതനുസരിച്ചു നമ്മളെ ഉപദേശിക്കാൻ വരുന്നവർ …

നീ ഇങ്ങനെയാണല്ലോ ചിന്തിക്കുന്നത് , അതുകൊണ്ടാണ് ഞാൻ മുൻകൂട്ടി പറയുന്നതേ ……..

അല്ല പൊതുവെ നീ ഇതാണല്ലോ പറയാറ് , അതുകൊണ്ടു പറയുകയാട്ടോ …….

സാധാരണ ഇതാണല്ലോ ചെയ്യാറ് , അതുകൊണ്ടു പറയുകയാണ് ട്ടോ …
കണ്ടോ , അത് ഞാൻ പറഞ്ഞത് പോലെ തന്നെ ആയില്യേ , അതുകൊണ്ടു നീ ഇനിയെങ്കിലും ഞാൻ പറയുന്നത് അനുസരിക്ക്, അതാ നല്ലത് ….
നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ ഞാൻ പറയുന്നത് ……..

അങ്ങനെ കുറെ …
എന്തിനാണ് ഇങ്ങനെ മുൻകൂട്ടി പറയുന്നത് , ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല്യല്ലോ എന്ന് പറഞ്ഞാൽ അക്കൂട്ടർ പറയും , അല്ല സാധാരണ നീ അങ്ങനെയാണല്ലോ ചെയ്യാറ് … അത് കൊണ്ട് പറഞ്ഞതാണേ …
അത്തരം എല്ലാവരോടും മറുപടി പറയണമെന്ന് അറിയുമെങ്കിലും പലപ്പോഴും സാധിക്കാത്തവർക്കായി പറഞ്ഞു അവസാനിപ്പിക്കട്ടെ …

തലയുണ്ടെങ്കിലും തലയില്ലെന്നു തലയിൽ കേറാത്തവരേ , ഞങ്ങൾക്കും ഒരു തലയുണ്ട് !!! അതുകൊണ്ടു ഞങ്ങളുടെ തലയിൽ കേറി ഞങ്ങൾക്ക് വേണ്ടി നിങ്ങളുടെ തല പുകക്കണ്ട …. 🙂
Don’t stop me from thinking … Let me think and live  !!!!!!!!!

 

ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിടുക … ഞങ്ങൾ നടന്നു നോക്കിയും , വേണ്ടി വരുകയാണെങ്കിൽ വഴി ചോദിച്ചും നടന്നു നോക്കട്ടെ … ചിലപ്പോൾ വീഴാം … ഒരുപാട് പരുക്കുപറ്റും എന്ന് തോന്നുകയാണെങ്കിൽ ഒരു വാക്ക് …. ഞങ്ങളുടെ തലയും ചിന്തിച്ചു തുടങ്ങട്ടെ !!!!

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

Digiprove sealCopyright secured by Digiprove © 2019 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on തലയുണ്ടെങ്കിലും തലയില്ലെന്നു തലയിൽ കേറാത്തവർക്കായി

മനസ്സറിയാതെ ….

ജീവിതം എത്ര  വിചിത്രമാണ്..

….  ഉത്തരം അറിയാമെങ്കിലും ചില ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിക്കേണ്ടി വന്ന സന്ദർഭങ്ങൾ … ഉള്ളിൽ കരച്ചിൽ വരുന്നുണ്ടെങ്കിലും ചിരിക്കാൻ ശ്രമിച്ച നിമിഷങ്ങൾ .. നുണയാണ് പറയുന്നത് എന്നറിയാമെങ്കിലും  സത്യമാണ് പറയുന്നത് എന്ന് വിശ്വസിപ്പിക്കാൻ നോക്കിയ ചുറ്റുപാടുകൾ … ആരോ  ചെയ്ത തെറ്റിന് ആർക്കോ ശിക്ഷ കൊടുക്കേണ്ടി  വന്ന സാഹചര്യങ്ങൾ …

 

അതെ , ജീവിതം പലപ്പോഴും വിചിത്രമാണ് ….

 

രംഗം ഒന്ന് …………

സാർ  , എനിക്ക് മാത്രം  സ്കോളർഷിപ്പില്ല്യേ  …. ?

അത് മിയയാണ്…  ചെറുപ്പത്തിലേ അച്ഛൻ മരിച്ച  മിടുക്കിക്കുട്ടി എന്നതുകൊണ്ടു മാത്രമല്ല  , കണ്ണിൽ നിഷ്കളങ്കത  മാത്രം വിരിയുന്ന ആ മുഖത്ത് നോക്കിയാലേ മിയ  എന്ന ആ പത്തു വയസുകാരിയെ ആരും ഇഷ്ട്ടപ്പെട്ടു പോവും ..

മിയയുടെ അപേക്ഷയിൽ  ചുവപ്പു നിറത്തിലുള്ള   ചോദ്യചിഹ്നത്തിലൂടെ  കടന്നു പോയിട്ടും ഒന്നും മനസിലായില്ല …    കൂടെ തുന്നിച്ചേർക്കപ്പെട്ട  അവളുടെ  ജനന സർട്ടിഫിക്കറ്റും അച്ഛന്റെ  മരണ സർട്ടിഫിക്കറ്റും അപേക്ഷയും എല്ലാം കൃത്യമാണ്  …കടലാസു പെൻസിൽ കൊണ്ട് രണ്ടു വട്ടം വരച്ചിരിക്കുന്ന  വർഷങ്ങളിലൂടെ കണ്ണോടിച്ചു …മിയ ജനിച്ചിരിക്കുന്നത്‌  2008 ൽ ..   അച്ഛന്റെ മരണ സർട്ടിഫിക്കറ്റിൽ 2004 …  ആർക്കോ എവിടെയോ തെറ്റ് പറ്റിയിരിക്കുന്നു …   മിയയുടെ കണ്ണീർതുള്ളികളെക്കാൾ  അവളുടെ അമ്മയുടെ വിയർപ്പുതുള്ളികൾ താഴെ വീഴുന്നത് കണ്ടു എന്ത് പറയണം എന്നറിയാതെ നിന്നപ്പോ  തല താഴ്ത്തി അവളുടെ അമ്മ പറഞ്ഞു ,

അടുത്ത പ്രാവശ്യം  കിട്ടുമായിരിക്കും ല്ല്യേ സാറേ ..    ????

**.സാന്ത്വനം  സ്കോളർഷിപ് ::   അച്ഛനോ അമ്മയോ നഷ്ടപ്പെട്ട അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കു  ഏർപ്പെടുത്തിരിക്കുന്ന സ്കോളർഷിപ്

 

രംഗം രണ്ടു ………………………………………….

 

സാററിഞ്ഞോ  … ? നമ്മുടെ പത്ത്  എഫിലെ  അഭി  …
ഇല്ലാ ടീച്ചർ  , എന്താ …
വാട്സ് ആപ്പിലുണ്ടല്ലോ  … കണ്ടില്ല്യേ ?
ടീച്ചറെ ഞാൻ നെറ്റ്  ഓഫ് ചെയ്തിട്ടിരിക്കുകയാ  .. ചാർജില്ല ..
പത്ത്  എഫിലെ  അഭി മണ്ണെണ്ണ  കൊളുത്തി മരിച്ചെന്നു …
അയ്യോ …     കഷ്ടം … പാവം   …    മരിച്ചോ … എന്തിനു .. എന്താ കാര്യം …

( നമ്മൾ മലയാളികൾ എല്ലായ്പ്പോഴും അങ്ങനെയാണല്ലോ  … അസ്വാഭാവിക വാർത്ത ആദ്യം ഉണർത്തുക നമ്മളിലെ  ഡിറ്റക്ടീവിനെയാണ് .. )

ഇല്ല മരിച്ചില്ല ,  പക്ഷെ  … മിഷനിൽ  കൊണ്ടുപോയപ്പോൾ   മടക്കിയെന്നു … എൺപതു ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റാൽ  അവർ കിടത്തില്ലല്ലോ  എന്നിട്ടു  നേരെ  മെഡിക്കൽ കോളെജിലോട്ടു കൊണ്ട് പോയിരിക്കുകയാ…എന്റെ പോർഷൻ  എവിടെയുമെത്തിയിട്ടില്ല ..  നാളെ അവധി ആയിരിക്കുമെന്നാണ് തോന്നുന്നത് …

അല്ല ടീച്ചർ  അഭി , അത് ആരെന്നു  മുഖം ശരിക്കങ്ങോട്ടു എനിക്കോർമ്മ വരുന്നില്ല ..  എവിടുന്നു വരുന്ന കുട്ടിയാ ?

അത് നമ്മുടെ ” ഡീസന്റ് അഭി ”  അവൻ തന്നെയാണ്  …

ഓഹ് … അയ്യോ ..    അവനു ആരൊക്കെയാ ഉള്ളത്  ..

ഒറ്റ മകനാണ് … അച്ഛൻ ഇടക്കെ വരാറുള്ളൂവെന്നു … അമ്മ  ഫാർമസിയിൽ ജോലി ചെയ്യുന്നു ..

ഓ ,  എന്നാലും .. അവൻ എന്തിനാ .. എങ്ങനെ അവനു  മനസ് വന്നു  …

ഞാൻ  ഓർത്തു ,  പത്ത്  എഫ്  എന്ന ഡിവിഷൻ   മെയിൽ ബോക്സിലെ സ്പാം ഫോൾഡർ പോലെ ആണ് .. തോറ്റു തോറ്റു പഠിക്കുന്നവരെയും , മെരുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളവരെയും , തലക്കകത്തു ഒട്ടുമേ ആൾതാമസമില്ലാത്തവരെയും നേരെ തട്ടുന്നത് ആ ഡിവിഷനിലോട്ടാണ് ..  അഭി പക്ഷെ അതിലൊന്നും പെടുന്ന കുട്ടിയായിരുന്നില്ല  എന്നിട്ടും അവനെ എന്തിനാണ് ആ ഡിവിഷനിൽ ഇട്ടിരിക്കുന്നത്  എന്നോർക്കാറുണ്ട്..അവൻ എന്തിനു ഇങ്ങനെ ചെയ്‌താവോ …

അല്ല ടീച്ചർ  ,    എന്തിനു ഇങ്ങനെ ചെയ്‌താവോ അല്ലെ

അറിയില്ല സാർ …പലരും പലതും പറയുന്നു .. നമ്മുടെ നാട്ടുകാരല്ലേ …

സാർ ആരോടും പറയില്ലെങ്കിൽ …

എന്താ ടീച്ചർ  ?  എന്താ  …

ഇന്നലെ സ്‌കൂൾ വിട്ടു പോകുന്ന വഴിക്കു ആരോ അവനെ ഒരു പൊതി ഏൽപ്പിച്ചെന്നോ  അത് പിടിക്കപ്പെട്ടെന്നോ  … എന്തോ കഞ്ചാവ് ആയിരുന്നെന്നോ  അങ്ങനെ  …

… പിന്നെ .. പിന്നെ

എന്താ ടീച്ചർ  ?

അല്ല സാർ , ചിലർ പറയുന്നു  , അഭിയും അവന്റെ അമ്മയുമൊക്കെ എന്തോ ടാബ്ലെറ്സ്  കഴിച്ചിരുന്നെന്നോ , പുറത്തു പറയാൻ  മടിക്കുന്ന അസുഖം ഉണ്ടെന്നോ അങ്ങനെ …

സാർ ഇതാരോടും പറയല്ലേ  …  മനസ്സിൽ വെച്ചാ മതി … നമ്മുടെ വാട്സ് ആപ് ഗ്രൂപ്പിൽ കണ്ടതാ …

എന്തായാലും പോലീസ് അന്വോഷണം ഉണ്ടാകും … നമ്മുടെ ഭാഗത്തു എല്ലാം ക്ലിയർ ആയിരിക്കണം ..

അല്ല അതിനു നമ്മൾ ഒന്നും ചെയ്തിട്ടില്ലല്ലോ  … അവനെ ആരും വഴക്കു പറയാറില്ലല്ലോ ..

ഇല്ല , അത് നമുക്കല്ലേ അറിയൂ …എന്നാലും  …

നമ്മൾ അങ്ങനെയാണ് .. ചിലപ്പോഴെങ്കിലും  ഉത്തരം അറിയാമെങ്കിലും ചില ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിക്കും   … ഉള്ളിൽ കരയുമെങ്കിലും  പുറമെ ചിരിക്കാൻ ശ്രമിക്കും  .. നുണയാണ് പറയുന്നത് എന്നറിയാമെങ്കിലും  സത്യമാണ് പറയുന്നത് എന്ന് വിശ്വസിപ്പിക്കാൻ നോക്കും … ആരോ  ചെയ്ത തെറ്റിന് ആർക്കോ ശിക്ഷ കൊടുക്കും …

ജീവിതം വിചിത്രമായ ഒരു സത്യമാണ് ..

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

Digiprove sealCopyright secured by Digiprove © 2018 Sajith ph
Posted in കഥ/കവിത, നമുക്ക്‌ച്ചുറ്റും | Comments Off on മനസ്സറിയാതെ ….

ഓർമ്മകൾ പൂക്കും കാലം


  • മിക്കപ്പോഴും നഷ്ടപ്പെട്ട ഓർമ്മകളാണല്ലോ നമ്മൾ എത്ര സമ്പന്നരായിരുന്നു എന്ന് ഓർമ്മപ്പെടുത്തുന്നത് …  ചില ഓർമ്മകൾ മനസിലേക്ക്  പെയ്തിറങ്ങുമ്പോൾ അവക്ക് മഞ്ഞുതുള്ളികളെക്കാൾ കുളിരാണ് … ചെമ്പകപ്പൂവിനേക്കാൾ  ഗന്ധമാണ്

 

ജീവിതം തിരക്കിൽ നിന്നും തിരക്കിലേക്ക് പോകുന്നെന്ന് തോന്നുമ്പോഴോ , ചുറ്റുമുള്ള സന്തോഷങ്ങൾക്ക്  കുമിളയുടെ ആയുസുപോലുമില്ലെന്നു തോന്നുമ്പോഴോ ഓർമ്മകളുടെ ചെറുപ്പകാലത്തിലേക്ക്  നോക്കുന്നത് ഒരു സുഖമാണ് …  അത്തരം ഓർമ്മകൾ  സമ്മാനിച്ചവർ  പലരാവാം…    ഒന്നും പ്രതീക്ഷിക്കാതെ  ഒരുപാടു സ്നേഹിച്ചവർ …   എന്ത് സംഭവിച്ചാലും  എന്തിനുമേതിനും കൂടെ നിന്നവർ ….  ഒന്നും പ്രതീക്ഷിക്കാതെ നമ്മോടു കൂടെ  എത്രപേർ  നിൽക്കുന്നുണ്ട് എന്നത് മാത്രമല്ലേ ജീവിതത്തിലെ യഥാർത്ഥ സമ്പാദ്യം എന്ന് തോന്നാറുണ്ട്  ….

ഓർമ്മകൾക്കും , സന്തോഷങ്ങൾക്കും ,  സങ്കടങ്ങൾക്കും  വയസ്സാകാറുണ്ടോ എന്ന് തോന്നിത്തുടങ്ങിയിരുന്നു …  ഇപ്പോഴത്തെ സന്തോഷത്തിനോ , സങ്കടത്തിനോ  പണ്ടുള്ളത്രയും  തീക്ഷണത തോന്നാറില്ല  …

പുറകോട്ടു നോക്കുമ്പോൾ
പെട്ടെന്ന് ഓർമ്മയിൽ തെളിയുന്നത്  മുത്തശ്ശിയുടെ മുഖമാണ്  … മധുരക്കിഴങ്ങുും മധുര പലഹാരവും ഉണ്ടാക്കിത്തന്ന  നിമിഷങ്ങൾ…  വരിക്ക പ്ലാവിലെ ചക്കചുള  പറിച്ചു തന്ന   നിമിഷങ്ങൾ …    എന്ത്  കുരുത്തക്കേട് ഒപ്പിച്ചാലും  ” അവൻ ആൺകുട്ടിയല്ലേ .. സാരമില്ല എല്ലാം ശരിയാകും  ” എന്ന്  പറഞ്ഞു എന്തിനും കൂടെ നിന്ന  ഓർമ്മകൾ … ..      ചക്കയോ , മുട്ടയോ , പാലോ  വിറ്റു കിട്ടുന്ന നാണയ തുട്ടുകളിൽ നിന്നും ഒരു വിഹിതം   കൈ വെള്ളയിൽ വെച്ച് നൽകുമ്പോൾ കിട്ടിയ അന്നത്തെ ആ സന്തോഷം  മറ്റൊരു നോട്ടുകെട്ടുകൾക്കും തരാൻ ഇതുവരെ കഴിയാത്തതെന്തേ  എന്ന് ആലോചിച്ചിട്ടുണ്ട് ..

മുത്തശ്ശന്റെ മുഖമാണ് പിന്നീട്  ഓർമ്മ വരുന്നത് ….
ബാലരമയും  ,  പലഹാരങ്ങളുമായി  എല്ലാ മാസത്തിലും മുടക്കം തെറ്റാതെയുള്ള  വരവ് …  സ്‌കൂൾ അവധിക്കു വിരുന്നു പോകുമ്പോളെല്ലാം  ഒരു സ്വർഗ്ഗത്തിലേക്കായിരുന്നു  പോയിരുന്നത് എന്നിപ്പോൾ  തിരിച്ചറിയുന്നു ….  മാനം ഇരുട്ടുവോളം കളിച്ചു നടക്കാൻ ഉള്ള സ്വാതന്ത്ര്യം … വിശപ്പ് മാറുവോളം കഴിക്കാനായി  മച്ചിന്റെ  താഴെ കെട്ടിത്തൂക്കിക്കിയിട്ടിരുന്ന പഴക്കുല … അത് കഴിയാറാകുമ്പോഴേക്കും  സൈക്കിളിന്റെ  തണ്ടയിൽ  അടുത്ത പഴക്കുലയുമായി  ഒരു ചിരിയോടെ വന്നിറങ്ങിയുരുന്നത് …കളിച്ചു മതിയാകുമ്പോൾ  പുഴക്കരികിലേക്കു  മതിവരുവോളം നീന്തിക്കുളിക്കാൻ  കൂട്ട് വന്നിരുന്നത്  , ഒന്നും  ഓർമ്മയിൽ നിന്നും മായുന്നേ ഇല്ല ..

തിരിച്ചറിയുന്നു …

ഇഷ്ടമാണെന്നോ  സ്നേഹിക്കുന്നുവെന്നോ  പറഞ്ഞിട്ടില്ലെങ്കിലും , തിരിച്ചറിയുന്നു  ഈ നിമിഷം …  വാക്കുകൾ കൊണ്ടല്ല പ്രവർത്തിയിലൂടെയാണ്  അവർ സ്നേഹിച്ചുരുന്നത് … …  തിരിച്ചൊന്നും പ്രതീക്ഷിക്കാതെ  സ്നേഹിച്ചവർ  … നമ്മുടെ സന്തോഷത്തിനു വേണ്ടി പല വിട്ടുവീഴ്ചയും ചെയ്തവർ …  അങ്ങനെ ഓർത്തെടുക്കാൻ വളരെ കുറച്ചു മുഖങ്ങൾ മാത്രം ….

…. സമ്മാനങ്ങൾക്കു ശേഷം മാത്രം  ഇപ്പോൾ കേൾക്കുന്ന  ” i love you … ” എന്ന ജീവനില്ലാത്ത വാക്കുകൾ  നേരമ്പോക്ക് മാത്രമെന്നത് …  മിക്കപ്പോഴും ഒരു മഴവില്ലിൻ ആയുസ് മാത്രം …

നഷ്ടപ്പെട്ട ഓർമ്മകളാണല്ലോ നമ്മൾ എത്ര സമ്പന്നരായിരുന്നു എന്ന് ഓർമ്മപ്പെടുത്തുന്നത് …

നഷ്ട്ടപ്പെട്ട ഓർമ്മകൾക്ക് മാത്രമാണ് മനസ്സിൽ കുളിർമ സമ്മാനിക്കാൻ സാധിക്കുന്നതെന്നു  തിരിച്ചറിയുന്നുവെങ്കിൽ  … ,  എവിടെയോ വഴി പിഴച്ചിരിക്കുന്നു ….  ഒന്നും പ്രതീക്ഷിക്കാതെ  സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും  കഴിയുക എന്നത് തിരിച്ചു പിടിക്കാം …

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

Digiprove sealCopyright secured by Digiprove © 2018 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഓർമ്മകൾ പൂക്കും കാലം

The secret to happiness :)

Those who are reading these lines should have gone through the same thought at-least once , what is the secret to happiness  ?  How I can be more happy in my life ? How some one can be always happy ?

 

 

Exactly the same questions/thoughts were running through my head in last few years. I spent a lot time talking with many people  regarding this , Gone through  “Successful /Rich persons ” life stories , spent hours hearing happiness persons views about their life.  Finally I made a survey on couple of friends in my close group asking their views and then reached in a conclusion . This blog post is my humble attempt to shed  light to those areas. I can guarantee that the time you are going to spent on this blog post won’t put you down  .

Happiness is of different types like mental happiness , physical happiness , sexual happiness , divine happiness ,emotional happiness etc …
When I asked a 4 year boy/Girl about happiness he/she said like a bunch of chocolates or  a room full of toys will make them happy. When I asked the same question to another boy of same age group ,  then it was a luxurious mobile phone which may be making him happy. I kept asking questions to many people in the same age group and the survey extended to different age groups of persons. The answers were amazing ..
A new bicycle , a car , a job , Lot of money , 1 year full vacation , No exams in their life time ,  Direct job after study , new job with high salary , New home , Getting admission to IIM , getting pregnant  etc were the things which may be making them happy . I realized one thing that the reasons are not related or depends upon their age.10 year person and 27 year person said that if they gets 1 year full holiday that will be making them happy.

But the true point is they won’t be happy though they gets what they desired. Because then some other thing will be their new choice of happiness.

My next attempt was to find the just past happiest moment from  their memory. As expected many people in same age group answered differently . Few told  talking hours with  best friends was the happiest moment in their life . For some it was a 12 hour sleep after a delicious food  .. The moment when they are in flight/bus to see their loved ones  was the best happiest moment to few from their memory. Some answered seeing HD porn videos with snacks and drinks were the most happiest moment for them . A long drive in bike / car  was few one’s choice. Hearing favorite singer music in a lonely place was the choice for few persons. Playing time with their kids was the choice of few.  Seeing a smile on their spouse face following a hug was the happiest moment for some one from  their memory .

so the happiest moments are different here too .  Its not dependent on any factors like gender or age or educated/illiterate . It varies from person to person .

 

So what will be that “secret key to happiness”  ?  How some one can be always happy in their life ?   Well the answer is its possible. There is a simple way for the same and for that you   just need to realize what is happiness. No external thing can make you happy for a longer period but you can be happy if you wish . Happiness is a situation / inner feeling
and to be happy always you just need to be contented person with what you have !! … Contentment is the only thing which can give you some what long term happiness.

 

There are millions of persons who lived yesterday and not living today  ..Millions of people around  the worldwide can’t see  what you can .Billions of people cant think properly. Many millions are not getting a balanced food even one time per week .. You are a completely blessed person  . You can think , you can see , you can enjoy many other materialistic things around you .

No other external thing should control your happiness. You have to be happy without a reason .. You should be controlling your emotions or thoughts . If some other person or some emotion makes you uncomfortable then you are a slave to some thing.( I am not going to more deeper on this ) . You should be the power which controls your own  emotions , mind . Happiness is a choice its just you who have to decide whether to be be happy or Not … it is completely in your hands. You will be exactly as much happy as you decide to be ..

Do good things which can bring a smile to your mind .. keep smiling ………..

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

 

Digiprove sealCopyright secured by Digiprove © 2018 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on The secret to happiness :)

ശരിയേത് തെറ്റേത് ….

ആൽസാ സ്പ്രിങ് ഫീൽഡിലെ ഏഴാം നിലയിലെ കൊച്ചു ഫ്ളാറ്റിലെ ബാൽക്കണിയിൽ ചാരിക്കിടന്ന് നരേൻ അവളുടെ മുഖത്തേക്ക് നോക്കി … അങ്ങകലെ കരോൾ ഗാനങ്ങളുമായി ആരൊക്കെയോ  ചിലർ  ..

അവളുടെ മടിയിൽ നിന്നും തല ഉയർത്തി താഴേക്കു നോക്കി ….

 

ഉറുമ്പുകൾ  ഭക്ഷണം എടുത്തുകൊണ്ടു പോകുന്ന പോലെ  ഡെലിവറി ബോയ്സ് ആർക്കൊക്കെയോ  ഭക്ഷണം എത്തിക്കാനുള്ള തിരക്കിലാണ്  .. തിരികെ തല  മടിയിൽ വെച്ച്  മുഖത്തേക്ക് ഒന്നുകൂടി നോക്കി … മൂന്നു വർഷം മുൻപെങ്ങോ ഭർത്താവുമായി  വേർപിരിഞ്ഞ   അവളുടെ മുഖത്ത് മുൻപ് കണ്ടിട്ടില്ലാത്ത ഒരു തരം തിളക്കം …  കവിളിലൂടെ വിരലോടിച്ചു ഒരു ചെറു ചിരി സമ്മാനിച്ചപ്പോഴാണ്   ബനിയനിലെ വാക്കുകൾ നരേൻ ശ്രദ്ധിച്ചത്

…..   your freedom ENDS here    …….

എന്തോ ഓർമ്മകൾ   എവിടേക്കോ നയിക്കുന്നതിനിടയിൽ
കൺപീലിയിൽ  അറിയാതെ ഒരു നനവ് പടർന്നത് കണ്ടിട്ടാണോ എന്തോ , അവൻറെ തലയിൽ അലക്ഷ്യമായി വിരലുകൾ കണ്ടു മസാജ്  ചെയ്തിരുന്ന അവൾ  ചോദിച്ചു  …

എന്ത് പറ്റി  നരേൻ ?  എന്താ ഓർക്കുന്നത്  …

അല്ല … ഞാൻ ഈ ചെയ്യുന്നത് ശരിയാണോ …തെറ്റാണോ …

എന്ത്  .. what happened you suddenly  …

അല്ല …  പച്ച മലയാളത്തിൽ പറഞ്ഞാൽ ..  സ്വന്തം  ഭാര്യയെ മറന്നു  ഏതോ ഒരുത്തിയുടെ കൂടെ ……

പറഞ്ഞു മുഴുമിപ്പിക്കാൻ  നിർത്താതെ അവൾ ഇടപെട്ടു ….

അപ്പോൾ  ഞാൻ നരേന് ഏതോ ഒരുത്തിയാണ്  അല്ലെ ?  അല്ലെങ്കിലും …

അയ്യോ അങ്ങനെ അല്ല ….  ഒരു  രസത്തിനങ്ങു പറഞ്ഞു പൊയെന്നെ ഉള്ളൂ …   എന്റെ സമാധാനത്തിനു  ചോദിക്കുക ആണെന്ന് വിചാരിച്ചാൽ മതി  … നീ പറ  , ഞാൻ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടോ  … ?

ഒരു ചെറു ചിരിയോടെ അവൾ പറയാനാരംഭിച്ചപ്പോൾ  , ഒരു നിമിഷം കൂടെ അവളെ  ചിരിപ്പിക്കാനായതിൽ  അവനു സന്തോഷം തോന്നി …

look Naren .. നമ്മൾ പണ്ട് കടം കഥകളിൽ  കേട്ടിട്ടില്ലേ …   ഏതോ ഹരിശ്ചന്ദ്രനെക്കുറിച്ചു  …   അതുപോലെ ഒന്നാണ് ഈ ശരിയും തെറ്റുമെല്ലാം  ..   ചിലപ്പോൾ പണ്ടെങ്ങോ അവർ ഉണ്ടായിരുന്നിരിക്കണം …    ഇന്നവർ ഇല്ല .. ശരിയും തെറ്റുമെല്ലാം   മരിച്ചുപോയി  കാലങ്ങൾ ആയിരിക്കുന്നു ..    അല്ലെങ്കിൽ ഒരു പക്ഷെ  ഈ പറയുന്ന ശരി തെറ്റുകൾ  ആരോ  ഉണ്ടാക്കിയെടുത്ത  ഒരു തരം imaginary worlds   ആണ് .. they never existed …       മനസിലായോ  ?

മം .. മനസിലായി ..     ..      പക്ഷെ  …

… you still in doubt ? shoot …

അല്ല ,    അങ്ങകലെ  എന്നെ ഓർത്തു  എനിക്കൊരു ഭാര്യ ഉള്ളപ്പോൾ .. ഞാൻ  വേറൊരു പെൺകുട്ടിയോടൊത്തു സമയം ചിലവഴിക്കുന്നത് തെറ്റല്ലേ …അല്ല.. ഇതവൾ അറിഞ്ഞാൽ …

ഒരു  നിമിഷം എന്തോ ഓർത്തെടുത്തു അവൾ പറഞ്ഞു …

see .. this is mallus … നമ്മൾ  ഒരു സദാചാര പുകമറ സൃഷ്ടിച്ചിരിക്കുകയാണ് …  നമുക്കെല്ലാം വേണം .. പക്ഷെ ആരെയെക്കോയെ ഭയപ്പെടുകയാണ്‌ …if you really like some thing , do  it … Don’t think anything else … Life is to act .. not to keep thinking a lot …ചിലതു മാത്രമാണ് ശരിയെന്നു ആരൊക്കെയോ നമ്മളെ അടിച്ചേൽപ്പിച്ചിരിക്കുകയാണ് …  നരേൻ ചെയ്യുന്നത് എങ്ങനെ തെറ്റാകും  ?     നരേൻ അവളെ സ്നേഹിക്കുന്നില്ല  ?

മം ഉണ്ട് …

അവസാനമായി എപ്പോഴാണ് വിളിച്ചത് …

ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ  .. may be 3 hours   ആയിക്കാണും ..

മം …പിന്നെ നരേൻ എന്ത് തെറ്റാണു ചെയ്യുന്നത് ….   think about my side ..
Life was driving me crazy …  and and you made me happy  without any expectation ..
i love this moments… .. appol ഒരു തരത്തിൽ നരേന്റെ ഭാഷയിൽ പറഞ്ഞാൽ    നരേൻ ഒരു സമയം രണ്ടു ശരികൾ ആണ് ചെയ്യുന്നത് …If you are doing some thing without hurting others feelings , then you are Big right and if you are hurting some one purposefully though there are alternatives  then you are not doing a right thing  🙂   …  മനസിലായോ

മം പിടി കിട്ടി …

യ്യോ എനിക്ക് വിശക്കുന്നു .. ഒരാനയെ കിട്ടിയാൽ തിന്നും .. അത്രക്കും വിശപ്പ് തോന്നുന്നു  ..

ഇവിടെ  ആനയൊന്നുമില്ല .. ഞാൻ മാത്രമേയുള്ളൂ .. ഒരു ചിരിയോടെ അവൾ പറഞ്ഞു …

നരേൻ അവിടെ നിന്നും ചിലതൊക്കെ പഠിക്കുകയായിരുന്നു … മനസ്സിൽ അയാൾ ഓർത്തു …

അപ്പോൾ  ശരിയും തെറ്റുമെല്ലാം   മരിച്ചുപോയി  കാലങ്ങൾ ആയിരിക്കുന്നു .. അല്ലെങ്കിൽ… they never existed …

അങ്ങനെ എങ്കിൽ  ഇതിൽ ഏതാകും ശരി  ………….

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

 

 

Digiprove sealCopyright secured by Digiprove © 2017 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ശരിയേത് തെറ്റേത് ….

കഴിഞ്ഞ മൂന്നു വർഷങ്ങൾ

വെളുപ്പിന് മൂന്നരക്ക്എണീറ്റു ജോലിയാരംഭിച്ചപ്പോഴാണ് താഴെ കിടക്കുന്ന തിയ്യതി കണ്ണിൽ ഉടക്കിയത് .. സ്പെറ്റംബർ പതിനഞ്ചു … അപ്പോൾ മൂന്നു വർഷം ആയിരിക്കുന്നു  ശീത യുദ്ധം  തുടങ്ങിയിട്ട് … പത്തിൽ എട്ടു പൊരുത്തം എന്ന് നാല് പണിക്കന്മാർ കണക്കു കൂട്ടി പറഞ്ഞു അങ്ങനെ എത്തിച്ചേർന്നതാണ് … പക്ഷെ ഒട്ടു മിക്ക കാര്യങ്ങളിലും തെക്കോട്ടും വടക്കോട്ടുമാണ് ..  അങ്ങോട്ടുമിങ്ങോട്ടും കുറെ വാദപ്രതിവാദങ്ങൾ നടത്തി മാത്രമേ ഈ നിമിഷം വരെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിട്ടുള്ളൂ ..
ഈ ജാതകങ്ങൾ തമ്മിൽ ഒത്തുപോകും എന്ന് പറഞ്ഞ പണിക്കന്മാരോട് പല സമയത്തും ദേഷ്യം മാത്രമേ തോന്നിയിട്ടുള്ളൂ …. ഇത്രക്കും വിരുദ്ധമായ സ്വഭാവ – ആഗ്രഹ – സവിശേഷതകൾ ഉള്ള രണ്ടു പേർ എങ്ങനെ ഒത്തുപോകും എന്ന് ചില സമയത്തു തോന്നാറുണ്ട് …
ഒരു ഗ്ലാസ് പാൽ കുറുക്കി കുറുക്കിയുള്ള ചായ ഇഷ്ട്ടപ്പെടുന്ന ഒരാളും , കട്ടൻ ചായ മാത്രം കുടിക്കുന്ന ഒരാളും …. എങ്ങോട്ടു പോകുന്നെങ്കിലും ഗൂഗിൾ മാപ്പിനോടൊപ്പം രണ്ടു മൂന്നു പേരോട് വഴി ചോദിക്കുന്ന ഒരാളും , ഒരാളോട് മാത്രം ചോദിച്ചു അല്ലെങ്കിൽ തനിയെ പോകാൻ ഇഷ്ട്ടപ്പെടുന്ന ഒരാളും , കുമ്പളങ്ങയും തഴുതാമയും ഇഷ്ട്ടമുള്ള ഒരാളും കോഴിയുടെ ഹൃദയ ഭാഗം മാത്രം ഇഷ്ട്ടമുള്ള ഒരാളും … ഓടിട്ട വീടുകളെ പഴമയെ സെന്റിമെൻറ്സിനെ ഇഷ്ട്ടപ്പെടുന്ന ഒരാളും കോൺക്രീറ്റ് സൗധങ്ങളോടും പ്രാക്ടിക്കൽ ജീവിതവും ആണ് നല്ലതു എന്ന് വാദിക്കുന്ന ഒരാളും …. തൃശൂരിൽ നിന്നുള്ള ആരുടെയെങ്കിലും ഒപ്പമേ ജീവിക്കൂ എന്നുറപ്പിച്ചു ഒരാളും വള്ളുവനാടൻ സംഭാഷണത്തെ ഇഷ്ട്ടപ്പെടുന്ന ഒരാളും … ഒരു കാര്യം പലകുറി വായിച്ച ശേഷം മാത്രം അഭിപ്രായം പറയുന്ന ഒരാളും , തലയും വാലും മാത്രം ഓടിച്ചു വായിച്ചു മുന്നോട്ടു പോകുന്ന   ഒരാളും .. കാര്യങ്ങൾ സ്പീഡിൽ ഡീൽ ചെയ്യുന്ന ഒരാളും , സമയം എത്ര എടുത്താലും പെർഫെക്ഷൻ ആണ് വലുത് എന്ന് വിശ്വസിക്കുന്ന ഒരാളും , സെന്റിമെൻറ്സിനും ആൾക്കാർക്കും പറഞ്ഞ വാക്കും വലുതെന്നു വിശ്വസിക്കുന്ന ഒരാളും , ജീവിതം പ്രാക്ടിക്കലാണ് എന്ന് പറയുന്ന ഒരാളും .. നാവുള്ള ആരോടും മുഷിപ്പിക്കുന്നവരെ സംസാരിക്കുന്ന ഒരാളും ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളും ..പുറത്തിറങ്ങുന്ന എല്ലാ സിനിമകളും കാണുന്ന ഏതു ഭാഷയിലെ സിനിമയെയും ഇഷ്ട്ടപ്പെടുന്ന ഒരാളും , സിനിമയോട് തീരെ താല്പര്യം ഇല്ലാത്ത ഒരാളും …. ഗീ മൈസൂർപ്പാവും അഞ്ചു തരം പായസവും ഒപ്പം കിട്ടിയാലും കഴിക്കുന്ന ഒരാളും , എരിവുള്ളതു മാത്രം ഇഷ്ട്ടമുള്ള ഒരാളും … എന്തിനും ഏതിനും പെട്ടെന്ന് ചൂടാവുന്ന  ഒരാളും , ക്ഷമ മാത്രം ധാരാളം ഉള്ള വേറൊരാളും … അങ്ങനെ ഓർത്തെടുത്താൽ നൂറായിരം കാര്യങ്ങളുണ്ട് …
എങ്കിലും ഇതിനിടയിൽ ഇഷ്ട്ടാനിഷ്ടങ്ങൾ മാറി വന്നു തുടങ്ങിയിരിക്കുന്നു … എന്ത് തർക്കിച്ചാലും അവസാനം ഒരുത്തരത്തിൽ എത്തിച്ചേരുന്നു …. അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു .. വിട്ടു കൊടുക്കാൻ തുടങ്ങിയിരിക്കുന്നു … നമ്മൾ പറയുന്നത് മാത്രം അനുസരിക്കുന്ന , എല്ലാം കേൾക്കുന്ന , അങ്ങനെ ഒരാളുടെ ഒപ്പം ആയിരുന്നു ജീവിതം എങ്കിൽ എത്രമാത്രം ബോറായേനെ … ഈ തല്ലുകൂടൽ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു … ഒരുമിച്ചു പോയ നീണ്ട യാത്രകളുടെ ലിസ്റ്റോ സെൽഫികളോ ഒന്നും ഓർത്തെടുക്കാൻ ഇല്ല .. വിലപിടിപ്പുള്ള സമ്മാനങ്ങളോ , മധുരം തുളുമ്പുന്ന വാക്കുകളോ പറഞ്ഞിട്ടോ കേട്ടിട്ടോ ഇല്ല …

 

 

 

 

 

എന്തൊക്കെ ആണെങ്കിലും കഴിഞ്ഞ മൂന്നു വർഷങ്ങൾ ഇഷ്ട്ടപ്പെടുന്നു … തുടർന്നും അങ്ങോട്ടും ഇങ്ങോട്ടും അടി കൂടാനും കൂടുതൽ മനസിലാക്കാനും നിറയെ നിമിഷങ്ങൾ തരട്ടെ എന്ന് ആഗ്രഹിക്കുന്നു … ചിലപ്പോൾ ഇതൊക്കെയാകാം ജീവിതം ….

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

 

Digiprove sealCopyright secured by Digiprove © 2017 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കഴിഞ്ഞ മൂന്നു വർഷങ്ങൾ

പുത്തൻപണം ( 6/10 )

പുത്തൻപണം

കുറെ റിവ്യൂ കേട്ടതുകൊണ്ടു മുൻധാരണയില്ലാതെയാണ് പുത്തൻപണം കാണാൻ പാലക്കാട് കേറിയത് ( ഈസ്റ്റർ/ ഞായറാഴ്ച ആയതുകൊണ്ട് പാലക്കാടുപോലും ടിക്കറ്റ് കിട്ടാൻ തിരക്കോടു തിരക്കാണ് ..ടേക്കോഫിന് ടിക്കറ്റ് കിട്ടാഞ്ഞതുകൊണ്ടും , അടുത്തുള്ള മുപ്പതു കിലോമീറ്ററിൽ ടേക് ഓഫ് ഇല്ലാത്തതുകൊണ്ടും വേറൊരു സിനിമയേക്കുറിച്ചു ചിന്തിച്ചു പുത്തൻപണത്തിൽ എത്തി

 

ഒറ്റവാക്കിൽ പറയണമെങ്കിൽ , കട്ട മമ്മൂട്ടി ഫാൻസിനു പടം തീർച്ചയായും  ശ്രുതിമധുരമായ അനുഭവം തന്നെയാകും … ( രണ്ടാം ഭാഗത്തിലെ പാട്ടു മുതലുള്ള ഒരു വലിച്ചിഴക്കൽ മമ്മൂട്ടി ഫാൻസ്‌ പോലും സമ്മതിച്ചു തരും .. എങ്കിലും ക്ലൈമാക്സ് സീനുകൾ ഓർത്തു ക്ഷമിക്കും … ഒരുപാട് ബോറടിപ്പിക്കാത്ത , കുറച്ചൊക്കെ രസിപ്പിക്കുന്ന ഒരു സിനിമ കാണണം സമയവുമുണ്ട് എന്നുള്ളവർക്കും പുത്തൻ പണം കാണാം …

 

നല്ലൊരു സിനിമ കാണണം , മികച്ചൊരു ചിത്രമാണ് / കൊടുക്കുന്ന പൈസക്ക് മികച്ച മൂല്യമുള്ള സിനിമയാണ് കാണേണ്ടത് എന്ന് ഉള്ളവർക്ക് വേറെ വല്ലതും നോക്കുന്നതാണ് അഭികാമ്യം .. അതിന്റെ അർഥം പുത്തൻ പണം മോശമാണ് എന്നുള്ളതല്ല … പക്ഷെ പണത്തിനൊത്തുള്ള മികച്ച മൂല്യം എന്ന രീതിയിൽ ചിന്തിക്കുന്നവർ ഈ സിനിമയെ സമീപിക്കാതിരിക്കുന്നതാണ് നല്ലത് …

 
കഴിവും അർഹതയുമുണ്ടെങ്കിലേ നമ്മളൊരാളെ കുറ്റം പറയാൻ നിൽക്കാവൂ എന്നൊരു ചിന്തയാണ് എനിക്കുള്ളത് … നമ്മളൊരാളെ കുറ്റം പറയുന്നെങ്കിൽ അത് അവരെക്കാൾ നന്നായി ചെയ്യാൻ നമുക്ക് അറിവുണ്ടാകണം … പക്ഷെ സിനിമയുടെ കാര്യത്തിൽ ഇത്തരം ചിന്തകൾക്ക് സ്ഥാനമുണ്ടോ … ആലോചിച്ചു പോകുകയാണ് കുറച്ചു സിനിമകൾ … പ്രാദേശിക വാർത്തകൾ , ദേവാസുരം , ആറാംതമ്പുരാൻ , നന്ദനം , കയ്യൊപ്പു , ജോണിവാക്കർ ..അങ്ങനെ ഒരുപാട് സിനിമകളുടെ ശില്പിയാണ് പുത്തൻപണവും എഴുതിയത് എന്നോർക്കുമ്പോൾ ചരിത്രം തിരയുന്ന ഒരാൾക്ക് വിശ്വസിക്കാൻ പ്രയാസം ആയിരിക്കാം …

 
പടത്തിൽ അഭിനയിച്ചിരിക്കുന്നവർ സിനിമയോട് നൂറു ശതമാനം സത്യസന്ധത പുലർത്തി എന്ന് നിസംശയം പറയാം … ഗാനരചന ആരാണെന്നു അറിയില്ല .. അങ്ങനെ ശ്രദ്ധിക്കത്തക്ക പാട്ടൊന്നും എവിടെയും കണ്ടില്ല…. പ്രാദേശിക ഭാഷകൾ തന്മയിത്തത്തോടെ കൈകാര്യം ചെയ്യാൻ ഇപ്പോൾ മലയാള സിനിമയിൽ മമ്മൂട്ടിയെ കഴിഞ്ഞേ ആളുള്ളൂ .. അതിൽ യാതൊരു സംശയവും ഇല്ല … സിനിമയിലെ കാസർകോടൻ സ്ലാങ്ക് ( കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ ചെറുതായി സിനിമയിൽ കടന്നു വരുന്നെങ്കിലും ) മമ്മൂട്ടിയുടെ മൊത്തത്തിലുള്ള അപ്പിയറൻസ്‌ എന്നിവ നന്നായിട്ടുണ്ട് …
അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ , സമയം കണ്ടെത്തി കണ്ടിരിക്കേണ്ട ഒരു സിനിമയല്ല ഇത് … സമയവും കാശും ഉണ്ടെങ്കിൽ ഒരു സിനിമ കാണാം എന്ന് ചിന്തിക്കുന്നവർക്ക് കാണാവുന്ന ഒരു സിനിമയാണിത് :

 

 പുത്തൻപണം ( 6/10 ) 

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

Digiprove sealCopyright secured by Digiprove © 2017 Sajith ph
Posted in സിനിമ | Tagged | Comments Off on പുത്തൻപണം ( 6/10 )

ബി പ്രാക്ടിക്കൽ ഓർ ബി സത്യസന്ധർ ?

ജീവിതത്തിൽ പലപ്പോഴും ആശയക്കുഴപ്പം തോന്നിയിട്ടുള്ള ഒരു കാര്യമാണ് സത്യത്തോടൊപ്പം നിൽക്കണോ അതോ സാഹചര്യങ്ങളെ പ്രാക്ടിക്കൽ ആയി കാണുന്നതാണോ നല്ലതെന്നു ….

 

എനിക്ക് തോന്നുന്നു ഈ കാലത്തു ജീവിത സാഹചര്യങ്ങളെ പ്രാക്ടിക്കൽ ആയി കാണുന്നതായിരിക്കും നല്ലതെന്നു … പലപ്പോഴും സത്യത്തിന്റെ കൂടെ നിൽക്കാൻ ശ്രമിച്ചിട്ടും പറഞ്ഞ വാക്കിൽ തന്നേ ഉറച്ചു നിന്നിട്ടും ഫലം നിരാശ മാത്രമാണ് … ഒട്ടു ഒട്ടുമിക്കവരും പറയുന്നത് ഒന്നേയൊന്ന് ” ബി പ്രാക്ടിക്കൽ വിത്ത് ലൈഫ് …. സത്യം മാത്രം ചെയ്യുകയും പറയുകയും പറഞ്ഞ
വാക്കിൽ നിന്ന് ഇളകാതെ നിൽക്കുകയും ചെയ്തിട്ട് താമര പത്രമൊന്നും കിട്ടാൻ പോകുന്നില്ലല്ലോ ” .. സാഹചര്യം അനുസരിച്ചു പ്രവർത്തിക്കുക 

പറഞ്ഞു വരാൻ കാരണം ഇക്കഴിഞ്ഞ ദിവസം വീണ്ടും ഒരു സമാന സാഹചര്യത്തിൽ അകപ്പെട്ടു … പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് കെഎസ് ആർ ടി സിയുടെ സ്കാനിയയിൽ പോകുമ്പോഴായിരുന്നു അത് …

എറണാകുളത്തു ഞങ്ങൾ സഞ്ചരിച്ച ആ സ്‌കാനിയ എത്തുമ്പോഴേ നിരവധി ഫോൺ വിളികൾ ബസ് കണ്ടക്റ്റർക്കു വരുന്നത് വൈകിയാണ് ഞങ്ങളൊക്കെ ഓർത്തെടുത്ത് … പുലർച്ചെ രണ്ടരയോടെ സ്‌കാനിയ കായംകുളത്തു എത്തി …ഞങ്ങളിൽ ഒട്ടു മിക്ക പേരും ഉറങ്ങുകയായിരുന്നു … കണ്ടക്ടർ ഞങ്ങളെ വിളിച്ചുണർത്തി പറഞ്ഞു , നമ്മുടെ ബസിനു എന്തോ തകരാറുണ്ട് … മുന്നോട്ടു പോകാൻ കഴിയില്ല .. ഡ്രൈവർ ഒന്നോ രണ്ടോ പ്രാവശ്യം സ്റ്റാർട്ട് ചെയ്യാൻ നോക്കുന്നതും ഓഫ് ആയി പോകുന്നതും കണ്ടു …

കണ്ടക്റ്റർ തറപ്പിച്ചു പറഞ്ഞു .. എല്ലാ ശ്രമവും വിഫലമായി , ഒന്നുകിൽ നിങ്ങൾക്ക് കുറച്ചു പൈസ തിരിച്ചു തരാം .. അല്ലെങ്കിൽ നമുക്ക് ആ കിടക്കുന്ന വണ്ടിയിൽ യാത്ര തുടരാം .. അങ്ങകലെ നിർത്തിയിരിക്കുന്ന ആനവണ്ടി ചൂണ്ടിക്കാണിച്ചു കണ്ടക്ടർ പറഞ്ഞു .. മനസില്ല മനസോടെ ഞങ്ങളിൽ കുറേപ്പേർ ആനവണ്ടിയെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി .. അപ്പോഴാണ് തൊട്ടു മുന്നിൽ വേറെ ഒരു സ്‌കാനിയ കിടക്കുന്നു .. അന്വോഷിച്ചപ്പോൾ അത് കണ്ണൂരിലേക്കു പോകാൻ ഉള്ളതായിരുന്നെന്നും അതിനും എന്തോ കേടു സംഭവിച്ചെന്നും പറഞ്ഞു …അങ്ങനെ ഞങ്ങളിൽ പകുതി പേർ ആനവണ്ടിയിൽ കേറി ഇരുപ്പുറപ്പിച്ചു .. പെട്ടെന്നാണ് ഒരു ബഹളം കേൾക്കുന്നത് ..ഞങളുടെ ബസിൽ ഉണ്ടായിരുന്ന കുറച്ചു പേരും അവിടുത്തെ കെ എസ് ആർ ടി സി അധികൃതരും കൂടെയാണ് ആ ബഹളം .. കാരണം തിരക്കിയപ്പോൾ അമർഷവും ദേഷ്യവും ഒക്കെ തോന്നി … അതായതു ഞങ്ങൾ സഞ്ചരിച്ച സ്കാനിയക്ക് ഒരു കുഴപ്പവും ഇല്ലത്രെ … മറ്റേ സ്കാനിയയിലെ യാത്രക്കാരെ കൊണ്ട് പോകാൻ ആയി ഞങ്ങളോട് കല്ല് വെച്ച നുണ പറഞ്ഞതായിരുന്നു ….

അവിടെ കിടന്നിരുന്ന കണ്ണൂരിലെ യാത്രക്കാരോട് പറഞ്ഞിരുന്നത്രെ .. കോയമ്പത്തൂരിൽ നിന്നും നിങ്ങളെ കണ്ണൂരിലേക്കു കൊണ്ട് പോകാൻ ആയി ഒരു സ്‌കാനിയ പുറപ്പെട്ടിട്ടുണ്ട് അത് വരെ ക്ഷമിക്കുക എന്ന് … അതുകൊണ്ടാണ് രാത്രി പതിനൊന്നര മുതൽ പുലർച്ചെ രണ്ടര വരെ നാല് മണിക്കൂർ അവർ കാത്തു നിന്നത് .. ആ യാത്രക്കാരോട് സഹതാപം അല്ലാതെ വേറൊന്നും ഞങ്ങൾക്ക് തോന്നിയില്ല …. പാതി രാത്രി നുണ പറഞ്ഞു വിളിച്ചെഴുന്നേൽപ്പിച്ച അധികൃതരോട് ഞങ്ങൾക്ക് എന്താണ് തോന്നുക ? അതിനു ശേഷം അവർ ധിക്കാരമായി പറഞ്ഞു … ” ഒരുത്തനും ശബ്‌ദിക്കണ്ട .. ഒന്നുകിൽ നിങ്ങൾക്ക് ആ കിടക്കുന്ന കെ എസ് ആർ ടി സി യിൽ തിരുവന്തപുരത്തേക്കു പോകാം .. അല്ലെങ്കിൽ ഇവിടെ കിടന്നു ബഹളം ഉണ്ടാക്കിയേക്ക് നേരം പുലരുന്ന വരെ എന്ന് .. വ്യക്തമായി പറഞ്ഞാൽ .. ” വേണമെങ്കിൽ മറ്റേ ബസിൽ കേറിപ്പോടെ .. അല്ലെങ്കിൽ നീയൊക്കെ കൂടെ എന്ത് വേണേലും ഉണ്ടാക്കിക്കോ ഞങ്ങൾക്ക് — ആണെന്ന് “

യാത്രക്കാർ രണ്ടു പക്ഷമായി പിരിഞ്ഞു … കുറച്ചു പേർ പറഞ്ഞു എങ്ങനെ എങ്കിലും ലക്ഷ്യ സ്ഥാനത്തു എത്തിയാൽ മതി .. ബാക്കിയുള്ളവർ പറഞ്ഞു , എസി ബസിന്റെ കാശും കൊടുത്തു യാത്ര ചെയ്തു , പാതി രാത്രി കബളിപ്പിച്ചു ഇറക്കി വിട്ടവരോട് ചോദിച്ചിട്ടു തന്നേ കാര്യം .. ഒന്നുകിൽ മുഴുവൻ കാശും തിരികെ തരുക അല്ലെങ്കിൽ വേറെ ഒരു എസി ബസ് കൊണ്ട് വരിക .. അതല്ലാതെ ഈ രണ്ടു സ്കാനിയയും ഇവിടെ കിടക്കും എന്ന് …

രണ്ടു കൂട്ടരുടെ അടുത്തും ന്യായമുണ്ട് … എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ സങ്കടത്തിലായി … എന്തായാലും കബളിപ്പിച്ചവരോട് ഒന്നും പറയാതെ ഇരിക്കാൻ തോന്നിയില്ല അതുകൊണ്ടു ഒരു ന്യുനപക്ഷത്തോടൊപ്പം ചേർന്ന് വേറൊരു എസി ബസിനോ അല്ലെങ്കിൽ മുഴുവൻ കാശ് തിരികെ തരണം എന്നതിന് വേണ്ടി ശക്തിയായി വാദിച്ചു .. സത്യത്തിന്റെ കൂടെ നില്ക്കാൻ വളരെ കുറച്ചു പേർ മാത്രം .. ഒടുക്കം ഒരു തീരുമാനത്തിലെത്തി — താൽപ്പര്യമുള്ളവർക്ക് ആനവണ്ടിയിൽ കേറി യാത്ര തുടരാം ബാക്കിയുള്ളവർ വേറെ എസി ബസിനായി കാത്തിരിക്കുകയോ അല്ലെങ്കിൽ ഞങ്ങൾ സഞ്ചരിച്ചിരുന്ന സ്കാനിയയിൽ തുടർയാത്ര അനുവദിക്കുകയോ അതുമല്ലെങ്കിൽ മുഴുവൻ പൈസ തിരിച്ചു തരികയോ ചെയ്‌യുക
അങ്ങനെയുള്ളവക്ക് വേണ്ടി വാദിക്കുമെന്നും ..

വാൽക്കഷ്ണം

ആനവണ്ടിയിൽ മുൻവശത്തെ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്ന ഒരുത്തനെ നോക്കി ഒന്ന് രണ്ടു പേർ പറയുന്നുണ്ടായിരുന്നു — അവനല്ലേ വേറെ എസി ബസിനു വേണ്ടി വാദിച്ചത് … നമ്മുടെ കുറെ നേരം കളഞ്ഞു .. ഇപ്പോഴും കുറേപ്പേർ ബഹളം വെച്ച് കൊണ്ടിരിക്കുന്നു …. അവർക്കൊന്നും ചെന്നിട്ടു തിരക്കുണ്ടാവില്ല .. നമുക്കങ്ങനെ ആണോ എത്തിയിട്ട് നൂറു കൂട്ടം പണിയുണ്ട് …

നമ്മൾ എപ്പോഴും ന്യായത്തിന്റെ കൂടെ നിൽക്കണം … എതിർക്കേണ്ടിടത്തു എതിർക്കണം .. പാതിരാത്രി എണീപ്പിച്ചു പറ്റിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടപ്പോൾ ഒന്നും മിണ്ടാതെ പോരാൻ സന്യാസിയല്ലല്ലോ …പക്ഷെ പ്രാക്ടിക്കലും ആവണം .. അല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല .. അതാവണം അവന്റെ മനസിലിരുപ്പ് … എനിക്കല്ലാതെ വേറെയാർക്കാണ് ആ മനസ് അത്ര വ്യക്തമായി കാണാൻ ആവുക !!!!

അതിനിടയിൽ ഒരു വാർത്ത കണ്ടു —

 

 

 

 

 

 

 

 

 

 

 

 

 

 

പത്രവാർത്തകളെ ഏതളവിൽ വിശ്വസിക്കാമെന്നു ഇപ്പോൾ ശരിക്കും അറിയാൻ കഴിഞ്ഞു

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

 

 

 

Digiprove sealCopyright secured by Digiprove © 2017 Sajith ph
Posted in Uncategorized | Comments Off on ബി പ്രാക്ടിക്കൽ ഓർ ബി സത്യസന്ധർ ?