മുല്ലപ്പെരിയാറും സര്‍ക്കാരുകളും

കഴിഞ്ഞ കുറച്ചു കാലങ്ങളായി മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചും  അപകടാവസ്ഥയെക്കുറിച്ചും   കേള്‍ക്കുന്നു …ചരിത്രത്തിലൂടെ ഒരെത്തിനോട്ടം മാത്രമാണ് ഈ ലേഖനം …

മുല്ലപ്പെരിയാര്‍ ……പെരിയാറിന്‍റെ തീരത്ത് ഏകദേശം 116 വര്‍ഷങ്ങള്‍ക്കുമുന്‍പ്  ( 1895 ല്‍ )  999 വര്‍ഷത്തെ നിബന്ധനയോടെ കേരള  മണ്ണില്‍  ബ്രിട്ടീഷുകാരാല്‍  സൃഷ്ടിക്കപ്പെട്ട   ,തമിഴ്നാടിന് നിയന്ത്രണമുള്ള ഒരു തടയണയാണെന്ന് പറയാം ..

244 കിലോമീറ്റര്‍ നീളത്തിലുള്ള പെരിയാര്‍ നദിയെയും  അതിന്‍റെ തന്നെ സൃഷ്ടിയായ മുല്ലയാറിനെയും  കല്ലുകളും സുര്‍ക്കിയും ( കല്ലും , ചക്കരയും കുറെ രാസവസ്തുക്കളും ചേര്‍ന്നത്‌ ) കൊണ്ട്  തടഞ്ഞുനിര്‍ത്തിയ   വെള്ളക്കെട്ടാണ് മുല്ലപ്പെരിയാര്‍ ..( മുല്ലയാര്‍ + പെരിയാര്‍ ) ..

ഒന്നുകൂടെ വ്യക്തമാക്കുകയാണെങ്കില്‍  കേരളത്തിലെ   8100  ഏക്കര്‍ സ്ഥലത്ത്   പെരിയാര്‍ നദിയിലെ വെള്ളം തടഞ്ഞുവെച്ചു  തമിഴ്നാടിലെ നാലു ജില്ലയിലെ  അനെകായിരത്തിനു കുളിക്കാനും കുടിക്കാനും ,കറണ്ട് ഉണ്ടാക്കാനുമായി   തമിഴ്‌നാടിലെ സര്‍ക്കാരിനാല്‍ നിയന്ത്രിതമായ  ഡാം ആണ് മുല്ലപ്പെരിയാര്‍      🙁  

അതിശക്തമായ വെള്ളക്കെട്ടില്‍ ആദ്യത്തെ ഡാം  ഒളിച്ചുപോയതിനെത്തുടര്‍ന്ന് 1895 ല്‍   കല്ലും പഞ്ഞ്ജാരയും വേറെ കുറെ രാസവസ്തുക്കളും ചേര്‍ത്ത് ഉണ്ടാക്കിയെടുത്ത ഒന്നാണിത് …ഡാമിലെ വെള്ളം  തമിഴ്നാട്ടിലെ മധുര, തേനി ,രാമനാഥപുരം , ശിവഗംഗ എന്നീ ജില്ലകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നു …

ഡാം അപകടസ്ഥിതിയിലാണെന്നും  അതുകൊണ്ട് , കേരളത്തിന്‍റെ ഘജനാവില്‍നിന്നു  പണം മുടക്കി വേറൊരു ഡാം പണിത് തരാമെന്നു പറഞ്ഞിട്ടും  വിസമ്മതിക്കുകയാണ് അവിടുത്തെ രാഷ്ട്രീയക്കാര്‍  ..മാറ്റത്തിനായി കഴിഞ്ഞ മുപ്പതിലതികം വര്‍ഷമായി  കേരളം ക്ഷമയോടെ കാത്തിരിക്കുന്നു …

ചരിത്രം 🙂

..ചുരുക്കിപ്പറയാം

ട്രാവന്‍കൂര്‍ രാജാവിനാല്‍   999 വര്‍ഷ കാലയളവില്‍ നീട്ടിയെഴുതപ്പെട്ട  1886 ലെ ഒരു ഉടമ്പടിയോടെയാണ് മുല്ലപ്പെരിയാര്‍  ഡാം ചരിത്രം ആരംഭിക്കുന്നത്… ബ്രിട്ടീഷുകാര്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിനോടുവില്‍  രാജാവിനെക്കൊണ്ട് 999 വര്‍ഷത്തെ ഒരുടമ്പഡി സമ്മതിപ്പിച്ചെടുക്കുകയായിരുന്നു എന്ന് പറഞ്ഞാലും അശേഷം തെറ്റില്ല ..

രാജാവ്‌  8100  ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കണം …അതില്‍ അവര്‍ ഡാം കെട്ടി പരിപാലിച്ചു വെള്ളമെടുത്ത്‌ അങ്ങനെ ജീവിക്കും .. ..പകരം  ഒരു ഏക്കറിനു അഞ്ചുരൂപ വെച്ച് കേരള സര്‍ക്കാരിനു തരും  🙂   ഉടമ്പടിയില്‍ രാജാവും ബ്രിട്ടിഷ് അധികാരികളും തമ്മില്‍ ആയിരുന്നതുകൊണ്ട് സ്വാഭാവികമായി  ഭാരത സ്വാതന്ത്ര്യത്തോടൊപ്പം അതും അസാധുവാകേണ്ടതാണ്  …പക്ഷെ …..

വായിച്ച  താളുകള്‍ ശരിയാണെങ്കില്‍  ആ ഉടമ്പടി പരിഷ്കരിക്കാന്‍  പിന്നീട് വന്ന സര്‍ക്കാരുകള്‍ കുറെ ശ്രമം നടത്തി …ഒന്നും നടന്നില്ല … വര്‍ഷങ്ങള്‍  നീണ്ട പ്രയത്നത്തിനോടുവില്‍  അച്യുതമേനോന്‍  മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1970 ല്‍  ആ ഉടമ്പടി തിരുത്തിയെഴുതപ്പെട്ടു ..അതിന്‍പ്രകാരം  ഏക്കറിനു മുപ്പതുറുപ്പിക   സ്ഥല വാടകയും വൈദ്യുതി  ഉണ്ടാക്കിയെടുക്കുന്നതിനു പ്രതിഫലമായി  പന്ത്രണ്ടുറുപ്പികയും വെച്ചു തരും …അങ്ങനെ കഴിഞ്ഞ അമ്പത് വര്‍ഷമായി  2.5   ലക്ഷം രൂപ ടാക്സ്‌ ആയും    7.5 ലക്ഷം രൂപ യും അടച്ചു വരുന്നു    … ( കണക്കുകള്‍ ശരിയാണെങ്കില്‍ എണ്‍പതിനായിരം കോടി രൂപയുടെയോ ചിലപ്പോള്‍ അതിലും കൂടുതലോ പ്രയോജനം അവര്‍ അനുഭവിച്ചു വരുമ്പോഴാണ് കേരളത്തിലെ ജീവിതങ്ങള്‍ക്ക്    പത്തുലക്ഷം അടച്ചു അവര്‍ മനുഷ്യതരഹിതമായ നിലപാടെടുക്കുന്നത് …

കേരളത്തിലെ അനേകലക്ഷം  ജീവന്‍ അപകടത്തിലാണെന്നും പഴയ ഉടമ്പടി നിര്‍ബന്ധിച്ചു എഴുതിപ്പിച്ചതാണെന്നും  ഭൂമികുലുക്കത്തിന്‍റെ  പശ്ചാത്തലത്തില്‍ കേരളം വാദിക്കുമ്പോള്‍ എന്നോ എഴുതപ്പെട്ടു പോയ ലോകത്തില്‍ എവിടെയും കേട്ട് കേള്‍വിയില്ലാത്ത  കരാറും 1970 ല്‍  ഉടമ്പടി തിരുത്തിയെഴുതിയതുമൊക്കെപ്പറഞ്ഞു മറുവാദഗതികള്‍ ഉന്നയിക്കുകയാണ് തമിഴ്‌നാട്‌ സര്‍ക്കാര്‍ …

155 അടി ഉയരമുള്ള ഡാമില്‍   ഇപ്പോള്‍ 136 അടി വെള്ളം ഉണ്ട്  …ഈ ലേഖനം  എഴുതിക്കൊണ്ടിരിക്കുമ്പോള്‍  ( 24/11/2011  വ്യാഴം പുലര്‍ച്ച ഒരു മണി പത്ത് മിനിട്ട് ) പതിനാറു അടി വെള്ളം തുറന്നു വിടും എന്നിട്ട് 120 അടിയാക്കും എന്നൊക്കെയുള്ള വാര്‍ത്ത മിന്നി മറയുന്നു…. 

2006 ലെ സുപ്രീംകോടതി വിധിയനുസരിച്ചു   142 അടിവരെ വെള്ളം ഡാമില്‍ നിര്‍ത്താം എന്ന്  തമിഴ്നാട് വാദിക്കുമ്പോള്‍  നമുക്ക് ചൂണ്ടിക്കാട്ടാന്‍   സമീപകാലത്തെ നിരവധി  ഭൂമികുലുക്കങ്ങളും  ചോര്‍ന്നൊലിക്കുന്ന വിണ്ടു തുടങിയ ഡാമുണ്ട്  … മറു വാദഗതി ഉന്നയിക്കാന്‍ അവര്‍ക്ക്  ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്ത ആയിരം വര്‍ഷത്തെ പാട്ടക്കരാര്‍ ഉണ്ട് ….നമുക്ക് സുരക്ഷ നിങ്ങള്‍ക്ക് വെള്ളം എന്നൊക്കെപ്പറഞ്ഞ് നോക്കിയെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ കേള്‍ക്കുന്ന വട്ടമില്ല ..

ഡാം പൊട്ടി ലക്ഷങ്ങള്‍  മരിച്ചാല്‍ ആര് സമാധാനം പറയും എന്ന് നമ്മള്‍ ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് “ഡാം 999” എന്ന സിനിമ ഇന്ത്യ ആകെമാനം നിരോധിക്കണം …ആ സിനിമ വെറുതേ ഭീതി പരത്തുകയാണ് എന്നാണ് …തമിഴ്നാട്ടില്‍ ആ സിനിമ റിലീസ്‌ നിരോധിച്ചു …ഇന്ത്യ മൊത്തം നിരോധിക്കാന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി കാത്തിരിക്കുകയാണ്  …കേരള സര്‍ക്കാര്‍ കാശുമുടക്കി എടുത്ത പടമാണ്‌ അതെന്നാണ് അവരുടെ വാദം … ..സിനിമ റിലീസ് ആയില്ലെങ്കിലും കാണേണ്ടവര്‍ കാണും എന്നോ , സാഹചര്യത്തെ കുറച്ചുകൂടെ പക്വതയോടെ സമീപിക്കണമെന്നോ തമിഴ്നാടിനെ ഓര്‍മ്മപ്പെടുത്താന്‍ നമ്മള്‍ ഉണ്ടെങ്കിലും അത് മനസിലാക്കാന്‍ അവര്‍ക്ക് വിദ്യാഭ്യാസം ഇല്ലാതെ പോകുന്നതാണ് ഇവിടുത്തെ യഥാര്‍ത്ത പ്രശ്നം 

തമിഴ്നാട് സര്‍ക്കാരിനെ  സംഭന്ധിച്ചു  ഇതൊരു അഭിമാന പ്രശ്നമാണ് …. എങ്ങാനും ഡാം ഉണ്ടാക്കാന്‍ അവരുടെ  ഏതെങ്കിലും സര്‍ക്കാര്‍ അനുമതി കൊടുത്താല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് ആ പാര്‍ട്ടി അധികാരത്തില്‍ വരില്ല …  പ്രതിഷേധത്തിന്കു വേണ്ടി  കുറേപ്പേര്‍ മുല്ലപ്പെരിയാറില്‍ അതിക്രമിച്ചു കേറി  മണ്ണെണ്ണ  ഒഴിച്ചു താഴേക്കു ചാടും … നിരവധി വെള്ളമില്ലേ  , അപ്പോള്‍  മണ്ണെണ്ണ ഒഴിക്കുന്നത് എന്തിനെന്നോ  കത്തി താഴേക്കു വെള്ളത്തില്‍ ചാടിയാല്‍ രക്ഷപ്പെടില്ലേ എന്നൊക്കെ നാം ഓര്‍ക്കുമെങ്കില്‍ അവര്‍ക്കതിനുള്ള  ബുദ്ധിയില്ല .. കുറ്റം പറയരുത് ബുദ്ധിയില്ലാതെ ജനിച്ചുപോകുന്നത്  ആരുടേയും കുറ്റമല്ല ..

 അരുതാത്തതോ ഇഷ്ടപ്പെടാത്തതോ നടന്നാല്‍  മണ്ണെണ്ണ കൊളുത്തി താഴേക്കു ചാടുക എന്നതാണ്  ഒരു രീതി  …     കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ്  ഇതേ പ്രശ്നത്തിന്‍റെ പേരില്‍ കേരളത്തിലേക്കുള്ള പച്ചക്കറി യും പാലും തടഞ്ഞു വെച്ചതും കേരള ജലവിഭവമുന്‍മന്ത്രി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മധുരം വിതരണം ചെയ്തു അത് ആഘോഷിച്ചതോ   ഒക്കെ ബാലിശമായ  ഒന്നാണ് …   എപ്പോഴും ബുദ്ധിയുള്ള തലയാണ് പ്രായോഗിക വികാരമില്ലാത്ത ഹൃധയത്തെക്കാള്‍  വലുത്   …  

കഴിഞ്ഞ ഇടതുപക്ഷ കേരള സര്‍ക്കാരിലെ  എന്‍ കെ പ്രേമചന്ദ്രന്‍  വളരെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി സമിതിക്ക് മുന്നില്‍ വെച്ചിരുന്നു …ഇപ്പോഴത്തെ സ്ഥിതി ആകെപ്പാടെ കലുഷിതമാണ്‌ ..ഇനി കോടതിയെ രക്ഷയുള്ളൂ … അല്ലെങ്കില്‍ അധികാരക്കസേരകള്‍ ശരിക്കൊന്നു കനിയണം …

 നമ്മുടെ വെള്ളം ..നമ്മുടെ ഭൂമി …വേറെ ആരോ ഉപയോഗിക്കുന്നു …നമ്മെ ഭരിക്കുന്നു …..എന്തോരവസ്ഥ   🙁

എന്താണെങ്കിലും 

വീഡിയോകാണാന്‍മറക്കരുത്    

സമയം വളരെ വൈകിയിരിക്കുന്നു ….  മുല്ലപ്പെരിയാറിന് ഒന്നും സംഭവിച്ചില്ലെങ്കില്‍  വീണ്ടും കാണാം എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് തല്ക്കാലം വിട  …  

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in രാഷ്ട്രീയം and tagged . Bookmark the permalink.