എം വി ജയരാജന്‍ പിടിച്ച പുലിവാല്‍ -6699

 ഈ ലേഖനം ജയരാജന്‍ നടത്തിയ പ്രസ്താവനയെയോ അല്ലെങ്കില്‍ കോടതിയെയോ വിമര്‍ശിക്കാന്‍ ഉദേശിക്കുന്നതല്ല   മറിച്ച് വിധിയുടെ അല്ലെങ്കില്‍ ചില സാഹചര്യങ്ങളിലൂടെയുള്ള ഒരെത്തിനോട്ടം മാത്രമാണ് 

‘ശുംഭന്‍ എന്ന പ്രയോഗം കോടതിയുടെ അന്തസ് താഴ്ത്തുന്നതാണ്. ശുംഭന്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങള്‍ കോടതിയുടെ മാന്യതയെ ബാധിക്കുന്നതാണ്. നിയമനിഷേധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന നടപടിയാണിത്. കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് ശേഷവും ജയരാജന്‍ മാധ്യമങ്ങളും പൊതുചടങ്ങിലും വീണ്ടും കോടതിക്കെതിരെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു ” -കോടതി വിധിന്യായം

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട  എം വി ജയരാജന്‍ ; ഇടമലയാര്‍ കേസില്‍  ഒരു വര്‍ഷത്തിനു ശിക്ഷിക്കപ്പെട്ടു  അറുപത്തോമ്പത് ദിവസം മാത്രം ജയിലില്‍ കഴിഞ്ഞു  ഇന്നിറങ്ങിയ മുന്‍മന്ത്രി ബാലകൃഷ്ണപ്പിള്ള ഉപയോഗിച്ചിരുന്ന അതെ മുറിയിലേക്ക് 6699 ബാട്ജുമായി പൂജപ്പുര ജയിലില്‍ കൊട്ടിയടക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു ….

പൊതുനിരത്തില്‍  ജനങ്ങള്‍ക്ക്‌ ശല്യമുണ്ടാകുന്ന രീതിയില്‍ എന്ത് നടന്നാലും അത് ഒരു ശല്യം തന്നെയാണ് ….ഇഷ്ടമില്ലെങ്കില്‍ക്കൂടെ എല്ലാ പാര്‍ട്ടികളും അനുസരിക്കാന്‍ ശ്രമിക്കുന്ന , നിരോധിച്ചാലും ആവര്‍ത്തിക്കപ്പെടാവുന്ന ഒന്നായി ആ വിധി അവശേഷിക്കുമ്പോള്‍  സ്വാഭാവികമായ്‌ കോടതി കണ്ടിട്ടില്ല്യാത്ത ഒരാളുടെ ചില സംശയങ്ങള്‍ …

കോടതി ദൈവമാണോ ……. ദൈവത്തിനെ വരെ നിശിത വിമര്‍ശനത്തിനു ഇടയാക്കുന്ന ഈ കാലത്ത് , കോടതി ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് ആരും ചോദ്യം ചെയ്യരുതെന്നോ വിമര്‍ശിക്കരുതെന്നോ പറയാന്‍ ,  ഉടയതമ്പുരാന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടു വരം കൊടുത്തു വാഴിച്ച പുണ്യാളന്‍മാരല്ലല്ലോ അവിടെ …എല്ലാം മനുഷ്യര്‍ തന്നെയല്ലേ …

കോടതിമുറിയിലെപ്പോലെ കാലേകൂട്ടി എഴുതിത്തയ്യാറാക്കിയതല്ലല്ലോ കവല പ്രസംഗം …ജനക്കൂട്ടത്തില്‍ ഒരു പക്ഷെ അതിവരമ്പുകള്‍ മറക്കുന്നത് സ്വാഭാവികം മാത്രം

തെളിവുകള്‍ മാത്രം കാണുന്ന കോടതി , അതിനു പുറത്തുസംഭവിക്കുന്ന ഒരുവക കാര്യങ്ങളും അനുകൂലമായോ പ്രതികൂലമായോ വിധിന്യായത്തെ  ബാധിക്കില്ലെന്നിരിക്കെ ,  കേസിനു ശേഷമുള്ള  സാഹചര്യങ്ങളിലും  ജയരാജന്‍ കോടതിയെ വിമര്‍ശിച്ചിരുന്നു എന്നത് കണക്കിലെടുത്തു കൂടിയാണ് ഇത്തരം  ആറു മാസത്തെ തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം എന്ന  ശിക്ഷ വിധിച്ചതെങ്കില്‍  ഇത്രയും വേഗതയില്‍ കേസ് തീര്‍ത്തതിനു പിന്നിലെ  കര്‍മ്മബോധത്തെ വരും തലമുറ സംശയത്തോടെ നോക്കിയെങ്കില്‍ തെറ്റ് പറയാനാവില്ല്യ 

ജഡ്ജിമാരെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ പിന്നെന്തിനാണ് നടപടികളെ ഭയക്കുന്നതെന്ന് സുപ്രീംകോടതി ഒരു ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചിരുന്നു …..ദൈവങ്ങള്‍പ്പോലും  ക്രോസ്വിസ്താരം നേരിടേണ്ടിവരുന്ന ഈ കാലത്ത് ജഡ്ജിമാര്‍ ദൈവങ്ങളല്ലാത്തിടത്തോളം കാലം ,തെറ്റ് ചെയ്‌താല്‍ അത് വിമര്‍ശിക്കാതെ ??  

ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചതെങ്കില്‍  കോടതി സ്വാഭാവികമായും അതിന്‍റെ അര്‍ത്ഥതലങ്ങളിലെക്കല്ലേ പോകേണ്ടിയിരുന്നത് …കോടതിയലക്ഷ്യക്കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയും നല്‍കിയപ്പോള്‍ , കെട്ടിയിട്ടു കുത്തിക്കൊന്നവരും, ബലാത്സംഗ വീരരും പുല്ലുപോലെ എവിടെ സ്ഥാനാമാനങ്ങളില്‍ രമിക്കുമ്പോള്‍ ..ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് എന്ന പേരില്‍  സ്വമേധയാ തുടങ്ങിയ കേസാണ് ഒന്നര വര്‍ഷത്തിനുള്ളില്‍ വിധി വന്നിരിക്കുന്നത് …അടുത്ത നിമിഷം തന്നെ ശിക്ഷ വിധിക്കുകയും ചെയ്തു …ചില കേസുകള്‍ വര്‍ഷങ്ങള്‍ നീണ്ടുപോയി വിധിയറിയാതെ നീളുമ്പോള്‍ , ഇതിലും   അപ്പുറം പ്രാധാന്യമുള്ള  കേസുകള്‍ വര്‍ഷങ്ങളായി അവശേഷിക്കുമ്പോള്‍  ഇത്രയും വേഗം ഇതു തീര്‍ത്തതിനു പിന്നിലെ ചേതോവികാരത്തിനു മുന്നില്‍ നമ്രശിരസ്ക്കരാവാം

ബഹുമാനവും , അംഗീകാരവും  പിടിച്ചോ ഭീഷണിപ്പെടുത്തിയോ വാങ്ങേണ്ട ഒന്നല്ല ……  ഒരു ജനാധിപത്യ രാഷ്ട്രത്തില്‍  ജനങ്ങള്‍ക്കായിരിക്കണം മുന്‍തൂക്കം എന്ന് പറയുമ്പോള്‍ ,  കോടതിയെ വിമര്‍ശിച്ചു എന്ന പേരില്‍ ഒരു നിമിഷംപോലും കളയാതെ ശിക്ഷ നടപ്പാക്കിയെങ്കില്‍ ഒരു ഏകാധിപതിയും ,കോടതിയും തമ്മില്‍ എന്താണ് വ്യത്യാസം ???    

നിരുപാതികം മാപ്പപേക്ഷിച്ചിരുന്നുവെങ്കില്‍ , അല്ലെങ്കില്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചാല്‍ എല്ലാത്തില്‍ നിന്നും ഒഴിവാക്കാമെന്ന് ചില ജഡ്ജിമാര്‍ വാശി പിടിക്കുമ്പോള്‍  ഇതെല്ലാം  ഒരു കൊച്ചുകുട്ടിയുടെ   ദുശാട്യമായെ പെട്ടെന്ന് കരുതാനാവുന്നുള്ളൂ  

ഒരു സാധാരണക്കാരന് ഇതില്‍ നിന്നും കിട്ടുന്ന സന്ദേശം ഇതാണ് …അതായതു ജഡ്ജിമാര്‍ എല്ലാത്തിനും മീതെയാണ്  …അവര്‍ ഒരിക്കലും വിമര്‍ശിക്കപ്പെടരുത് …എന്തെങ്കിലും പറഞ്ഞുപോയാല്‍ നിരുപാതികം മാപ്പപേക്ഷിച്ചു കാലില്‍ വീണുകൊള്ളണം  ….:(     ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണോ അതോ ബ്യുറോക്രസി അരങ്ങുവാഴുന്ന രാജ്യമോ  😉  

ഇനിയും ഒരുപാട് പറയാനുണ്ടെങ്കിലും കോടതിയലക്ഷ്യമായാലോ ???

ആലുവയില്‍ പാതയോരത്ത് നടന്ന ഒരു പൊതുയോഗത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വഴിയരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ 2010 ജൂണ്‍ 26ന് കണ്ണൂരില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ജയരാജന്‍ നടത്തിയ ഒരു വിഡിയോയോടെ   തല്‍ക്കാലം വിട 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in രാഷ്ട്രീയം and tagged , , , , . Bookmark the permalink.
  • Bibin

    അടുത്തത്‌ നിന്നെ തന്നെ… 😛

    “കോടതി അലക്ഷ്യം, ബ്ലോഗ്ഗര്‍ അറസ്റ്റില്‍ ” ……