കാക്കിയിട്ട കാട്ടാളര്‍ :)

ഒരന്ജ്ജന്ജ്ജര  ആയിക്കാണും  …. കുട്ടിയുടുപ്പിട്ട കൊച്ചു മദാമ്മമാര്‍ പട്ടിയെയും പിടിച്ചു നടക്കാനിറങ്ങുന്ന സമയം ..

വല്ല കാഴ്ച്ചകളുണ്ടോയെന്നറിയാനായി  റോഡിലൂടെ പോകുന്ന ഓരോ ജീവന്‍റെ ചലനങ്ങളും ഒപ്പിയെടുത്തുകൊണ്ട് നില്‍ക്കുകയായിരുന്ന എന്‍റെ കണ്മുന്നിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ഇരയെ തേടുന്ന രണ്ടു കുഞ്ഞിറുമ്പുകളെപ്പോലെ പോലിസ്‌ ജീപ്പ് അടുത്ത് നിന്നത് ..ഒരാള്‍ ഇറങ്ങി സൂപ്പര്‍ മാര്‍ക്കെറ്റിലെക്ക് തിരക്കിട്ടോടുന്നതും , മറ്റൊരാള്‍ മൊബൈല്‍ എടുത്തു എന്തൊക്കെയോ മെല്ലെ സംസാരിക്കുന്നതും കണ്ടു ..മലയാളിയായിപ്പോയില്ല്യെ ?  അന്യരുടെ ജീവിതതിലോട്ടു ഒന്നൊളിഞ്ഞുനോക്കുകയെന്നത് ജന്മസിദ്ധമായികിട്ടിയ വാസന ആയതുകൊണ്ട് , ഞാന്‍ അവിടേക്ക് കുതിച്ചു ….അടക്കത്തില്‍ ഇത്രയും സംസാരിക്കുന്നത് ഞാന്‍ കേട്ടു ..

എന്നിട്ട് ? ഇപ്പോ എവിടെയാണ്  ..ഏറണാകുളത്തോ  …നാശം …മീഡിയ അറിഞ്ഞോ …….

വൈകിട്ടൊന്നു കൂടാനിരിക്കുംമ്പോഴാ  , ജോസീക്കാര്യം വിളിച്ചു പറഞ്ഞെ ..

……എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല  …….  വല്ല പാര്‍ട്ടിക്കും പോയിരുന്നതാണെന്നു പറഞ്ഞു  പെട്ടെന്ന് ഊരാന്‍ പറ  …

അവിടിപ്പോ   കുറെ തല തിരിഞ്ഞവന്മാരാ , ഒന്നും ചെയ്യാന്‍ പറ്റില്ല ..എന്തായാലും ഞാന്‍ ക്ലബില്‍ കാണും  ..

സമയം കഴിയുന്തോറും കുറച്ചു സീരിയസ് ആണ് , പെട്ടെന്ന് എന്തെങ്കിലും ചെയ്യ്‌ …

 

എനിക്കൊന്നും മനസിലായില്ല്യ ….എന്തോ സംഭവിച്ചിരിക്കുന്നു !!! കേട്ടപാതി കേള്‍ക്കാത്ത പാതി , ഞാനോടി  ഇന്ത്യാ വിഷനും , ഏഷ്യാനെറ്റും , മനോരമ ന്യൂസും  എടുത്തു ഒരു ടാബില്‍ സ്ട്രീം ചെയ്യാന്‍ ഇട്ടു ..ഇല്ല്യ , ഒന്നും കാണാനില്ല്യ .. കുറച്ചെന്തെങ്കിലും കേട്ടാല്‍ അതെന്താണെന്ന് അറിയാതെ കിടന്നാല്‍ ഉറക്കം വരില്ല്യ ..അപ്പോഴെങ്കിലും കിടന്നാലെ നൈറ്റ്‌ ഷിഫ്റ്റ്‌ കേറാന്‍ പറ്റൂ …മനസില്ലാ മനസോടെ ഉറങ്ങാന്‍ കിടന്നു …

 

എണീറ്റ ഉടനെ ഞാന്‍ പോയി കൂടുതല്‍ തിരക്കി ,  കാര്യം പിടികിട്ടി … പൊലീസ്‌ അക്കാദമി മുന്‍ ഡി ഐ ജിയും ,ഇപ്പോള്‍ ലീഗല്‍ മെട്രോളജി വകുപ്പ്‌ ഡയറക്ടറുമായ ഇ ജെ ജയരാജ്  ദാണ്ടെ റെയില്‍വേ പോലിസ്‌ കസ്റ്റഡിയില്‍ !!    ( പേടിക്കണ്ട ,  നല്ല ഷേക്കും പഞ്ഞി മുട്ടായിയും കൊടുത്തു എസി റൂമില്‍ ഇരുത്തിയിട്ടുണ്ടാവും , നാട്ടുകാരെ പറ്റിക്കാന്‍   കസ്റ്റഡി എന്ന് പറയുന്നുവെന്നുമാത്രം !!! )   ഒഴിവുദിന ആഖോഷത്തിന്‍റെ കെട്ടടങ്ങും മുന്‍പ് ഫുള്‍ വെള്ളമടിച്ച്  യാധൊരു ബോധവുമില്ലാതെ ജനശതാബ്ദി ട്രൈനില്‍ക്കേറി  അവിടെ ലാപ്ടോപ്പില്‍ പടം കണ്ടുകൊണ്ടിരുന്ന ഒരുത്തന്‍റെ ലാപ്ടോപ് എടുത്തു ഓടാന്‍ ശ്രമിച്ചു , എതിര്‍ക്കാന്‍ ശ്രമിച്ച ഏതോ പെണ്ണിനെക്കേറി തെറി വിളിച്ചുവെന്നും പറയപ്പെടുന്നു (വെള്ളമടിച്ചവനെക്കേറി  എന്തും പറയാം ..നിഷേധിച്ചാല്‍ അത് കള്ളുകുടിച്ചു ബോധമില്ലാത്തകൊണ്ടാണെന്ന് പറയാല്ലോ 😉  )  എന്തായാലും നാട്ടുകാര്‍ കേറി ബഹളം വെച്ചിട്ടും ഇറങ്ങാന്‍ കൂട്ടാക്കാതെ ഇരുന്ന പുള്ളിയെ , പാവം വനിതപോലിസ് വന്നു ( !! ) അനുനയിപ്പിച്ചു കൊണ്ടുപോയിട്ടുണ്ട് …അത്രമാത്രം  …

പുള്ളി പോലിസ്‌ ആയതുകൊണ്ട് എന്തും ആവാം ..സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍  വാര്‍ത്ത ഇങ്ങനെയായേനെ ..

“കാമാഭ്രാന്തനായ  കള്ളുകുടിയന്‍ മോഷണശ്രമത്തിനിടെ  ട്രെയിനില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു  ,  പോലിസ്‌ കേസെടുത്തു അന്വോഷിച്ചു വരുന്നു ..തീവ്രവാദി ബന്ധം ഉണ്ടോയെന്നും സംശയിക്കുന്നു @@@ “

ഒടുക്കം അവനെപ്പിടിച്ചു പരിപ്പെടുത്ത് കെട്ടിത്തൂക്കുകയോ കുളത്തില്‍ത്താഴ്ത്ത്തുകയോ ചെയ്ത്  അവന്‍റെ നെഞ്ചത്ത് വാഴനാട്ടിയേനെ

ചില മാധ്യമങ്ങളില്‍  ഇതു ചൂടേറിയ  ലൈവ്  സംവാദങ്ങള്‍ക്ക് ഇടവെച്ചേനെ ….”നിങ്ങള്‍ പറയൂ അയാള്‍ ചെയ്തത് ശരിയോ തെറ്റോ ..പെട്ടെന്ന് പ്രതികരിക്കുക  ..എസ്‌ എം എസ് അയക്കേണ്ട ……” എന്നോക്കെപ്പറഞ്ഞു അതിന്‍റെപെരിലും  പാവംപ്രേക്ഷകരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുക വരെ ചെയ്യും …  ചിലപ്പോ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക എന്നൊക്കെപ്പറഞ്ഞ് മഹിളാ സങ്കടനകള്‍ രംഗത്തെത്താന്‍ ഉള്ള സ്കോപ് ഇതിനുണ്ട് ..

പക്ഷെ , ഇതിപ്പോ ഇവിടെ  ഉന്നതങ്ങളില്‍ പിടിപാടുള്ള പോലീസുകാരന്‍ , പിടിക്കേണ്ട സ്ഥലങ്ങളില്‍ പിടിച്ചും , കൊടുക്കേണ്ട സ്ഥലങ്ങളില്‍ കൊടുത്തും , കാണെണ്ടാവരെ കണ്ടും , കുമ്പിടെണ്ടവടങ്ങളില്‍ വണങ്ങിയിട്ടുമുണ്ടാകും ..വല്ല ഉള്‍പ്പെജുകളില്‍ മൂന്നുവരികള്‍ക്കുള്ളില്‍  വല്ലതും കണ്ടെങ്കിലായി !!!  അല്ല ഇനിയിപ്പോ അത്തരം വാര്‍ത്ത വന്നുവെന്നു വെച്ച് ഇവിടെ ഒന്നും സംഭാവിക്കില്ല്യ …ടോമിനച്ചായന്‍ ഇവിടെക്കിടന്നു ആര്‍മാദിക്കുന്നത് നമ്മളൊക്കെ കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ ..

 

കാശുള്ളവനും ,പിടിപാടുള്ളവനും എന്ത് തോന്ന്യാസവും  ആവാം എന്നാ സ്ഥിതിഥി വിശേഷം അത്യന്തം ആപല്‍ക്കരമായ ഒന്നാണ് ..എന്നിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ ചിലരെങ്കിലും ഭയക്കുന്നത് , അത്തരം സാമൂഹ്യദ്രോഹികള്‍ക്ക് ഭരണയന്ത്രങ്ങളിലും , മതസങ്കടനകളിലും ഉള്ള സ്വാധീനത്തിന്‍റെ ആഴങ്ങളെക്കുറിച്ചു  സാമാന്യബോധം ഉള്ളതുകൊണ്ടാണ്.. തലയ്ക്കു മീതെ എറിയാന്‍ കാശും ,  അതിനു വഴങ്ങാത്തവരുടെ കാലു നക്കാന്‍ വരെപ്പോലും  മടിയുമില്ലാത്ത ഇത്തരം സാമൂഹ്യ വിരുദ്ധരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നുവെന്നത് സാക്ഷരകേരളം കാണുന്നുണ്ട് ..എത്രയോ നല്ല പോലീസുകാര്‍ നമുക്കുണ്ട് , അവരുടെ പേര് കളയാനെങ്കിലുംമായി  ചില ദേശദ്രോഹികളും …..പ്രതികരണശേഷിയില്ലാത്ത ജനങ്ങള്‍ വരാനിരിക്കുന്ന നല്ലൊരു നാളേക്ക് ഭാദ്ധ്യതയാണ് എന്ന് വിധിയെഴുംതും മുന്‍പ് ഇങ്ങനെയെങ്കിലും പ്രതികരിക്കാം …

ഒഴിവു ദിനത്തില്‍ കാണുന്ന രണ്ടുപേര്‍ ആദ്യം കണ്ടാല്‍ചോദിക്കുന്നതിതാണ്

യാതൊരു ഉളുപ്പിമില്ലാതെ എന്ത് നാറിത്തരും കാണിച്ചും മുന്നേറുന്ന നീചരെ ദൈവം പോലും വെറുതേ വിടുന്നല്ലോ 🙁

എന്തായാലും ഒരു  വീഡിയോഡെഡിക്കേറ്റ്ചെയ്യുന്നു

തല്ക്കാലം വിട …….

 

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged , , , . Bookmark the permalink.