അഭിനവ കേരള ഹസാരെ ?

( ഈ വിഷയത്തെക്കുറിച്ച് ഇനി എഴുതുന്നില്ല്യ …ബോറടിച്ചു തുടങ്ങി  🙁 )

അണ്ണാ ഹസാരയെക്കുറിച്ചോ , കേന്ദ്ര സര്‍ക്കാരിനെ കൂച്ചു വിലങ്ങില്‍ നിര്‍ത്തി ഇന്ത്യയിലെ ആകെ അവശേഷിക്കുന്ന ഒരേ ഒരു പ്രശ്നം ലോക്പാല്‍ ബില്‍ എന്നെന്നു പറഞ്ഞു അദേഹം നടത്തിവരുന്ന  സത്യാഗ്രഹത്തെക്കുറിച്ചോ ഒന്നും തന്നെ  പ്രതികരിക്കില്ല്യ എന്ന് ഉറപ്പിച്ചതാ ..പക്ഷെ  ,ഇന്നലെ ഒരു ഫിലിപ്പ് എം പ്രസാദ്‌  കേരളത്തിലെ യുവാക്കളെയും ജനങ്ങളെയും കുറിച്ച് നടത്തിയ   പ്രസ്താവന   കണ്ണില്‍പ്പെട്ടു  ….   ഉള്ളസത്യം പറയാമല്ലോ ( എന്നില്‍ നിന്ന് അത് മാത്രം പ്രതീക്ഷിച്ചാല്‍ മതി )  അണ്ണാ  ഹസാരെ എന്ന്  ഏത് നേരവും കേട്ട് കേട്ട് ബോറടിച്ചു തുടങ്ങിയിരിക്കുന്നു …. ഒരു മാതിരി മരവിച്ച അവസ്ഥ …  ഇന്ത്യയെന്നാല്‍ , അഴിമതിക്കെതിരെ പോരാടുന്ന ഒരേയൊരു അണ്ണന്‍ എന്നാണോ ?   ഇന്ത്യയില്‍ വേറെ ഒരു പ്രശ്നങ്ങളും  ഇല്ല്യെ  ? അല്ല , നടന്നുവരുന്ന സമരത്തെ ക്കുറിച്ചോന്നും പറയുന്നില്ല്യ  …ഇവിടെആര്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട് …

ഈ പറഞ്ഞു വരുന്ന ഫിലിപിനെക്കുറിച്ച് ഒരുപാടൊന്നും അറിയില്ല്യ…   ഐബിഎന്നില്‍ ഒരു പത്രവാര്‍ത്ത കണ്ടപ്പോളാണ്  എവിടെയോ കണ്ടു മറന്ന മുഖമാണല്ലോ എന്നോര്‍ത്തത്  ….ഇന്നലെ രാത്രി ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടയില്‍ പുള്ളി ഇങ്ങനെ പറഞ്ഞു നിര്‍ത്തി …

” ഭാരതമൊട്ടുക്കുമുള്ള ജനങ്ങള്‍ അണ്ണനോട്  ഐക്യം പ്രക്യാപിച്ചു മൈതാനത്തിലേക്ക്  കുതിക്കുമ്പോളും നമ്മുടെ കേരളത്തിലെ ജനം പ്രതേകിച്ചു  പ്രതികരണം  ഇല്ലാതെ ഇരിക്കുന്നു …. ഇവിടുത്തെ യുവജന സങ്കടനകള്‍  ഒന്നും പ്രതികരിക്കുന്നില്ല്യ … …കേരളത്തിലെ യുവജനത    ആകെ ബന്ധിതരാണ്  ..ട്രേഡ്യൂണിയനുകളും , മറ്റു സങ്കടനകളും അവരെ ബന്ധിതരക്കി വെച്ചിരിക്കുകയാണ്  …    പ്രതികരണ ശേഷി നശിച്ച യുവത്വം എന്ന് പറയാതെ പറഞ്ഞിരിക്കുകയാണെന്നു സ്പഷ്ടം  … ”

ഒന്നും പറയില്ല്യ  എന്ന് മനസ്സില്‍ കരുതിയിരിക്കുമ്പോഴാണ് ഇതുകേട്ടത്  …

അച്ചായോ നിങ്ങള്‍ എന്താണ് ഉദേശിച്ചത്‌ ?

ഞങ്ങള്‍ ആരും ബന്ധിതരല്ല … സാക്ഷരത കൂടിപ്പോയതുകൊണ്ട്  ഇവിടെ ചിന്തിക്കുന്ന യുവത്വം ആണുള്ളത്  …   പണ്ട് താങ്കള്‍ പുല്‍പ്പള്ളിയില്‍ ചെയ്തപോലെ , അമ്പതോ അറുപതോ പേര്‍ വരുന്ന സങ്കമായി ചേര്‍ന്ന് രണ്ടോ മൂന്നോ പോലീസുകാരെ വെട്ടിവീഴ്ത്തിയായിരുന്നോ ഞങ്ങള്‍ ഐക്യം  പ്രകടിപ്പിക്കേണ്ടത് ? അതോ ,  ജീവിച്ചുപോകാനായി കഷ്ട്ടപ്പെട് പണിയെടുക്കുന്നതിനിടയില്‍  താങ്കെളുടെ കൂടെ ചേര്‍ന്ന്   സെക്രട്ടറിയെറ്റിനു മുന്‍പില്‍   വഴിമുടക്കല്‍ സമരം നടത്തണമായിരുന്നോ ?  അതുമല്ലെങ്കില്‍   അണ്ണനോട് ഐക്യം   പ്രക്യാപിച്ചു ഒരു സമരമൊ ഹര്‍ത്താലോ ആണോ  താങ്കള്‍ യുവജന സങ്കടനകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ?  ( കുറെ കാലമായി സമരമൊന്നും  ഇവിടെ നടക്കുന്നില്ല്യ എന്നതില്‍ പ്രതിഷേധിച്ചു ഒരു സമരം നടത്തിയാലോ 😉   ) ….. അതോ  നേരെ രാംലീല  മൈതാനത്തേക്ക്‌ വെച്ച് പിടിക്കണമായിരുന്നോ ?     നന്ന് … ഹസാരെ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ലക്‌ഷ്യം നല്ലത് തന്നെ …പക്ഷെ ഒരു തികഞ്ഞ ഗാന്ധിയന്‍ എന്നവകാശപ്പെടുന്ന അദേഹം എല്ലാവരെയും കൂച്ചുവിലങ്ങില്‍ നിര്‍ത്തിയാണോ  വിലപെശുന്നത് …പിന്നെ ഇന്ത്യയിലെ അവശേഷിചിരിക്കുന്ന ആകെയൊരു പ്രശ്നം ഇതു മാത്രമല്ല ….

ലോക്പാല്‍ ബില്ലോ , സങ്കടനയോ  ജനങ്ങള്‍ക്ക്‌ ഒരു തലവെദനയായി മാറുമോ , കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ,കോര്‍ കമ്മിറ്റിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്രോതസിന്‍റെ ഉറവിടമോ, അത് എന്ത് ചെയ്തു എന്നൊക്കെയോ ഉള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ “നമുക്ക് ചര്‍ച്ച ചെയ്തു പരിഹരിക്കാം”  എന്ന് പറയുന്ന കോര്‍ കമ്മിറ്റി  ഒന്ന് മനസിലാക്കണം , ഇതേ ചര്‍ച്ച നടത്താനാണ് കേന്ദ്ര സര്‍ക്കാരും ക്ഷണിച്ചിരിക്കുന്നത് ..അതിനൊന്നും പോകാതെ കിടന്ന കിടപ്പില്‍ , പിടിച്ച പിടിയാലെ  കാര്യം നടത്തിയെ നടങ്ങൂ എന്ന് പറയുമ്പോള്‍ ഒരു ഗാന്ധിയന്‍ എന്നാ പദത്തിനു അര്‍ഹനാണോ ??? …

കേരളത്തിലെ ജങ്ങള്‍ക്ക് ബുദ്ധിയുണ്ട്  വേണ്ടതിനൊക്കെ ഞങ്ങള്‍ ഐക്യ  പ്രഖ്യാപിച്ചു ….       പണ്ട് താങ്കള്‍ നടത്തിയ പുല്‍പ്പള്ളിയിലെ നക്സല്‍ സമരമാണ് യുവാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതെങ്കില്‍  അതിനു ഞങ്ങള്‍ ഇല്ല്യ ….   സാധാരണക്കാരന്‍റെ യധാര്‍ത്ത  പ്രശ്നം ഇതൊന്നുമല്ല … എല്ലുമുറിയെ പണിയെടുതാലെ ജീവിച്ചുപോകാന്‍ പറ്റുന്നുള്ളൂ …  ഗാന്ധിസവും , പഴയ നക്ഷലിസവും   പറഞ്ഞാലൊന്നും  ജീവിച്ചുപോകാന്‍ പറ്റില്ല്യ …..      അമ്പതു അറുപതോ കോടികള്‍ സംഭാവന പിരിച്ചുകഴിഞ്ഞ കോര്‍ കമ്മിറ്റിക്കാര്‍ക്ക് എന്ത് വേണമെങ്കിലും കാണിക്കാം  …രാം ലീല മൈതാനത്തേക്ക്‌ പോയി വന്നാലോന്നും ഞങ്ങളുടെ അടുപ്പിലെ തീ തെളിക്കാന്‍ പറ്റില്ല്യ …

അച്ചായന്‍ കുറ കാലങ്ങളായി   സത്യാസായി ഭാബയെയും , യേശുവിനെയും ഒരുമിച്ചു   ഭജിച്ചു ഭയങ്കര ഭക്തിയാനെന്നു കേട്ടല്ലോ…നല്ലത് 🙂

സത്യം പറയുമ്പോള്‍ അത് മുഴുവനായിപ്പറയണം ….ഇപ്പോള്‍ താങ്കള്‍ക്ക്ഉണ്ടായിട്ടുള്ള   ഈ ഭൂദോദയം കാണുമ്പോള്‍ ഒരു സംശയം , പഴയ വിപ്ലവ ചിന്തകള്‍ തലപൊക്കി  ത്തുടങ്ങിയോ  ?   ഒരു കേരള ഹസാരെ ആകാനുള്ള ശ്രമത്തിലാണോ ? എങ്കില്‍ വണ്ടി നേരെ വെച്ചുപിടിചോളൂ ….  പറയുന്നതെന്തും വിശ്വസിക്കുന്ന വല്ലയിടത്തും പോയി കലാപ്രകടനങ്ങള്‍ നടത്തി സായൂജ്യമടയുക …

ഇവിടുത്തേ യുവജനത അറിവുളവര്‍ ആണ്   …   അതുമിതും പറഞ്ഞു ഇളക്കിവിടാന്‍ ശ്രമിച്ചു , പഴയ കഥകള്‍ കുത്തിപ്പൊക്കാതിരുന്നാല്‍ ,  ദിവ്യ ജ്ഞാനം ഉണ്ടായി എന്ന് പറഞ്ഞു വേറെ വല്ലയിടങ്ങളിലും പോയി ദിവ്യ സ്വാമിയായിക്കഴിയാം (  ഇപ്പോഴുള്ള ജീവിതം ബോറടിച്ചുവെങ്കില്‍ )  ….    ജനങ്ങളെ മനസിലാക്കുന്ന  , അവരുടെ ശരിക്കുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു മുന്നേറ്റമാണ്  ഇവിടെ വന്നിരുന്നതെങ്കില്‍  താങ്കള്‍ പറയാതെ ഇവിടെ പ്രതികരിക്കാന്‍ ആളുണ്ടായേനെ ..

ഈ മാസം മുപ്പതാം തീയത്തിക്കകം ,താന്‍ പറഞ്ഞത് നടന്നില്ലെങ്കില്‍ ഭാരതം ഇന്നുവരെ കാണാത്ത ഒരു സമര മുഖത്തിന്‌ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നൊക്കെ അണ്ണന്‍ പറഞ്ഞിരിക്കുന്നു , ഇല്ലെങ്കില്‍ സ്ഥാനം വിട്ടോഴിയാന്‍ മന്മോഹന്‍ സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നു  …അല്ല, ഒരു തലതിരിഞ്ഞ സംശയം   …അപ്പൊ എന്തിനു വേണ്ടിയാ   ഈ സമരം 😉     ഒരു രസത്തിനു ചോദിച്ചു പോയതാ  ….     മുപ്പതാം തീയതിക്കുള്ളില്‍ ഒന്നും നടന്നില്ലെങ്കില്‍ , എല്ലാ ജനങ്ങളും  ജയില്‍ നിറക്കല്‍ സമരത്തിനു തയാറാവണം എന്നെങ്ങാനും അണ്ണന്‍ പറഞ്ഞുപോയാല്‍  , അങ്ങ് ജയിലിലെക്കെങ്ങാനും കേറാന്‍ചിന്തയുണ്ടെങ്കില്‍   കൂടെ വരാന്‍ ആരെങ്കിലും വേണമെങ്കില്‍ , ചില സമ്മേളനങ്ങള്‍ക്ക് ചെയാറുള്ളതുപോലെ വണ്ടി പിടിച്ചു പോയി വാടകക്ക് ആളെ  ഇറക്കേണ്ടി വരും …

പ്രതികരണ ശേഷി നശിച്ച യുവത്വം   എന്നാ അങ്ങയുടെ വാചകമാണ് ഇത്രയും എഴുതാന്‍ ഇടയാക്കിയത് ,  പ്രതികരണ ശേഷി ഉണ്ടെന്നു ബോധ്യമാകട്ടെ …  വേണ്ട കാര്യങ്ങള്‍ക്ക് ഇവിടുത്തേ യുവജനത എപ്പോഴുമുണ്ട്    ……….

ബോറടിചിരിക്കുന്നു …ഏതു നേരവും ഇതൊക്കെത്തന്നെയല്ലേ  സംസാരം ?   ഒന്ന് മനസ് തുറന്നു ചിരിക്കണമെന്നുള്ളവര്‍ക്ക്  ഇവിടെക്ലിക്ക്ചെയ്യാം

 


 

 

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.
  • Robin C P

    അത് കലക്കി….