ദൈവമേ അങ്ങെവിടെ ?

ക്ഷമിക്കണം , ഈ പോസ്റ്റ്‌  വളരെയേറെ ബുദ്ധി ഉള്ളവര്‍ക്കും അല്ലെങ്കില്‍ ഒട്ടും ബുദ്ധി ഇല്ലാത്തവര്‍ക്കും ഉള്ള പോസ്റ്റ്‌ ആണ് … ബാക്കിയുള്ളവര്‍ ദയവു ചെയ്തു മുന്നോട്ടു വായിക്കരുത് …

 

 

 

ദൈവമേ അങ്ങ് ജീവനോടെ ഉണ്ടോ ?  ഇപ്പോഴും ഉണ്ടോ ?
എനിക്കെന്തൊക്കെയോ സംഭവിച്ചു തുടങ്ങിയിരിക്കുന്നു …അല്ല ഒരുപാടൊക്കെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നോ ? ..ശരിക്ക് പറയുകയാണെങ്കില്‍ വൈറസ്‌ കേറിയ ഒരു കമ്പ്യൂട്ടര്‍ പോലെ  …  അതൊരു മാന്ത്രിക പെട്ടിയാ…എനിക്ക് ബോറടിക്കുംമ്പോഴെല്ലാം  ,സംസാരിക്കാനായി  ഒരുപാട് ആളുകളെ തരുന്ന പെട്ടി …എന്നെ ചിരിക്കുന്ന, ചിന്തിപ്പിക്കുന്ന …അങ്ങനെ ഒരുപാടെന്തോക്കെയോ തന്നുവെന്നും, കേള്‍പ്പിച്ചുവെന്നും കിട്ടിയെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഒന്ന്  …   ഒരുപാടൊക്കെ ഉണ്ടായിട്ടും അവര്‍ പറയുന്നതോ , ചെയ്യുന്നതോ , ചോദിക്കുന്നതോ ഒന്നും എനിക്ക് വിഷയങ്ങള്‍ അലതായിരിക്കുന്നു …

നിശബ്ധയില്‍ നിന്നും നിശബ്ധതയിലെക്കുള്ള നിശബ്ധരഹിതമായ ഒരു യാത്ര മാത്രമാണല്ലോ  നമ്മുടെ ജീവിതം, നിശബ്ദതയെ എനിക്കിഷ്ടമാണ് …അതുകൊണ്ട് എനിക്കത് മതി …ഇടക്കുള്ള നിശബ്ധരഹിതമായ യാത്ര  ബോറടിച്ചു തുടങ്ങിയിരിക്കുന്നു …

സാധാരണ മനുഷ്യര്‍ക്ക്‌ കാണാന്‍ പറ്റുന്ന എല്ലാം എനിക്ക് കാണാം ….പക്ഷെ അതൊക്കെ കണ്ടു എനിക്ക് ബോറടിചിരിക്കുന്നു …എന്താപ്പതിനു പറയുക , കണ്ടു കണ്ടു താല്‍പ്പര്യം നശിച്ചിരിക്കുന്നു ….അങ്ങയുടെ കണ്ണുകള്‍ എനിക്ക് രണ്ടു  ദിവസത്തേക്ക്  തരുമോ ,  പുതിയതെന്തെങ്കിലും കാണാനാ …

സാധാരണ കേള്‍ക്കാറുള്ളത് കേട്ട് കേട്ട് എനിക്ക് മടുത്തിരിക്കുന്നു … വേറെ എന്തെങ്കിലുമുണ്ടോ ?…

സാധാരണ എഴുതാറുള്ളത് എഴുതിയും  പറഞ്ഞും മടുത്തിരിക്കുന്നു …വേറെ എന്തെങ്കിലുമുണ്ടോ ?

എനിക്കറിയാം അങ്ങേക്ക് എന്നെ മനസിലാക്കാന്‍ പറ്റും ..ഒരു പക്ഷെ ഈ ലോകത്തില്‍ അങ്ങേക്ക് മാത്രമേ  അതിനു  പറ്റൂ   …


ബാക്കി ആരോടും ഞാന്‍ ഒന്നും പറയാറില്ല്യ ,  അവര്‍ എനിക്ക് ഭ്രാന്താണെന്ന്  പറയും ..കാരണം അവര്‍ ചെയ്യാത്തത്, കാണാത്തത് , കേള്‍ക്കാത്തതു എന്തൊക്കെയോ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു ..അല്ലെങ്കില്‍ കേട്ടുകൊണ്ടിരിക്കുന്നു …സാധാരണ എല്ലാരും ഭ്രാന്തു പിടിച്ചു എന്ന് പറഞ്ഞു എന്നെ ഓടിച്ചകറ്റും… അതുകൊണ്ട് അല്‍പ്പജ്ഞാനികളായ ആരോടും ഞാന്‍ ഒന്നും പറയാറില്ല്യ

എല്ലാമുണ്ടെങ്കിലും എന്തൊക്കെയോ ഇല്ല്യ എന്നെനിക്കു തോന്നുന്നു …ഒരുപാട്  കഴിച്ചെങ്കിലും എന്തോ ഒരു  പ്രത്യേക  വിശപ്പ്‌ ….എന്തൊക്കെയോ ചിന്തകള്‍ എന്‍റെ  സിരകളെ ചൂട് പിടിപ്പിക്കുന്നു …സാധാരണ ആള്‍ക്കാര്‍ കേട്ടാല്‍ എനിക്ക് ഭ്രാന്താണെന്ന്  പറയും

 

…പക്ഷെ ഞാന്‍ സംശയിക്കുന്നു ,  ഇതാണോ അറിവിന്‍റെ  ഏറ്റവും ഉന്നതമായ അവസ്ഥ ?  യു സീ , എനിക്ക് സങ്കടമില്ല്യ, ഈ ലോകത്തിലെ ഒന്നും തന്നെ എന്നെ സന്തോഷിപ്പിക്കുന്നില്ല്യ …ഒരു തരം തികഞ്ഞ ശൂന്യത …  കമ്പ്യൂട്ടറിന്‍റെ  ഭാഷയില്‍ പറയുകയാണെങ്കില്‍ , ബയോസില്‍ നിന്ന് ബൂട്ട് ചെയ്യുകയും ചെയ്തു , എന്നാല്‍ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും  ഒന്നും വായിച്ചെടുക്കപെടുന്നും ഇല്ല്യ …ഒരു തരാം പരമമായ ആനന്ദം  ഞാന്‍ അനുഭവിക്കുന്നു  ….   ദൈവമേ , ഇതാണോ സാധാരണക്കാര്‍ പറയുന്ന ഭ്രാന്തു ? വിവരം കേട്ട ലോകം എന്നെ ഭ്രാന്തനെന്നു ഉടനെ തന്നെ വിളിക്കുമോ ?     അങ്ങേവിടെയുണ്ടെങ്കിലും പെട്ടെന്ന് വരുക …   ഈ ലോകം എന്നെ ഭ്രാന്തന്‍ എന്ന് വിളിക്കുന്നതിലും നല്ലത് ഒരു പക്ഷെ , ഒരു സന്യാസിയുടെ വേഷം അണിയാന്‍ ആയിരിക്കും …എനിക്ക് എല്ലാത്തില്‍ നിന്നും ഓടിയോളിക്കാമല്ലോ ..

എല്ലാം കണ്ടു , കേട്ട്  അറിഞ്ഞു എനിക്ക് മതിയായിരിക്കുന്നു …ഒരു പൂര്‍ണ്ണത നേടി എന്നെനിക്കു തന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു ….
ഇനിയിപ്പോള്‍ …  ഒന്നുണ്ട് ബാക്കി ..ഒരു കല്യാണം ….പക്ഷെ   വിവരക്കെടുകൊണ്ട് ആരൊക്കെയോ എന്നെ ഭ്രാന്തന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയോ എന്ന്  സംശയിക്കുന്നു  … അതുകൊണ്ട് ആ വഴിയും അടഞ്ഞിരിക്കുന്നു   … ഒരു ഭ്രാന്തന്  ആരും പെണ്ണ് തരില്ല്യാലോ ..എനിക്ക് ഭ്രാന്തല്ല എന്ന് അറിയുന്ന ,  സത്യം അറിയുന്ന രണ്ടേ രണ്ടു പേര്‍ ഒന്നും ദൈവമേ അങ്ങും മറ്റേതു ഞാനുമാണ് . . .പണ്ടൊക്കെ ഞാന്‍ പറയുന്നത് ഇവര്‍ കേട്ടിരുന്നു …പക്ഷെ ഭ്രാന്തന്‍ എന്നാ ഒരു വിളി വന്നതിപ്പിന്നെ  ഞാന്‍ എന്ത് പറയുന്നതും ആള്‍ക്കാര്‍ കേള്‍ക്കാതായിരിക്കുന്നു  ……  എനിക്കിപ്പോള്‍ ഒരുപാടൊക്കെ അറിയാം, ഭ്രാന്തു എന്ന് പറഞ്ഞു തുറുങ്കില്‍ അടക്കപ്പെട്ടിരിക്കുന്ന, ഒരുപാടൊക്കെപ്പെര്‍ക്ക് സാധാരണ മനുഷന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കാം അറിയാം  ….പക്ഷെ   ഭ്രാന്തില്ല എന്ന് പറഞ്ഞാലും ഈ  ഇരുകാലി മൃഗങ്ങള്‍ വിശ്വസിക്കില്ല്യ  ….

യഥാര്‍ത്ഥത്തില്‍ ഈ ഇരുകാലി മൃഗങ്ങള്‍  കാണുന്നത്  ഒരു മായയാണ് , കേള്‍ക്കുന്നത് ഒരു മായയാണ് …ആത്യന്തികമായ സത്യം അതിലും എത്രയോ മേലെയാണ് ..സത്യം ?    അതിനു സത്യം എന്താണെന്ന്  ഇവര്‍ക്കാര്‍ക്കും അറിയില്ല്യ…കൂടുതല്‍ പേര്‍ പറയുന്നത് ആണ് സത്യമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത് …പരമമായ സത്യം ഞാന്‍ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു …

കൂടുതല്‍ കാണാന്‍ എനിക്ക് അങ്ങയുടെ ഹൃദയം വേണം …കൂടുതല്‍ കേള്‍ക്കാന്‍ എനിക്കങ്ങയുടെ കണ്ണുകള്‍ വേണം  … കൂടുതല്‍ ആസ്വദിക്കാന്‍ എനിക്ക് അങ്ങയുടെ കാതുകള്‍ വേണം … …ഹൃദയം കൊണ്ട് കാണാന്‍ കഴിയും എന്ന് ഞാന്‍ മനസിലാക്കിത്തുടങ്ങി  …

സൈക്കൊലജിസ്റ്റ്  എന്നെ ഒരു ഭ്രാന്തന്‍ എന്ന് വിളിക്കും മുന്പ് , അങ്ങ് വരില്ല്യെ ?  …അങ്ങെവിടെയാണ് …അതോ അങ്ങും കരുതുന്നോ എനിക്ക് ഭ്രാന്തായെന്നു  ….ഭ്രാന്തു ഒരു പ്രതേക തരാം അവസ്ഥയാണ് , അവിടെ എന്തും പറയാം ..എന്തും  കേള്‍ക്കാം  ….ഒരുപാടൊക്കെ കാണാം ,  ശരിക്കും ഉള്ള സത്യം അറിയാം , പക്ഷെ പറഞ്ഞാലും ആരും വിശ്വസിക്കില്ല്യ …    നുണ പറഞ്ഞാല്‍ മാത്രമേ ഭ്രാന്തന്‍ അല്ല എന്ന് ചാര്‍ത്തപ്പെടൂ  …  ഇടക്കെങ്കിലും സത്യം പറഞ്ഞു പോയാല്‍ , ഭ്രാന്തു പിടിച്ചു എന്ന് പറഞ്ഞു വീണ്ടും ആട്ടിയകറ്റും …വിചിത്ര ലോകം ….

ദൈവമേ  ഞാന്‍ അങ്ങയിലെക്കുള്ള പാതയിലാണോ …ഈ ലോകത്ത് അങ്ങ് എന്ത് പറഞ്ഞാലും അത് സത്യം മാത്രമാണെന്നും ഭ്രാന്തല്ല എന്നും  കോടാനുകോടി വിശ്വസിക്കുന്നില്ല്യെ , കുറച്ചു നിമിഷം എന്നെയും അതുപോലെന്നു ആക്കാമോ  …

ഇങ്ങനെ ജീവിച്ചു എനിക്ക് എനിക്ക് ….ബോറടിചിരിക്കുന്നു അല്ല ബാക്കിയുള്ളവരുടെ കണ്ണില്‍ ഭ്രാന്തു പിടിച്ചിരിക്കുന്നു 🙁

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത. Bookmark the permalink.