Deja Vu – നിങ്ങളറിഞ്ഞതും നിങ്ങളറിയെണ്ടതും

ദൈവത്തിനുപോലും ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത ഒരു സമസ്യയെക്കുറിച്ചാണ്  ഇവിടെ  പറഞ്ഞു തുടങ്ങുന്നത് ..  

 ” ദേജവു  ”  അതെ , നിങ്ങളില്‍ ഭൂരിഭാഗം പേരും ദേജവു   അനുഭവിച്ചിട്ടുണ്ടെങ്കിലും അതെപ്പറ്റി  കൂടുതല്‍ അന്വോഷിചിരുന്നവര്‍ കുറവായിരിക്കും …

 

 

 സത്യത്തില്‍ എന്താണ് ദേജവു എന്ന് ചോദിച്ചാല്‍ , “എവിടെയോ കണ്ടത് ” എന്നര്‍ത്ഥം വരുന്ന  ഒരു  ഫ്രാന്‍സ് വാക്കാണ്  … എവിടെയെങ്കിലും യാത്ര   പോകുമ്പോള്‍  അല്ലെങ്കില്‍  മുന്‍പ് പോയതോ ആയ സ്ഥലത്ത് നില്‍ക്കുമ്പോള്‍  നമുക്ക് ചിലപ്പോഴെല്ലാം തോന്നാറുണ്ടല്ലോ , ദൈവമേ  ഞാന്‍ ഇവിടെ മുന്‍പ് വന്നിരുന്നുവെന്നു തോന്നുന്നു … എവിടെയോ ഒരു ഉള്‍വിളി … ആ നിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ നേരത്തെ എവിടെയോ കണ്ടിട്ടുണ്ട് .. അല്ല ഈ യാത്ര  ഓര്‍മ്മയില്‍ എവിടെയോ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്  …അത്രയും ആലോചിക്കുന്നതിനു മുന്‍പിലുള്ള നിമിഷം വരെ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഓര്‍ത്തെടുക്കാം

 

വളരെ അപൂര്‍വ്വമായി തൊട്ടടുത്ത നിമിഷം എന്താണ് നടക്കാന്‍ പോകുന്നതെന്നും … അത്തരത്തില്‍ ഒരു നിമിഷം മുന്നിലേക്ക്‌ ഓടിയെത്തുന്ന പ്രതിഭാസമാണ്   ” ദേജവു  ” എന്തിനെയെങ്കിലും അപ്രതീക്ഷിതമായി കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ ആവും എവിടെയോ കണ്ടു മറന്ന ഒരു അനുഭവം നമുക്കുണ്ടാവുക …

 ചിലപ്പോള്‍ അതൊരു വ്യക്തിയാവാം , നമ്മുടെ സ്വബോധത്തോടെ ഒരിക്കലും അതിനുമുന്‍പ്‌ കാണാത്ത ഒരാളെ ആദ്യം കാണുമ്പോള്‍  അപ്പോഴും ദേജവു ഓടിയെത്താം … ശേ , എവിടെയോ കണ്ടപോലെയെന്നു …  ഉറപ്പു തരാം ജീവിതതത്തില്‍ ഒരിക്കലെങ്കിലും അത്തരമൊരു അനുഭവം ഉണ്ടാവാത്തവര്‍ വളരെ വിരളമായിരിക്കും …

എപ്പോഴാണ് , എവിടെയാണ് എങ്ങനെയാണ് അത് അതിനു മുമ്പ്  കണ്ടത് എന്ന്  എത്ര ശ്രമിച്ചാലും ഓര്‍ത്തെടുക്കാന്‍ ആവില്ല ..കുറച്ചു ദിവസം മുന്‍പോ , മാസങ്ങള്‍ക്കുമുമ്പോ  അതോ വര്‍ഷങ്ങള്‍ക്കുമുമ്പോ സംഭവിച്ചതായി ചിലപ്പോള്‍ തോന്നാം ..പക്ഷെ ഒന്ന് ഉറപ്പാണ്‌ …മുന്‍പ് എപ്പഴോ ആ സ്ഥലം , ആ നിമിഷം കണ്ടനുഭവിചിട്ടുണ്ട്  … പക്ഷെ എപ്പോഴെന്നുമാത്രം ഓര്‍മ്മിക്കാന്‍ പറ്റില്ല …  ദേജവു അങ്ങനെ ഇന്നും ഒരത്ഭുതമായി തുടരുകയാണ് ….  ഒരുപാടുപേര്‍ അന്വോഷിച്ചിട്ടും , വ്യത്യസ്ത  ഊഹാപോഹങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും  കൃത്യമായ ഒരു തെളിവ് ഇതേവരെ നമ്മുടെ ശാസ്ത്ര ലോകത്തിനു അന്യമാണ് …  

നൈറ്റ്‌ ഷിഫ്റ്റില്‍ നിന്നും നൈറ്റ്‌ ഷിഫ്റ്റിലേക്കുള്ള  യാത്രയില്‍ ഇത്തരം അനുഭവം ഇടക്കിടെ ഉണ്ടായതുകൊണ്ടാണ് കൂടുതല്‍ അന്വോഷിക്കാം എന്നുവെച്ചത് … ഇതാണ് സത്യം എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെങ്കിലും  സത്യത്തോടെ അടുത്ത് കിടക്കുന്ന ചില കണ്ടെത്തലുകള്‍  പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം …

ആദ്യകാലത്ത് കേട്ടിരുന്നത് , അത്തരം ദേജവു അനുഭവങ്ങള്‍ മുന്‍പ് എപ്പോഴോ സംഭവിച്ചിരുന്നെന്നും വീണ്ടും സമാന സാഹചര്യങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍  ആ ഓര്‍മ്മ ഓടിയെത്തുന്നു എന്നതുമാണ്‌ … മുന്‍പ് സംഭവിച്ചിരുന്നത് എന്നത് ഒരുപക്ഷെ  പഴയ ജീവിതത്തിലാവം … പക്ഷെ പുനര്‍ജ്ജന്മം എന്നൊരു സാധ്യത കണ്ണടച്ച് വിശ്വസിക്കാന്‍ ശാസ്ത്ര ലോകം ഇനിയും തയ്യാറായിട്ടില്ല …

അടുത്ത സാധ്യത , അത്തരം നിമിഷങ്ങള്‍ അല്ലെങ്കില്‍ സ്ഥലങ്ങളിലൂടെ  നമ്മുടെ ബോധാമനസു അറിയാതെ മുന്‍പ് എപ്പോഴോ പോയിട്ടുണ്ടെന്നതും അതുകൊണ്ടാണ് അവ നമുക്ക് പരിചിതമായി തോന്നുന്നതും എന്നതുമാണ്‌ … നമ്മുടെ അബോധമനസിനു  കിലോമീറ്ററുകള്‍ നാം അറിയാതെ സഞ്ചരിക്കാന്‍ സാധിക്കും എന്ന് നിങ്ങള്‍ക്കറിയാമല്ലോ ..ഇല്ലെങ്കില്‍ അറിയുക ,  മുന്‍പ് എപ്പോഴോ വായിച്ചിട്ടുണ്ട് പണ്ടുകാലത്ത് കഴിവുള്ളവര്‍ക്ക് അത്തരമൊരു സിദ്ധി ഉണ്ടായിരുന്നു .. അവരുടെ മനസിനൊപ്പം സഞ്ചരിക്കാന്‍ … നമ്മുടെ മസ്ഥിസ്കത്തില്‍ ഉള്ള  ഇലക്ട്രോമാഗ്നറ്റിക് കാന്തിക തരംഗങ്ങള്‍ അല്ലെങ്കില്‍ നാം ഏതു പേരില്‍ അവയെ വിളിക്കാന്‍ ഇഷ്ട്ടപ്പെടുന്നോ അവയ്ക്ക്  നമ്മുടെ വിശ്രമ വേളയില്‍ നമ്മുടെ ശരീരത്തെ വിട്ടു നാമറിയാതെ കിലോമീറ്ററുകള്‍ സഞ്ചരിക്കാം ..അവയ്ക്ക് തെളിവുകള്‍ നല്‍കാന്‍ ശാസ്ത്ര ലോകത്തിനു കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം ,,,

വേറെ ഒരു കാരണമായി പറയപ്പെടുന്നത്‌ , നമ്മുടെ തലച്ചോറിലെ  കെമിക്കല്‍ സംതുലനം അപൂര്‍വ്വമായി ഇടക്ക് തെറ്റുമ്പോള്‍  അനുഭവപ്പെടുന്ന ഒരവസ്ഥയാണ്   ദേജവു എന്നതാണ് … അതിനു കാരണം ” Jamais vu   ” എന്നാ അവസ്ഥയാണ്‌ .. “Jamais vu   ” എന്നത്  ദേജവു  എന്നതിന്റെ നേരെ വിപരീതമാണ് .. അതായതു , ചില പേര്‍ക്ക് അപൂര്‍വ്വമായി വരുന്ന മാനസിക ഭ്രമം …  പലവട്ടം പോയ ഒരു സ്ഥലം  കാണുമ്പൊള്‍ ആദ്യമായ് അവിടെ പോകുന്നതാണെന്ന തോന്നല്‍ .. അല്ലെങ്കില്‍  മുന്‍പ് പരിചയപ്പെട്ട ഒരു വ്യക്തിയെ വീണ്ടും കാണുമ്പോള്‍  തീരെ ഓര്‍മ്മയില്ലാത്ത ഒരവസ്ഥ .. അമ്നീഷ്യയുമായും അല്ഷിമേര്സുമായും അതിനെ കൂട്ടിക്കുഴക്കരുത് ,  ” Jamais vu   ”  അവയില്‍ നിന്നും വ്യത്യസ്തമാണ്  …  അതുകൊണ്ടാണ്  കെമിക്കല്‍ സംതുലനം അപൂര്‍വ്വമായി ഇടക്ക് തെറ്റുമ്പോള്‍  അനുഭവപ്പെടുന്ന ഒരവസ്ഥയാണ്   ദേജവു  എന്നത് ചിലര്‍ വിശ്വസിക്കുന്നത് …

അടുത്ത സാധ്യത പറയുന്നതിന് മുന്‍പ്  നമ്മുടെ തലച്ചോറിന്റെ  ഓര്‍മ്മയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്  പറയേണ്ടതുണ്ട്  ..ഇതുവരെ നിങ്ങള്‍ വായിച്ച ഈ ലേഖനം , ഇതിനു മുന്‍പ് സംസാരിച്ച വ്യക്തി എന്നിവരെപ്പറ്റിയെല്ലാം  ഓര്‍ക്കാന്‍ പറ്റുന്നത്  മെമ്മറിയുടെ/ഓര്‍മ്മയുടെ      “തിരിച്ചറിയാന്‍ പറ്റുന്ന മെമ്മറി / Recognition memory  ” എന്നാ ഭാഗം കൊണ്ടാണ് .. Recognition memory  സാധ്യമാകുന്നത്  അതിനു      (1)  ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഓര്‍മ്മ  (2)  എന്തിനോടെങ്കിലും സാദൃശ്യപ്പെടുതാന്‍ പറ്റുന്ന ഓര്‍മ്മ  എന്നീ അവസ്ഥയിലൂടെ പോകുമ്പോഴാണ്  (  recollection and familiarity   ) … ദേജവു നെക്കുറിച്ച് കൂടുതല്‍ അന്വോഷിച്ചപ്പോള്‍ / എക്സ്പിരിമെന്റുകള്‍ നടത്തിയപ്പോള്‍ തെളിഞ്ഞത് , ദേജവു എന്നത് മുന്‍പ് എപ്പോഴോ സംഭവിച്ചതായിരിക്കണം അതുകൊണ്ടാണ്   recollection and familiarity   എന്നീ അവസ്ഥയിലൂടെ പോയി അവ മുന്‍പ് എപ്പോഴോ  സത്യത്തില്‍ സംഭവിച്ചത്  ആണെന്ന് നമുക്ക് തോന്നുന്നത് …അതായതു ദേജവു  കെമിക്കല്‍ സംതുലനം അപൂര്‍വ്വമായി ഇടക്ക് തെറ്റുമ്പോള്‍  അനുഭവപ്പെടുന്ന ഒരവസ്ഥയല്ല 🙂
പക്ഷെ എപ്പോള്‍ ? എങ്ങനെ എന്തുകൊണ്ട് എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് …  

കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ഒരു സാധ്യത കൂടെ പറഞ്ഞുകൊണ്ട്  ഈ ലേഖനം അവസാനിപ്പിക്കുന്നു  …. നാം ഒരു വസ്തുവിനെ കാണുമ്പോള്‍ , നമ്മുടെ രണ്ടു കണ്ണില്‍ നിന്നും ഉള്ള ചിത്രങ്ങള്‍ പ്രോസസ്  ചെയ്തു ക്രോഡീകരിച്ചാണല്ലോ  “കണ്ടു ” എന്നാ ഫീലിംഗ് നമ്മുക്ക് തോന്നുന്നത് …ചിലപ്പോള്‍ കുറച്ചു വീക്കായ ഒരു കണ്ണില്‍നിന്നുമോ അല്ലെങ്കില്‍  മറ്റെതിനെക്കാള്‍ വേഗത്തില്‍ കാണാന്‍ സാധിക്കുന്ന അടുത്ത കണ്ണില്‍ നിന്നോ ഉള്ള ചിത്രങ്ങള്‍ നമ്മുടെ തലച്ചോറില്‍ എത്തി അവ അതിവേഗം പ്രോസസ് ചെയ്യപ്പെടുന്നു …പതിയെ അടുത്ത കണ്ണിലുള്ള ചിത്രങ്ങള്‍ എത്തുമ്പോഴേക്കും അവ നേരത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഒരു ഫീലിംഗ് നമ്മുടെ തലച്ചോര്‍ നമുക്ക് തരുന്നു ..വ്യതിപരമായ് ഞാന്‍ ഇതു കൂടുതല്‍ വിശ്വസിക്കുന്നു …  ഒരു കണ്ണിനു മാത്രം കാഴ്ച ഉള്ളവര്‍ക്ക്  ദേജവു അനുഭവപ്പെടാറുണ്ടോ എന്നെനിക്കറിയില്ല ..

 നിങ്ങള്‍ക്ക് കൂടുതല്‍ എന്തെങ്കിലും പങ്കുവെക്കാനുണ്ടെങ്കില്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ട് …. താഴെ പ്രതികരിക്കാം അല്ലെങ്കില്‍  എഴുതാം   iamlikethis.com@gmail.com  
– please keep sharing  this post –

 
ഒരു കുഞ്ഞു ജനിക്കുന്നത്  എങ്ങനെ എന്നതിലുള്ള ശാസ്ത്രീയ വിശദീകരണം വേണ്ടവര്‍ക്ക്    ഇതില്‍ക്ലിക്ക്ചെയ്യാം

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.
  • ഇനി ദൈവത്തിന്റെ വല്ല കള്ളിയും ആണോ എന്നാണു എന്റെ സംശയം .ഇതുപോലെ യുള്ള ചുരുള്‍ അഴിയാത്ത രഹസ്യ കാര്യങ്ങള്‍ ഇനിയും പോസ്റ്റണം അഭിനന്ദനങ്ങള്‍.

  • Sujith Velambath

    പ്രിയ സുഹൃത്തേ .. താങ്കള്‍ പറഞ്ഞ dejavu എന്നാ അവസ്ഥ പലപ്പോഴും അനുബവിച്ചിട്ടുള്ള വ്യക്തി എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് .. ഇത് ഒരിക്കലും പണ്ട് കണ്ട കാര്യങ്ങള്‍ വീണ്ടും കാണുമ്പോള്‍ തോന്നുന്നതല്ല മറിച്ചു അതേ സാഹചര്യം തന്നെ വീണ്ടും നടക്കുന്നതായിട്ടാണ് തോന്നുന്നത് . എന്തായാലും ഇതിനെ കുറിച്ച് കൂടുതുല്‍ അറിയാന്‍ കഴിഞ്ഞതില്‍ താങ്കള്‍ക്കു നന്ദി .

    • Sajithph

      പ്രിയ സുഹൃത്തേ – “മറിച്ചു അതേ സാഹചര്യം തന്നെ വീണ്ടും നടക്കുന്നതായിട്ടാണ് തോന്നുന്നത് . ” അങ്ങനെ തോന്നണമെങ്കില്‍ മുന്‍പ് എപ്പഴോ എവിടെയോ അങ്ങേനെയോന്നു സംഭവിച്ചിരിക്കാനുള്ള സാധ്യതയില്ലേ ..എങ്കിലും എനിക്ക് തോന്നുന്നത് അവസാനം പറഞ്ഞപോലെ “തലച്ചോറിന്റെ പ്രോസേസ്സിംഗ് + കണ്ണുകളുടെ കാഴ്ച ” എന്നതാണ് കാരണം എന്ന് 😉