തട്ടുകടകള്‍ ഒരു ശല്യമോ ?

വര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചപ്പനിയില്‍ ഹൃദയംനൊന്ത് ഏറണാകുളം അധികാരഭരണ യന്ത്രം തിരിക്കുന്നവര്‍ “തട്ടുകടകള്‍ അടച്ചുപൂട്ടാന്‍”  ആലോചിക്കുന്നു

 

 

…..ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും  കുറച്ചു നാളത്തെക്കെങ്കിലും നിയത്രണം കൊണ്ട് വരണമോ എന്നോര്‍ത്ത്  തല  പുകച്ചുകൊണ്ടിരിക്കുന്നു ….പ്ലേറ്റ് കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം നല്ലതല്ലാന്നും, ചിലയിടങ്ങളില്‍ പ്ലേറ്റ് കഴുകാരെ ഇല്ല്യന്നുമാണ്‌ ആരോപിക്കുന്നത്  ….

സത്യത്തില്‍ തട്ടുകടകള്‍ ഒരു ശല്യമോ ? അഞ്ചുവര്‍ഷത്തോളം തട്ടുകടയില്‍ നിന്ന് ഞാന്‍  ഇടക്കിടെ പുട്ടടിക്കാറുള്ളത്കൊണ്ട് അധികൃതരുടെ ഈ ആരോപണത്തില്‍ എത്രത്തോളം കഴമ്പുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.. കൊച്ചിയിലെ വന്‍കിട ഹോട്ടല്‍മുതാലാളിമാരുടെ ചരടില്‍ ഉറഞ്ഞുതുള്ളും പാവകള്‍ ആയിരുന്നു ഈ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നൊരു ആരോപണം വന്നാല്‍ അത് സത്യമാണോ എന്ന് ആരും സംശയിച്ചുപോകും …

നഗരവീഥിയിലൂടെ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച എസി കാറില്‍ പിസ്സയും ,ബ്രാന്‍ഡ്‌ വെള്ളവും അകത്താക്കി കടന്നു പോയാല്‍ തട്ട്‌കട എന്താണെന്ന് അറിയില്ല്യ …

ഒരിക്കലെങ്കിലും ഒന്ന് കഴിച്ചു നോക്കണം ..എന്നിട്ട് പോരെ എന്തെങ്കിലും പറയാന്‍ ??

ദിവസം തോറും എന്തിനും വില കൂടി വരുന്ന ഇന്നത്തെക്കാലത്ത്  , സാധാരക്കാരന്‍റെ കീശ ഒരു പരിധിവരെയെങ്കിലും ചോരാതെ നോക്കാന്‍    തട്ടുകട  വഹിക്കുന്നപങ്കു ചില്ലറയല്ല  ….അവിടെ മിക്കവാറും എല്ലാം ഓപ്പണ്‍ ആണ് …. അപ്പപ്പോള്‍ ചുട്ടെടുക്കുന ദോശ മുതല്‍ അന്നുണ്ടാക്കിയ ചിക്കെന്‍കറി വരെ എല്ലാം സേഫ് ആണ് … പിന്നെ തട്ടുകടയിലെ ഫുഡും പ്ലേറ്റും തമ്മില്‍  ഒരില അല്ലെങ്കില്‍ എന്തെങ്കിലും ഉണ്ടാകുക പതിവുണ്ട് …ഭക്ഷണം നേരെ പ്ലേറ്റിലെക്കല്ല തരുക …

കുളിച്ചു ദിവസങ്ങള്‍ ആയ അന്യസംസ്ഥാനജീവനക്കാര്‍ ,ദിവസങ്ങള്‍ എത്രയെന്നറിയാതെ ശീതീകരിച്ച ഭക്ഷണം ഒരുളുപ്പും ഇല്ലാതെ , ഈച്ച പൊരിഞ്ഞുകൊണ്ടിരിക്കുന്ന ചുറ്റുപാടില്‍ കണ്ടാല്‍  അറയ്ക്കുന്ന,മണത്താല്‍ ചര്‍ദിച്ചു പോകും നാപ്‌കിന്‍ കൊണ്ട് തുടച്ച പ്ലേട്ടിലോട്ടു കൊട്ടുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് ,  ഒരില വെച്ച പ്ലേട്ടിലോട്ടു അപ്പൊ ഉണ്ടാക്കിയ തട്ടുടോശയും ,ചട്നിയും  രസവടയും പകര്‍ന്നുതരുന്ന രംഗം ???

പിന്നെ ഉണ്ടാകാം , ചിലപ്പോള്‍ വൃത്തിഹീനമായ ചില തട്ടുകടകലെങ്കിലും ..പക്ഷെ ഭൂരിപക്ഷം അങ്ങനെയല്ല ….  തട്ടുകട ഇന്നലെ വന്ന സംഭവം അല്ല,പനിയും  🙁  അപ്പോള്‍ ഈ നിരോധനം സത്യത്തില്‍ ആരെ സഹായിക്കാന്‍ ഉദ്ദേശിച്ചാണാവോ   !!!!!!!!!!!!

പിന്നെ തട്ടുകടകള്‍ കൊണ്ട് ജീവിച്ചുപോകുന്ന പതിനായിരങ്ങള്‍ ..അവരുടെ ദുഃഖം ?

തിടുക്കത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കും മുന്‍പ്  ഒരുപാട് ആലോചിക്കാന്‍ ദൈവം തോന്നിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ തല്‍ക്കാലം നിര്‍ത്തുന്നു

 

ശരിയപ്പോ  ….

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.