വേളാംകണ്ണി പുണ്യാഹവും സിദ്ധനും :)

[ — ഇതു മാതൃഭൂമിയില്‍ ഒരാഴ്ച മുന്‍പ്  വന്നിരുന്ന ലേഖനം ആണെന്ന്  അറിഞ്ഞിരുന്നില്ല, ഒരേ വിഷയം   —  ]

മതവികാരം വ്രണപ്പെടുത്തുകയെന്ന യാതൊരു ഉദ്ദേശ്യവും ഈ പോസ്റ്റിനു പിന്നിലില്ല എന്നറിയിച്ചുകൊണ്ട്‌ പറഞ്ഞുതുടങ്ങട്ടെ …

വിശ്വാസം മിക്കപ്പോഴും നിയമത്തിനും മേലെയാണ് …..വിശ്വാസം മിക്കപ്പോഴും തെളിവുകള്‍ക്കും മേലെയാണ് …അതുകൊണ്ട് തന്നെ  വിശ്വാസമല്ലേ  എല്ലാം എന്ന് കേള്‍ക്കുമ്പോ തലകുലുക്കി സമ്മതിക്കാതെ തരമില്ല …

 

ഇപ്പോള്‍ ഇതു പറയാന്‍ കാരണം  സനല്‍ ഇടമറുക്  എന്ന  യുക്തിവാദിയെ ( യുക്തിവാദി എന്ന് പറയുന്നത് തെറ്റായിരിക്കും , അതുകൊണ്ട് വിവേകശാലി എന്ന് തിരുത്താം )   ഓര്‍ത്തതുകൊണ്ടാണ്‌ …

ആരാണ്   സനല്‍ ഇടമറുക്  എന്നോര്‍ത്താല്‍ , തൊടുപുഴയില്‍ ജനിച്ചു വളര്‍ന്ന  പത്രപ്രവര്‍ത്തനത്തില്‍ ബിരുദവും , പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും ജെഎന്‍യു  വില്‍നിന്നും   എംഫില്‍ ബിരുദവും എടുത്ത സര്‍വ്വോപരി  റാഷനലിസ്റ്റ്റ്   ഇന്റര്‍നാഷണല്‍ എന്ന സങ്കടനയുടെ അറുപത്തിയേഴുകാരനായ അമരക്കാരന്‍    …
അന്ധവിശ്വാസങ്ങള്‍ക്കും   അനാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചിരുന്ന ,  ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വരെ ക്രിസ്ത്യന്‍ സഭയുടെ അപ്രീതി പിടിച്ചുപറ്റി ,  മുംബൈ ക്രിമിനല്‍കോടതി  (അധികാരത്തില്‍ രണ്ടാം  സ്ഥാനം ) ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന്റെ  ബലത്തില്‍    മുംബൈ പോലീസും ഡല്‍ഹിപോലീസും അരിച്ചുപെറുക്കുന്ന  ഒരു മലയാളി … കണ്ടു കിട്ടാത്തതുകൊണ്ട് മാത്രം ജയിലില്‍ അകപ്പെടാതെ ഇരിക്കുന്ന ഒരു ഹതഭാഗ്യന്‍ …

ചെയ്ത കുറ്റം :   കുറെപ്പേര്‍ക്ക് നല്ലബുദ്ധി  ഉപദേശിച്ചുകൊടുത്തത്

അറിയാത്തവര്‍ക്കായി  …

മുംബൈ വേളാംകണ്ണി  ചര്‍ച്ചിലെ  പൂര്‍ണ്ണകായ ക്രിസ്തു പ്രതിയുടെ കാല്‍ പാദത്തില്‍നിന്നും   അപൂര്‍വ്വ ദിവ്യശക്തിയുള്ള പുണ്യാഹജലം  പ്രവഹിക്കുന്നെന്നും , ആ പുണ്യജലം സര്‍വ്വരോഗസംഹാരിയെന്നും പ്രച്ചരിക്കപ്പെട്ടതിനെത്തുടര്‍ന്ന് അവിടേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു …  ഒരു ടെലിവിഷന്‍ ഷോയില്‍ ഇത്തരം മൂഡമായ വിശ്വാസത്തെ അദ്ദേഹം  ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് സഭാമേലദ്ധ്യക്ഷന്‍മാരില്‍നിന്നും   മുറുമുറുപ്പുകള്‍ തുടങ്ങി …സംഭവം നേരില്‍ കണ്ടു പൊതുജനത്തെ ബോദ്യപ്പെടുത്താന്‍  ഒരു ടെലിവിഷന്‍ ചാനലധികാരികള്‍ സൌകര്യം ചെയ്തു കൊടുത്തു …

പള്ളിയും പ്രതിമയും ചുറ്റുപാടും നിരീക്ഷിച്ച അദ്ദേഹം അത് കണ്ടെത്തി .. കുറച്ചകലെയുള്ള മൂത്രപ്പുരയില്‍ നിന്നും അഴുക്കുചാലിലൂടെ പോകേണ്ട മലിനജലം ,  എന്തോ തടസത്തെത്തുടര്‍ന്ന്  കെട്ടിക്കിടന്നു  കിനിഞ്ഞിറങ്ങി ക്രിസ്തുവിനെ തറച്ച മരക്കുരിശിന്റെ താഴത്തെ ഇളകിയിരുന്ന ആണിയിലൂടെ താഴോട്ട് തുള്ളിതുള്ളിയായി  ചാടിയിരുന്നു … ആ മലിനജലമാണ് പുണ്യജലം എന്ന പേരില്‍ വിശ്വാസികള്‍ എടുത്തിരുന്നത്   തെളിവിലെക്കായി കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ വീഡിയോയും കുറെയതികം ഫോട്ടോയും തെളിവിനായി എടുത്തു …  .. ആ വെള്ളം മാറാരോഗങ്ങള്‍ വരുത്തും എന്നദേഹം വിളിച്ചുപറഞ്ഞു …

കുപിതരായ സഭാമേലദ്ധ്യക്ഷന്‍മാര്‍ പരാതി നല്‍കിയതിന്റെ പേരില്‍ ,  ഇന്ത്യന്‍ പീനല്‍ കോഡ്‌   295A  പ്രകാരം , “കരുതിക്കൂടി മതവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു” എന്നതിന്റെ പേരില്‍ കേസെടുത്തു  ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിചിരിക്കുന്നത്  … മേലദ്ധ്യക്ഷന്‍മാര്‍ പറയുന്നത് , കുറച്ചു ഫോട്ടോ എടുക്കുകയല്ലാതെ വേറൊന്നും ചെയ്തില്ലെന്നും , കുരിശു നിന്ന ഭാഗം പരിശോധിച്ചത്പോലുമില്ല എന്നതാണ് …

(Article 19 of the Universal Declaration of Human Rights.) വെച്ച്  ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പൊരുതുക തന്നെ ചെയ്യും എന്നാണ്  അദേഹം പ്രതികരിച്ചിരിക്കുന്നത് …    എന്തായാലും അദേഹത്തിന്  നല്ലത് വരട്ടെ ….

ഇത്രയും പറഞ്ഞുവന്നപ്പോഴാണ്   “കത്തിസ്വാമി ”  എന്ന വിളിപ്പേരുള്ള  നാട്ടിലെ ഒരു മുഖം ഓര്‍മ്മ വന്നത് ..  ഇപ്പോള്‍ –  ഫ്ലൈറ്റില്‍ പറന്നു നടന്നു പൂജയും , വിലകൂടിയ വണ്ടികളുടെ ആദ്യപൂജയുമൊക്കെ ചെയ്യുന്ന തിരക്ക്പിടിച്ച ബ്രാഹ്മണനായി ജനിച്ച  ഒരു അബ്രാഹ്മണന്‍ …
ബാല്യകാലം ഓര്‍ക്കുകയാണെങ്കില്‍,  . കയ്യില്‍ക്കിട്ടുന്നതെന്തും കറക്കി മുകളിലേക്കിട്ടു തികഞ്ഞ ഒരു അഭ്യാസിയെപോലെ കൈപ്പിടിയില്‍ ഒതുക്കുന്ന അവന്‍  കുട്ടികള്‍ക്ക്  അത്ഭുധമായിരുന്നു … പട്ടരായി ജനിച്ചെങ്കിലും  പ്രാവിന്റെ നെഞ്ചിന്‍കൂടിനോട് ചേര്‍ന്നുള്ള പൊരിച്ച  മാംസവും  കശുവണ്ടിപ്പഴം   വാറ്റിക്കുറുക്കിയെടുത്തതും ഒന്നിച്ചടിക്കുന്ന വിദ്വാന്‍ ..

നാട്ടിലെ  ചെറിയ ക്ഷേത്രത്തില്‍ സഹായിയായി നിന്നപ്പോള്‍തന്നെ   അമ്പലത്തിലേക്ക് നിറയെ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ അവനു കഴിഞ്ഞിരുന്നു … വെള്ളികെട്ടിയ  കൊടുവാള്‍ കണ്ണടച്ച്  മുകളിലേക്ക് എറിഞ്ഞു കൈപ്പിടിയില്‍ ഒതുക്കി തേങ്ങ പൊട്ടിച്ചിരുന്ന കാഴ്ച കാണാന്‍  ഒരുപാട് കണ്ണുകള്‍ ഉണ്ടായിരുന്നു  ..അങ്ങനെ ഇരിക്കുമ്പോഴാണ്   ബാല്യകാല സുഹൃത്ത്‌  ആദ്യമായ് കാര്‍  എടുത്തതിന്റെ ആഘോഷത്തിനു ബംഗ്ലൂരിലേക്ക്  വിളിക്കുന്നത്‌ … വെള്ളമടി പാര്‍ട്ടിക്കിടയില്‍ തേങ്ങ പൊട്ടിക്കുന്ന കാര്യം  പറഞ്ഞപ്പോള്‍  സുഹൃത്തുക്കള്‍ക്ക്  അത് കാണാന്‍ ഒരേ നിര്‍ബന്ധം  …പിറ്റെദിവസം വണ്ടിക്കു പൂജ ചെയ്യാമെന്നും അപ്പോള്‍ കാണിച്ചു തരാമെന്നും പറഞ്ഞു തടിയൂരി …  അങ്ങനെ പൂജ  നിമിഷം വന്നെത്തി …  സ്ഥിരമായി ഉപയോഗിച്ചിരുന്ന വെള്ളികെട്ടിയ കൊടുവാള്‍ ഇല്ലാത്തതിനെത്തുടര്‍ന്നു , തല്ക്കാലം കിട്ടിയ കൊടുവാള്‍ കണ്ണ് കെട്ടി  ആകാശത്തേക്ക് എറിഞ്ഞു  , കൃത്യമായി വിരലില്‍ കൊണ്ട്   അത് താഴെ പതിച്ചു ..  ഉടനെതന്നെ അവിടെ കൂടി നിന്നവര്‍  ആശുപത്രിയില്‍ കൊണ്ടുപോകാനായി അടുത്തെങ്കിലും , ” അരുത്  , വേണ്ട ” എന്ന്  പറഞ്ഞുതുടങ്ങുന്നതിനിടയില്‍   ബോധം കെട്ടു …

സുഹൃത്ത്‌ ഓടിച്ചെന്നു  അയാളെ തൂക്കിയെടുത്തു കാര്‍ അതിവേഗം ഓടിച്ചുപോയി  , രക്തം കണ്ടു പേടിച്ചോ , അല്ലെങ്കില്‍ ആദ്യമായ് പരിചിതമല്ലാത്ത വണ്ടി ഓടിച്ചിരുന്നതുകൊണ്ടോ   അങ്ങനെയെന്തുകൊണ്ടോ , ആ യാത്ര വേറൊരു അപകടത്തില്‍ കലാശിച്ചു … ആ അപകടവിവരം  കേട്ടവര്‍ പറഞ്ഞു , പൂജാരി പറഞ്ഞതാണ്‌   ” അരുത് വേണ്ട ” എന്നൊക്കെ .. ശകുനം ശരിയില്ലായിരുന്നല്ലോ …  കേള്‍ക്കാതെ അതെ വണ്ടി ഓടിച്ചു പോയി … എന്നിട്ടെന്തായി ..  വാര്‍ത്ത‍  സുഹൃത്തുക്കള്‍ക്ക് ഇടയില്‍ പരന്നു  …  അവിടുത്തെ നാട്ടുകാര്‍ക്കിടയില്‍ പൂജാരിക്ക് ദിവ്യ പരിവേഷം കൈവന്നു …  . പ്രാവും വാറ്റും അടിച്ചു നടക്കുന്നതുകൊണ്ട്   നാട്ടില്‍ അയാള്‍ക്ക് തീരെ വിലയില്ലെങ്കിലും എവിടെ നിന്നൊക്കെയോ അയാളെ തേടി ഒരുപാടു പേര്‍ വരാറുണ്ട്  …അയാള്‍ക്ക് ഒരു ദിവ്യത്വുമില്ലെന്നു നാട്ടില്‍   എല്ലാര്‍ക്കും അറിയാം .. എന്നിട്ടും ..!!

. പൂജക്ക്‌ പോകുമ്പോള്‍  പരിഹാരക്രിയകള്‍ കൂടെ നിര്‍ദ്ദേശിക്കുമത്രേ , എന്തെങ്കിലും  അരുതാത്തത് വന്നാലോ എന്ന് പേടിച്ചു  പറഞ്ഞ പരിഹാരക്രിയ ചെയ്യും … പുതിയ ഒരു വണ്ടി എടുക്കുംപോഴോ , വേറെ എന്തെങ്കിലും പൂജക്കോ ഒരു വിശ്വാസമായി അയാള്‍ തുടര്‍ന്ന് പോരുന്നു …ഒരു ബ്രാഹ്മണന്‍ പൂജ ചെയ്ത കത്തി കണ്ണുകെട്ടി മുകളിലേക്കിട്ടു കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ , പരിഹാരം പറയുമ്പോള്‍ , കുറെ വിശ്വാസികള്‍ക്ക് (അന്ധ) അതൊരു വിശ്വാസം ….
.

ത്രിപ്പൂത്താറാട്ടിന്റെ  തീരങ്ങളിലൂടെ എന്ന  പോസ്റ്റില്‍   സൂചിപ്പിച്ചപോലെ – മുലപ്പാല്‍ പോലും കാശിനു കുപ്പിയില്‍ക്കിട്ടുന്ന ഈ ആഗോളവല്‍ക്കരണകാലത്ത് ഭക്തിയും കച്ചവടമാണല്ലോ  … ലോകം മുഴുവന്‍ ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് , നമ്മളൊക്കെ സ്വയം വിലപേശപ്പെടുന്ന പ്രൊഡക്റ്റും … നന്നായി മാര്‍ക്കറ്റ് ചെയ്യാനറിയുന്നവന്‍ കാശുണ്ടാക്കുന്നു …. വിശ്വാസിയെ തിരുത്താം , പക്ഷെ അന്ധവിശ്വാസികളെ   . ?   . അന്ധവിശ്വാസികള്‍ വിശ്വസിക്കട്ടെ ..

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.
  • baijuvachanam

    ഞാൻ വായിച്ചിട്ടില്ല,
    കാരണം, ഇറ്റാലിക്സിൽ എഴുതിയത് ഞാൻ വായിക്കില്ല.

    • Sajithph

      ഇറ്റാലിക്സ് മാറ്റിയിരിക്കുന്നു !!!!!!!!!