ഒരു രോഗിയുടെ കുമ്പസാരം

ഇടവേളകളില്‍ അഞ്ചു നിമിഷം തനിച്ചിരുന്നാല്‍ ഉറക്കം നിങ്ങളെ കീഴ്പ്പെടുത്താറുണ്ടോ ? എന്തിനാണ് ജീവിക്കുന്നത് എന്നിടക്കെങ്കിലും നിങ്ങള്‍ ചിന്തിക്കാറുണ്ടോ ?   ഇടക്കെങ്കിലും  നിങ്ങളുടെ മനസ് അകാരണമായി വെദനിക്കാറുണ്ടോ ? വെറുതെയെങ്കിലും ബോറടി തോന്നാറുണ്ടോ ?   എങ്കില്‍  ഈ പോസ്റ്റ്‌ നിങ്ങള്‍ക്കുള്ളതാണ്  , മേല്‍പ്പറഞ്ഞതോന്നും ഇല്ലാത്തവര്‍ ഈ പോസ്റ്റ്‌ വായിച്ചു സമയം കളയാതെ മറ്റു പോസ്റ്റുകള്‍ വായിക്കുക …

 

വളരെ വൈകിപ്പോയിരിക്കുന്നു  … ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു നിര്‍ത്തി …  അതേ …   അവന്‍റെ നിരീക്ഷണപ്രകാരം  എനിക്കെന്തോ ഗുരുതരമായ  രോഗമാണ് …ഇതിനിപ്പോ ചികിത്സയില്ല്യ …രോഗത്തിന്‍റെ യഥാര്‍ത്ഥ പേര് പറഞ്ഞു നിങ്ങളെക്കൂടെ വിഷമിപ്പിക്കരുതെന്നു ആഗ്രഹമുള്ളത്‌ കൊണ്ട് പേരിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല്യ …

ഇന്നലെയാണ് അവന്‍ എന്നെക്കാണാന്‍ വന്നത് .. ആ നിമിഷം തൊട്ടു അവന്‍ എന്നെ കൊല്ലാന്‍ തുടങ്ങിയതാണ്‌ അവന്‍റെ  ഭാഷയില്‍ എന്നെ അവന്‍ രക്ഷിക്കാനും …

ഇടക്കെപ്പോഴോ  ടിവി കാണാന്‍ ആയി റിമോട്ട് കൈയിലെടുത്തു ഞാന്‍ പതിവുപോലെ  ഉറങ്ങിപ്പോയി  ..ആ നിമിഷം  ശപി എന്നെ ഉണര്‍ത്തി  സംസാരിച്ചു  ആ മഹാസത്യം കണ്ടുപിടിച്ചു ..  എനിക്കെന്തോ മഹാരോഗമാത്രേ . കേട്ടിട്ടും എനിക്കൊന്നും തോന്നിയില്ലെങ്കിലും അവന്‍റെ  മുഖത്തെ ഭാവ വ്യത്യാസങ്ങള്‍ കാണുമ്പോ ഞാന്‍ കൂടുതല്‍ പകച്ചു പോകുന്നു ..ശരിക്കും എനിക്ക് രോഗമാണോ ….

എനിക്കും ഇടക്ക് തോന്നാറുണ്ട് , കാരണം  ഞാന്‍ ഒരുപാട് സന്തോഷത്തിലാണ് …. എല്ലാവരും എന്തിനൊക്കെയോ വേണ്ടി ടെന്‍ഷന്‍ അടിക്കുംമ്പോളും   എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നാറില്ല്യ …ദൈവം എനിക്കിത്തിരി സങ്കടം തരാന്‍ മറന്നു പോയെന്നാണ് തോന്നുന്നത് .. …വിഷമിക്കാന്‍ ഒന്നും തന്നെ  ഇല്ല്യ എന്നത് മാത്രമാണ് എന്നെ വിഷമിപ്പിക്കുന്നത്  ….   എനിക്ക് ചുറ്റും , എന്തിനൊക്കെയോ വിഷമിക്കുന്ന, എന്തൊക്കെയോ തേടുന്ന കുറെ കണ്ണുകള്‍ .. എത്ര ആലോചിച്ചിട്ടും ഇവരെല്ലാം എന്തിനാണ് എങ്ങനെ ഓടുന്നത് എന്നെനിക്കു കണ്ടെത്താന്‍ പറ്റിയിട്ടില്ല്യ അതുകൊണ്ട് തന്നെ എനിക്കിപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു   , ശരിയായിരിക്കാം ഭൂരിപക്ഷം പേരും പറയുന്നതും ചെയ്യുന്നതും ആണ് ശരി എന്നാ തത്വം വെച്ച് നോക്കുമ്പോള്‍ , എനിക്ക്  എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ട്..അവന്‍റെ ചോദ്യങ്ങള്‍    എന്‍റെ  സംശയത്തെ ഭലപ്പെടുത്തുന്നതായിരുന്നു


ഡാ ജീവിതത്തില്‍ നിന്‍റെലക്‌ഷ്യം എന്താണ് ?  What’s your aim in life ?

അങ്ങനെ ചോചിച്ചാല്‍ എനിക്ക് ഒന്നും പറയാനില്ല്യ , പ്രതേകിച്ചു ലക്‌ഷ്യം ഒന്നുമില്ല്യ …

ഒന്നുമില്ല്യെ ? ഒന്നുകൂടെ ശരിക്കാലോചിക്ക്  …

ആഹ , എനിക്ക് ഹോണ്ട സിറ്റിയില്‍  പഠിച്ചിരുന്ന സ്കൂളിന്‍റെഅടുത്തുള്ള ഹോട്ടലില്‍ ചെന്നിറങ്ങണം  , പത്തുരൂപയ്ക്ക് ബീഫ് ഭിരിയാണി കിട്ടുമായിരുന്നു  ..അത് കഴിക്കാന്‍ പോണം എന്നുണ്ട് ..

മുഖം കോട്ടി  അവന്‍ ചോദിച്ചു, അതെന്താ ഹോണ്ട സിറ്റിയില്‍പ്പോയാലെ നിന്‍റെവായില്‍ നിന്നും ഭിരിയാണി  ഇറങ്ങുള്ളൂ ? അങ്ങനെ ആണെങ്കില്‍ തന്നെ അത് നിന്‍റെആഗ്രഹം മാത്രമാണ്  ..ലക്ഷ്യം അല്ല …  ആഗ്രഹവും , ലക്ഷ്യവും , സ്വപ്നവും എല്ലാം വെവ്വേറെ ആണ് …

അവന്‍ പറഞ്ഞത് ഒന്ന് രണ്ടുതവണ കൂടെ ഞാന്‍ ഓര്‍ത്തെടുത്തു.. എനിക്കൊന്നും മനസിലായില്ല്യ  …. എങ്കിലും ഞാന്‍ പറഞ്ഞു …ഡാ അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ എന്നോട് ചോദിക്കരുത് .. ഇങ്ങനെയൊക്കെ ജീവിച്ചു പോണം എന്നെ എനിക്കുള്ളൂ ..

ഒട്ടും മടികൂടാതെ അവന്‍ പറഞ്ഞു , അതിപ്പോ തെരുവിലെ പട്ടിയും ജീവിക്കുന്നില്ല്യെ, അതിനു പ്രതെകിച്ചോന്നും ആലോചിക്കാന്‍ ഇല്ല്യ ..അങ്ങനെ ഒരു പട്ടിയെപ്പോലെയാണോ മനുഷ്യന്മാര്‍ ജീവിക്കേണ്ടത്  …മനുഷ്യനായാല്‍  എന്തെങ്കിലും ഒരു ലക്‌ഷ്യം വേണം …അതിനു വേണ്ടി പരിശ്രമിക്കണം …

കുണാണ്ടര്‍ , അങ്ങനെ അവനെ വിളിക്കാനാണ് എനിക്ക് തോന്നിയത് ..പക്ഷെ  അങ്ങനെ തോന്നുന്നത് പോലും ചിലപ്പോ എന്‍റെ  രോഗലക്ഷണം ആയിരിക്കാം

പോട്ടെ നിന്‍റെ  പോര്‍ട്ട്‌ഫോളിയോ ഏതാണ് ?

ഒരു നിമിഷം എനിക്കൊന്നും മനസിലായില്ല്യ ,  … എന്ത് ?

ഡാ  നീ എടുത്തിരിക്കുന്ന പോര്‍ട്ട്‌ഫോളിയോ  ഏതാണ് എന്ന് …

ഡാ ഞാന്‍ LIC യില്‍ ഒന്നും ചെര്‍ന്നിട്ടില്ല്യ , ഞാന്‍ ചത്തു കഴിഞ്ഞു അങ്ങനെ ആരും ഓശിയില്‍ പുട്ടടിക്കണ്ട …

MY GOD !!   നിനക്ക് പോര്‍ട്ട്‌ഫോളിയോ  പോയിട്ട്  LIC പോളിസി പൊലുമില്ല്യെ ? നീയോക്കെപ്പിന്നെ എന്തിനാട ….  മുഴുമിപ്പിക്കാന്‍ വിട്ടില്ല്യ അതിനു മുന്‍പേ ഞാന്‍ പറഞ്ഞു തുടങ്ങി ..

ഇല്ല്യ, എനിക്കതോന്നുമില്ല്യ  ..

 

.നിനക്കൊക്കെ ചത്തൂടെ …ജീവിതത്തില്‍ ലക്ഷ്യമില്ല്യ …പോര്‍ട്ട്‌ഫോളിയോ ഇല്ല്യ  …ആഹ്  നീ ചാകണ്ട  …കാരണം  LIC പോളിസി പോലും ഇല്ലാതെ നീ ചത്തിട്ടു ആര്‍ക്കെന്തു കിട്ടാനാണ്‌ …നീ ഇത്രയും കാലം ജീവിച്ചു ആര്‍ക്കെന്തു നേടിക്കൊടുത്തു ?  ഒരു ലക്ഷ്യവും  ഇല്ലാതെ നീയൊക്കെ എന്തിനാട ഭൂമ്മിക്കിങ്ങനെ ഭാരമായിട്ടു ..  അവന്‍റെ  കണ്ണുകളിലെ നിറ വ്യതാസം കണ്ടപ്പോള്‍ എനിക്കൊന്നുറപ്പായി …ശരിയാണ് ഞാന്‍ എന്തോ തെറ്റ് ചെയ്തിരിക്കുന്നു അതിഭീകരമായ തിരുത്താന്‍ പറ്റാത്ത ഒന്ന് ….

ആട്ടെ , നിനക്കെന്തു സേവിംഗ്സ്  ഉണ്ട് ?

സേവിങ്ങ്സിനെക്കുറിച്ചു ഞാന്‍ ഗൌരവമായി ആലോചിക്കാന്‍ തുടങ്ങിയിട്ടുണ്ട് … ഒന്നുരണ്ടു മാസത്തിനുള്ളില്‍ എന്തെങ്കിലും തുടങ്ങും ….

നീ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കാലം എത്രയായി … എന്തുകൊണ്ട് സേവ് ചെയ്യുന്നില്ല്യ ?

വീട്ടിലേക്കു  കുറച്ചു അയക്കും  …പിന്നെ ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കും .. പഠിക്കാന്‍ എടുത്ത  ലോണ്‍ ഈയടുത്താ അടച്ചു തീര്‍ന്നത്  ..

സന്തോഷം, അതെങ്കിലും നീ അടച്ചല്ലോ …  ഒരു പ്രകാശം അവന്‍റെ  മുഖത്ത് വന്നു , പക്ഷെ അത് അതികം നീണ്ടു നിന്നില്ല്യ …

ഞാന്‍ അല്ലടാ  അച്ഛനാ അതടച്ചു തീര്‍ത്തത്  …

ഹ്മം … ആട്ടെ  ആത്യന്തികമായി നിനക്ക് വല്ല ലക്ഷ്യങ്ങളും ഉണ്ടോ ?

മൌനം അല്ലാതെ എനിക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല്യ …

പഴ്സില്‍  ഇപ്പോ കാശെത്ര ഉണ്ട്  …

കൃത്യമായി നോ ഐഡിയ …

ഓഹ്ഹോ , സ്വന്തം പഴ്സില്‍  കാശെത്ര ഉണ്ടെന്നുപോലും അറിയാത്ത നീയൊക്കെ ഒരു മനുഷ്യന്‍ ആണോ  …  ജനിച്ചു വീണാല്‍ തെരുവ് പട്ടി പോലും എങ്ങനെയും ജീവിക്കും , ജീവിച്ചിരിക്കുക എന്ന് മാത്രമാണ് ലക്‌ഷ്യം എന്ന് പറയാന്‍ നിനക്ക് നാണമില്ല്യെ  …

മൌനം അല്ലാതെ എനിക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല്യ …

ആട്ടെ , നീയെന്തിന്നെക്കുറിചെങ്കിലും എന്നെങ്കിലും എന്തെങ്കിലും   ആലോചിച്ചു കുറച്ചെങ്കിലും ടെന്‍ഷന്‍ അടിക്കാറുണ്ടോ ..ഉള്ളത് ഉള്ളതുപോലെ പറഞ്ഞാ മതി ..

ഉണ്ട് ,   രാവിലെ കഷ്ട്ടപ്പെട്ടു സിനിമക്ക് ടിക്കറ്റ്‌ എടുക്കാന്‍ നില്‍ക്കുമ്പോള്‍ , ചില മഹാപാപികള്‍ ബ്ലാക്കിന്  ടിക്കറ്റ്‌ എടുത്തതുകൊണ്ട്  ടിക്കറ്റ്‌ കിട്ടാതെ വരുമ്പോള്‍ , ഇനിയെപ്പോഴാ  ആ സിനിമ കാണാന്‍ പറ്റുക എന്നോര്‍ത്ത് ഞാന്‍  ടെന്‍ഷന്‍ അടിക്കാറുണ്ട്  .അതല്ലാതെ   വേറൊന്നും ഇല്ല്യ…

ഇത്തവണ   മൌനം അല്ലാതെ അവനു എന്നോട് ഒന്നും അല്പ്പസമയത്തെക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നില്ല്യ ..അങ്ങനെ ഞങ്ങള്‍ രണ്ടു പേരും മൌനത്തില്‍ അഭയം പ്രാപിച്ചു …

എന്തൊക്കെയോ ഒരുപാട് മനസിലായിട്ടെന്നപോലെ അവന്‍ പറഞ്ഞുനിര്‍ത്തി , ഡാ ജീവിതത്തില്‍ ഒരു ലക്ഷ്യവും ഇല്ലാത്ത , ഒന്നിനെയും പറ്റി ആലോചിക്കാത നീ ഒരു മഹാ രോഗി ആണ് …നീ  ജീവിക്കുന്നതും , മരിക്കുന്നതും രണ്ടും ഈ ഭൂമിയിലെ  ജനങ്ങള്‍ക്ക്‌ പ്രതേകിച്ചു ഒന്നും നഷ്ട്ടപ്പെടുത്തുകയോ അല്ലെങ്കില്‍ ഒന്നും നേടിക്കൊടുക്കുകയോ ചെയ്യില്ല്യ , ഇനി എനിക്കൊന്നും  പറയാനില്ല്യ ,   എവിടെ വെള്ളക്കുപ്പി ?

 

ചിലപ്പോള്‍ ആയിരിക്ക്യം …. ഒരു രോഗി ഒരികളും തന്‍റെരോഗത്തെക്കുറിച്ചു സ്വയം അറിയാറില്ല്യ ,ആരെങ്കിലും അതൊന്നു  ചൂണ്ടിക്കാണിക്കും വരെ …അപ്പോള്‍ എനിക്കെന്തോ ഗുരുതര രോഗമുണ്ട് …ചികിത്സിച്ചാലും നേരെ  ആവാത്ത ഒന്ന് …  ഇതിനു ഉത്തരവാദി ദൈവം ആണോ , കാരണം അങ്ങേരു എനിക്ക് കുറച്ചു സങ്കടപ്പെടാന്‍ എന്തെങ്കിലും തരേണ്ടതായിരുന്നു ..ഒരുപക്ഷെ   പുള്ളി വിഷമിപ്പിക്കാനായി കുറെയേറെ എന്തെങ്കിലും തന്നിരിക്കാം , പക്ഷെ അതെല്ലാം കൂടുതല്‍ സന്തോഷം കണ്ടെത്താന്‍ ഉള്ള ഒരു മാര്‍ഗമായെ എന്‍റെ  മനസ് കണ്ടിരിക്കാന്‍ വഴിയുള്ളൂ ..ഒടുക്കം മടുത്തു അദേഹം പോലും എന്നെ ഉപേക്ഷിചിരിക്കാം …..   ദൈവം  പോലും കൈവിട്ട ഒരു മഹാരോഗിയാണോ  അപ്പോള്‍ ഞാന്‍ ???  ആയിരിക്കാം

വെറുതെയെങ്കിലും എന്തിനെക്കുറിച്ചെന്നരിയാതെ എന്തെങ്കിലുമൊക്കെ എന്തിനെന്നില്ലാതെ ചിന്തിച്ചിരിക്കാന്‍ എനിക്കിഷ്ടമാണ് … കരിയിലക്കിടയില്‍ ഒരു തളിരിലയെ തിരഞ്ഞു നടക്കാനെനിനിക്കിഷ്ടമാണ്… … പ്രതെകിച്ചൊരു കാരണവുമില്ലത്തിടത്തോളം എന്തിനെയൊക്കെയോ ഇഷ്ട്ടപ്പെടാന്‍ എനിക്കിഷ്ടമാണ് ….ആരും  പറയാത്ത കഥ   ,  ആരും കേള്‍ക്കാത്ത  കഥ കേള്‍ക്കാനെനിക്കിഷ്ടമാണ് …ആരും കാണാത്ത കുറെ കാഴ്ചകള്‍ കാണാനെനിക്കിഷ്ടമാണ്

ഇന്നലെ എന്ത് നടന്നു എന്നതിനെപ്പറ്റി ആലോചിക്കാത, നാളെ എന്താണ് നടക്കേണ്ടത്‌ എന്നതിനെപ്പറ്റി ഒരു രൂപവുമില്ലാത്ത ഞാന്‍ ഒരു രോഗിയാണോ .. സത്യത്തില്‍ എന്തുകൊണ്ടാണ് ഒരു നിമിഷമെങ്കിലും വേദനിക്കാന്‍ എനിക്ക് തോന്നതാത്തത് … ചിലപ്പോള്‍ അവന്‍ പറഞ്ഞപോലെ എനിക്ക് …

മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ ഞാന്‍  പോയി   ഈപാട്ട്കേട്ടു

( ക്ഷമിക്കണം , സംഗീത ബോധമുള്ള അല്ലെങ്കില്‍ മഹാ കവികള്‍ ആരും ആ പാട്ട് കേള്‍ക്കരുത് , നിങ്ങള്‍ക്ക്  വേണ്ടി വേറെ പാട്ട് താഴെയുണ്ട്

എന്നിട്ട്  ഒരു ഗ്ലാസ്‌ കട്ടന്‍ ചായയില്‍ ഇത്തിരി കുരുമുളകുപൊടിയും , നാരങ്ങാനീരും ചേര്‍ത്ത് തണുപ്പിച്ചു കുടിച്ചു ….   ഓര്‍മ്മകളെ പാ വിരിച്ചു ക്ഷണിക്കുന്നതിനായി  ഒരു   നല്ലഗാനംകൂടെ കേട്ടുകൊണ്ടിരിക്കുന്നു

ഞാന്‍ ഇങ്ങനെയോക്കെയായിപ്പോയി 😉

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത. Bookmark the permalink.
  • Aishwarya

    :)))NW U KNW MY ANS…..ND Y I SAID TAT…..

  • Pnparam

    Like this…!! 🙂 Good one, but most of the people didn’t understand.

    • Sajithph

      Right …you are right …me too felt the same ..people didn’t understand what I meant 🙁