പുത്തൻപണം ( 6/10 )

പുത്തൻപണം

കുറെ റിവ്യൂ കേട്ടതുകൊണ്ടു മുൻധാരണയില്ലാതെയാണ് പുത്തൻപണം കാണാൻ പാലക്കാട് കേറിയത് ( ഈസ്റ്റർ/ ഞായറാഴ്ച ആയതുകൊണ്ട് പാലക്കാടുപോലും ടിക്കറ്റ് കിട്ടാൻ തിരക്കോടു തിരക്കാണ് ..ടേക്കോഫിന് ടിക്കറ്റ് കിട്ടാഞ്ഞതുകൊണ്ടും , അടുത്തുള്ള മുപ്പതു കിലോമീറ്ററിൽ ടേക് ഓഫ് ഇല്ലാത്തതുകൊണ്ടും വേറൊരു സിനിമയേക്കുറിച്ചു ചിന്തിച്ചു പുത്തൻപണത്തിൽ എത്തി

 

ഒറ്റവാക്കിൽ പറയണമെങ്കിൽ , കട്ട മമ്മൂട്ടി ഫാൻസിനു പടം തീർച്ചയായും  ശ്രുതിമധുരമായ അനുഭവം തന്നെയാകും … ( രണ്ടാം ഭാഗത്തിലെ പാട്ടു മുതലുള്ള ഒരു വലിച്ചിഴക്കൽ മമ്മൂട്ടി ഫാൻസ്‌ പോലും സമ്മതിച്ചു തരും .. എങ്കിലും ക്ലൈമാക്സ് സീനുകൾ ഓർത്തു ക്ഷമിക്കും … ഒരുപാട് ബോറടിപ്പിക്കാത്ത , കുറച്ചൊക്കെ രസിപ്പിക്കുന്ന ഒരു സിനിമ കാണണം സമയവുമുണ്ട് എന്നുള്ളവർക്കും പുത്തൻ പണം കാണാം …

 

നല്ലൊരു സിനിമ കാണണം , മികച്ചൊരു ചിത്രമാണ് / കൊടുക്കുന്ന പൈസക്ക് മികച്ച മൂല്യമുള്ള സിനിമയാണ് കാണേണ്ടത് എന്ന് ഉള്ളവർക്ക് വേറെ വല്ലതും നോക്കുന്നതാണ് അഭികാമ്യം .. അതിന്റെ അർഥം പുത്തൻ പണം മോശമാണ് എന്നുള്ളതല്ല … പക്ഷെ പണത്തിനൊത്തുള്ള മികച്ച മൂല്യം എന്ന രീതിയിൽ ചിന്തിക്കുന്നവർ ഈ സിനിമയെ സമീപിക്കാതിരിക്കുന്നതാണ് നല്ലത് …

 
കഴിവും അർഹതയുമുണ്ടെങ്കിലേ നമ്മളൊരാളെ കുറ്റം പറയാൻ നിൽക്കാവൂ എന്നൊരു ചിന്തയാണ് എനിക്കുള്ളത് … നമ്മളൊരാളെ കുറ്റം പറയുന്നെങ്കിൽ അത് അവരെക്കാൾ നന്നായി ചെയ്യാൻ നമുക്ക് അറിവുണ്ടാകണം … പക്ഷെ സിനിമയുടെ കാര്യത്തിൽ ഇത്തരം ചിന്തകൾക്ക് സ്ഥാനമുണ്ടോ … ആലോചിച്ചു പോകുകയാണ് കുറച്ചു സിനിമകൾ … പ്രാദേശിക വാർത്തകൾ , ദേവാസുരം , ആറാംതമ്പുരാൻ , നന്ദനം , കയ്യൊപ്പു , ജോണിവാക്കർ ..അങ്ങനെ ഒരുപാട് സിനിമകളുടെ ശില്പിയാണ് പുത്തൻപണവും എഴുതിയത് എന്നോർക്കുമ്പോൾ ചരിത്രം തിരയുന്ന ഒരാൾക്ക് വിശ്വസിക്കാൻ പ്രയാസം ആയിരിക്കാം …

 
പടത്തിൽ അഭിനയിച്ചിരിക്കുന്നവർ സിനിമയോട് നൂറു ശതമാനം സത്യസന്ധത പുലർത്തി എന്ന് നിസംശയം പറയാം … ഗാനരചന ആരാണെന്നു അറിയില്ല .. അങ്ങനെ ശ്രദ്ധിക്കത്തക്ക പാട്ടൊന്നും എവിടെയും കണ്ടില്ല…. പ്രാദേശിക ഭാഷകൾ തന്മയിത്തത്തോടെ കൈകാര്യം ചെയ്യാൻ ഇപ്പോൾ മലയാള സിനിമയിൽ മമ്മൂട്ടിയെ കഴിഞ്ഞേ ആളുള്ളൂ .. അതിൽ യാതൊരു സംശയവും ഇല്ല … സിനിമയിലെ കാസർകോടൻ സ്ലാങ്ക് ( കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ ചെറുതായി സിനിമയിൽ കടന്നു വരുന്നെങ്കിലും ) മമ്മൂട്ടിയുടെ മൊത്തത്തിലുള്ള അപ്പിയറൻസ്‌ എന്നിവ നന്നായിട്ടുണ്ട് …
അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ , സമയം കണ്ടെത്തി കണ്ടിരിക്കേണ്ട ഒരു സിനിമയല്ല ഇത് … സമയവും കാശും ഉണ്ടെങ്കിൽ ഒരു സിനിമ കാണാം എന്ന് ചിന്തിക്കുന്നവർക്ക് കാണാവുന്ന ഒരു സിനിമയാണിത് :

 

 പുത്തൻപണം ( 6/10 ) 

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

© 2017, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2017 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.