Director: Kumar Nanda Writer : Swathi Bhasker Anoop Menon Sonal Devaraj Innocent .. Suraj ..Janardanan .. KPAC Lalitha
മുല്ലശേരി മാധവന്‍കുട്ടി നേമം പി ഓ - 5.9 / 10 ഒറ്റവാക്കില്‍ പറയാമെങ്കില്‍ "കണ്ടിരിന്നാല്‍ ബോറടിക്കാത്ത്ത ഒരു ശാരാശരി കുടുംബചിത്രം " വ്യത്യസ്തമായ കഥയോ , പ്രതെകിച്ച്ചു പുതുമയോ അവകാശപ്പെടാനില്ലാത്ത, ശരാശരി കുടുംബ പ്രേക്ഷകരെ ത്രിപ്ത്തിപ്പെടുത്തുന്ന മുഴുനീളന്‍ അനൂപ് മേനോന്‍ നായക ചിത്രം നിരാശപ്പെടുത്താത്ത ഒന്നാണ് ... പറയുമ്പോള്‍ എല്ലാം പറയണമല്ലോ ...ആദ്യ പത്തിലതികം നിമിഷങ്ങള്‍ ഇതൊരു ആത്മാവില്ലാത്ത ചിത്രമായി നമുക്ക് തോന്നും .... ഇതൊരു സിനിമ മാത്രമാണെന്ന് പ്രേക്ഷകരെ അറിയാതെ ഓര്‍മ്മിപ്പിക്കുന്നതാണ് ആദ്യ കുറചു നിമിഷങ്ങള്‍ പക്ഷെ പോകെപ്പോകെ ആ സിനിമയുടെ ട്രാക്കിലോട്ടു നമ്മെ കൊണ്ടുപോകും ഇന്റെര്‍വെല്ലിനു മുന്‍പുള്ള നിമിഷങ്ങളില്‍ സംഭാഷണം കൂടിപ്പോയോ എന്ന് ഓര്‍ത്തു പോയി ... അനൂപ് മേനോന്‍ ആദ്യമായാണ് ഇത്രയതികം സംഭാഷണം ഉള്ള കഥാപാത്രത്തെ അവതരിപ്പിചു മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.. സുരാജ് വെഞാരമൂടിന്റെ പേരെടുത്തു പറയാതിരിക്കാന്‍ ആവില്ല - അസമയത്ത് പഴകി തേഞ്ഞ നമ്പറുമായി കേട്ട് മടുത്ത സ്വാഭാവിക ശൈലിയിലുള്ള ആ ശബ്ദം മിക്കപ്പോഴും അരോചകമായി തോന്നി ... ഇന്റെര്‍വെല്ലിനു ശേഷം സിനിമയെ കുറച്ചുകൂടെ ഗൌരവകരമായി സെന്റിമെന്റല്‍ ടചിലേക്ക് കൊണ്ടുപോകാനുള്ള സംവിധായകന്റെ ശ്രമം അഭിനന്ദനീയം ...അനൂപ് മേനോന്റെ ഭാര്യാ പിതാവിന്റെ വേഷം കൈകാര്യം ചെയ്ത ഇന്നസെന്റും തന്റെ ഭാഗം വളരെ നന്നായി അഭിനയിച്ചിരിക്കുന്നു .... നായികയുടെ പ്രകടനം കണ്ടപ്പോള്‍ , മലയാളത്തിലേക്ക് ഇവര്‍ ആദ്യമാണല്ലേ എന്നൊരു സംശയം എല്ലാവരിലും ജനിപ്പിക്കും ...ഒരുപാട് മെച്ചമാവാനുണ്ട് അഭിനയം :) കഥയുടെ ഏകദേശ രൂപത്ത്തിലോട്ടു കടക്കുമ്പോള്‍ .. അനൂപ് മേനോന്‍ , സീരിയലില്‍ ചെറുകിട വേഷമൊക്കെ ചെയ്തിരുന്ന യുഡി ക്ലാര്‍ക്കിനു മേലെ പദവിയുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ... തന്റെ ജോലിത്തിരക്കുകള്‍ക്കിടയിലും കലാരംഗത്തെ സ്നേഹിക്കുന്ന ഒരാളാണ് ... ആരാധക വൃന്ധത്തിലുള്ള നായികയുമായി പ്രേമത്തില്‍ അകപ്പെട്ടു , കെട്ടി അഞ്ചു വയസു തോന്നിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനായാണ് സിനിമ തുടങ്ങുമ്പോള്‍ കാണിച്ചു തുടങ്ങുന്നത് ..അവരുടെ പ്രണയവും ജീവിതവും തിരശീലക്കു പിന്നിലെ കാഴ്ചകളാണ് .. വിവാഹശേഷം കലാരംഗം തികച്ചും ഉപേക്ഷിച്ചു , ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു തികച്ചും സംത്ര്പ്തമായി .. ജീവിതത്തെ കുറച്ചു പക്വതയോടെ സമീപിച്ചു വരുമ്പോള്‍ ഒരു വീട് വെക്കാനുള്ള ആഗ്രഹം മനസ്സില്‍ രൂപപ്പെടുന്നു .. ലോണും ശരിയാവുന്നു .. ഇതിനിടയിലാണ് പഴയ കളിക്കൂട്ടുകാരനെ യാദൃശ്ചികമായി കാണുന്നത് ..ചെറുപ്പത്തിലെ എല്ലാത്തിലും പിന്തള്ളപ്പെട്ടു രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ആ കളിക്കൂട്ടുകാരന്റെ വളര്ച്ച്ചയോടൊപ്പം അനൂപ് മേനോനുള്ള ശത്രുതയും വളര്‍ന്നു വരുന്നു ... എവിടെയും തന്നെ രണ്ടാംസ്ഥാനക്കാരനക്കാന്‍ അനൂപ് മേനോന്‍ ....ഇപ്പോള്‍ അയാള്‍ മുതിര്‍ന്നു ഒരുപാട് സമ്പത്തിനു ഉടമയായി ഒരു സിനിമ നിര്‍മ്മാതാവിന്റെ വേഷത്ത്തില്‍ അനൂപ് മേനോന് മുന്നിലെത്തുന്നു ...തന്റെ വളര്‍ച്ചയിലും സമ്പത്തിലും സ്വയം അഹങ്കരിക്കുന്നു .. .ഒരു നിമിഷത്തില്‍ , ആ അഹങ്കാരം അവസാനിപ്പിക്ക്കാന്‍ താന്‍ ആറുമാസത്തിനുള്ളില്‍ ഒരു സിനിമ നിര്‍മ്മിക്കുവെന്നു അനൂപ് മേനോന്‍ പ്രഖ്യാപിക്കുന്നു
തുടര്‍ന്നങ്ങോട്ട് ഒരു അപരിചിതന്‍ സിനിമ എടുക്കാന്‍ ഇറങ്ങുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ... സിനിമ വ്യവസായം മൊത്തത്തില്‍ നേരിടുന്നപ്രശ്നങ്ങള്‍ എന്നിവയിലൂടെ സിനിമ മുന്നോട്ടുപോകുന്നു
അതിനിടയില്‍ വീട് വെക്കാനായി വെച്ചിരുന്ന പണവും,സ്ഥലവും നഷ്ട്ടപ്പെടലിന്റെ വക്കിലെത്തുന്നു അവ എങ്ങനെ തിരിച്ചു പിടിക്കുന്നു ...സിനിമ ആറു മാസത്തിനുള്ളില്‍ ഇറക്കാന്‍ ആകുമോ ? അപരിചിതന്‍ സിനിമ എടുക്കാന്‍ ഇറങ്ങുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ .... ഒരു നിര്‍മ്മാതാവും അയാളുടെ കുടുംബവും നേരിടേണ്ടി വരുന്ന സാമ്പത്തിക റിസ്ക് എന്നിവയിലൂടെ സിനിമ മുന്നോട്ടു പോകുന്നു ... സിനിമ മൊത്തത്തില്‍ വിശകലനം ചെയ്‌താല്‍ "കണ്ടിരിക്കാവുന്ന ശാരശരി കുടുംബ ചിത്രമാണ് മുല്ലശേരി മാധവന്‍കുട്ടി നേമം പി ഓ
ഒരു സിനിമ കാണണം എന്നുള്ള കുടുംബ പ്രേക്ഷകര്‍ക്ക് നിസംശയം സമീപ്പികാവുന്ന ചിത്രമാണിത് ... നല്ല കാമ്പുള്ള കഥയും ,മിഴിവാര്‍ന്ന അഭിനയ മുഹൂര്‍ത്തവും ഉള്ള വളരെ നല്ലൊരു ചിത്രം കാണണമെന്ന ചിന്തയുള്ള പ്രേക്ഷകര്‍ കാത്തിരിക്കുക .... അനൂപ് മേനോനെ ഇഷ്ട്ടപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും സമീപിക്കാവുന്നതാണ് ..... സിനിമയിലെ നല്ലൊരു ഗാനം താഴെ കൊടുക്കുന്നു
ഇവിടെക്ളിക്ചെയ്യുക
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
