ഈ അടുത്ത കാലത്ത് – 7.2 /10

ഈ അടുത്ത കാലത്ത് – 7.2 /10

 

 

 

Anoop menon, Murali gopi, Fahad fazil, Mythili, Indrajith

 

 

 

 

Director: Arunkumar 

 

 

 

ഈ  അടുത്ത കാലത്ത് കണ്ടിറങ്ങിയ സിനിമകളില്‍ നിന്നും തികച്ചും വിഭിന്നം സിനിമ കാണാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ , അതിന്റെ നഷ്ടം നിങ്ങള്ക്ക് തന്നെയാണ് എന്നോര്‍മ്മിപ്പിച്ചുകൊണ്ട്‌ പറയട്ടെ , അതുഗ്രന്‍ കലാസ്രിഷിടിയാണ് ഈ അടുത്ത കാലത്ത് – 7.2 /10

 

തിരക്കഥയെഴുതിയ മുരളി ഗോപിയും , കോക്ടെയില്‍ അരുണ്‍ കുമാര്‍ എന്നാ കഴിവുറ്റ സംവിധായകനും അഭ്രപാളിയില്‍ നമുക്കായി രണ്ടര മണിക്കൂര്‍ ദ്രിശ്യവിരുന്നോരുക്കിയിരിക്കുനത് ഒരു നിമിഷം പോലും ഒരാള്‍ക്കും ബോറടിക്കാത്ത രീതിയില്‍ ആണെന്നത് കൂടെ ഓര്‍ക്കുമ്പോള്‍, ഒന്നുണ്ട് രണ്ടായിരത്തി പന്ത്രണ്ടിലെ , ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും നല്ല സിനിമയെന്നത് ഈ അടുത്ത കാലത്തിനു സ്വന്തം

 ഒരു സിനിമ കഴിയുമ്പോള്‍ ഒട്ടുമിക്ക പ്രേക്ഷകരും എഴുന്നേറ്റു നിന്ന് മനസ്സറിഞ്ഞു കയ്യടിക്കുന്നത് മാത്രം ഓര്‍ത്തു പോകുമ്പോള്‍ , പ്രേക്ഷകര്‍ എത്രത്തോളം ഇരു കൈയും നീട്ടി സ്വീകരിച്ച സിനിമയാണ് ഈ അടുത്ത കാലത്ത് എന്നതിന് തെളിവാണ്

 ഇതൊരു സസ്പെന്‍സ് ത്രില്ലര്‍ എന്നോ , അല്ലെങ്കില്‍ ഈതെങ്കിലും വിഭാഗത്തില്‍ പെടുത്താവുന്ന ഒരു സിനിമയല്ല

 

 

എന്തായാലും കണ്ടിരിക്കണ്ട ചിത്രം എന്ന്നു സദൈര്യം സത് വായിക്കുന്ന എല്ലാവരോടും പറഞ്ഞുകൊണ്ട് ഒന്നുകൂടി പറയെട്ടെ , ഒരു സീന്‍ പോലും ബോറടിപ്പിക്കുന്നതില്ല …. സിനിമ കാണാന്‍ കയറിയാല്‍ അടുത്ത് വരുന്ന ഓരോ സീനും എന്താണെന്നറിയാന്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒന്നാണിത്

 

 

സംസ്കാര സമ്പന്നമായ ഭാഷകൊണ്ട് നിങ്ങളെ ഇടക്ക് ചിരിപ്പിക്കുന്ന ഒരുപാട് നിമിഷം ഈ സിനിമയില്‍ ഉണ്ട് ഒരാള്‍ക്കും ചിന്തിചെടുക്കാവുന്ന ഒരു കഥയല്ല ഈ സിനിമക്കുള്ളത് ..

 

ഇന്ദ്രജിത്ത് അതിമനോഹരമാക്കിയിരിക്കുന്നു ….അഭിനയിച്ച്ചവരെല്ലാം വളരെയതികം ഓര്‍മ്മയില്‍ നില്‍ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരിക്കുന്നത് ഈ സിനിമ ഒരുപാട് ഇഷ്ട്ടപ്പെടാന്‍ ഒരു കാരണമാണ്

 

അതിസൂക്ഷ്മമായ് ചിന്തിപ്പിക്കുന്ന ഒട്ടവധി രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് തികച്ചും അഭിനന്ദനാര്‍ഹം തന്നെ

 

സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ , തീര്‍ച്ചയായും കാണുക കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത് ഈ അടുത്ത കാലത്ത് – 7.2 /10  


സജിത്ത്

https://www.facebook.com/iamlikethisbloger

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ. Bookmark the permalink.