സ്നേഹവീട്‌ – സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ഫിലിം റിവ്യൂ

മോഹന്‍ലാല്‍ , ഷീല ,പത്മപ്രിയ ,ഇന്നസെന്റ്,ബിജു മേനോന്‍ ,കെ പി എ സി ലളിത
Director: Sathyan Anthikkad
Producer: Antony Perumbavoor
Music Director: Ilayaraja

“പതിവ് സത്യന്‍ ശൈലികളില്‍ നിന്നും വഴിമാറിനടക്കാത്ത , പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാത്ത, കൊടുത്ത കാശിനു നൂറു ശതമാനം ഉറപ്പുള്ള കുടുംബപ്രേക്ഷകര്‍ക്ക്വേണ്ടിയുള്ള അടുത്തൊരു ഹിറ്റ് ” എന്ന് നമുക്ക് സ്നേഹവീട്‌ എന്ന മുന്നൂറാമത്തെ മോഹന്‍ലാല്‍ ചിത്രത്തെ വിലയിരുത്താം …..ഈ സിനിമയിലൂടെ കടന്നുപോകുമ്പോള്‍ ഒരു നിമിഷം മനസിനക്കരയെന്ന സിനിമ ഓര്‍മ്മ വരുന്നെങ്കില്‍ ഗ്രാമീണപച്ചപ്പും കുളങ്ങളും കാടും എല്ലാം തന്‍റെ സിനിമയില്‍ ഉണ്ടായിരിക്കണമെന്ന സത്യനെന്ന അനുഗ്രഹീത കലാകാരന്‍റെ നിര്‍ബ്ബന്ധമൊന്നുമാത്രം … കോമഡി കലാകാരന്മാര്‍ പ്രത്യേകമായി ഇല്ലാതിരുന്നിട്ടും നമ്മളെ ഒട്ടനവധി രംഗങ്ങളില്‍ നന്നായി ചിരിപ്പിക്കുന്ന ചിത്രമാണിത് ……

ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്ന് രണ്ടരവയസുകാരനായ മകനെ വളര്‍ത്തിവലുതാക്കി അവന്‍ പത്താംക്ളാസിലെത്തുംമ്പോള്‍ കഷ്ട്ടപ്പെട്ടു ( അജയന്‍ , മോഹന്‍ലാല്‍ ) വളര്‍ത്തിവലുതാക്കിയ അമ്മയെ ( ഷീല ,അമ്മുക്കുട്ടിയമ്മ) ഓര്‍ക്കുന്നു ..തുടര്‍ന്ന് മദ്രാസ്‌,മുംബൈ അങ്ങനെ ഒരുപാട് സ്ഥലങ്ങളില്‍ ഒരുപാട് പണിയെടുത്തു ദുഫായില്‍ എത്തി കാശുണ്ടാക്കി ശിഷ്ടകാലം അമ്മയെ നോക്കി നാട്ടില്‍ക്കഴിയാമെന്ന തീരുമാനത്തോടെ തിരിച്ചെത്തുന്നു …ഗ്രാമത്തിലെ എല്ലാവരുമായും ഹൃദയബന്ധം സൂക്ഷിച്ചു മുന്നേറുമ്പോള്‍ , പതിനാറു വയസുകാരനായ ഒരു ആണ്‍കുട്ടി നാട്ടില്‍ മോഹന്‍ലാലിനെ അന്വോഷിചെത്തുന്നു …പണ്ട് ജോലി തെണ്ടി മദ്രാസില്‍ ചുറ്റിത്തിരിയുമ്പോള്‍ പൂജാതനാക്കപ്പെട്ട പോന്നോമാനയാണ് അതെന്നാണ് സംസാരത്തില്‍ വരുന്നത് …നാട്ടില്‍ ക്ലീന്‍ ഇമേജുള്ള മോഹന്‍ലാലിന് നേരിടേണ്ടി വരുന്ന മാനസികാവസ്ഥ ,അങ്ങനെ ഒരു കഥാപാത്രത്തെ കൂടെയുള്ളവര്‍ എങ്ങനെ കാണുന്നു ? അത് മോഹന്‍ലാലിന് ജനിച്ച പുത്രനാണോ ? അല്ലെങ്കില്‍ ആരുടെ ? എങ്ങനെ ഇതു അവസാനിക്കുന്നു എന്നിവയൊക്കെയാണ് സ്നേഹവീടില്‍ പറയുന്നത് …

പേരിനു വേണ്ടി ഒരു നായികയെന്നത് ഈയിടെ മലയാളത്തിലെ ചിന്തിപ്പിക്കുന്ന ഒരു പ്രശ്നമായി അവശേഷിക്കുമ്പോള്‍ , ഒന്നുകൂടെയുണ്ട്‌
മോഹന്‍ലാലിന്‍റെ മകനെന്നു അവകാശപ്പെട്ട് വരുന്ന ഭാഗം കണ്ടുകഴിഞ്ഞാല്‍ ചിന്തിക്കുന്ന പ്രേക്ഷകര്‍ ഒരുപാടൊക്കെ ചോദിച്ചുപോകും, ഇതു ഒരു സിനിമ മാത്രമാണെന്നും അല്ലെങ്കില്‍ തിരക്കഥയുടെ ആ കുറച്ചു നിമിഷങ്ങള്‍ സത്യേട്ടന്‍ ചായ കുടിക്കാന്‍ പോയ തിരിച്ചുവന്നപ്പോള്‍ ഒന്ന് സ്ലിപ് ആയിപ്പോയതാണെന്നും വിശ്വസിക്കുക ….പടത്തില്‍ പറയുന്നപോലെ വിസ്വാസമല്ലേ എല്ലാം !!!

മൊത്തത്തില്‍ , കുടുംബപ്രേക്ഷകര്‍ക്ക് കണ്ണുമടച്ചു കാശുമുടക്കി മനസ് നിറഞ്ഞു ചിരിച്ചു രണ്ടര മണിക്കൂര്‍ ഉള്ലാസമായി കണ്ടു മടങ്ങാം …
പ്രതേകിച്ച് പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലെന്നത് ഒരു പോരായ്മയല്ല എന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും പോയി ഈ സിനിമ കാണാം ….പിന്നെ ചിന്തിക്കുന്ന പ്രേക്ഷകര്‍ , പടത്തിന്‍റെ അവസാനഭാഗത് ഒരു നിമിഷം കണ്ണടച്ച്കൊടുത്താല്‍ ഇതു ഒരു ഹിറ്റ്‌ സിനിമയാവും ഉറപ്പ് 🙂

പാട്ട്കേള്‍ക്കാന്‍ക്ലിക്ചെയ്യുക

ശരിയപ്പോ 🙂

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged . Bookmark the permalink.
 • Vshaalz

  അത്രക്ക് നല്ല ഒരു സിനിമ ആണെന്ന് തോന്നിയില്ല……
  ലാലേട്ടന്റെ അഭിനയം നന്നായിട്ടുണ്ട്…
  പിന്നെ രണ്ടര മണിക്കൂര്‍ ചിക്കാനുല്ലതോന്നും അതിലില്ല എന്നതാണ് സത്യം…
  ഇടയ്ക്കിടയ്ക്ക് ഏതൊക്കെയോ സീനുകള്‍ കണ്ണിനെ നനയിപ്പിക്കുന്നുണ്ട് അത്ര തന്നെ ……..
  ഈ പാട്ടുകള്‍ ഇങ്ങനെ കുത്തി കെട്ടണ്ട ആവിശ്യം ഉണ്ടായിരുന്നോ …….

  • Sajithph

   പതിവ് സത്യന്‍ ശൈലികളില്‍ നിന്നും വഴിമാറിനടക്കാത്ത….പ്രതേകിച്ച് പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലെന്നത് ഒരു പോരായ്മയല്ല എന്ന് വിശ്വസിക്കുന്ന ….പേരിനു വേണ്ടി ഒരു നായികയെന്നത് …..ഇതു ഒരു സിനിമ മാത്രമാണെന്നും അല്ലെങ്കില്‍ തിരക്കഥയുടെ ആ കുറച്ചു നിമിഷങ്ങള്‍ സത്യേട്ടന്‍ ചായ കുടിക്കാന്‍ പോയ തിരിച്ചുവന്നപ്പോള്‍ ഒന്ന് സ്ലിപ് ആയിപ്പോയതാണെന്നും വിശ്വസിക്കുക …പിന്നെ ചിന്തിക്കുന്ന പ്രേക്ഷകര്‍ , പടത്തിന്‍റെ അവസാനഭാഗത് ഒരു നിമിഷം കണ്ണടച്ച്കൊടുത്താല്‍ ..i think i tried to clarify those things here 🙂 to avoid confusions, from now onwards i will try to put mark out of 10 and you can see this from http://www.iamlikethis.com/?p=1560