ഫാദേര്‍സ് ഡേ – 6.5/10







Story, Screenplay, Dialogues & Direction : Kalavoor Ravikumar
Cast : Lal,Revathy,vineeth, Shaheen,Indu Thampy
ഫാദേര്‍സ് ഡേ - 6.5/10 

ചെറുപ്പത്തില്‍ കൂട്ട പീഡനത്തിനു ഇടയാക്കപ്പെട്ട യുവതിയുടെ ജീവിതം 
സിനിമയാണോ യാധാര്ത്യമാണോ എന്ന് തിരിച്ചറിയാന്‍ 
പോലുമാകാതെ ചിത്രീകരിക്കപ്പെട്ട ഫാദേര്‍സ് ഡേ , 
കലാമൂല്യം കൊണ്ടും രേവതിയുടെ അഭിനയമികവുകൊണ്ടും ,വര്‍ത്തമാനകാലവിഷയം 
വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നതുകൊണ്ടും 
അങ്ങനെ എന്തുകൊണ്ടും നല്ലൊരു സിനിമയാണ് ..
 വിലയിരുത്താന്‍ പറഞ്ഞാല്‍ കണ്ണടച്ച് 6.5/10 കൊടുക്കാം ...

കഥ ,തിരക്കഥ ,സംഭാഷണം സംവിധാനം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് 
കലൂര്‍ രവികുമാര്‍ ആണ് ... കഴിവുള്ളരുടെ 
മലയാളിചലച്ചിത്രലോകത്തിലേക്ക് ചേര്‍ത്ത് വെക്കേണ്ട ഒരു പേര് തന്നെയാണ് ...

ഇന്ദു തമ്പി മോശമാക്കിയില്ല എന്ന് പറയാം ...തുടക്കകാരിയുടെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ 
അനായാസമായി തന്റെ ഭാഗം കൈകാര്യം ചെയ്തിരിക്കുന്നു ...ചില സെന്റി സീനുകളില്‍ 
കുറെക്കൂടെ മെച്ചമാകാനുണ്ട് .... മലയാളി നടിക്ക് വേണ്ട ശരീര ഭാഷയല്ല ഇന്ദുവിന് 
എന്ന് പറഞ്ഞാല്‍ അതില്‍ ആര്‍ക്കും തരക്ക്കം കാണില്ല .. വിനീതിന് വളരെ കാലത്തിനു
 ശേഷം പ്രാധാന്യമുള്ള ഒരു റോള്‍ കിട്ടിയിരിക്കുന്നത് നന്നായി അവതരിപ്പിച്ചിരിക്കുന്നു ....
 ലാല്‍ പതിവുപോലെ , കുറച്ചേ ഉള്ളുവെങ്കിലും തന്റെ ഭാഗം നന്നാക്കിയിരിക്കുന്നു ...

 ചെറുപ്പത്തില്‍ നാലുപേരുടെ ബലാല്‍സംഗത്തിന് ഇരയാകേണ്ടി വന്ന യുവതി
 ഭാവി ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും , ആ സംഭവം ജീവിതം തന്നെ 
മാറ്റിമറിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളും അനായാസമായി രേവതി കൈകാര്യം ചെയ്തിരിക്കുന്നു 
...വളരെ മനോഹരമാക്കിയിരിക്കുന്നു ...സത്യത്തില്‍ ഇത്തരമൊരു റോള്‍ ചെയ്യാന്‍ 
രേവതി അല്ല്ലാതാര് എന്നുപോലും ഒരു നിമിഷം ചിന്തിച്ചു .. വയസു മുപ്പതു കഴിഞ്ഞെങ്കിലും 
 ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ആ സംഭവത്തിന്റെ ആഘാതത്തില്‍ കല്യാണം കഴിക്കാതെ
 കോളേജ് അധ്യാപികയായി ജീവിക്കുന്ന ഒരു കഥാപാത്രമാണ് രേവതി ...
ആകെയുള്ളത് അനിയന്‍ വിനീതും ..വിനീത് കല്യാണം കഴിഞ്ഞു ഭാര്യാ സമേതം 
വേറൊരു വീട്ടില്‍ താമസിക്കുന്നു ... ചേച്ചിയുടെ കല്യാണം കഴിയാത്തതിലുള്ള വിഷമം 
ഒരു വശത്ത് ... . ആ സംഭവത്തിനു ശേഷം ഏഴ് വര്‍ഷത്തോളം മാനസികാരോഗ്യ 
കേന്ദ്രത്തിലെ ചികിത്സയും , യോഗയും കൊണ്ട് തിരുച്ചു കിട്ടിയ ജീവിതം മുന്നോട്ടു 
നയിക്കുന്നത്തിനിടയില്‍ തന്നെ തേടി ഒരു യുവാവ് എത്തുന്നു .. അത്തരം 
ബലാല്‍സംഗത്തിന് ഇരയാകേണ്ടി വന്നവരുടെ ജീവിതം റിസര്‍ച്ച് ചെയ്യുന്ന ഒരാള്‍ 
....അതിനിടയില്‍ രേവതിയെ കല്യാണം കഴിക്കാനായി കൂടെ പഠിച്ചിരുന്ന 
ലാല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു ...ഇനിയും ഭയം വിട്ടുമാറിയിട്ടില്ലാത്ത 
രേവതിക്ക് തന്റെ ജീവിതത്തിലേക്ക് വേറൊരു ആണിനെ സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല .. 

ആ യുവാവ് എന്തിനാണ് വരുന്നത് ... ചെറുപ്പത്തില്‍ ബലാല്‍സംഗം ചെയ്ത 
ആ നാലുപേര്‍ക്ക് എന്ത് സംഭവിക്കുന്നു ... കോടതിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും
 അവരുടെ ഇപ്പോഴത്തെ ജീവിതം ..രേവതി വേറൊരു ജീവിതത്തിനു തയാറാകുമോ .
..ആ ബാലാല്സംഗത്തെത്തുടര്‍ന്ന് ജനിച്ച കുട്ടി എവിടെ ... 
അവന്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ... സമൂഹത്തിന്റെ കളിയാക്കലിനു
 മുന്നില്‍ പ്രതികാര ബുധിയോടെയാകുമോ അവന്‍ വളര്‍ന്നത്‌ .... 

അച്ഛന്‍ ഒരു വിശ്വാസവും അമ്മ സത്യവുമാണെന്ന് സിനിമയില്‍പ്പറയുന്നത് 
ഇപ്പോഴും കാതില്‍ മുഴങ്ങുന്നു ... 
നല്ല തിരക്കഥ , ഓര്‍ത്തു വെക്കാന്‍ കുറച്ചു സംഭാഷണം അങ്ങനെ 
ഏതുവിധത്തില്‍ നോക്കിയാലും കാണാന്‍ കൊള്ളാവുന്ന ഒരു സിനിമയാണ്
 ഫാദേര്‍സ് ഡേ 

നിങ്ങളുടെ കണ്ണുകളെ ത്രസിപ്പിക്കുന്ന നൃത്ത രംഗങ്ങള്‍ ഇതിലില്ല .. 
കാതിലേക്ക് അലോസരമാകുന്ന പാട്ടില്ല ... നല്ലൊരു ഗസല്‍ ഉണ്ട് :) 
 അടിച്ചുപൊളിച്ചു സമയം കളയാനായി സിനിമ കാണാം എന്നാ ചിന്ത ഉള്ളവര്‍ ഇതോഴിവാക്കുക 

ചവറുപോലെ ഇറങ്ങുന്ന മലയാള സിനിമ കുറെ കണ്ടു ,നല്ലൊരു സിനിമ കാണണം .
.കഥയുള്ള / മലയാളത്തനിമയുള്ള ഒരു സിനിമ ...ഒരു സിനിമ കണ്ട പ്രതീതി മനസ് 
വരെയത്തുന്നതുപോലെ ഒരു പടം കാണണം എന്നുള്ളവര്‍ക്ക് 
ദൈര്യമായി കാണാവുന്ന ഒരു സിനിമയാണ് ഫാദേര്‍സ് ഡേ - 6.5/10

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger


© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged , , . Bookmark the permalink.