ഫ്രൈഡേ – 6/10

ഫ്രൈഡേ – 6/10  

Manu , Ann Augustine. , Nedumudi Venu , Fahad Fazil …
Director: Lijin Jose ..
story/writer/Dialogue: Najeem Koya  

പുതുമുഖ സംവിധായകന്‍  ലിജിന്‍ ജോസ് അണിയിച്ചൊരുക്കിയ “ഡ്രാമ ” വിഭാഗത്തില്‍പ്പെടുന്ന  ഫ്രൈഡേ അദേഹത്തിന്റെ ആദ്യ സിനിമയായത്കൊണ്ട്    ” മോശമാക്കിയില്ല ” എന്ന് പറയാം …  പുതുമകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഈ ന്യൂ ജനറേഷന്‍ സിനിമ ഒരുപക്ഷെ കേരള കഫെ എന്ന സിനിമയുടെ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണ് …. പെട്ടെന്ന് പറയാമെങ്കില്‍ ഒരു ബോട്ടിലെ കുറച്ചു യാത്രികരുടെയും പുറമേ അവിടെയെത്തുന്ന ഒരു കുടുംബത്തിന്റെയും  ദിനം …

നേരത്തെ കേട്ടിരുന്ന പോലെ  ആലപ്പുഴ പട്ടണത്തില്‍ 11/11/11 ല്‍ എത്തിച്ചേരുന്ന  ഒരു കൂട്ടം ആള്‍ക്കാരുടെ അന്നത്തെ ജീവിത നിമിഷങ്ങളിലൂടെ കാമറ കണ്ണോടിക്കുന്ന രീതിയിലാണ്  ചിത്രം എടുത്തിരിക്കുന്നത് …

അഭിനയിച്ചവര്‍ എല്ലാവരും  തനിക്കുള്ള ചെറിയ ഭാഗം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നുവെങ്കിലും പൂര്‍ണ്ണമായും ഇതൊരു  “ഡയരക്ടര്‍ മൂവി ” യാണ് എന്ന് പറയാം .. കേരള കഫെയില്‍ കണ്ടത് ഒരു കൂട്ടം ചെറുകഥകളുടെ ഒന്ന് കഴിഞ്ഞു മറ്റൊന്ന് എന്ന ചലച്ചിത്ര ആവിഷ്ക്കരമായിരുന്നെങ്കില്‍ , ഇവിടുത്തെത്  മൂന്നോ നാലോ  ആളുകളുടെ വ്യത്യസ്ത കുടുംബ സാഹചര്യങ്ങളിലുള്ള കുറച്ചു നിമിഷങ്ങളെ  ഒരുമിച്ചുള്ള ഒരു ബോട്ട് യാത്രയുടെ അന്ത്യത്തിലേക്ക്  സന്നിവേശിപ്പിചിരിക്കുന്നതാണ്  …

സത്യത്തില്‍ മൂന്നോ നാലോ ചെറുകഥകളായി ഒന്ന് കഴിഞ്ഞു മറ്റൊന്ന് എന്ന രീതിയില്‍ എടുക്കാവുന്ന കേരള കഫെ മോഡല്‍ പോലെയുള്ള ഒരു സിനിമ തന്നെയാണ് ഇതു , പക്ഷെ അതിനെ മിക്സ് -അപ്പ്‌  ചെയ്യുന്നതില്‍ ഈ സിനിമയുടെ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമമാണ് പൂര്‍ണ്ണമായും ഇതൊരു കേരള കഫെ മോഡല്‍ സിനിമയല്ല എന്ന് തോന്നിപ്പികുന്നത്  …

ഒരു  വ്യത്യസ്ത ഫ്ലേവര്‍പിസ കഴിച്ചു എന്ന രീതിയിലുള്ള പ്രതീതിയാണ് ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ തോന്നിയത് .. ഇതിനെക്കാള്‍ നല്ലൊരു ഉദാഹരണം വേറെയില്ല .. നന്നായിരുന്നോ എന്ന് ചോദിച്ചാല്‍ , കൊള്ളാം എന്തോ ഒരു വ്യത്യസ്തത … പക്ഷെ  ഒന്നുകൂടെ ആലോചിച്ചാല്‍ എന്തോ ഒരു സംത്രിപ്തിയില്ലായ്മ … എവിടെയോ എന്തോ ഒരു അപൂര്‍ണത …. ചിലപ്പോള്‍  ഇറങ്ങുന്ന എല്ലാ സിനിമകളും കാണുന്നതുകൊണ്ടുള്ള പ്രശ്നമാവാം  …

 

 

 

 

 

ഫഹദ് ഫാസില്‍ ഒരു ഓട്ടോ ഡ്രൈവരുടെ  വേഷത്തിലാണ് … ആന്‍ അഗസ്ട്ടിന്റെതു സിനിമയുടെ വാണിജ്യ പ്രാധാന്യത്തിനു കൂടെ  മുന്‍‌തൂക്കം നല്‍കി ഇട്ട ഒരു കോളേജ് വിദ്യാര്‍ഥിനിയുടെ റോള്‍ ആണ് ..സ്വാഭാവികമായും ആനിനെ പ്രണയിക്കുന്ന  കോളേജ് കുമാരന്‍ മനു …  ആലപ്പുഴയില്‍ വിവാഹ ആവശ്യത്തിനു സാധങ്ങള്‍ എടുക്കാന്‍ എത്തുന്ന കുടുംബനാഥനായി നെടുമുടി വേണുവും  , ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ എത്തുന്ന വേറൊരു കുടുംബമായി  “കുങ്കുമം സീരിയല്‍ ഫെയിം ” ആശ ശരത്തും + പ്രകാശ്‌ ഭാരെയും  വേഷമിടുന്നു …    ( മമ്മൂട്ടിയുടെ താപ്പാനയിലും ആശ തെന്നെയാണ് നായിക ) … ആലപ്പുഴയില്‍ ഇവരുടെ ഒരു ദിനം , അതാണ് സത്യത്തില്‍ ഫ്രൈഡേ

പടത്തില്‍ മോശമായി ഒന്നുമില്ല … അഭിനയിചിരിക്കുന്നവര്‍ നന്നായിത്തന്നെ അവരുടെ ജോലി നിര്‍വഹിച്ചിരിക്കുന്നു … വ്യത്യസ്ത ഫ്ലേവറിലുള്ള പിസ കഴിച്ചിരിക്കുന്നു എന്ന തോന്നലാണ് സാധാരണ പ്രേക്ഷകനായ എനിക്ക് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത് …  

 ഫ്രൈഡേ – 6/10  
സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ. Bookmark the permalink.