ഓര്‍ഡിനറി -10/6.4

 

 

 

 

 

 

 

 

Kunchacko Boban  Biju Menon Asif Ali

Jishnu as Jose Ann Augustine 

Salim Kumar Lalu Alex Baburaj

 Story/Direction: Sugeeeth

 

 

 

കാണാന്‍ കൊള്ളാവുന്ന സിനിമ എന്ന ലേബലില്‍ നമുക്ക് ഓര്‍ഡിനറി എന്ന മലയാള ചിത്രത്തെ വിലയിരുത്താം ബിജു മേനോന്റെ പുതുമയുള്ള പാലക്കാടന്‍ ശൈലിയിലുള്ള സംഭാഷണം ….ഇടക്ക് വന്നു പോകുമെങ്കിലും ബാബുരാജിന്റെ കല്ല്‌ കുടിയനായ കഥാപാത്രത്തിന്റെ നര്‍മ്മ വിരുന്നു അങ്ങനെ അത് രണ്ടുമാണ് ഈ സിനിമക്ക് ശരാശരിയിലും കൂടുതല്‍ എന്നാരെങ്കിലും വിലയിരുതിയെങ്കില്‍ അവരെ പ്രേരിപ്പിച്ചത്

സത്യത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച സുകു എന്ന പാലക്കാടന്‍ ഡ്രൈവറുടെ സംഭാഷണം ഇല്ലായിരുന്നുവെങ്കില്‍ ഇതൊരു ശരാശരിയിലും താഴ്ന്ന മലയാള ചിത്രം എന്ന് പറയാം പക്ഷെ ബിജു മേനോന്റെ സുകു പിന്നെ അസിഫ് അലി അവതരിപ്പിച്ച ഭദ്രന്‍ എന്ന പരുക്കന്‍ കഥാപാത്രം എന്നിവയാണ് ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ട്

 

 ഗവി എന്ന പ്രദേശത്തിന്റെ ഭംഗിയുടെ നാലിലൊന്ന് പോലും പകര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ് ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഹൃദയസ്പര്‍ശിയായ അഭിനയ മുഹൂര്ത്താമോ , കാമ്പുള്ള കഥയോ ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാനില്ലെങ്കിലും , പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെടുന്ന ബിജുമേനോന്റെ വേഗത നിറഞ്ഞ നര്‍മ്മഭാഷണം , ബാബുരാജിന്റെ കഥാപാത്രം എന്നിവ കൊണ്ട് നിങ്ങളെ നിരാശപ്പെടുത്താത്ത ഒരു സിനിമയായിരിക്കും ഓര്‍ഡിനറി ….

 വീണ്ടും പറയട്ടെ , കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടിറങ്ങിയ സിനിമകള്‍ ഓര്‍ക്കുമ്പോള്‍ ഈ അടുത്ത കാലത്ത് എന്ന സിനിമ വീണ്ടും ഓര്‍മ്മകളില്‍ നിറയുന്നു നല്ലൊരു സിനിമ കാണണം എന്നുള്ളവര്‍ക്ക് ഒരു ചോയ്സ് ഉണ്ടെങ്കില്‍ ഒര്ടിനരി എന്ന സിനിമയേക്കാളും എന്തുകൊണ്ടും കാണാവുന്ന സിനിമയാണ് ഈ അടുത്ത കാലത്ത് …. “

 ഓര്‍ഡിനറി എന്നത് ഓര്‍ഡിനറി അല്ലകരെ വെച്ചെടുത്ത ഒര്ടിനരികര്‍ക്ക് വേണ്ടിയുള്ള സിനിമ എന്ന് പറയാം , ബിജു മേനോന്റെ കഥാപാത്രം മാത്രമാണ് അതിനൊരപവാദം എന്നുല്ള്ളത് പോസിറ്റീവ് ആയ രീതിയില്‍ പറയാം കാണാന്‍ പോകുന്നവരെ നിരാശപ്പെടുത്താത്ത ഒര്ടിനരി സിനിമയാണ് ഒര്ടിനരി ബിജുമേനോന്റെ കഥാപാത്രം എന്തുകൊണ്ടും ഒരു പ്ലസ്‌ പോയിന്റ്‌ ആയിരിക്കും 🙂

 

 

നായികമാര്‍ക്ക് പ്രതെകിചോന്നും അവകാശപ്പെടാനില്ലാത്ത ഒരു സിനിമയാണ് ഇതു വളരെ മികച്ചത് എന്ന ലേബലില്‍ വരില്ലെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരു ചിത്രം എന്ന രീതിയില്‍ , പോകുന്നവരെ നിരാശപ്പെടുത്തില്ല എന്നുകൂടി ഓര്‍ക്കുമ്പോള്‍ ഒര്ടിനരിക്ക് കണ്ണടച്ച് 10/6.4 കൊടുക്കാം …. ബിജുമേനോന്റെ കഥാപാത്രത്തെ ഓര്‍ക്കുമ്പോള്‍ ശരാശരി ക്ക് മീതെ എന്ന നിലയിലും ബിജുമേനോന്‍ ഈ സിനിമയിളില്ലെങ്കില്‍ ശരാശരിക്കു താഴെ എന്ന നിലയിലും വിലയിരുത്താവുന്ന ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല 🙂

 

ഈ അടുത്ത കാലത്ത് എന്ന സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ആദ്യം കാണാന്‍ ശ്രമിക്കുക 🙂 അതിന്റെ റിവ്യുവിനു  ഇവിടെക്ലിക്ക്ചെയ്യുക

 

 

സജിത്ത്

 

https://www.facebook.com/iamlikethisbloger

 

                                                                  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.