ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ( 6.4/10 )


ഗ്രാന്‍ഡ്‌ മാസ്റ്റര്‍  ( 6.4/10  ) –

 


 

 

Mohanlal as Chandrashekhar Priyamani as Deepthi

 

Anoop Menon Narain  Babu Antony  Roma Asrani

 

Jagathy Sreekumar   Siddique

 

 STORY/DIRECTOR : B UNNIKRISHNAN 

 

UTV Motion Pictures ആദ്യമായി നിര്‍മ്മിച്ച , B. Unnikrishnan  ( മാടമ്പി ) രചനയും സംവിധാനവും നിര്‍വഹിച്ച  ഈ ക്രൈം ത്രില്ലര്‍ പേര് സൂചിപ്പികുംപോലെ ഗ്രാന്‍ഡ്‌ ആണ് എന്ന് പറയാം

 

ഇതൊരു ക്രൈം ത്രില്ലെര്‍ ഇന്വേസ്ട്ടിഗേഷന് ചിത്രമാണ്  ആദ്യപകുതിയില്‍ കുറച്ചൊരു ലാഗ്പോലെ തോന്നിപ്പിക്കുമെങ്കിലും ഒരു സീന്‍ പോലും നിങ്ങളെ മുഷിപ്പിക്കാതെ അണിയിചോരുക്കുന്നതില്‍  സംവിധായകനും , മിഴിവുറ്റ ചിത്രങ്ങളിലൂടെ കാമറമാനും പ്രശംസ അര്‍ഹിക്കുന്നു

 

ആദ്യപകുതിയിലെ കുറച്ചൊരു ലാഗ് , ഇന്റെര്‍വെല്ലിനു ശേഷമുള്ള ചടുല നീക്കങ്ങളിലൂടെമറികടന്നെന്നു പറയാം രണ്ടു ഗാനങ്ങളും ,  കോമഡി  തീരെ ഉപയോഗിക്കാതെആദ്യാവസാനം വരെ ഒരു സീരിയസ് മൂഡ്‌ ഉണ്ടാക്കുന്നതില്‍  പൂര്‍ണ്ണമായും വിജയിച്ച ഈ ചിത്രത്തില്‍  അധികം റോളുകള്‍ നായികക്കില്ലെങ്കിലും ഉള്ളത് മികവുറ്റതാണ് ..ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കുറച്ചു നിമിഷങ്ങള്‍ പ്രിയാമണി അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു

 

സിനിമയുടെ ഏറ്റവും  ഹൈലൈറ്റായി തോന്നുക , മോഹന്‍ലാലിന്റെ വളരെ ഇരുത്തം വന്ന കഥാപാത്രമാണ്  .. ഒരു സീനിയര്‍ ഐ ജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ   കഥാപാത്രം വളരെ അനായാസമായി ആ കൈകളില്‍ ഭദ്രം , ഈ റോളിനു  മോഹന്‍ലാലല്ലാതെ വേറാരു എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും 

 

 

metro crime stopping cell ( MCSC ) എന്ന എജെന്സിയുടെ  ഐ ജി റാങ്കിലുള്ള തലവനായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ചന്ദ്രശേഖര എന്ന കഥാപാത്രം സിനിമയില്‍ വ്യാപരിക്കുന്നത് .. പത്തുവര്‍ഷം മുന്‍പ്  ഈഗോയുടെ പേരില്‍    ചന്ദ്രശേഖരനുമായി  വിവാഹ ബന്ധം വേര്‍പെടുത്തിയ ആളാണ്  മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകയായ പ്രിയാമണി അവതരിപ്പിക്കുന്ന ദീപ്തി രണ്ടുപേര്‍ക്കും സ്വാഭാവികമായി ഉള്ളത് ഒരു മോള് മാത്രം …  അനൂപ്‌ മേനോന്‍ അവതരിപ്പിക്കുന്ന ,  മെന്റല്‍ ഡോക്ടറുടെ കാഥാപാത്രം  പ്രിയാമണിയോടു  അടുത്ത സുഹൃത്ബന്ധം സൂക്ഷിക്കുന്ന ഒരാളാണ് .. സിറ്റിയിലെ ക്രിമിനല്‍ കേസുകള്‍   മുന്‍കൂട്ടി  കണ്ടു ക്രൈം റെറ്റു കുറക്കാന്‍  നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മോഹന്‍ലാല്‍ ..

 വിവാഹ ബന്ധം വേര്‍പെട്ട ശേഷം  സ്വതവേ നിഷ്ക്രിയമായിരിക്കുന്ന മോഹന്‍ലാലിനെ വീണ്ടും പഴയ ട്രാക്കിലോട്ടു കൊണ്ടുവരാന്‍ എന്നവണ്ണം ആയിടക്കു ഒരു കത്ത് ലഭിക്കുന്നു … ഒരു ക്രൈം നടക്കാന്‍ പോകുന്നു , സ്ഥലവും തീയതിയും മുന്‍കൂട്ടി കത്തിലുണ്ട് ..തുടര്‍ന്ന് ആലീസ് എന്നോരുത്തി  കൊല്ലപ്പെടുന്നു ..തുടര്‍ന്ന് ബി , സി     ഏന്ന അക്ഷരതിലുല്ല്ല പേരില്‍ തുടങ്ങുന്നവരും  ചെസ്സിലെ ഗെയിം പോലെ തോന്നിപ്പിക്കുന്ന ഇതിനു പുറകെയുള്ള അന്വോഷണവും , എങ്ങനെ ആ  ഘാതകനെ കണ്ടെത്തുന്നു എന്നതും അതിലേക്കുള്ള അന്വോഷണവും , തുടര്‍ന്ന് എന്ത് സംഭവിക്കുന്നതുമാണ് ഇതിലെ കഥ …  

 

വളരെ മനോഹരമായി ഒരുക്കിയ തിരക്കഥ , ഒട്ടും മുഷിപ്പിക്കാത്ത രംഗങ്ങള്‍ ,   സിനിമയിലുടനീളം സസ്പെന്‍സ് നിലനിര്‍ത്തുവാന്‍ സംവിധായകന്‍ കാണിച്ചിരിക്കുന്ന മിടുക്ക് എന്നിവ ഇതിനെ വ്യത്യസ്തമാക്കുന്നു പ്രായത്തിനു യോജിച്ച റോള്‍ വളരെ മനോഹരമായി മോഹന്‍ലാല്‍ കൈകാര്യം ചെയ്തിരിക്കുന്നു അശ്ലീലമായി ഒരു രംഗം പോലും കാണിക്കാതെ , മനോഹരമായി എടുത്ത ഈ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും തീര്‍ച്ചയായും കാണാവുന്ന ഒന്നാണ്  ….

തീരെ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്  കഥയ്ക്ക് നല്‍കിയതിന്റെ സന്തോഷം തിയേറ്ററില്‍ കരഘോഷതോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്

ഇത്രയും നന്നാക്കിയ സ്ഥിതിക്ക് , ക്ലൈമാക്സ് കുറച്ചുകൂടി കലര്ഫുള്ളും ട്വിസ്റ്റും ആക്കാമായിരുന്നു എന്ന് ചിലര്‍ പറയുമ്പോള്‍ തന്നെ അത്രയും നേരം ആ സിനിമ പ്രേക്ഷകന് സമ്മാനിച്ച ദ്രിശ്യവിരുന്നിനു വേറെന്തു തെളിവ് വേണം

ക്രൈം ത്രില്ലെര്‍ , ഇന്വേസ്ടിഗേഷന്‍ എന്നിവ ഇഷ്ട്ടപ്പെടുന്നവരും മോഹന്‍ലാല്‍ ഫാന്‍സും തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം … കടുത്ത മമ്മൂട്ടി ആരാധകര്‍ക്ക് തീര്‍ച്ചയായും നല്ലൊരു ദ്രിശ്യവിരുന്നയിരിക്കും … ശരാശരിയിലും മേലെ പ്രേക്ഷകനോട്  നീതിപാലിക്കാന്‍ സംവിധായകന്   കഴിഞ്ഞിരിക്കുന്നു …  നല്ലൊരു എന്റെര്ട്രെയിനര്‍ കൂടിയാണ് ഈ സിനിമ

 

 

 

കാശുകൊടുത്തു സിനിമ കാണാന്‍ കേറുന്നവനെ ഒരു തരത്തിലും നിരാശരാക്കില്ല എന്നോരുരപ്പു ഞാന്‍ തരുന്നു എന്ന് പറഞ്ഞുകൊണ്ട്   തല്ക്കാലം വിട  

സജിത്ത്

 

https://www.facebook.com/iamlikethisbloger 

 

 

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.