ബ്യുട്ടിഫുള്‍ ഈസ്‌ ബ്യുട്ടിഫുള്‍ -6.7/10

  അനൂപ്‌ മേനോന്‍ , ജയസൂര്യ മേഘ്ന രാജ്

കഥ /തിരക്കഥ :അനൂപ്‌ മേനോന്‍

സംവിധാനം: വി കെ പ്രകാശ്‌ 

 

ത്രീകിങ്ങ്സ്‌ എന്ന കോമഡി സിനിമക്ക് ശേഷം തികച്ചും വ്യത്യസ്തമായ കാഴ്ച്ചകളോടെ എത്തിയ ബ്യുട്ടിഫുള്‍  എന്നാ മലയാളസിനിമയെ ഒറ്റവാക്കില്‍ ഇങ്ങനെ വിലയിരുത്തുന്നു 

ബ്യുട്ടിഫുള്‍  ഈസ്‌ ബ്യുട്ടിഫുള്‍ -6.7/10

 കഥ ചെറുതെങ്കിലും ഓര്‍ത്തു വെക്കാന്‍ പറ്റുന്ന ഹൃദയസ്പര്‍ശിയായ   മുഹൂര്‍ത്തങ്ങള്‍ ഒട്ടനവധിയാണ് …ഇടക്ക് കഥയിഴഞ്ഞു നീങ്ങുന്നോ എന്നൊരു പ്രതീതി ജനിപ്പിക്കുമെങ്കിലും നിങ്ങളെ ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല … മനോഹരമായി ചലിച്ച കാമറ …ഇമ്പമാര്‍ന്ന രണ്ടു ഗാനങ്ങള്‍ എന്നിവയൊക്കെ ഇതിനു മുതല്‍കൂട്ടാണ് …

 

കഥ :

ഇതിലെ കേന്ദ്രകഥാപാത്രം ജയസൂര്യ  ഇരുനൂറോളം കോടി രൂപയുടെ സ്വത്തിനു ഉടമയായ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട തളര്‍ന്നു കിടക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു …ഇതു വായിക്കുമ്പോള്‍ അല്ലെങ്കില്‍ ഓര്‍ക്കുമ്പോള്‍ മാത്രമാണ് ജയസൂര്യ തളര്‍ന്നു കിടക്കുന്ന ഒരു കഥാപാത്രമാണ് എന്ന് ഓര്‍മ്മിക്കുക …പടത്തിലുടനീളം നിറഞ്ഞ പ്രസരിപ്പും മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു  രീതിയിലാണ്  എടുത്തിരിക്കുന്നത് …നര്‍മ്മം തുളുമ്പുന്ന ചിന്തിപ്പിക്കുന്ന സംഭാഷണ രംഗങ്ങള്‍ … ഒരുപാട് പണം ഉള്ളതുകൊണ്ട് സ്വാഭാവികമായും  അകന്ന ബന്ധുക്കള്‍ക്ക് ചില്ലറ ശത്രുതയുമുണ്ട് .. ഒറ്റ മകനായതുകൊണ്ട് ജയസൂര്യ മരിച്ചാല്‍ സ്വത്ത് അടുത്ത ബന്ധുക്കള്‍ക്ക് പോയ്ച്ചെരും  

 ജീവിതം വളരെ ആസ്വദിച്ചു മുന്നോട്ടുപോകുന്നതിനിടയില്‍ ജയസൂര്യയുടെ അടുത്ത സുഹൃത്തും ഗായകനുമായ കഥാപാത്രത്തെ മരണം കവര്‍ന്നെടുക്കുന്നു …

വളരെ സരസമായും നമ്മെ ഒട്ടും മുഷിപ്പികാതെയും അതുവരെയുള്ള രംഗങ്ങള്‍ എടുത്ത സംവിധായകന്‍ പ്രശംസയര്‍ഹിക്കുന്നു …    

തിരിച്ചു കേരളത്തിലേക്ക് വരുന്നു ..  അങ്ങനെ  ഒരു ദിവസം   ഹോട്ടെലില്‍  പാട്ട്പാടിക്കൊണ്ടിരുന്ന അനൂപ്‌മേനോനെ കണ്ടുമുട്ടുന്നു …നഷ്ടപ്പെട്ട സുഹൃത്തിന്‍റെ അതെ ശബ്ദം അനൂപ്‌ മേനോന്  ഉണ്ടായിരുന്നതുകൊണ്ട് കൂടെപ്പോരാനും എത്ര പൈസ തരാമെന്നും പറഞ്ഞിട്ടും ആ ശ്രമം വിഫലമാകുന്നു …അനൂപ്‌ മേനോന്  മെഡിസിന്‍ മോഹവുമായി നടക്കുന്ന പഠിക്കുന്ന ഒരു അനുജത്തിയും നാട്ടില്‍ വീടും സ്ഥലവുമുണ്ട്  ..ആകെയുള്ള സമ്പാദ്യം അതാണ്‌ ..എങ്ങനെയെങ്കിലും അനുജത്തിയെ ഡോക്ടറാക്കുക  എന്നതാണ് ലക്ഷ്യം  ..അതിനു ചിലപ്പോള്‍ വീട് വില്‍ക്കേണ്ടി വന്നാല്‍ അങ്ങനെ ….

സ്വന്തമായി ആല്‍ബം പുറത്തിറക്കുക എന്നത് വേറൊരു ആഗ്രഹം , പക്ഷെ  ഭീമമായ ചെലവ് വരുമെന്ന് ചിത്രത്തില്‍ പറയുന്നുണ്ട് …അതുകൊണ്ട് അതൊരു ആഗ്രഹമായി തുടരുന്നു ….ആ സമയത്താണ് ജയസൂര്യയുടെ ഇന്റെര്‍വ്യൂ  ഒരു ചാനലില്‍ കാണുന്നത് …സ്വയം തളര്‍ന്ന അവസ്ഥയിലും മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ സരസമായി പ്രചോദനം നല്‍കുന്ന ആ സംഭാഷണമോ അല്ലെങ്കില്‍ കോടീശ്വരനായ ജയസൂര്യയുടെ ചങ്ങാത്തം ആല്‍ബം ഇറക്കാന്‍ സഹായകമായെക്കുമെന്ന കണക്കുകൂട്ടലോ എന്തോ  അനൂപ്‌മേനോനെ ജയസൂര്യയിലേക്ക് അടുപ്പിക്കുന്നു …

അതിവേഗം അവരുടെ ചങ്ങാത്തം  ജയസൂര്യയുടെ ജീവിതത്തില്‍ പുതിയ  അര്‍ത്ഥതലങ്ങളിലേക്ക് നയിക്കുന്നു …. ഇടക്ക് ജയസൂര്യയെ പരിപാലിക്കാനായി നിന്നിരുന്ന തോഴി പൈസയുമായി മുങ്ങുന്നു ..തുടര്‍ന്ന് നമ്മുടെ നായിക മേഘ്ന രംഗപ്രവേശം ചെയ്യുന്നു …. പാലും പഞ്ചസാരയും പോലെ അങ്ങനെ നല്ല രീതിയില്‍  ഇഴുകിച്ചെര്‍ന്നു പോകുന്നതിനിടയില്‍ അനൂപ്‌മേനോന്‍റെ  മുന്നില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധം നിമിത്തം  ഒരു കടമ്പ വന്നെത്തുന്നു ..എങ്ങനെയെങ്കിലും ആല്‍ബം ഇറക്കിയെപറ്റൂ..അതിനു അമ്പതുലക്ഷം രൂപ വേണം  😉       ( ഒരു ആല്‍ബത്തിന് ഇത്രയുമോ എന്ന് ചിന്തിക്കരുത് കഥയില്‍ ചോദ്യമില്ല  😉   )

അതെ സമയം ജയസൂര്യ മരിച്ചാല്‍ കിട്ടാന്‍ പോകുന്ന പാതി ഷെയറായ നൂറുകോടി രൂപയെ ഓര്‍ത്തു  ബന്ധു  (  ഗായകന്‍ ഉണ്ണിമേനോന്‍ ആണ് ഈ കഥാപാത്രം ) അസ്വസ്ഥനാകുന്നു …അത് നഷ്ടപ്പെടുമോ എന്നുള്ള ചിന്ത ഇടക്ക് വരച്ചു കാണിക്കുന്നുണ്ട് ….ഉണ്ണിമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സഹോദര സ്ഥാനം അഭിനയിക്കുന്നത് ടിനിടോം ആണ് …മക്കള്‍ ഇല്ലാത്ത ഒരു പണക്കാരന്‍ കഥാപാത്രം …

ആയിടെയാണ് അനൂപ്‌ മേനോന്‍ മനസിലാക്കുന്നത് , ജയസൂര്യ ചെറുപ്പത്തില്‍ നഷ്ട്ടപ്പെട്ടുപോയ ഒരു നൈമിഷിക സുഹൃത്താണെന്ന് …അനൂപ്‌ മേനോന് മുന്നില്‍ എങ്ങനെയും ആല്‍ബം ഇറക്കുക എന്ന ചിന്ത വന്നു ചേരുന്നു …

അങ്ങനെ ആഘോഷപൂര്‍വ്വമായ  ജയസൂര്യയുടെ ജന്മദിന പിറ്റേന്ന് , ജയസൂര്യയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുന്നു ….

ആരാണ് ജയസൂര്യക്ക് വിഷം നല്‍കിയത്    എന്തിന്  ? തുടര്‍ന്നങ്ങോടു എന്ത് സംഭവിക്കുന്നു ? എന്നിവയിലൂടെ സിനിമ അവസാനിക്കുന്നു 

 

പ്ലസ്‌പോയിന്റുകള്‍ :

അതിമനോഹരമായ കാമറ  … നല്ല രണ്ടു ഗാനങ്ങള്‍  … എവിടെയൊക്കെയോ ചില രംഗങ്ങള്‍ കണ്ടുവെന്ന് തോന്നിപ്പിക്കുമെങ്കിലും പുതുമയുള്ള ചെറിയ കഥാമുഹൂര്‍ത്തം  … തെറ്റില്ലാത്ത അഭിനയം  ….. ഇടക്ക്  ഒരു ഇഴച്ചില്‍ അനുഭവപ്പെടുമെങ്കിലുംമുഷിപ്പിക്കാതെ  മുന്നോട്ടു നീക്കുന്ന സീനുകള്‍…മനോഹരമായ എഡിറ്റിംഗ് ..  പുതിയ രീതിയിലുള്ള സംഭാഷണം…ഒരു സിനിമ കാണുകയാണെന്ന് ഇടക്ക് തോന്നില്ല ..

മൈനസ് പോയിന്റുകള്‍ :

 

കോപ്പിയടിക്കപ്പെട്ട കോമഡി  സീന്‍ … നായികയുടെ മേക്കപ്പ് തീരെപ്പോര  🙁 കേരളത്തിലെ കുഴികള്‍ നിറഞ്ഞ റോഡിനെ  ഓര്‍മിപ്പിക്കുന്ന മുഖം …. ഇത്രയും നല്ല രീതിയില്‍ എടുത്ത സിനിമയില്‍ ഉണ്ണിമേനോന്‍ എന്നാ ഗായകന്‍റെ  നെഗറ്റിവ് വേഷം ( അഭിനയം അറിയാവുന്ന ആരെക്കൊണ്ടെങ്കിലും ചെയ്യിക്കാമായിരുന്നു )….നെഗറ്റിവ് റോളുകള്‍ കൈകാര്യം ചെയ്തവരുടെ  വേറിട്ട്‌ നില്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന  അത്ര മനോഹരമല്ലാത്ത അഭിനയം  .. ഏതു വിഭാഗത്തില്‍ പെടുമെന്നോ , ഏത് തരം പ്രേക്ഷകരെ പ്രതീക്ഷിക്കുന്നുവെന്നോ അറിയാത്ത അവസ്ഥ …ചിലപ്പോഴെങ്കിലും ഇഴഞ്ഞുനീങ്ങുന്ന  ഒരു ഫീല്‍ …ചെറിയ കഥ …

 

പക്ഷെ ഇതൊന്നുമല്ല ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ….  മുഖ്യവേഷം കൈകാര്യം ചെയ്തവരുടെ നല്ല അഭിനയം …മനോഹരമായ സീനുകള്‍ …കുറച്ചു നല്ല നര്‍മ്മം കലര്‍ത്തുന്ന രംഗങ്ങള്‍ …. പിന്നെ ആ സിനിമ കണ്ടിരിക്കുമ്പോള്‍ ഈപ്പറഞ്ഞതോന്നും ഓര്‍മ്മയില്‍ വരില്ല , കാരണം സംവിധാനമികവ്  …

പക്ഷെ സാധാരണക്കാരെ   തിയേറ്ററിലേക്ക്  ആകര്‍ഷിക്കാന്‍ പറ്റുമോയെന്ന് കണ്ടു കാണെണ്ടിയിരിക്കുന്നു  ….കാരണം പുതുതലമുറയ്ക്ക് ആകര്‍ഷകമായ രീതിയിലാണ്  തിരക്കഥ  ….

എന്തായാലും കണ്ടിരിക്കണ്ട ചിത്രമല്ല   ഇതു ….പടം കാണാന്‍ കേറിയാല്‍ നിങ്ങളെ നിരാശരാക്കില്ല …. ഈ സിനിമ  കൂടുതല്‍ ഇഷ്ട്ടപെടാന്‍ സാധ്യത   കുടുംബപ്രേക്ഷകരെക്കാള്‍ യുവത്വത്തിനായിരിക്കും  … പുതുമ ഇഷ്ടപ്പെടുന്ന ,  കുറച്ചു ക്ഷമയുള്ള പ്രേക്ഷകര്‍ക്ക്‌ ഇതൊരു ദൃശ്യവിരുന്നായിരിക്കും …സിനിമ മൊത്തത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഇങ്ങനെ പറയാം

 ബ്യുട്ടിഫുള്‍  ഈസ്‌ ബ്യുട്ടിഫുള്‍ -6.7/10

ഇവിടെ ക്ലിക്ക്ചെയ്യുക 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in സിനിമ and tagged , , , , , , , , , , , , . Bookmark the permalink.