ഡയമണ്ട് നെക്കലസ് – 7/10


ഡയമണ്ട് നെക്കലസ് അങ്ങനെ വെട്ടിത്തിളങ്ങുകയാണ് …. കോബ്രയുടെ കടിയേറ്റു വിഷമിക്കുന്നവര്‍ക്കും , 22 ഫിമെയില്‍ കോട്ടയം കൊള്ളാം പക്ഷെ കുടുംബത്തിലെ എല്ലാവര്ക്കും ഒപ്പമിരുന്നു കാണാന്‍ പറ്റിയ ഒന്നല്ലല്ലോ എന്ന് വിഷമിക്കുന്നവര്‍ക്കും , ഗ്രാന്‍ഡ്‌ മാസ്റ്ററുടെ കളി കണ്ടു കഴിഞ്ഞു ഇനി കുറച്ചു റിലാക്സ് ചെയ്യാം എന്ന് കരുതുന്നവര്‍ക്കുമുള്ള ഒന്നാന്തരം വിഷ്വല്‍ ട്രീറ്റ് ആണിതെന്നു നിസംശയം പറയാം …
ഇതൊരു നല്ല മെസേജു തരുന്ന പക്കാ ഫാമിലി എന്റെര്ട്രെയിനര്‍ + റൊമാന്റിക്‌ സിനിമയാണ് .

 

 

 

Directed by: Lal Jose

Fahad Fazil as Dr. Arun Kumar

Samvrutha Sunil as Maya
Gauthami Nair as Lekshmi
Anusree as Rajasree
Sreenivasan as Venu
Rohini
Maniyanpilla Raju

 

സ്പാനിഷ്‌ മസാല കുറച്ചു പുകയും മണവും അടിപ്പിച്ചു കരിഞ്ഞെങ്കിലും ലാല്‍ ജോസ് എന്നാ സംവിധായകന്‍ തന്റെ കഴിവ് ഒന്നുകൂടെ കാണിച്ച ചിത്രമാണിത് … അറബിക്കഥ പോലെ ദുബായുടെ പശ്ചാതലത്തില്‍ മനോഹര ചിത്രം അണിയിച്ചൊരുക്കിയ അതെ ആള്‍ക്ക് വളരെ നിറമുള്ള കണ്ണിനു മിഴിവേകുന്ന കാഴ്ചകളും കാണിച്ചു തരാന്‍ കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു …..

കഷണ്ടി കേറിത്തുടങ്ങിയ നെറ്റിയുമായി ഫാഹ്ദ് ഫാസില്‍ മലയാളികളുടെ നെഞ്ചിലേക്ക് പതിയെ അങ്ങനെ നടന്നു കയറുകയാണ് …അഭിനയത്തിന്റെ വിസ്മയം ഉള്ളിലൊളിപ്പിച്ചു അയാള്‍ തിരശീലക്കു പിന്നില്‍ അഭിനയിക്കുകയല്ല മറിച്ചു ജീവിക്കുകയാണ് എന്ന് തോന്നുന്നു ..സിനിമ കണ്ടിരിക്കുംപ്പോള്‍ അതൊരു അഭിനയമാണെന്ന് തോന്നിപ്പിക്കാതിരിക്കാന്‍ ഉള്ള കഴിവ് കാണുമ്പോള്‍ മോഹന്‍ലാലിനെയും തിലകന്‍ ചെട്ടനെയുമൊക്കെ ഓര്‍ത്തു പോകുന്നു … കണ്ടത് മനോഹരം , കാണാത്തത് അതിമനോഹരം എന്നത് ഓര്‍ക്കുമ്പോള്‍ ഇനിയും ഒരുപാട് നിമിഷങ്ങള്‍ മലയാളി ഈ നടനില്‍ നിന്നും പ്രതീക്ഷിക്കുന്നു …

കഥാ പശ്ചാത്തലം : ദുബായില്‍ ഒരു ഹോസ്പിറ്റലില്‍ ഓങ്കോളജി വിഭാഗം സീനിയര്‍ ഡോക്ടറാണ് ഫഹദ് അവതരിപ്പിക്കുന്ന ഡോക്ടര്‍ അരുണ്‍കുമാര്‍ …നാട്ടില്‍ ആകെയുള്ള അമ്മയെയും മറന്നു , കിട്ടുന്ന കാശോക്കെയും അടിച്ചുപൊളിച്ചു ഇടക്കിടെ വണ്ടികളും അത് മേടിക്കാന്‍ വരുന്ന ചെലവ് മെയിന്റൈന്‍ ചെയ്യാന്‍ ഒരുപാട് ക്രെഡിറ്റ് കാര്‍ഡുകളും ഒക്കെയായി അങ്ങനെ ആകെപ്പാടെ ഓരോ നിമിഷവും ആസ്വദിച്ചു കറങ്ങിയടിച്ചു നടക്കുകയാണ് അരുണ്‍കുമാര്‍ … മാസം തോറും ലക്ഷങ്ങള്‍ ശമ്പളം കിട്ടുമെങ്കിലും അറുപതു ലക്ഷത്തിനു മുകളില്‍ സ്വന്തമായി കടമുണ്ട് അരുണിന് … ജീവിതത്തിലേക്ക് വന്നെത്തുന്ന /കണ്ടെത്തുന്ന സ്ത്രീകളെ ഒരു ചെറു ചിരിയില്‍ തുടങ്ങി നിമിഷ നേരം വളച്ചു അങ്ങനെ അരുണിന്റെ കിടപ്പറവിരി ഒരുപാട് മാറിമരയാറുണ്ട് ..അങ്ങനെ ഒരു ഫ്രീക്ഔട്ട്‌ ജീവിതവുമായി മുന്നോട്ടു പോകുന്നതിനിടയില്‍ വരവിനെക്കളും ചെലവ് കേറി വരുമ്പോള്‍ മാനേജ് ചെയ്തു പോകുന്നു .. ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ താമസിച്ചു ജീവിതം അങ്ങനെ ആസ്വദിച്ചു മുന്നേറുന്നതിനിടയില്‍ ലക്ഷ്മി എന്ന തമിഴ് നാടന്‍ നുര്ഴ്സിനെ കാണുന്നു …ഗ്രാമത്തില്‍ സ്വന്തമായി ഒരു ആസ്പത്രി സ്ഥാപിക്കുക എന്ന അമ്മയുടെ ആഗ്രഹം ലക്ഷ്യമാക്കി ദുബായില്‍ എത്തിയതാണവള്‍ .. ( ലക്ഷ്മിയുടെ സംസാരവും അംഗ ചലനങ്ങളും നോട്ടവും എല്ലാം ഗൌതമി നായര്‍ മനോഹരമാക്കിയിരിക്കുന്നു എന്ന് എടുത്തു പറയട്ടെ ) .. അങ്ങനെ പതിയെ അരുണും , ലക്ഷ്മിയും തമ്മില്‍ അടുക്കുന്നു …അവരുടെ ഇടയില്‍ മനോഹരമായ ഒരു കെമിസ്ട്രി പതിയെ പോകുന്നത് റൊമാന്റിക്‌ ഫീലിങ്ങോടെ നമുക്ക് കണ്ടിരിക്കാം …അങ്ങനെ ആ അടുപ്പം കിടപ്പറയില്‍ എത്തി നില്‍ക്കുന്നതിനിടയില്‍ അരുണ്‍കുമാറിന്റെ അമ്മ ഹൃദയ സംഭാന്ധമായ അസുഘത്തെത്തുടര്‍ന്നു ഹോസ്പ്പിറ്റലില്‍ ആവുന്നു … സിനിമയുടെ മറുവശത്ത് , വര്‍ഷങ്ങളായി ദുബായില്‍ കഴിയുന്ന കുറച്ചു മലയാളികളെ കാണിക്കുന്നുണ്ട് … ഒത്തിരി ആഗ്രഹങ്ങളുമായി , പൈസ പിശുക്കി പിശുക്കി ജീവിക്കുന്നവര്‍ …ദശാബ്ധങ്ങളോളം ജോലി ചെയ്തി , പിശുക്കി ജീവിക്കുമ്പോള്‍ മാത്രം നാട്ടില്‍ ഒരു വീടെന്ന സ്വപ്നം സത്യമാകുന്ന ഒറിജിനല്‍ മലയാളി ജീവിതങ്ങളെ ലാല്‍ജോസ് കാണിക്കുന്നുണ്ട് …ശ്രീനിവാസന്റെ പ്രകടനം വളരെ മനോഹരമാക്കിയിരിക്കുന്നു … അറബിക്കഥയില്‍ അഭിനയിക്കായി പോയി അവിടെ അതിരം താമസമാക്കിയതാണ് ശ്രീനി എന്ന് നമുക്ക് തോന്നിപ്പോകും ..അത്രമാത്രം ഒറിജിനാലിറ്റി …

അരുണിന്റെ സുഹൃത്താണ് , അവിടെ രോഹിണി അവതരിപ്പിക്കുന്ന കഥാപാത്രം … അവരുടെ കസിന്‍ പോലെ പ്രക്ത്യക്ഷപ്പെടുന്ന ആളാണ്‌ സംവൃത സുനില്‍ അവതരിപ്പിക്കുന്ന മായ ..എവിടെ നിന്നോ വന്നു എന്തോ വേണ്ടിയോ അല്ലാതെയോ എവിടെക്കോ പോകുന്ന മായ !!! അരുണിന്റെയും മായയുടെയും അടുപ്പം ഒരു ഘട്ടത്തില്‍ കിടപ്പറ വരെ എത്തുന്നുണ്ട് … ( ഈ റിവ്യു വായിക്കുന്ന , പെണ്‍കുട്ടികള്‍ ആരെങ്കിലും താഴെ എന്റെ സംശയങ്ങള്‍ ഒന്ന് പറഞ്ഞു തരുമല്ലോ എന്നോര്‍മ്മിപ്പിക്കുന്നു )
കടങ്ങള്‍ അരുണിനെ ബുദ്ധിമുട്ടിച്ചു തുടങ്ങുമ്പോഴാണ് നാട്ടില്‍ അമംയുടെ രോഗവിവരം അറിയിച്ചുള്ള ഫോണ്‍ … കടം അടക്കാതെ രാജ്യം വിട്ടുകൂട എന്നുണ്ടെങ്കിലും , അവിടെ നിന്നും രക്ഷപ്പെടാന്‍ ഒറ്റപ്പാലത്ത്ത്തുകാരന്‍ മണിയന്‍ പിള്ള രാജു സഹായിക്കുന്നു …ബാങ്കിംഗ് രംഗത്ത് വളരെ ഉയര്‍ന്ന പൊസിഷനില്‍ ഇരിക്കുന്ന ആളാണ് മണിയന്‍ പിള്ള രാജു ..

നാട്ടില്‍ എത്തുന്ന അരുണിന് മുന്നില്‍ , രാജശ്രീ എന്ന അമ്മ കണ്ടുവെച്ച ഒരു പെണ്ണ് കാത്തിരിക്കുന്നു …നേരത്തെ അരുണിനെ ദുബായില്‍ നിന്നും ഇന്ത്യയിലേക്ക്‌ എത്താന്‍ സഹായിച്ച മണിയന്‍ പിള്ള രാജുവിന്റെ അടുത്ത ബന്ധുവാണ് രാജശ്രീ

ഒരു വശത്ത് രാജശ്രീ , മറുവശത്ത് ലക്ഷ്മി എന്ന ഒപ്പം ജോലി ചെയ്യുന്ന തമിഴ് നാടന്‍ പെണ്‍കുട്ടി പിന്നെ ഒരുപാട് കടവും …

ആരെ കെട്ടും ? എന്ത് സംഭവിക്കും ? മയക്കു എന്ത് സംഭവിക്കും ? ലക്ഷ്മിയുടെ അമംയുടെ ആഗ്രഹത്തിന് എന്ത് സംഭവിക്കും ? അറുപതുലക്ഷത്തിനു മുകളില്‍ കടമുള്ള അരുണ്‍ എങ്ങനെ അത് ഫേസ് ചെയ്യും എന്നിവയിലൂടെ അതിമനോഹരമായി സിനിമ മുന്നോട്ടു കുതിക്കുന്നു

വരവിനേക്കാള്‍ ചിലവാക്കുന്ന മലയാളിയുടെ ധൂര്ത്തിനെ , യഥാര്‍ത്ഥ സ്നേഹബന്ധം എന്തെന്ന അറിവിനെ , അങ്ങനെ ഒരുപാടൊക്കെ നല്ല മെസേജ് തരാന്‍ ലാല്‍ജോസിന് കഴിഞ്ഞിരിക്കുന്നു …

ഈ ചിത്രം കാണാന്‍ ഞാന്‍ വൈകിയത് , അതിന്റെ പരസ്യം കാരണമാണ് … ഒരു ഫെമിസ്റ്റ് ചിത്രമെന്നോ , ഡയമണ്ട് നെക്കലസിന്റെ കഥയെന്നോ ഒക്കെ കിട്ടിയ തെറ്റായ റിപ്പോര്‍ട്ടുകളും അവരുടെ പരസ്യവും അതിനു കാരണമാണ് ..
കുടുംബതോടെയിരുന്നു , കൊടുത്ത കാശിനു പൂര്‍ണ്ണ സംതൃപ്തി നല്‍കുന്ന അതിമനോഹര ചിത്രമാണ് ഡയമണ്ട് നെക്കലസ് 7/10 …ഒരു സീന്‍ പോലും നിങ്ങളെ ബോറടിപ്പിക്കില്ല …ദൈര്യമായി കാണുക ..

ഇനി 🙂
ഈ റിവ്യു വായിക്കുന്ന ഏതെങ്കിലും സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോടു ഒരു ചോദ്യം :

22 ഫിമെയില്‍ കോട്ടയം , ഡയമണ്ട് നെക്കലസ് , പിന്നെ അടുത്ത കാലത്തിറങ്ങിയ ഒരുപാട് ചിത്രങ്ങള്‍ അവയിലെല്ലാം പൊതുവായി ഒന്നുണ്ട് .. മിക്കവാറും സിനിമകള്‍ കാണുകയും , വായനാ ശീലവും പ്രായോഗിക അറിവും സ്ത്രീ വിഷയത്തില്‍ ഇല്ലാത്തതുകൊണ്ട് , ഉത്തരം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ നേരെ തന്നെ ചോദിക്കട്ടെ ,

പരിചയപ്പെട്ടു കുറച്ചു ദിവസത്തില്‍ , അല്ലെങ്കില്‍ കുറച്ചു മണിക്കൂറില്‍ സ്വയം മറന്നു ഒടുക്കം കിടപ്പറയില്‍ നായകന് ഓര്‍മ്മിക്കാന്‍ കുറെ നിമിഷങ്ങള്‍ നല്‍കുന്ന വിവേകശൂന്യയായ യന്ത്രമായി നായികമാരെ/സഹനടിമാരെ  ഈ അടുത്തകാലത്ത്‌  സിനിമയില്‍ കാണുന്നു .. സത്യത്തില്‍ അത്രക്കും അബലയാണോ സ്ത്രീ ?  അത് സത്യമാണോ 😉 

കുറെ സിനിമയില്‍ ഇതു കണ്ടതുകൊണ്ടും , പക്വതയും പ്രായോഗിക അറിവും ഇല്ലാത്തതുകൊണ്ടും മാത്രമാണ് ചോധിച്ചു പോയത് .
വൈകാതെ വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍

സജിത്ത്

  https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.