വെണ്‍ശങ്കുപോല്‍ -സുരേഷ്ഗോപി -റിവ്യൂ

Suresh Gopi,  Jyothirmayi, Manoj K. Jayan, Meera Nandan, Anoop Menon
Director: Ashok R. Nath (മിഴികള്‍സാക്ഷി )
Producer: SandeepR.Narayan
Lyrics: O.N.V.Kurup
Story/Writer: Sunil Prem

 

പറയാനൊരുപാടെന്തോക്കെയോ ഉണ്ടെങ്കിലും ചിലപ്പോള്‍ വാക്കുകള്‍ കിട്ടാതെ മനസലയെണ്ടി വന്നിട്ടുണ്ട് ..ഇപ്പോള്‍ അത്തരമൊരു നിമിഷത്തിലാണ് ഞാനിരിക്കുന്നത്…

വിശദമായിത്തന്നെ പറഞ്ഞു കളയാം … വീട്ടിലേക്കുള്ളവഴി കണ്ടു മനസുമടുത്ത് ഇനി പടത്തിനെക്കുറിച്ചറിയാതെ സിനിമ കാണാന്‍ പോകില്ല്യ എന്നുറച്ചു നിക്കുമ്പോഴാണ് ഈ പടത്തെക്കുറിച്ച് കേട്ടത് … വീട്ടിലേക്കുള്ളവഴി  റിവ്യൂ വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ ഇവിടെക്ലിക്ക്ചെയ്യുക

വെണ്‍ശങ്കുപോല്‍ സിനിമയുടെ ട്രിലെര്‍ അത്ര ആകര്‍ഷിക്കുന്നതോന്നും ആയിരുന്നില്ല്യ ..എങ്കിലും ഒന്ന് കണ്ടെക്കാന്‍ തന്നെ തീരുമാനിച്ചു തിയെട്ടറിലെത്തി ..ബാല്‍ക്കണി ടിക്കറ്റ്‌ എടുക്കണ്ട എന്ന് നേരത്തെ തീരുമാനിച്ചു ഇരുപതു നിമിഷം മുന്‍പ് ചെന്നപ്പോള്‍ സാധാരണ ടിക്കറ്റ്‌ എടുക്കുന്ന ക്യു അടഞ്ഞു കിടക്കുന്നു ..ചോദിച്ചപ്പോള്‍ പറഞ്ഞു ബാല്‍ക്കണി ടിക്കറ്റ്‌ വേണമെങ്കില്‍ ഉണ്ട് എന്ന് ..വന്നതല്ലേ , എന്തായാലും കണ്ടുകളയാം ..ടിക്കറ്റ്‌ വാങ്ങി ഉള്ളിലോട്ട് കേറി ..അത്ഭുദം!!! ദേ , ഒരു ഇരുപതു സീറ്റ്‌ കാലിയുണ്ട് ബാക്കി എല്ലാം നിറഞ്ഞിരിക്കുന്നു !! കൃഷ്ണാ!!! മലയാളികള്‍  ആകെ മാറിയല്ലോ എന്ന് വിചാരിച്ചു ഒന്ന് താഴേക്കു നോക്കി 🙁 ദ്രോഹികള്‍ പറ്റിച്ചു!!  അവന്മാര്‍ മറ്റേ ക്യു തുറക്കാതെ ആദ്യം തന്നെ ബാല്‍ക്കണി ടിക്കറ്റ്‌ കൊടുത്തിരിക്കുന്നു ..ഒന്നും ചോദിക്കാന്‍ പറ്റില്ല്യാലോ …പൂര്‍ണ്ണ നിശബ്ദത ..പോരാത്തതിന് ഇരുട്ടും …പരസ്യങ്ങളെ കാണിചില്ല്യ ..വരാന്‍ പോകുന്ന പെമാരിക്ക് മുന്‍പിലുള്ള പേടിപെടുത്തുന്ന കുറച്ചു നിമിഷങ്ങളായി എനിക്ക് തോന്നി ..

മരിച്ചുപോയ നടന്‍ മുരളിക്ക് പ്രണാമം അര്‍പ്പിച്ചു പടം തുടങ്ങി ..ഇടിമിന്നലും മഴയും  കൂടിയ രംഗത്തോടെ പടം തുടങ്ങി  …. ആദ്യം എനിക്ക് തോന്നി , ദൈവമേ കാശുപോയോ !!!   ഒരു നിമിഷം എനിക്ക് തോന്നി , ഇതു മമ്മൂട്ടി സുക്രുതത്തില്‍ ചെയ്ത റോളിനോട് സാദൃശ്യം ഉണ്ടോ !!!  നിമിഷങ്ങള്‍ പോയതറിഞ്ഞില്ല്യ …ആ സിനിമയോട് അറിയാതെ അലിഞ്ഞുപോയി ….  ആ സിനിമയുടെ കഥ ഒരു വാക്കില്‍ ഒതുക്കുന്നത് ദ്രോഹമാണ് , എങ്കിലും നിങ്ങള്‍ക്കുവേണ്ടി പറയാന്‍ ശ്രമിക്കാം …

സുരേഷ്ഗോപി അവതരിപ്പിക്കുന്ന രണ്ടു കുട്ടികളുടെ അച്ഛനായ കൊല്‍ക്കത്തയിലെ പത്രപ്രവര്‍ത്തകന്‍റെ  കഥാപാത്രം , ഒന്നിനെയും ഭയക്കാതെ  യുദ്ധഭൂമിയില്‍ ചെന്ന് റിപ്പോര്‍ട്ട്‌ ചെയ്തതിന് രണ്ടു വട്ടം പ്രസിഡന്‍റെ അവാര്‍ഡ്‌ മേടിച്ചിട്ടുള്ളതാണ്..തന്‍റെ സഹോദരിയുടെ ( Meera Nandan) വിവാഹം കെങ്കേമമായി നടത്തണമെന്നു പുള്ളിയുടെ എക്കാലത്തേയും ആഗ്രഹമാണ് ,,വിധിവൈപരീത്യം പോലെ ഏതു നിമിഷവും മരണപ്പെടാവുന്ന കാന്‍സര്‍ പോലെയുള്ള മാരകരോഗം അതിനിടയില്‍ അദ്ധേഹത്തെ വേട്ടയാടുന്നു ..എപ്പോള്‍ വേണമെങ്കിലും മരണം സംഭവിച്ചെക്കുമെന്നു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് മീരാനന്ധനും,ഓട്ടോമോബില്‍ ഷോപ്പിലെ സെയില്‍സ്‌ മാനേജരുമായ അനൂപ്മെനോനുമോത്തുള്ള വിവാഹം നേരത്തേ ആകുന്നു ,,,വിവാഹം നടത്താനായി നാട്ടിലേക്ക് തിരിക്കുന്നു …തനിക്ക് അസുഖം ഉള്ള വിവരം ഭാര്യയായ ജ്യോതിര്‍മയിയോടുപോലും പറയുന്നില്ല്യ… , സുരേഷ്ഗോപിക്കെന്തു സംഭവിക്കും …എങ്ങനെ  വിവാഹം നടക്കും  എന്നിവയാണ് പ്രധാനമായും അഭിനയിച്ചു കാണിച്ചിരിക്കുന്നത് …പടതെക്കുറിച്ചുള്ള  റിവ്യൂ താഴെ …

ഈ പടത്തില്‍ , മൂടും ഇടുപ്പും കുലുക്കിയുള്ള ഒരു ഗാനരംഗങ്ങളും ഇല്ല്യ ..കണ്ണഞ്ചിപ്പിക്കുന്ന തട്ടുപൊളിപ്പന്‍ രംഗങ്ങള്‍ ഇല്ല്യ …അതിഭയാനകമായ സ്റ്റണ്ട് സീനുകള്‍ ഇല്ല്യ ..  നെഞ്ജിനുതാഴെ ഇറക്കിവെട്ടിയ കുട്ടിബ്ലൌസും, തുടക്കുമീതെ കേറ്റിവെട്ടിയ കുട്ടിപ്പാവാടയും ഇല്ല്യ … കണ്ണിനും കാതിനും ചിലപ്പോഴെങ്കിലും അരോചകമായ റീമിക്സ് സീനുകള്‍ ഇല്ല്യ … ഒരു  കൈയില്‍ ബര്‍ഗറും , മറുകയ്യില്‍ പ്രണയിനുയുടെ കൈയും പിടിച്ചു വികാരപ്രക്ഷുബ്ധ രംഗങ്ങളില്‍ ഇഴുകിച്ചേര്‍ന്ന് ഇരിക്കാമെന്ന് മോഹിക്കുന്നവര്‍ക്ക് കാണേണ്ട പടമല്ല ..ഇതൊരു കുടുംബ പടമാണ് ..യഥാര്‍ത്ഥ ജീവിതത്തോട് വളരെയതികം ഇഴുകിച്ചെര്‍ന്നിരിക്കുന്ന , മാനുഷിക മൂല്യങ്ങളും , പച്ചയായ ജീവിത നിമിഷങ്ങളും കാണിച്ചു തരുന്ന ഒരു സിനിമയാണ് …ഒരു നേരമെങ്കിലും പഴങ്കഞ്ഞിയുടെയും, ചുട്ട പപ്പടത്തിന്‍റെയും സ്വാദു നല്ലതെന്നു തോന്നിയവര്‍ക്ക് …  ശരിക്കുള ജീവിതം എന്താണെന്ന് ഒരിക്കലെങ്കിലും അറിഞ്ഞവര്‍ക്കുള്ള പടമാണ് ഇതു …

പിസ്സയും , പെപ്സിയും നുണഞ്ഞു  ബോറടിക്കുമ്പോ ബര്‍ഗര്‍ കടിച്ചു കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ അഭയം പ്രാപികുന്നവര്‍ക്കോ ,  ചൈനാ ടൌണ്‍ , പോക്കിരിരാജ എന്നീ സിനിമകള്‍ നന്നെന്നു മനസ്സില്‍ തോന്നിയവര്‍ക്കോ കാണാന്‍ ഉള്ള പടമല്ല …നാലുമണിക്ക് മുന്‍പേ തൊലി വെളുത്ത പട്ടിയെയും ഒക്കത്തിരുത്തി ക്ലബുകള്‍ താണ്ടുന്ന കൊച്ചമ്മമാര്‍ക്ക് കാണാന്‍ ഉള്ള പടമല്ല ..തകര്‍ന്നു വീഴുന്ന ഓഹരിവില കമ്പോളങ്ങളില്‍ ഒട്ടതികം പ്രായസപ്പെട്ടു മുന്തിയ ഇനം മോഹദ്രാവകം ( മദ്യം ) അകത്താക്കുന്ന ഒരുത്തനും ഈ പടം ദഹിക്കില്ല്യ ….

സുകൃതം എന്ന സിനിമ കുറച്ചെങ്കിലും ഇഷ്ട്ടപ്പെട്ടവര്‍ക്ക് , യഥാര്‍ത്ഥ ജീവിതം എന്താണ് എന്നറിഞ്ഞവര്‍ക്ക് , അറിയേണ്ടവര്‍ക്ക് കാണേണ്ട സിനിമയാണ്  ഈ സിനിമ നിങ്ങള്‍ എന്തായാലും കണ്ടിരിക്കണം എന്ന് ഞാന്‍ പറയുന്നില്ല്യ, നിങ്ങളുടെ മാതാപ്പിതാക്കളോട് ദൈര്യമായി പറയുക . വെണ്‍ശങ്കുപോല്‍  നല്ല പടമാണെന്ന് ..അവരെകിലും പോയി കാണട്ടെ ..ഒന്നുകൂടെ പറയട്ടെ …  പടം കണ്ടു , ക്ലൈമാക്സ്‌ കണ്ടു കണ്ണില്‍ നിന്നും ഒരു തുളി കണ്ണീര്‍ പൊഴിഞ്ഞപ്പോള്‍ , ചുമ്മാ അടുത്തിരിക്കുന്ന പ്രേക്ഷകനെ നോക്കി …ദാണ്ടെ , അങ്ങേര്‍ വിങ്ങി വിങ്ങിക്കരയുന്നു ..ക്ലൈമാക്സ്‌ സീന്‍ കരളലിയിക്കുന്ന  ഒന്നാണ് ..ഇത്ര ബുദ്ധിപൂര്‍വ്വമായ ക്ലൈമാക്സ്‌ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ഞാന്‍ കണ്ടിടില്ല്യ …സുരേഷ്ഗോപി കഷ്ട്ടപ്പെട്ട് അഭിനയിച്ചിരിക്കുന്നു …എല്ലാരും നല്ല പ്രകടനം ആണ് നടത്തിയിരിക്കുന്നത്

എന്തോന്ന് പടമിത് ? കാതില്‍ കടുക്കനും , മുടി ഒരുപാട്  നിറങ്ങളും ചെയ്തു വന്ന ഒരുത്തന്‍ ചോദിക്കുന്നത് കേട്ടു ….എങ്ങനെ ഞാനവനോട് മറുപടി പറയും എന്ന് ചിന്തിചിരിക്കുമ്പോ , ഒരു ശബ്ദം എന്‍റെ കാതുകളെ കുളിരണിയിപ്പിച്ചു കടന്നുപോയി  ..അതിങ്ങനെ ആയിരുന്നു …

അച്ഛനില്ലാത്ത നേരത്ത് അമ്മയ്ക്കുണ്ടായ മക്കളില്‍ ഏതവനാടാ ചൊറിച്ചില്‍ (എനിക്ക് തോന്നിയതാണോ ..അല്ല 😉   ആരോവിളിച്ചുപറഞ്ഞതായിരിക്കണം;)

പടം കഴിഞ്ഞു , വെളിയിലെക്കിറങ്ങി അതിന്‍റെ ക്ലൈമാക്സ്‌ സീന്‍ ഒന്നുകൂടെ ആലോചിച്ചു  മനസിലെ വിങ്ങല്‍ ആസ്വധിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടുമുന്‍പില്‍ ഹോണ്‍ അടിച്ചു നില്‍ക്കുന്ന പോലിസ്‌ ജീപ്പ് ശ്രദ്ധയില്‍പ്പെട്ടില്ല്യ…പുതിയ ഒരു തെറി കേള്‍ക്കാം എന്ന് മനസില്‍ ഉറപ്പിച്ചു നില്‍ക്കുമ്പോള്‍ ” എന്തൊന്നാടോ”  എന്ന അര്‍ത്ഥത്തില്‍   കൈ കാണിച്ചു ..

പടം കണ്ടിട്ട് വരികയാണ്  …ഞാന്‍ പറഞ്ഞൊപ്പിച്ചു

ഏതു പടം ?

വെണ്‍ശങ്കുപോല്‍

എങ്ങനുണ്ട് …സെന്റിയാ  ?

ഹ്മം , കുടുംബ പടമാ …കരഞ്ഞുപോയി

ഒഹ്ഹ് , എന്നാ നാളെ കണ്ടേക്കാം എന്ന് പറഞ്ഞു പോലീസ് ജീപ്പ് ഓടിച്ചു പോയി  …

ഇടക്കെപ്പോഴെകിലും മനസിന്‌ ഒരു വിങ്ങല്‍ അനുഭവപ്പെടുമ്പോ ഒന്നും കഴിക്കാന്‍ തോന്നാറില്യ , അപ്പോള്‍ പതിപുപോലെ തൊട്ടടുത്ത പെട്ടിക്കടയിലേക്ക് നീങ്ങി …ഒന്നും ചോദിക്കാതെ തന്നെ അങ്ങേര്‍ ഒരു നാരങ്ങ വെള്ളവും രണ്ടു ഞാലിപ്പൂവന്‍ പഴവും നീട്ടി ..അത് അകത്താക്കുന്നതിനിടയില്‍ പുള്ളി ചോദിച്ചു ..ഏതാ  പടം ..

വെണ്‍ശങ്കുപോല്‍

കുടുംബമായിട്ടു  കാണാന്‍ കൊള്ളാമോ ..

ഹ്മം , കൊള്ളാം ചേട്ടാ ..ഒരു സെന്ടിമെന്റ്റ് ടച്ച് ഉണ്ട്

ആഹാ , എന്നാ നാളെപ്പോയെക്കാം  ..അങ്ങേര്‍ പറഞ്ഞു നിര്‍ത്തി  …

 

പുകയില ചേര്‍ക്കാത്ത നല്ല നാടന്‍ വെറ്റിലയും  തന്നു , കുറച്ചു ഞാലിപ്പൂവന്‍പഴം ഇട്ട അമ്പതു പൈസക്കാവര്‍ നീട്ടി എന്നോട് പറഞ്ഞു , അപ്പൊ  33 !!

ഞാന്‍ ഞെട്ടി , ചേട്ടാ ??

ചിരിച്ചുകൊണ്ട് പറഞ്ഞു , ഞാലിപ്പൂവന്‍ പഴം കിലോ അമ്പത്തിരണ്ടായി മോനൂ  ..

ഹ്മം !!!

എന്തായാലും , നല്ലൊരു പടം കണ്ടു …ഒന്ന് കരഞ്ഞു ….   നിങ്ങള്‍ക്കായി പടത്തിലെ രണ്ടു പാടുകള്‍ താഴെക്കൊടുക്കുന്നു … നിങ്ങള്‍ പടം കണ്ടില്ല്യെങ്കിലും വീട്ടുകാരോട് പറയുക ..അത്ര മാത്രം ..നമ്മള്‍ പോയി കണ്ടില്ലെങ്കില്‍ പ്പിന്നെ മലയാളപടം കാണാന്‍ വേറെ ആരുവരാനാ …

 

ഗാനം1

ഗാനം2

വീണ്ടും നമുക്ക് കാണെണ്ടതുകൊണ്ട് , ശരിയപ്പോ …

 

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged , , , . Bookmark the permalink.
  • nihas

    പഴം കഴിച്ചത് എനിക്ക് ഇഷ്ട്ടായി… ഫിലിം ഞാന്‍ ഒന്ന് കാണട്ടെ ..:)

  • Sajithph

    @നിവിന്‍ , എന്‍റെ പേര് sajith ph , പറ്റുമെങ്കില്‍ സജിത്ത് എന്ന് വിളിക്കാന്‍ ശ്രമിക്കുമല്ലോ …ബ്ലോഗ്ഗര്‍ എന്ന് കേള്‍ക്കുമ്പോ എന്തോ ഒരകല്‍ച്ച 🙂 ഹ്മം .. വിലയിങ്ങനെ കൂടിയാല്‍ കരയെണ്ടി വരും 😉

  • Nivin

    “”””””””പുകയില ചേര്‍ക്കാത്ത നല്ല നാടന്‍ വെറ്റിലയും തന്നു , കുറച്ചു ഞാലിപ്പൂവന്‍പഴം ഇട്ട അമ്പതു പൈസക്കാവര്‍ നീട്ടി എന്നോട് പറഞ്ഞു , അപ്പൊ 33 !! > “””””””” ഇപ്പോള്‍ ശരിക്കും ബ്ലോഗ്ഗര്‍ കരഞ്ഞു കാണും