ബാങ്കിംഗ് ഹവേര്‍സ് – 4.5/10

ചിത്രം ഞെട്ടിപ്പിച്ചുവെന്ന് പറയാം …
കെ മധു സംവിധാനം നിര്‍വഹിച്ച ബാങ്കിംഗ് ഹവേര്‍സ്  ഒറ്റ നോട്ടത്തില്‍ത്തന്നെ നിരാശപ്പെടുത്തി … ബാങ്കിംഗ് ഹവേര്‍സ് – 4.5/10    

ഒരു പക്ഷെ അഞ്ചുവര്‍ഷം മുന്‍പ് ഇറങ്ങേണ്ടിയിരുന്ന ഒരു ചിത്രമാണിതെന്ന്  ആദ്യ പകുതിയിലെ ഒരുപാട് നിമിഷങ്ങള്‍ ഓര്‍മ്മിപ്പിച്ചു  … തിരക്കഥയിലെ പാളിച്ചകള്‍  ഒരുപാട് സ്ഥലത്ത്  വേറിട്ടരിയാമെങ്കിലും കഥയും തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്  പുതുമുഖങ്ങള്‍  ആണെന്നതിനാല്‍ അതിന്റെ ആനുകൂല്യം ചിത്രത്തിന് നല്‍കുകയാണെങ്കില്‍ക്കൂടെ   നേരറിയാന്‍ സി ബി ഐ , സേതുരാമയ്യര്‍ സി ബി ഐ എന്നീ മികച്ച  ചിത്രങ്ങള്‍ എടുത്തു തഴമ്പിച്ച 30 വര്‍ഷം എക്സ്പീരിയന്‍സ് ഉള്ള  മധു എന്ന സംവിധായകനെ ഇവിടെ വിമര്‍ശിക്കാതെ തരമില്ല ..
അനാവശ്യമായ സംഭാഷണ മുഹൂര്‍ത്തങ്ങള്‍ ഇതിലെ നായികക്ക് നല്‍കിയിരിക്കുന്നത് തിയേറ്ററിലെ പ്രേക്ഷകര്‍  കൂവലോടെയാണ് സ്വീകരിക്കുന്നത്  ….   

സസ്പെന്‍സ് ത്രില്ലര്‍ എന്ന ലേബലില്‍ അണിയിച്ചൊരുക്കിയ ഈ ചിത്രം അവസാന പകുതിയില്‍ കുറച്ചു നിമിഷത്തേക്ക്  സസ്പെന്‍സ്  നിലനിര്‍ത്തുന്നെങ്കിലും കെ മധു മുന്‍പ് സംവിധാനം ചെയ്ത സസ്പെന്‍സ് ചിത്രങ്ങളിലെ അതേ ശൈലി അനുകരിചിരിക്കുന്നതിനാല്‍ ആവര്‍ത്തന  വിരസമായി തോന്നി
കൈലാഷ് തുടങ്ങി ഒരുപാട് പേര്‍ ഈ ചിത്രത്തില്‍ മോശമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു …
 “റോങ്ങ്‌ സെലെക്ഷന്‍ ഓഫ് ആക്ടിംഗ് ക്രുവ് ” എന്താണെന്നറിയാന്‍ ഈ ചിതം നല്ലൊരു ഉദാഹരണമാണ്  .. ടിനിടോം  നടത്തിയ തമാശ ടച്ചുള്ള സംഭാഷണം അനാവശ്യ അവസരത്തിലും , സീനിനു യോജിക്കാത്ത വിധത്തിലും ആയിപോയത് നിരാശപ്പെടുത്തി  … മേഘ്നാരാജിന്റെ  അനാവശ്യ സംഭാഷണവും കൂവലോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്  …

പെന്‍ ബൌള്‍ അടിച്ചു തെറിപ്പിച്ചു , നിറതോക്കുമായി നില്‍ക്കുന്ന അശോകനെ അനൂപ്‌ മേനോന്‍ അടിച്ചൊതുക്കുന്ന സീന്‍ കൂവലോടെയും ചിരിയോടയൂം വരവെല്‍ക്കാനെ സാമാന്യ പ്രേക്ഷകര്‍ക്ക്‌ സാധിക്കുന്നുള്ളൂ …    ( അനൂപ്‌ മേനോനെ ഇഷ്ടപ്പെടുന്നെങ്കിലും ഉള്ളത് അതുപോലെ പറയണമല്ലോ )
മൊത്തത്തില്‍ അനൂപ്‌ മേനോന്റെ സ്റ്റണ്ട് സീനുകള്‍ കൂവലോടെ വരവേറ്റു നിരാശയോടെ മടങ്ങുന്ന പ്രേക്ഷകരെയാണ് തിയേറ്ററില്‍ കാണാന്‍ കഴിഞ്ഞത് …

 കഥ പറയുകയാണെങ്കില്‍  —  ബാങ്കിംഗ്  പ്രവര്‍ത്തന  സമയത്ത്  ബാങ്ക് കൊള്ളയടിക്കാന്‍ സാധ്യതയുണ്ട് എന്നൊരു അജ്ഞാത ഫോണ്‍കോളിന്റെ പശ്ചാത്തലത്തില്‍   കൊള്ളയടിക്കാന്‍ വരുന്നവരെ തടയുക എന്നൊരു  കണക്കുകൂട്ടലോടെ  എത്തിച്ചേരുന്ന അനൂപ്‌  മേനോനെയും ടീമിനെയും ഞെട്ടിപ്പിച്ചുകൊണ്ട്‌ അവിടെയൊരു കൊലപാതകം നടക്കുന്നു … ബാങ്കിംഗ് പ്രവര്‍ത്തന സമയം കഴിയുന്നതിനു മുന്‍പ് ആ കൊലപാതകിയെ പിടികൂടുന്നു എന്നതാണ് ഈ ചിത്രം

അശോകന്‍ , കൈലാഷ് , ടിനിടോം എന്നിവരുടെ സംഭാഷണം പലപ്പോഴും വിരസമായിത്തോന്നി …
പുതിയതായി ഒന്നുമില്ലെന്ന് മാത്രമല്ല , കണ്ടു മടുത്ത ശൈലി പിന്തുടര്‍ന്ന സംവിധായകനും ഈ ചിത്രത്തെ നിരാശപ്പെടുതിയിരിക്കുന്നു …

”  ശക്തയമായ തിരക്കഥയുണ്ടെങ്കില്‍ ഒരു മോശം സംവിധയകനുപോലും   ആവറേജ്  ചിത്രമെടുക്കാം
മികച്ച സംവിധയകുപോലും  മോശം തിരക്കഥയില്‍ നിന്നും തീരെ മോശമായ ചിത്രമേ എടുക്കാന്‍ പറ്റൂ ” എന്നെ ചിത്രം തെളിയിച്ചിരിക്കുന്നു  ….

ബാങ്കിംഗ് ഹവേര്‍സ് – 4.5/10    

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.