വെറുക്കപ്പെട്ട സാറാ നീ വായിച്ചറിയുവാന്‍…..

വെറുക്കപ്പെട്ട സാറാ ,

തുടര്‍ന്ന് വായിക്കാന്‍ ഇരിക്കുന്നതിനു മുമ്പ്, പതിനഞ്ചു മിനിറ്റ് ചിലവഴിക്കാന്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുമല്ലോ , പിന്നെ  വീഡിയോ കാണാനായി/കേള്‍ക്കാനായി സ്പീക്കര്‍ അല്ലെങ്കില്‍ ഇയര്‍ ഫോണ്‍ എടുത്തു വെക്കാനും മറക്കരുത് ..  ഇയാള്‍ അവതരിപ്പിച്ചു കലക്കിയെടുത്തെന്നു അവകാശപ്പെടുന്ന ഭാഗങ്ങള്‍ ഒന്ന് കണ്ടു നോക്കാനായാണ് പതിനഞ്ചു മിനിറ്റ്.

സാറ ഉള്‍പ്പെടുന്ന  പുതിയ ആള്‍ക്കാരും , കാശുമുടക്കുന്ന പാവം നിര്‍മ്മാതാവ്/ഹതബാഗ്യയും വായിച്ചറിയാന്‍ , ഒട്ടനേകം പ്രേക്ഷകര്‍ക്ക്‌ വേണ്ടി , മലയാള മണ്ണിനെയും മലയാളത്തനിമയെയും സ്നേഹിക്കുന്ന  , പിന്നെ ടേസ്റ്റ് ഓഫ് കേരളാ  എന്നാ പരിപാടിയെ ഒരുപാടോരുപാട്  ഇഷ്ട്ടപ്പെട്ടിരുന്നതുമായ   പക്വതയില്ലാത്തവന്‍ എഴുതുന്നത്‌ …ഇയാള്‍ക്ക്  മലയാളം വായിക്കാന്‍ അറിയില്ല്യ എന്നറിയാമെങ്കിലും , എനിക്ക് ഇംഗ്ലീഷ്  എഴുതാനും അറിയില്ല്യ .. …അതുകൊണ്ട് തന്നെ മലയാളം അറിയുന്ന ആരോടെങ്കിലും വായിപ്പിക്കുക   സംശയം വല്ലതും ഉണ്ടെങ്കില്‍ ഇംഗ്ലീഷ് – മലയാളം ഡിക്ഷ്ണറി  നോക്കുമല്ലോ …

അമൃത ചാനെലില്‍ അവതരിപ്പിക്കുന്ന/അല്ല പേക്കൂത്ത് നടത്തി ഞങ്ങളെയൊക്കെ വെറുപ്പിച്ചു കൊണ്ടിരിക്കുന്ന  ടേസ്റ്റ് ഓഫ് കേരളാ , എന്നാ പരിപാടി, ഒട്ടനേകം  പ്രേക്ഷകരെപ്പോലെ കഴിഞ്ഞ കുറെ നാളുകളായി കണ്ടുകൊണ്ടിരിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്‍ എഴുതുന്നത്‌  ..  പ്രതികരണശേഷി ഉണ്ടായിട്ടും  ക്ഷമിക്കാവുന്നതിന്‍റെ പരമാവധി ക്ഷമിച്ചും , ഉപദേശിക്കാവുന്നതിന്‍റെ  പരമാവധി ഉപദേശിച്ചും , അപേക്ഷിക്കുന്നതിന്‍റെ നെല്ലിപ്പലകയുടെ അടിയില്‍ കേറി നിന്ന് യാചിച്ചും  ഒരുപാടൊക്കെ  ശ്രമിച്ചതാണ് …പക്ഷെ “എന്നെത്തല്ലണ്ട  അമ്മാവാ ഞാന്‍  നേരാവില്ല ” എന്നപഴമൊഴി അന്വര്‍ത്തമാക്കി   ഒരു ഡ്രാക്കുള പോലെ പറന്നു വീണു , വളരെ നല്ല രീതിയില്‍ നടന്നുകൊണ്ടിരുന്ന ഒരു പരിപാടിയെ കുളമാക്കുന്നതിന്‍റെ  അപ്പുറത്ത് കേറിവാഴ നട്ടിരിക്കുമ്പോള്‍ ഒരു ചോദ്യം ,  ഇയാളുടെ ശത്രുക്കള്‍  വലതുമാണോ ഇതിന്‍റെ  കാശ് മുടക്കിയിരിക്കുന്നത്‌ ?    നിങ്ങള്‍ കാണിക്കുന്നതോക്കെയും യാതൊരു പ്രതികരണവുമില്ലാതെ എല്ലാ കാലത്തും കണ്ടിരിക്കാമെന്ന് ഞങ്ങള്‍  ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല്യ ..

കഴിഞ്ഞ ആഴ്ച ഇയാള്‍   യാതൊരു ഉളുപ്പുമില്ലാതെ പേക്കൂത്ത്  നടത്തിയ  ഭാഗങ്ങള്‍ എല്ലാരും കാണുന്നതിനായി താഴെ കൊടുക്കുന്നു …  ആ വീഡിയോ കേറി ഡിലീറ്റ് ചെയ്യരുത് , അത്രയും തതരം   താണ  പ്രവര്‍ത്തി ചെയ്യില്ല്യ എന്ന വിശ്വാസത്തോടെ അത് കാണാത്തവര്‍ക്ക്  താഴെ കൊടുക്കുന്നു ..

ആദ്യഭാഗം

രണ്ടാംഭാഗം

ഒടുക്കം

ഒടുക്കം എന്നാ ഭാഗത്ത് , അവസാനം ചിലങ്ക എടുത്തു അട്ടഹസിക്കുന്ന ചിരി ഇപ്പോളും കേള്‍ക്കുന്നു …

ഉണക്കലരി എന്ന് പറഞ്ഞാല്‍  അത് ഒരു മഹാ സംഭവമല്ല …ഇവിടുത്തെ എല്ലാവര്‍ക്കും അതറിയാം … , കുട്ടി ഒന്ന് ചെയ്യൂ , താമസിക്കുന്ന ഫ്ലാറ്റിന്‍റെ താഴെ ചെന്ന് നിന്ന് അതിലെ പോകുന്ന ഏതെങ്കിലും  മുലകുടി മാറാത്ത കുട്ടിയോട് ചോദിക്കൂ , അവര്‍ക്ക് പോലും ചിലപ്പോള്‍ പറയാന്‍ കഴിയും ..അല്ലാതെ  ഉണക്കലരി ,  ഉഗാണ്ടയില്‍ വിളയിച്ചു  ആഫ്രിക്കയിലെ  വെയിലത്ത്‌ വെച്ച്  ഉണക്കി ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ഒരു സംഭവമല്ല ….

പിന്നെ മുന്തിരിങ്ങ , ഇയാളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഒരു ഗയ് /ഗള്‍  അല്ല , മുന്തിരി ഒരു മനുഷ്യനല്ല .. അത് ഇയാളുടെ ഭാഷയിലെ  ഗ്രൈപ്സു  അല്ലെങ്കില്‍ കിസ്മിസിനു മലയാളത്തില്‍  പറയുന്നതാണ്  ..  ഇതു പറയാന്‍ കാരണം   “മുന്തിരി വറുത്തു  വെച്ച അണ്ടിപ്പരിപ്പ്,   എന്ന് പറഞ്ഞത് കേട്ടു…   മുന്തിരി എന്ന മനുഷ്യന്‍ , അണ്ടിപ്പരിപ്പ് വറുത്ത്  വെച്ച ശേഷം സ്ഥലം വിട്ടു എന്ന ഭാവത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ സഹതാപം തോന്നി ..മുന്തിരിങ്ങയെടുത്തു ഇതെന്താണെന്നു ചോദിക്കുന്ന ഭാഗം വീഡിയോയില്‍ ഉണ്ട് .. അത് കൊണ്ട് പറഞ്ഞു പോയതാണ് …  പരിപാടിയില്‍ ഉപയോഗിക്കുന്ന സാധങ്ങളുടെ മലയാള പദം , അല്ലെങ്കില്‍ അത് എന്താണ് എന്നതിനെപ്പറ്റി സാമാന്യ വിവരം പോലും  ഇല്ലാതെ  മലയാളത്തിലെ നല്ല രീതിയില്‍ നടന്നു വന്നിരുന്ന പാചക പരിപാടിയില്‍ കേറി  “ഇയാള്‍ അവകാശപ്പെട്ട പോലെ , ഇളക്കാന്‍ എന്നെക്കഴിഞേ  ആളുള്ളൂ” എന്ന് പറഞ്ഞിളക്കി നില്‍ക്കാന്‍ അത്രക്കും തൊലിക്കട്ടിയുണ്ടെന്നു കണ്ടാല്‍ പറയില്ല്യട്ടോ

പിന്നെ ആ പരിപാടിയില്‍ പുറകു വശത്ത് കേള്‍ക്കുന്ന സംഗീതവും ഇയാളുടെ അവതരണവും കൂടിയായപ്പോള്‍  ഏതാണ്ട്  ഈപാട്ടുകേള്‍ക്കുന്ന ഒരവസ്ഥയാണ് മിക്ക പ്രേക്ഷകര്‍ക്കും തോന്നിയത് … ഈ പാട്ടു പോലെ തന്നെ , താങ്കളുടെ ടാലെന്‍റ്  മറ്റു വല്ല പരിപാടിക്കും ഉപയോഗിക്കുന്നതല്ലേ നല്ലതെന്നു ചോദിച്ചു ഞങ്ങള്‍ മടുത്തു ..

ഇനിയിപ്പോ ഈ പരിപാടിയുടെ സംവിധാകയന്‍റെ/നിര്‍മ്മാതാവിന്‍റെ വളരെ അടുത്ത് ഒആരെങ്കിലുമാണ്   ഇയാളെങ്കില്‍ , എന്തെങ്കിലും കടപ്പാടിന്‍റെ പേരില്‍ ആണ് ഈ പരിപാടിയുടെ അവതരണം ഏല്‍പ്പിച്ച്തെങ്കില്‍ അതിനു  ഇതു കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍   എന്ത് കുറ്റം ചെയ്തു എന്ന് രാത്രി ബര്‍ഗ്ഗര്‍  കഴിച്ചു കിടക്കുമ്പോള്‍ ഒന്നാലോചിക്കുക..പിന്നെ ഒന്നോകൂടെ കണ്ടു പരിപാടിയില്‍ ഉടനീളം മുഖത്ത് വീണു കിടക്കുന്ന കാര്‍കൂന്തല്‍ എടുത്തു വീണ്ടും ഒന്നൂടെ വളച്ചു തിരികെ നെറ്റിയിലേക്ക് ഇടരുന്നതും , ഇതിന്‍റെ ക്യാമറമാന്‍ അതൊക്കെ  ഒട്ടും മിസ്സാകാതെ കാണിച്ചുകൊണ്ടിരിക്കുന്നതും ഞങ്ങള്‍  ഒരു പാചക പരിപാടി കാണാന്‍ അറിയാതെ ഇരുന്നു പോയതാണ് ,…അല്ലാതെ ഇയാളുടെ ഫാഷന്‍  ഷോ കാണാന്‍  ഇരിക്കുന്നവരല്ല …
പറ്റുമെങ്കില്‍ വല്ല ഫാഷന്‍ അധിഷ്ട്ടിതമായ പരിപാടികള്‍ അവതരിപ്പിച്ചു  മുന്നെറുന്നതല്ലേ നല്ലത് ?  അല്ല ഞങ്ങള്‍ കുറ നാളുകളായി ഇതു കണ്ടു കൊണ്ടിരിക്കുന്നത് കൊണ്ട് ചോദിച്ചുപോയതാണ് …

ഒന്നുകില്‍ ഇയാള്‍ മലയാളം പഠിക്കുക അല്ലെങ്കില്‍ ഞങ്ങള്‍ ഇംഗ്ലീഷ് പഠിക്കണം , പക്ഷെ ഒരു മലയാളം ചാനെലില്‍ ആണ് താങ്കള്‍ പരിപാടി അവതരിപ്പിക്കുന്നത്‌ എന്നത് കൊണ്ടും , പിന്നെ ഇതൊക്കെ കുറെ വട്ടം പലരും ഉപദേശിചിരിക്കുന്നതുകൊണ്ടും  ഏതാണ് നല്ലത് ?

 

ഇത്തരമൊരു കത്തിന്‍റെ ആവശ്യം എന്ത് എന്ന് ചോദിച്ചാല്‍  , തെറ്റ് കണ്ടാല്‍ അത് പറയാതിരിക്കാന്‍ ആവില്ല്യ…സര്‍വ്വോപരി  പണ്ട് തുടങ്ങി  ആ പരിപാടിയെ ഒരുപാടൊരുപാട് ഇഷ്ട്ടപ്പെട്ടുപോയതാണ്  …  തകര്‍ച്ച യുടെ അവസാനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ , മൃതപ്രായമായ ഒരു സ്മാരകത്തിന് അന്തിമോപചാരം അര്‍പ്പിക്കുക എന്നൊരു സാമാന്യ മര്യാദയുടെ പുറത്തു ചെയ്തു പോകുന്നതാണ് ..അതുകൊണ്ട് , ഈ കത്തൊരു  റീത്ത് ആണ്   ….

ഒരു ഡ്രാക്കുള കണക്കെ , നല്ല രീതിയില്‍ നടന്നു വന്നിരുന്ന പരിപാടിയുടെ നെഞ്ചത്ത് കേറി , അട്ടഹാസിച്ചു അതിനെ ഈ വഴിക്ക് ആക്കിയതിന് , ഇതില്‍ക്കൂടുതല്‍  ഇയാള്‍  അര്‍ഹിക്കുന്നു …

പിന്നെ ഉള്ളത് പറയാമല്ലോ , ഈ പരിപാടി ഇത്തരത്തില്‍ കുളമാക്കിയത്തിനു ഇതിന്‍റെ  പുതിയ  കാമെറമാന്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു …
നിര്‍ത്തുന്നു …. ഒട്ടനേകം  പ്രേക്ഷകര്‍ക്ക്‌ വേണ്ടി ഉള്ള സത്യം ഹൃദയത്തില്‍ തട്ടിയ വേദനയോടെ പറയേണ്ടി വന്ന ഹതഭാഗ്യന്‍  …

പോകുന്നതിനു മുന്‍പ് , വല്ല വിരോധവും തോന്നിയെങ്കില്‍ , ഹൃദയത്തില്‍  തട്ടി ക്ഷമ ചോദിക്കുന്നു …  ഒന്ന് ചിരിച്ചേ , ഇല്ലെങ്കില്‍ ഇതുകണ്ടുനോക്കൂ


 

വീണ്ടും കാണും വരെ വിട ..

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged . Bookmark the permalink.
  • Sajithph

    This is Sajith , who had written you/tried to advice you with the link, http://www.iamlikethis.com/?p=744
    I am back to home @plakkad and was watching your show ..Then came here to comment, but just saw your last words – [“most of u are just writing comments that are askin me to give up! wich i dont think im gona do anytime soon”]
    >> who told you ? We are giving timely advice and suggestions just bring the show back to previous stage…Its not seeing your most modern photos or lusty look …keep it in mind and who are you to advice us , what to watch or like , see this , its your words [ “”” nobody is forcing u to do smtn that u dont like..or mayb u cud jus switch to some other channel for half an hour when ma show is on..”” ] — Dont be rude , who are you to advice us ?Now I feel ashamed that I had spent hours of time to advice/write comments etc just thinking the goodness of the program..we always need the show back to track …Do you think you are a good anchor , who advice its viewers to watch other Chanel programs ?? who are you damn girl to
    command its viewers ?? anyways its your show fine …This is my last message in this forum …it was my last attempt …i wont come back to this forum even to check whats your response … ……I hope all readers of this forum are reading my thread … let them decide …nyways it was rude …you are 100% rude …who are you the damn ….aah go to hell ….bye bye for ever …..sajithph , iamlikethis.com@gmail.com

  • Sajithph

    വീണ്ടും ഞാന്‍ തന്നെ !!!! Sajith PH, iamlikethis.com@gmail.com

    ….കഴിഞ്ഞ ആഴ്ച്ചയിലെ തിരുതമീന്‍ പൊള്ളിക്കുന്ന ഭാഗം കണ്ടു .. ഒരുപാട് ..മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട് ..ഞാന്‍ പെട്ടെന്ന് ശ്രദ്ധിച്ച കുറച്ചു കാര്യങ്ങള്‍ പറയാം

    ( ഇയാള്‍ തിരുതമീനിന്‍റെ ഇംഗ്ലീഷ് പറഞ്ഞു തന്നതിന് നന്ദി , കടപ്പുറത്ത് ചെന്ന് തിരുത എടുക്കു ചേട്ടാ എന്ന് പറഞ്ഞപ്പോള്‍ അങ്ങേര്‍ ചോദിച്ചു വാട്ട്സ് ദാറ്റ്‌ എന്ന് ? പിന്നെ ഇയാള്‍ പറഞ്ഞു തന്ന ആ പേര് പറഞ്ഞു മില്‍ക്ക് ഫിഷ്‌ അപ്പോഴാ പുള്ളിക്ക് മനസിലായെ 😉 )

    ഒന്ന് ) ക്ലീന്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ എന്താന്നു ചോദിക്കണ്ട ആവശ്യമുണ്ടോ .കാണുന്ന ഞങ്ങള്‍ക്ക് അറിയാല്‍ എന്താ സംഭവം ന്നു 🙂 …

    രണ്ടു ) ഉലാപ്പൊടി അല്ല ഉലുവപ്പൊടി ആണ് 😉

    മൂന്നു ) അയിനിടയില് ?? ? അതിനിടയില്‍ എന്ന് പറയാന്‍ ശ്രമിക്കുമല്ലോ

    നാല് ) പൊതിങ്ങു വെച്ച അല്ല , പൊതിഞ്ഞു വെച്ച എന്നാണ് ..

    [ 😉 ഇതൊന്നു കൂട്ടി വായിച്ചേ, — ” പുന്ജ്ജപ്പാടത്തെ മുഞ്ഞ പിടിച്ച നെല്ലു തിന്ന കുഞ്ഞിപ്പെണ്ണിന് പറഞ്ഞാലും പറഞ്ഞാലും തീരാത്ത തലവേദന ”

    മലയാളത്തില്‍ “ഞ്ഞ ” എന്നൊരു അക്ഷരം ഉണ്ട് …ഇയാള്‍ ഞ്ഞ വരേണ്ട ഭാഗത്തതെല്ലാം കേറി “ങ്ങ ” എന്നാണ് പറയുന്നത് ..ശ്രദ്ധിച്ചോ ?? 😀 ]

    അഞ്ചു ) പറങ്ങാലോ അല്ല പറഞ്ഞാലോ

    ആറു ) ( ഓക്കെ ) പറയുന്നത് കുറച്ചു കുറയ്ക്കുക ….. എന്തോരം ഓക്കേ പറഞ്ഞിരിക്കുന്നു എന്ന് വീണ്ടും ഒന്ന് കണ്ടു നോക്കുക

    പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ ….ശരിക്കും ഞാന്‍ അത് പറയേണ്ട ആവശ്യം ഇല്ല്യ , എന്നാലും !! കുറെ വട്ടം വീണു കിടക്കുന്ന ഷാള്‍ തിരികെ എടുത്തിടുന്നത് കണ്ടപ്പോള്‍ പറഞ്ഞുപോകുന്നതാണ് , ഇവിടെ പിന്‍ കിട്ടും , അല്ല ഇനിയിപ്പോ മനപൂര്‍വ്വം ഷാള്‍ തിരികെ എടുത്തിടാന്‍ വേണ്ടിയാണ് അങ്ങനെ വെച്ചിരിക്കുന്നതെങ്കില്‍ ശരി 😉 😉

    അത്രയെ പ്രശ്നം ഞാന്‍ നോക്കിയപ്പോള്‍ ശ്രദ്ധിക്കാന്‍ പറ്റിയുള്ളൂ …

    വേറൊന്നു കൂടെ ഇവിടെ കാര്‍ത്തിക എന്ന ആരോ ഒരിക്കല്‍ പറഞ്ഞത് വീണ്ടും പറഞ്ഞു എങ്കില്‍ ഇയാള്‍ പണ്ട് അവതരിപ്പിക്കുന്നതില്‍ നിന്നും വ്യത്യാസം വന്നിട്ടില്ല്യ എന്ന് തോന്നിക്കാണണം അതുകൊണ്ടായിരിക്കും … പക്ഷെ അതിനു പ്രേക്ഷകന്‍റെ വ്യക്തി സ്വാതന്ത്രത്തില്‍ കേറി ഇടപെടരുത് …. പ്രേക്ഷകരെ കളിയാക്കരുത് …താങ്കള്‍ക്കു സ്തുതിപാടണം എല്ലാവരും എന്ന് പറഞ്ഞാല്‍ അത് നടക്കുമോ ? എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു …കാര്‍ത്തികക്ക് തോന്നിയത് അവര്‍ പറഞ്ഞു …പക്ഷെ , അവരുടെ അഭിപ്രായം മാറ്റി പറയണം എന്നവകാശപ്പെടാന്‍ ഇയാള്‍ക്ക് ഒരു അവകാശവുമില്ല്യ …ഇയാള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അത് സ്വീകരിക്കണ്ട , പക്ഷെ ആക്ഷേപിക്കരുത് ….
    അത്രമാത്രം 🙂

    നന്നാവുന്നുണ്ട് ( ഇതു എന്‍റെ അഭിപ്രായം )

    Follow me @FB https://www.facebook.com/iamlikethisbloger

  • Sajithph

    to Serah/Director/Crew/

    ഇന്നു 23/8/2011 … കഴിഞ്ഞ ആഴ്ച ഇയാള്‍ അവതരിപ്പിച്ച താറാവുകറി എപിസോഡ് കണ്ടു … കൂടുതല്‍ പറയുന്നതിന് മുന്‍പ്‌ നിങ്ങള്ക്ക് സ്വാഭാവികമായി രണ്ടു സംശയങ്ങള്‍ ഉണ്ടാകും ? എന്തുകൊണ്ട് ഇതിന്റെ കമന്റ്സ് ഇവിടെ ചെയ്യുന്നു എന്നു ..ഉത്തരം ലളിതം … പിന്നെടെപ്പോളെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെ വിമര്‍ശനം കേട്ടിട്ടാണ് വന്നത് ഇന്നു ഇയാള്‍ക്ക് പറയാം …കുറെ കാലം കഴിഞ്ഞാലും ഇതെടുത്തു നോക്കാം … പിന്നെ അടുത്ത കാര്യം , വെദനയോടെയാണെങ്കിലും, ഒരുപാട് വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട് … ഈ സൈറ്റില്‍ ഇതുവരെ 6000-7000 ആള്‍ക്കാര്‍ ഇതു വായിച്ചിട്ടുണ്ട് …അവരെല്ലാം , അല്ലെങ്കില്‍ ഇനി വായിക്കുന്ന ആള്‍ക്കാരും ഇതുകൂടെ വായിച്ചു പോണം … ഇങ്ങനെയൊരു പോസ്റ്റ്‌ കൊണ്ട് നീയെന്തു നേടി എന്നാരെങ്കിലും ചോദിച്ചാല്‍ , ഇതെടുത്തു കാണിക്കാന്‍ പട്ടണ അതോകൊണ്ടോക്കെയാണ് കമന്‍റ് ഇവിടെ ഇടുന്നത് ..ശരി ഇനി വിഷയത്തിലോട്ടു കടക്കാം …

    ഇയാള്‍ നന്നായി ഹോം വര്‍ക്ക്‌ ചെയ്‌തതിന്‍റെ എല്ലാ ലക്ഷണങ്ങളും കാണാനുണ്ടായിരുന്നു ….ഒന്നൊന്നായി എടുത്തുപറയാം …. ആദ്യം തന്നെ , ഒരു നാടന്‍ വേഷത്തിലോട്ടു മാറിയത് , ഇടക്കിടെ നോണ്ടിക്കൊണ്ടിരിക്കാറുള്ള കാര്‍കൂന്തല്‍ ഒരു ഭാഗത്ത്‌ വെച്ചത് …അതെല്ലാം നല്ലത് തന്നെ ആണ് ( ഒരു രഹസ്യംകൂടെ , ക്യുട്ടെക്സ് കളറുകള്‍ കുറച്ചുകൂടെ ലൈറ്റ് ആകാം 😉 ) ..പിന്നെ ക്യാമറ …ഒതുക്കത്തില്‍ ആണ് എടുത്തിരിക്കുന്നത് ….. കഴിയുന്നതും മനപ്പൂര്‍വ്വം മലയാളം പറയാന്‍ ശ്രമിച്ചു ..നേരത്തേ ഉണ്ടായിരുന്നപോലെ വിഡ്ഢി ചോദ്യങ്ങള്‍ പരമാവധി ഒഴിവാക്കിയിരിക്കുന്നു …മൊത്തത്തില്‍ ഒരു ഒതുക്കം നടത്താന്‍ എല്ലാ സമയത്തും ശ്രമിച്ചു ….നല്ലത് …. ആ പരിപാടി അവതരിപ്പിച്ചു നിന്ന ആളും അയാള്‍ക്ക് പറ്റാവുന്നത്തിന്‍റെ പരമാവധി പരിപാടിയുമായി ഇഴുകിച്ച്ചെരാന്‍ ശ്രമിച്ചു …ഇയാള്‍ സംഭാഷണത്തില്‍ കുറച്ചെങ്കിലും മിതവ്യയം കാണിക്കാന്‍ ശ്രമിച്ചത്‌ പരിപാടിയില്‍ ബോറടിക്കാതെ സഹായിച്ചു 😉 … നന്നാവുന്നുണ്ട് …കുറച്ചു എപ്പിസോടുകലായി ഇയാള്‍ കാണിച്ചുകൊണ്ടിരുന്ന കൊമാളിത്തരങ്ങളും , എല്ലാം കണ്ടുകൊണ്ടിരുന്ന ഒരു സാധാരണ പ്രേക്ഷകന്‍ എന്നാ നിലയില്‍പ്പറയാം ..ഇയാള്‍ക്ക് പറ്റാവുന്നതിന്‍റെ പരമാവധി ശ്രമിച്ചിടുണ്ട് …അത് ആ പരിപാടിക്ക് വളര നന്നായി വരുന്നുണ്ട് …

    ഒന്ന് രണ്ടു കാര്യം പറയട്ടെ , പറ്റുമെങ്കില്‍ ( ഓക്കെ ) പറയുന്നത് കുറച്ചു കുറയ്ക്കുക ..പറ്റുമെങ്കില്‍ മതി … ഇതൊന്നു കൂട്ടി വായിച്ചേ, — ” പുന്ജ്ജപ്പാടത്തെ മുഞ്ഞ പിടിച്ച നെല്ലു തിന്ന കുഞ്ഞിപ്പെണ്ണിന് പറഞ്ഞാലും പറഞ്ഞാലും തീരാത്ത തലവേദന ”

    മലയാളത്തില്‍ “ഞ്ഞ ” എന്നൊരു അക്ഷരം ഉണ്ട് …ഇയാള്‍ ഞ്ഞ വരേണ്ട ഭാഗത്തതെല്ലാം കേറി “ങ്ങ ” എന്നാണ് പറയുന്നത് ..ശ്രദ്ധിച്ചോ ?? 😀

    ഇത്രയൊക്കെയേ ഇപ്പോള്‍ പറയാനുള്ളൂ … ഇതു തുടര്‍ന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുക …. ശരിയെന്നാല്‍ …. കുറ സമയം ചിലവഴിച്ചെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടായി എന്ന് കാണുന്നതില്‍ സന്തോഷം … ഒരു നന്ദി പറയണം എന്ന് മനസ് കൊതിക്കുന്നെങ്കില്‍ മുകളിലെ ലൈക്‌ ബോക്സ് ഒന്ന് ക്ലിക്ക് ചെയ്തു പോകുക ..:) എന്നാല്‍ ശരി ഇനി ഞാന്‍ ആ ഫോറത്തിലേക്ക് വരുന്നില്ല്യ …സമയം കിട്ടുമ്പോള്‍ എല്ലാം പരിപാടി കാണാന്‍ ശ്രമിക്കാം … എന്നെപ്പോലെ ഒരുപാട് പ്രേക്ഷകര്‍ അത് കാണുന്നുണ്ട് അതുകൊണ്ട് യുട്യുബില്‍ ഇടാന്‍ ശ്രമിക്കുമല്ലോ .. ശരിയപ്പോ .. നന്ദി …വിട …

    Sajith PH , iamlikethis.com@gmail.com

    • Sajithph

      ഒന്നുകൂടെ IR8 , 1960-1970 കാലത്ത് ഭാരതത്തിലേക്ക് ഫ്രാന്‍സില്‍ നിന്ന് വന്ന വെളുത്ത നെല്ലിനമാണ് ..അത് അങ്ങേര്‍ പറഞ്ഞപോലെ പഞ്ചാബില്‍ നിന്നും വന്നതൊന്നും അല്ല…പാലക്കാട്‌ ധാരാളം ഉണ്ട് , ഉണ്ടായിരുന്നു ആ നെല്ല് …ഒരു കാര്‍ഷിക കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണ് ഞാന്‍ ഇതെടുത്തു പറഞ്ഞത് ..അതേപോലെ ചെമ്പാപുട്ടുപൊടി , അതും മഹാ സംഭവം ഒന്നുമല്ല ….പിന്നെ , ഞങ്ങള്‍ എല്ലാരും പുട്ട് ഉണ്ടാക്കുമ്പോള്‍ , കുഞ്ഞു കുഞ്ഞു കട്ടകള്‍ ഉണ്ടെകില്‍ കൈ കൊണ്ട് ഉടക്കും ..അത് അയാള്‍ മിക്സി വെച്ച് ചെയ്യുന്നു ..വല്യ ടിപ്പ് അല്ല …പിന്നെ , മാവില്‍ കൂടുതല്‍ തേങ്ങ ചേര്‍ത്താല്‍ , അത് ആവിയില്‍ നിന്നും എടുക്കുമ്പോ പൊടിഞ്ഞു പോകും ..ഷേപ്പ് കിട്ടില്ല്യ ..ഓക്കേ നന്ദി ..ശരിയപ്പോ .. നന്ദി …വിട … Sajith PH , iamlikethis.com@gmail.com

  • Sajithph

    From Serah-

    ningal ayicha links ellam njan kandu.. enikku valarae adhikam ishtappetta oru scene aanu athu.. sajith chetta… ningalludae vishamam enikku manassilaakunundu… priyappetta oru show kolam aakumbol aarkkum thonunna oru vikaaram aanu ithu… pinnae ee show entae kayyil kittiyittu adhikam naal aayittilla.. show thudangum munpu thannae eduthu veycha episodes aanu ithu vare telecaste cheythathu.. pinnae last vanna payasam episode aayirunnu njangal aadhyam shoot cheytha episode.. athu ippo telecast cheythu ennae ullu…athukondu undaaya kurayae vepraalavum confusion ellam episodil niranju ninnirunnu ennu enikkum ariyaam.. athu manassilaakathirikkan njan oru mandha budhi onnum alla.. ahangaarariyum alla… athukondu thanneyaanu ningal ayicha ee kathu entae oru sahoodharan ayicha bhaavathoodae najn vayichathum .. kaliyakkalum ellam oru chiriyoodae vayichathum athinellam itha ippo irunnu reply cheyyunnathum… ningal parayan udeshichathu manassilaayi… thettukal thiruthan shemikkukayum… entae samasarathilum ..vasthra dhaaranathilum ini chila maatangal varuthukayum cheyyunundu…

    pinnae.. oru tv swantham veetil irunnu kaanunnathu poleyum… oru computerintae munpil irunnu oru long letter type cheyyunathu poleyum athra eluppam ulla oru kaaryam alla oru show cheyyuka ennu parayunnathu..ennae sambandhichduthoolam ithu oru puthiya show aanu.. enikku ithoru puthiya exprience aanu.. enthu kaaryam aanengilum athu sherikku padichedukkaan kurachu samayam venam.. athu pole thannae.. entae thettukal manssilaakkanum.. athu thiruthaanum enikkum kurachu samayam venam.. raj chettane poleyalla njan.. adheham 2 varshathoolam ee show cheytha experience ulla aalanu.. appo ennae adehatthodu vechu thaarathamyapeduthunnathu sheriyaano?

    njan oru malayaali aano eena kaaryathil aanu ippo samshayam engil athu njan ipppol maatti tharaam.. trivandum holy angels convent school.. avidae 10th std vare njan malayalam ezhuthaanum vaayikkanum padichathaanu. 83% markoodu koodae malayalam paper pass aavukayum cheythu.raathriyum pakalum kutthi irunnu njan “paathummayudae aadu” pareekshakku padichathu ippolum orkkunnu… entae achan coimbatore ninnum aanu.. athukondu thannae veetil tamil and malayalam celappol mix aayi pokaarundu .. hehe… chela vaakkukal njan ucharikkunna reethi verayaanu.. pinnae ee shoyil ningal kaanan pokunna oru main kaaryam.. athu enikku undaavan pokunna maatangal aanu… adukkalayil adhikam samayam chelavu cheyyatha oru kutti.. aval ee showyiloodae pala kaaryangalum padikkunnu.. nammudae keralathil malaylam samsaarikkunna reethi palathaanu.. bhakshana reethikalum ..bhakshana saadhanangalkku parayunna vaakkukal palathaanu.. chelappol njan ariyaatha oru paryaayam aayirikkum njan veendum eduthu chodikunnathu… athu chelappol chela prekshakarae sahayichu ennum varaam… ee show kaanunna ellavarum pacha malayalikal aavanam ennu illallo… india yilum indiyakku purathum ulla malayaalikal ee show kaanunnavarudae koottathil ondu.. avarkkum koodi manassilaavan njan chilappol oru vaakkintae malayalavum englishum paranju ennu varum… kuttam kandu pidikkan aanengil ningalkku athu ee show ennalla ethu showil venamengilum aavam.. pakshae upadesham aanengil thank u.. ningal ithareyum samayam spend cheythu ezhuthiyathalle.. njan athu sherikum vayuchu athintae main ulladakkam manassilaakkiyikttundu.. 🙂 iniyum kathukkal ayikkuka.. malayalm vayikkan enikku ishtam aanu.. kalikkudukkayum balaramayum ookae vayichu aanu njan valarnnathu ..athukondu thanne ningaludae ee kathu vayikkan enikku para sahaayam anyeshikkaendi vanilla…hehe.. appo sheri! oru friend enna reethiyil entae ee letter ningal vaayikkum ennu vishwasikkunnu…vishamippikkunna enthangilum njan paranju engil ennodu shemikkanam..

    ningaludae kathu vayichappol enikkum oru comedy scene orma vannu.. ee oru avasthayil ningalkkundavunna prayaasam ee sceninoodu njan onnu thaarathamyappeduthi nookkukayaanu 😀
    hahaha..

    http://www.youtube.com/watch?v=ycDhS_yUswY

    sorry keto… njan showyudae nilavaaram uyarthhan shremikkunnundu..ningaludae support inganathae kathukaliloodae iniyum enikku venam.. 🙂 nanni.. namaskaaram …

    with love
    Serah

    • Iamlikethis.com

      @Serah,

      eyaal ayachu thanna link kandu ..hmm 🙂 marupadi kaiyode pidicholoo ethaa http://www.youtube.com/watch?v=6p4-LcSlTEM

      nandhi …njangal parayunnnathu manasilaavunnu ennu paranjathinu …athu thiruththan sramikkum ennu paranjathinu ..enthokkeyo maatangal varuththum ennu paranjathinu ..

      paranja kaaryangal http://www.iamlikethis.com/?p=744 athintethaya sensil eduththathinu …
      athey , eshttapedunna enthinteyum thakarcha chumma kandu nilkkan aavillya [TOK njangale sambandhichidatholam atharamoru onnanu]prathekichum vazhiye pokunna adikoode medichu kettunna njan engane aayippoyi..ullathu ullathupole paranjupoyi..
      ningal oru episode avatharippikumbol athu eppo shoot cheythathaanennu njangal sradhikkarillya, ningalottu parayaarumillyalo ..pinne ee show eppo kitiyathe ulloo ennathonnum oru excuse aano , eyaal avakashappettapole
      oru mandhabudhi alla ennu njangalum sammathichu tharunnu …athupole kurachokke pravarthichu kaanikkanam enne njangalum parayunnuulloo …oru show avatharippikkunnathinu munpu athinte rating, nerathey engane avatarippichchirunnu…anthaanu preksharkku vendathu ..engane avatharippichaal nannakum….ethokke type prekshakar aanu ethu kaanuka..kooduthal nannakkan enikkenthu cheyyan pattum athram chinthakal eyalude manasiloode kadannu pokanam ennu njan paranjaal , athu eyaal padichu kondirikkunna visual communication coursinodulla avahelanamaanu
      njan oru sadharana prekshakan aanu …kooduthal etharam kaaryangal ariyillya, orupeedokke ethinte back ground vashangal arinjittalaalo oru prekshakanum paripaadi kaanaan erikkunnathu…njangalkku vendathu m manasilaakunna vidhathil kurachu neram aa paripaadi kaanikkuna ennanu ..pinne njangalil paachaka thalparyamulla orupaadu perkku ,
      avatharippikkunna aa dishinte kurippu ezhuthi sookshikkanum pattanam ..pinne ayal ahankariyaano allayo ennonnun njangale sambhandhikkunna vishayamalla…athokke eyaalude eshtam ..njangalkkathonnum ariyenda kaaryamillya..pinne vasthra swathanthram oraalude vyakthiparamaay kaaryamaanu
      athilkkeri onnum aarum edapadaruthu …athokke eyaalude eshtam , pakshe kazhiyumenkil ee paripaaikku yojicha reethiyil ulla vashthram theranjeduthaal nannu …pinne eyaalude churunda mudiyokkke njangal kure kandu athukondu athu chumma nondi eniyum njngale kaanikkano? athonnu prathekam sradhikkumallo ..ethum oru abhipraayamaanu ..eneeppo eyaal mudi anganeyo cheyyoo ennokkepparanjaal njangalkku onnum parayanillya ..pinne oru sahodhariyodu parayunnapolethanneye njangalum karuthiyittulloo..

      oru kaaryam thurannu parayatte , mushivu thonniyaalum kuzhappamillya, ullathu ullathupole parayum ..eyaal cheyyunna joliyude mahathwathekkurichu njangale pedippikanda.ellarum joli cheythaanu jeevikkunnathu
      nattuchakku pori veyilathu ninnu neram eruttunnavare paadathu kilakkan eyalkku pattumo ? athellam pattunna orupaadu perundu .. Linuxil allenkil Javayil keri oru progrm code cheyyan pattumo?
      oru surgery nadathaan pattumo ? athu kondu enyaal cheyyunnathu oru maha sambhavamaanneu dhayavu cheythu parayaruthu …ella jolikkum athinethaaay mashttamund ….shariyaanu , aadyamaayi oru joli cheyyumbo athintethaaya budhimuttu undaakum…ethippo kurachayallo …pinne ethu aadyam shootcheythathaanu ennonnum ethu kaanunna prekshakar sradhikkillya, athariyendaaavashyavumillya..undo ..?

      rajchettaneppole thanne avatharippikkanam ennonnum aarum parayunnillya , orraleppole thanne ellarum avatharippikkanam ennonnun evide oru prekshakanum parayunnillya
      eyalkku eyaaludethaaya reethiyil avatharippikkam, pakshe prekshakare manasilaakki avatharippikkanam ..athu orikkalum marakkaruth ..lokamakamaanam ulla lakshopalaksham aalkkar kaanunna show aanu…. eniyum keri nashippikkaruthu enne paranjathinu arththamulloo…

      eyalude backgroud paranjathinu nandhi , ariyan thaalpparyamullavar undaakum ( enikkathil thalpparyamillya) ,paththummmayude aadokke vaayichittano , munthiri eduthu ethenthaanennu chodhiche?
      parayunnathu kettu , munthiri varuththa andipparippu ennu , ee lokathile eethoru malayaalikkum , munthiri kaiyileduthu athenthaanennu chodhikkanda oru avashtha undaavillya
      athu thiruthanam ennathukondaanu eduthu paranjath ..pinne ente eliya arivil englishukaaru aarum ee show kaanunnilya , njangalkku english ariyillya pakshe english ariyunna malayaalikalkku malayalam ariyaam…appo malayalathil avatharippichal athu ellavarkkummanasilaakillye ? njan paranjathil thettundenkil thiruththam

      eyaal thettidharichu , kutttam kandupidikkanalla njangal evide erikkunnathu …paripaadi nannaakanam enne njangalkkulloo ..athippo eyaal allenkil vere aaru avatharippichaalum mathi
      allathe kandittupolum ilathe eyaalodu vyakthi vairagyam theerkkan prekshakaraya njangal kirukkaralla ..

      eyaal ee parayunna thiruvanathapurathhu njan kazhinja 2 varshamaayi undu ….coimbatooril 3 varsham padichirunnu , athukondu aa paranjathil ethratholam sathyam undu ennenikkariyaam …munthirikkum unakkalarikkum keralathil ore peraanu 😉
      pinne 10-aam std vare malayaalam ezhuthiyum vaayichum padichathinte prasnamaanathu , ezhuthaanum vaayikkanum onne 2-3 classil padichchirikkenda onnanu 😀 markkinte kaaryam mindaruthu 😉 athinte appurathey markkum , ethinekkal degreekalum ulla ethrayo per evide undu ..theere vivaramillaththa enikkuvare kittiyittundu ..athu oru kaaryamalla 🙁

      pinne njan paranju vannappol enthenkilum vedhanippichenkil athu thaankla arhikkunnu ennum , paripaadi neraavan ulla oru lakshyame ulloo ennum maathram manasilaakkuka..
      nokkalo , eyal enthaanu eni varunna bhaagangalil kaanikkan pokunnathu ennu …video upload chyyumallo ..athu kanda shesham ezhuthaan sramikkam ..hmm shariyappo , atheyulloo

      thiruthiyum thiruththappettum nannayi avatharippikkan kazhiyatte ennu pratheekshichukond

      ella prekshakarkkum vendi ..

      iamlikethis.com@gmail.com

  • Sajithph

    Reply from the anchor 😛

    hehe.. thank u sajith n team! i enjoyed reading the whole thing.. iniyum ignanathae verukkappetta katthukal enikku vendi ningal ayikkanam… njan vayikkaan ividae kaathu irikkukayaanu 🙂

    ennu… Serah

    • Sajithph

      eppo nammalokke aaraayi 😉 hmmm

      • ഇവളുടെ കാര്യം പോക്കാ…