എന്നും എപ്പോഴും 5.5/10

Ennum_Eppozhumഎന്നും എപ്പോഴും

 

മോഹൻലാൽ നിർമ്മിച്ച്‌ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച  
” എന്നും എപ്പോഴും ”  എപ്പോഴതെയുംപോലെ  അത്ര മികച്ചു നിന്ന ഒരു ചിത്രമാണെന്ന്  പറയാൻ കഴിയില്ല …    ”  പാതി വഴിയിൽ  പാചകം അവസാനിപ്പിച്ച അവിയൽ രുചിച്ചു നോക്കിയപോലെ ”   

 ഷൊർണ്ണൂർ   മേളത്തിൽ   റിലീസ് സിനിമയെന്ന നിലയിൽ പതിവ്  കാണാറുള്ള തിരക്ക്  കാണാത്തതുകൊണ്ട് ചോദിച്ചപ്പോൾ  പറഞ്ഞത്  
” പടത്തിനു  ഓളമില്ല  .. മഞ്ജുവിന്റെ  കുടുംബ കഥ ഒന്ന് പൊടിതട്ടി  എടുത്തതാണ് എന്നാണു ആള്വോള്  പറയണത്  ”  എന്നാണ്  …

സിനിമ  നല്ലതല്ലേ എന്ന് ചോദിച്ചാൽ  തെറ്റില്ല കാണാം ഒരു വട്ടം  എന്ന് മാത്രം .. പക്ഷെ സത്യൻ അന്തിക്കാട് എന്ന കഴിവുള്ള സംവിധായന്റെ  പ്രതിഭാ സ്പർശമൊന്നും  ഈ സിനിമയിലില്ല ..  “എന്തുണ്ടായാലും  കുറ്റം പറയാൻ  മലയാളിക്കാകും  എന്നാൽ നീ പോയി പടമെടുക്കു ” എന്ന്  ആർക്കെങ്കിലും  തോന്നുന്നെങ്കിൽ  വിനയത്തോടെ പറയട്ടെ ഈ റിവ്യു  പൈസക്ക് വിലയുള്ള , പണം മുടക്കി കാണുന്നെങ്കിൽ  വല്ലതും  വേണം എന്ന് ചിന്തിക്കുള്ള ആൾക്കാർക്കുള്ളതാണ്   …  

ജഗതി ശ്രീകുമാറിനെ നമ്മൾ എത്രത്തോളം നഷ്ട്ടപ്പെടുന്നു എന്ന് ഈ സിനിമയിലെ കോമഡി രംഗങ്ങൾ നമ്മെ ഓർമ്മിപ്പിക്കും  .. ഇത്രയും അരോചകമായ  കോമഡി  സത്യൻ അന്തിക്കാട് എന്ന പ്രതിഭയിൽ നിന്ന് ആരും പ്രതീക്ഷിക്കില്ല  ..    

കഴമ്പില്ലാത്ത , ആഴം  ഇല്ലാത്ത കഥ  … അനാകർഷകമായ  ഒട്ടനവധി  രംഗങ്ങൾ .. അത്ര മികച്ചതെന്നു അവകാശപ്പെടാൻ സാധിക്കാത്ത ഗാനങ്ങൾ .. മറ്റേതെങ്കിലും  മേഖലയിൽ  മികച്ചതെന്നു  പറയാൻ സാധിക്കാത്ത  സിനിമാ  മുഹൂർത്തങ്ങൾ  എന്നിവ  സാധാരണ  പ്രേക്ഷകൻ എന്ന നിലയിൽ  ഈ സിനിമയെ ഇഷ്ട്ടപ്പെടാൻ സാധിക്കാത്ത ഒന്നായി മാറ്റുന്നു ….   കുറെ സ്ത്രീ – കുടുംബ പ്രേക്ഷകരെ കാണുന്നെങ്കിൽ അവരെല്ലാം എന്നെപ്പോലെ , നമ്മളെപ്പോലെ   പഴയ സത്യൻ അന്തിക്കാട് സിനിമയുടെ  ഇഷ്ട്ടകാരാണ്   …   

ഈയോബിന്റെ പുസ്തകം എന്ന സിനിമക്ക് ശേഷം സിനിമയുടെ  ഏതെങ്കിലും  ഒരു മേഖലയിൽ  സാധാരണ പ്രേക്ഷകനെ  പിടിച്ചിരുത്താൻ സാധിക്കാത്ത ഒരു സിനിമാ ഇതുവരെ വന്നില്ലല്ലോ എന്നത്  സങ്കടത്തോടെ ഓർക്കുന്നു   …

മോഹൻലാൽ അവതരിപ്പിച്ച “വിനീത് ” എന്ന മാഗസിൻ റിപ്പോർട്ടർക്ക്  സാമൂഹ്യ പ്രതിബദ്ധതയുള്ള  ദീപ എന്ന മഞ്ജുവിന്റെ കഥാപാത്രത്തിന്റെ  ഒരു ഇന്റർവ്യു സങ്കടിപ്പിക്കാൻ  നടത്തുന്ന ശ്രമത്തിൽ രണ്ടര മണിക്കൂർ സിനിമയെ  വലിച്ചു നീട്ടാൻ  എന്ത് കൊണ്ട് ശ്രമിച്ചു എന്നത്  സത്യൻ സിനിമകളെയും നല്ല സിനികളയും ഇഷ്ട്ടപ്പെടുന്ന  ഒരുപാട് പേരെപ്പോലെ ഞാനും ചിന്തിച്ചു പോകുന്നു … സിനിമക്ക് കണ്ടു നഷ്ട്ടപ്പെട്ട  പൈസയെക്കൾ വേദനിപ്പിക്കുന്നത് അതൊന്നു മാത്രം  ….

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

iamlikethis.com@gmail.com

 

 

 

 

 

 

© 2015, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2015 Sajith ph
This entry was posted in സിനിമ. Bookmark the permalink.