ഷട്ടര്‍ – 7.8/10

ഷട്ടര്‍ – 7.8/10  
ജോയ് മാത്യു :  ഇരുപത്തെട്ടു വര്‍ഷത്തെ സിനിമ അനുഭവത്തില്‍ നിന്നും  കാച്ചിക്കുറുക്കി ….നമുക്കായ്  , നമ്മുടെ സ്വന്തം ഒരു സിനിമ —  ഷട്ടര്‍ – 7.8/10   

 

ലാല്‍
ശ്രീനിവാസന്‍
വിനയ്
സജിത  മഠത്തില്‍

രചന , സംവിധാനം : ജോയ് മാത്യു

2013  ഇതുവരെ മലയാളത്തില്‍ പത്തില്‍ക്കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്തെങ്കിലും അവയില്‍ പലതും കണ്ടെങ്കിലും   ഒരു റിവ്യു എഴുതണമെന്നു എന്തോ  തോന്നിയില്ല , പക്ഷെ ഷട്ടര്‍ എന്ന ജോയ് മാത്യുവിന്റെ സിനിമ കണ്ട് രണ്ടു മണിക്കൂര്‍ ആയിരിക്കുന്നു ..മനോഹരമായ എന്റെ ഒരു അവധി ദിവസം ഷട്ടര്‍ അതിമനോഹരമാക്കി … ഷട്ടര്‍ എന്ന സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാതെ പോകുന്നെങ്കില്‍ അത് മനസാക്ഷിയോട് ചെയ്യുന്ന ഒരു വഞ്ജനയായിരിക്കും  എന്നോര്‍ത്തുകൊണ്ട്  തുടര്‍ന്നെഴുതട്ടെ  …

സിനിമ കണ്ടിറങ്ങിയ നിമിഷം മുതല്‍ പത്തില്‍ക്കൊടുതല്‍ അപരിച്ചതരോട്  ഷട്ടര്‍ എന്ന സിനിമയെക്കുറിച്ച് പറഞ്ഞുകഴിഞ്ഞു  … കെഎസ്ആര്‍ടിസി   ബസില്‍ കണ്ട അപരിച്ചതനായ സഹയാത്രികനോട് , കണ്ടക്ടരോട്  …അങ്ങനെ ഒരുപാടു പേരോട് ..  ഈൗ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണം .. നല്ല സിനിമകള്‍ ഇഷ്ട്ടപ്പെടുന്ന , നല്ല  കഥ ഇഷ്ട്ടപ്പെടുന്ന , വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന , നല്ലൊരു കുടുംബ ചിത്രം പ്രതീക്ഷിക്കുന്ന  എല്ലാവരും …ഈ സിനിമ നിങ്ങളെ ഒരു വിധത്തിലും നിരാശപ്പെടുത്തില്ല എന്ന ഉറപ്പു  ഞാന്‍ തരുന്നു  …  കുടുംബമായോ അല്ലാതെയോയോ ഈ സിനിമ കാണാം ..

സത്യത്തില്‍ ഇത്ര നല്ല സിനിമയായിരിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല  ..ഒരു അവാര്‍ഡ്‌ പടം പോലെ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ കാണാന്‍ പോയത് പക്ഷെ സംവിധായകന്‍  അമ്പരപ്പിചിരിക്കുന്നു ..  സിനിമയിലോട്ടു  ..

ജോയ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഷട്ടര്‍ നല്ലൊരു മെസ്സേജ് തരുന്ന കാര്യത്തില്‍ ആയാലും അല്ലെങ്കില്‍ അഭിനയ പ്രതിഭകളുടെ സര്‍ഗാത്മക മാസ്മരികതകൊണ്ടും ഏതു വിധത്തിലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ്  ..

ലാല്‍ , വിനയ് , സജിത മഠത്തില്‍ അങ്ങനെ അഭിനയിച്ചിരിക്കുന്ന എല്ലാവരും വിസ്മയിപ്പിചിരിക്കുന്നു  …

കഥയിലോട്ടു

ലാല്‍ അവതരിപ്പിക്കുന്ന കോഴിക്കോട്ടുകാരനായ  റഷീദ്  ഗള്‍ഫില്‍ ജോലിയെടുക്കുന്ന മലയാളിയാണ് .. നാട്ടില്‍ വന്ന ഇടവേളയില്‍ സ്വന്തം മോളുടെ ആണ്‍ സൌഹൃദത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന്  പതിനാലുകാരിയായ  അവളെ കെട്ടിച്ചയക്കാന്‍ തീരുമാനിക്കുന്നു ..ഗള്‍ഫില്‍ നിന്ന് വന്നാലും സമ്പാദ്യം എന്ന നിലക്ക്  വീടിനു മുന്‍വശത്തെ ഷോപ്പിംഗ്‌ മുറികള്‍ വാങ്ങിയിട്ടിട്ടുണ്ട് …അതിലെ ഒരൊഴിഞ്ഞ റൂമില്‍ ശരാശരി മലയാളിയെപ്പോലെ രാത്രിയായാല്‍ വെള്ളമടിച്ചും സുഹൃതക്കളോട് വെടിപറഞ്ഞും സമയം കൊല്ലാറുണ്ട് …ഇടക്കെപ്പോഴോ ഒരു രാത്രി യാത്രയ്ല്‍ ഒരു പെണ്ണിനോട് കമ്പം തോന്നുന്നു …സമീപിച്ചപ്പോള്‍ അവരും റെഡി .അങ്ങനെ സാഹചര്യ സമ്മര്‍ദം നിമിത്തം ആ ഒഴിഞ്ഞ കടമുറിയില്‍ എത്തുന്നു … അവരെ അവിടെ വിട്ടു വിനയ് ഭക്ഷണം വാങ്ങാന്‍ പുറപ്പെടുന്നു ..തുടര്‍ന്ന് കുറെ അപ്രതീക്ഷിത നിമിഷങ്ങള്‍ .. തുടര്‍ന്നങ്ങോട്ട് നടക്കുന്ന നിമിഷങ്ങളെ  വളര രസകരമായും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിധത്തിലും എടുത്തു സിനിമ മുന്നോട്ടു പോകുന്നു …

ഒരു കാര്യം പറയട്ടെ , ഈ സിനിമയുടെ വിജയം ശക്തമായ തിരക്കഥയും സംവിധാനവും ആണ് … അഭിനയിചിരിക്കുന്നവര്‍ തകര്‍ത്തിരിക്കുന്നു …   ഈ കഥ കേട്ട് സിനിമ കാണാനോ വേണ്ടയോ എന്ന് തീരുമാനിക്കരുത്  .. ഈ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണം ..  അശ്ലീലം പറയാതെ എങ്ങനെ ഒരു സിനിമ എടുക്കാമെന്ന് നമ്മുടെ ന്യൂ ജനറേഷന്‍ എന്നവകാശപ്പെടുന്നവരും കണ്ടിരിക്കണം ..   ഒരു നിമിഷം പോലും നിങ്ങളെ ബോറടിപ്പിക്കില്ല എന്ന ഉറപ്പു കൂടെ ഞാന്‍ തരുന്നു …

വീടുകാരോടുത്തു , അല്ലെങ്കില്‍  പ്രിയ്യപ്പെട്ടവരോടോത്   ഈ സിനിമ എന്തായാലും കണ്ടിരിക്കണം  ..നല്ലൊരു സിനിമയെ നല്ലതെന്ന് പറയുക , കുറച്ചു പേരെ അറിയിക്കുക  എന്നൊരു ഉദേശം മാത്രമേ എനിക്കുള്ളൂ  ..   

റിവ്യു മറക്കാതെ ഷെയര്‍ ചെയ്യുമല്ലോ  ..പടം കാണുക , റിവ്യു തീര്‍ച്ചയായും ഷെയര്‍ ചെയ്യുക ഷട്ടര്‍ – 7.8/10   

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.