അസുരവിത്ത് റിവ്യൂ – 4.1/10

അസിഫ്‌ അലി , നിവ്ന്‍ പോളി , സംവൃതാസുനില്‍ 

കഥ തിരക്കഥ സംഭാഷണം സംവിധാനം:എ കെ സാജന്‍ 

 

ബാല്‍ക്കണി ടിക്കറ്റുമായി കൈരളി തിയേറ്ററിന്‍റെ പടവുകള്‍ കയറുമ്പോള്‍ ഒരു മോഹമേ ഉണ്ടായിരുന്നള്ളൂ …ഈശ്വരാ , കേട്ടതൊക്കെ നുണയായിരിക്കണേ ..അട്ടര്‍ ഫ്ലോപ്പ്‌ എന്നും പൊട്ടപ്പടമെന്നും അസുരവിത്തിനെ തള്ളിപ്പറഞ്ഞവര്‍ അസിഫ്‌ അലിയോടു വല്ല വിരോധമുള്ളവരായിരിക്കണേ    …..   മലയാള സിനിമയല്ലേ അങ്ങനെ അമിതപ്രതീക്ഷയോടെയോന്നുമല്ല സിനിമ കാണാന്‍ പുറപ്പെട്ടത് …  ഒടുക്കം പ്രതീക്ഷിച്ചതും പ്രാര്‍ത്തിച്ചതും ഒക്കെ വെറുതേ ….  വെയിസ്റ്റ്കളുടെ  പട്ടികയിലോട്ടു ഒരു സിനിമ കൂടി എന്ന് ഞാന്‍ പറഞ്ഞാല്‍ , അസിഫ്‌ അലി ഫാന്‍സ്‌ നിരാശരാകേണ്ടതില്ല … ഈ സിനിമ ആസിഫ്‌അലി ആരാധകര്‍ക്ക് ഇറക്കിയ സിനിമയാണ്  … ( അസിഫ്‌ അലി ആരാധകര്‍ മാത്രം കൊള്ളാവുന്ന സിനിമ എന്ന് പറയുന്ന ഒന്നാണിത് ) 

കുറച്ചു കൂടിപ്പോയോ എന്ന ഉല്‍ക്കണ്ഠയോടെ സിനിമക്ക് കൊടുക്കാവുന്ന മാര്‍ക്ക് അസുരവിത്ത്  – 4.1/10

കൂടുതല്‍ റിവ്യുവിലോട്ടു കടക്കും മുന്‍പ് ഓര്‍മ്മിപ്പിക്കട്ടെ , കടുത്ത പ്രിഥ്വിരാജ് വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന ഒന്നുണ്ട്  ” സ്റ്റോപ്‌ വയലന്‍സ്‌ ” എന്ന സിനിമയിലെ പ്രകടനം , ആ സിനിമയുടെ അണിയിച്ചോരുക്കല്‍ എന്നിവ , ആ സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ ഇറങ്ങിയ അസുരവിത്ത്    ഉള്ള പെരുകൂടെ കളഞ്ഞുകുളിച്ചിരിക്കുന്നു …

കുറച്ചു ചരിത്രം പറയാം ,, ” സ്റ്റോപ്‌ വയലന്‍സ്‌ എന്ന സിനിമ കണ്ടവര്‍ ഓര്‍ക്കുണ്ടാവും ” സാത്താന്‍ ” എന്ന  പ്രിഥ്വിരാജിന്‍റെ കഥാപാത്രം അതിലെ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രവും …    

ഈ സിനിമയില്‍ അസിഫ്‌ അലി അവതരിപ്പിക്കുന്ന “ഡോണ്‍ബോസ്‌കോ ” നായകന്‍ പഴയ സാത്താന്‍റെ  മകനാണ് .. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ , പഴയ വിജയ രാഘവനും പിന്നെ ആരോ പറഞ്ഞപോലെ മുലകുടി മാറാത്ത ഇംഗ്ലീഷ് അപ്പനും അമ്മയ്ക്കും ജനിച്ചവരെന്നു  പറയിപ്പിക്കുന്ന നാല് പിള്ളേരും അവര്‍ വിജയരാഘവന്‍റെ  പേരക്കുട്ടികള്‍:(

കഥ ഇത്ര  മാത്രം :  പഴയ സാത്താന്‍റെ ജീവിതചര്യ  പിന്തുടര്‍ന്ന് വേറൊരു വില്ലനെ നഗരത്തിനു സമ്മാനിക്കരുതെന്ന മുന്‍കരുതലോടെ ഒരു കുട്ടിയെ സാത്താന്‍റെ വകയിലോ , വളഞ്ഞോ ഉള്ള ഭാര്യ ഒരു പിഞ്ചു കുട്ടിയെ അനാഥാലയമെന്നു തോന്നിപ്പിക്കുന്ന   പള്ളീലച്ചന്‍റെ അടുത്ത് കൊണ്ട്ചെന്നാക്കുന്നു  …  ഭാവിയില്‍ പള്ളിയിലെ വികാരിയാക്കണം എന്ന പ്ലാനിങ്ങോടെയാണ് അങ്ങനെ ചെയ്യുന്നത് …   അവന്‍ അവിടെ കളമശ്ശേരി പോളിയില്‍  കെമിക്കല്‍ എന്‍ജിനീയറിംഗ്   പഠിച്ചു വളര്‍ന്നു  വലുതാവുന്നതിനിടയില്‍   സാഹചര്യസമ്മര്‍ദം നിമിത്തം അനീതിക്കെതിരെ പ്രതികരിക്കാന്‍ മനസ് വെമ്പുന്നു ….  രാഘവനും , കൊച്ചുമക്കളും സിനിമയുടെ ആവശ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഓരോരോ കാരണം  സൃഷ്ടിക്കുന്നു  ….

സഹിക്കവയാതെ ആസിഫലി പ്രതികരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നു  , തന്‍റെ അച്ഛന്‍ കിരീടമിലാത്ത  ഡോണ്‍ ആയിരുന്നെന്നും , അച്ചന്‍റെ  കു‌ടെ പണ്ട് കുത്താനിറങ്ങിയവരുടെ മക്കള്‍ ജീവിച്ചിരിക്കുന്നെന്നും അറിയുന്നു , ഒരു  നിമിഷത്തില്‍ അങ്ങനെ എല്ലാരും ഒത്തു ചേര്‍ന്ന്  സിനിമയിലെ   വിള്ളന്മാരെയൊക്കെ  കൊല്ലാക്കൊല ചെയ്യുന്നു  …

 

പടം കണ്ടു ഇരിക്കുന്നവരെയും , മടുത്തുബോറടിപ്പിക്കുന്നവരെയും  ഇരുത്തിക്കൊന്ന്  അസ്സിഫലിയും  സംവൃതയും ഒരു ബോട്ടില്‍ തുഴഞ്ഞുപോകുന്നു …     ഒപ്പം എന്‍റെ   കാശും 🙁     ഇതുവായിക്കുന്നവരുടെ   കാശെങ്കിലും കളയരുത് 

 

പ്ലസ്‌ – മൈനസ്   : –

സിനിമയുടെ ആദ്യ പകുതി , കുറച്ചു മുന്‍ധാരണയില്ലാതെ  പടം കാണുന്നവരെ സന്തോഷിപ്പിക്കും …  പക്ഷെ ഇന്റര്‍വെല്‍  കഴിഞ്ഞാല്‍  പിന്നൊരു പൂരമാണ്   …  കുറെ ഓഡിയും , ജാഗ്ഗ്വാറും  ചീറിപ്പായുന്നതും  , നമ്മുടെ   ഫുട്ബോള്‍ വിജയനെ ഒരു നിമിഷം സ്ക്രീനില്‍ കാണാനും , പിന്നെ കുറെ കാറുകളുടെ  ചീറിപ്പായലും   അത്ര മാത്രം  ..

 ബാബുരാജ് സിനിയില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് എടുത്തുപറയുന്നു 

കാമ്പില്ലാത്ത  കഥ , സംഭാഷണം , ഗാനത്തിന്‍റെ അപര്യാപ്തത , മോശം സംവിധാനം , മോശം സംഭാഷണം എന്നിവയൊക്കെ ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ വെറുപ്പിക്കുന്ന കാരണമാണ്  …അസിഫ്അലി  ഫാന്‍സിനു ഈ സിനിമ ഇഷ്ടപ്പെടാം , പക്ഷെ ചിന്തിക്കുന്ന അല്ലെങ്കില്‍ സ്വയബുദ്ധിയുള്ള  ഒരാള്‍ക്കും കാശുകൊടുത്ത് കണ്ടിരിക്കണ്ട ഓരു സിനിമയല്ല ഇത്   …

 

ഒരു സിനിമ കൂടി കാണുന്നുണ്ട് ” ഓര്‍ക്കുട്ട്  ഒരോര്‍മ്മക്കൂട്ട് ”  കാരണം , ഈ സിനിമ കണ്ട ക്ഷീണം മറക്കാന്‍   🙂   അതിന്‍റെ  റിവ്യൂവും കുറച്ചുമണിക്കൂറുകള്‍ക്കകം നിങ്ങള്‍ക്ക്  വായിക്കാം   

ഒരപേക്ഷ:      ഇവിടെക്ലിക്ക്ചെയ്യുക      എല്ലാ പടത്തിന്‍റെയും   റിവ്യൂ  നിങ്ങള്‍ക്ക് വായിക്കാം ,  നല്ല സിനിമയെ പ്രോല്‍സാഹിപ്പിക്കുന്ന ഒരാളെന്ന നിലയില്‍ , ആരുടെയായാലും  “പൈസ”  വെറുതേ   നഷ്ട്ടപ്പെടുത്തരുതെന്ന ചിന്തയുള്ള ഒരാളെന്ന നിലയിലും   , ഒന്ന് പറയെട്ടെ  ഈ  ലിങ്കുകള്‍ ഷെയര്‍ ചെയ്യുക  …  റിവ്യുകള്‍  ഷെയര്‍ ചെയ്യുക … ആരെങ്കിലും സിനിമ കാണണം എന്ന് വിചാരിക്കുന്നെങ്കില്‍ അവര്‍ നല്ല സിനിമകള്‍ കാണട്ടെ   …  

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged , . Bookmark the permalink.
 • Ribin87

  Sir thankal ethenkilum oru Movie k nalla opinion paarnjau kekunnilla ath entha ???

  • Sajithph

   സുഹൃത്തേ , താങ്കള്‍ ഞാന്‍ ഇതിനു മുന്‍പെഴുതിയ റിവ്യൂകള്‍ വായിച്ചിരുന്നെങ്കില്‍ എങ്ങനെ പറയില്ലായിരുന്നു … നല്ല സിനിമയല്ലേ നല്ലത് എന്ന് പറയാന്‍ പറ്റൂ ? പ്രണയം , ബ്യുട്ടിഫുള്‍ , വെണ്‍ശങ്കുപോല്‍ , സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ …പിന്നെ അങ്ങനെ കഴിഞ്ഞ വര്‍ഷത്തെ എല്ലാ കൊള്ളാവുന്ന നല്ല സിനിമയെയും നല്ലത് എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ ..സംശയമുണ്ടെങ്കില്‍ http://www.iamlikethis.com/?p=2229

  • Sajithph

   ക്ഷമിക്കണം , ലിങ്ക് മാറിപ്പോയി … സംശയമുണ്ടെങ്കില്‍ http://www.iamlikethis.com/?cat=7&paged=2