ഇമ്മാന്വേൽ 7/10

ലാൽ ജോസിന്റെ പതിനെട്ടാം ചിത്രമായ “ഇമ്മാന്വേൽ ദൈവം നമ്മോടു കൂടെ ” കണ്ടിറങ്ങിയപ്പോൾ തോന്നിയത് അദേഹം പ്രേക്ഷകനോട് നൂറു ശതമാനം നീതി പാലിച്ചു എന്നാണ് …

 

 

Directed by Lal Jose

Produced by S. George
Written by A.C. Vijeesh

Mammooty Fahadh Faasil
Reenu Mathews Salim Kumar
Guinnes Pakru
Music by Afzal Yusuf

ഇമ്മാന്വേൽ 7/10

ലാൽ ജോസിന്റെ പതിനെട്ടാം ചിത്രമായ “ഇമ്മാന്വേൽ ദൈവം നമ്മോടു കൂടെ ” കണ്ടിറങ്ങിയപ്പോൾ തോന്നിയത് അദേഹം പ്രേക്ഷകനോട് നൂറു ശതമാനം നീതി പാലിച്ചു എന്നാണ് … ശക്തമായ കുടുംബബന്ധങ്ങൾ കേട്ട് കേൾവിപോലും ഇല്ലാതെ സിനിമകൾ പുറത്തുവരുന്ന ഈ കാലത്ത് അതിൽ നിന്നും വ്യത്യസ്തമായി കാമറ ചലിപ്പിക്കാൻ കാണിച്ച ധ്വൈര്യം ശ്ലാഘനീയം തന്നെ .. മനോഹരമായ ഒരു കുടുംബകഥ അതിമനോഹരമായി , കഥയുടെ തീവ്രത ചോരാതെ സന്നിവേശിപ്പിചിരിക്കുന്ന ലാൽ ജോസിന്റെ കരവിരുത് മുൻപ് പല ചിത്രങ്ങളിലും നാം കണ്ടതാണ് …ഈ തവണയും അതാവർത്തിചിരിക്കുന്നു …
നല്ല മനുഷ്യരുടെ കൂടെ ദൈവം എപ്പോഴുമുണ്ട് .. നന്മ ചെയ്യൂ , നല്ലൊരു നാളെ നിങ്ങള്ക്ക് സ്വന്തം എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഇമ്മാന്വേൽ …
കഥയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം , തകര്ന്നു കൊണ്ടിരിക്കുന്ന ഒരു പ്രിന്റിംഗ് പ്രസ്സിൽ ശമ്പളം പോലും നേരെ ലഭിക്കാതെ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ പിതാവാണ് … മറ്റുള്ളവര്ക്ക് നന്മ ചെയ്യുന്നവനും അവരുടെ വിഷമം സ്വന്തം വിഷമമായി കരുതുന്നവനുമാണ് ഇമ്മാന്വേൽ .. അതിനിടയിൽ ശമ്പള കുടിശിക ബാക്കി വെച്ച് പബ്ലിഷിംഗ് കമ്പനി ഓണർ പിൻവലിയുന്നു …പക്ഷെ കുറച്ചു പൈസയും ഒരു ഇൻഷുരൻസിംഗ് കമ്പനിയിലെ ജോലിയിലേക്കുള്ള വാതിലും തുറന്നു വെച്ചാണ് നല്ലവനായ ഓണർ പിൻവലിയുന്നത്‌ … യുവജനത അരങ്ങുവാഴുന്ന ഇൻഷുരൻസിംഗ് രംഗത്ത് മമ്മൂട്ടിയെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ സാഹചര്യം ആയിരുന്നു … ലാഭവും കുതികാൽ വെട്ടും , തന്റെ ഉയർച്ചയും മാത്രം സ്വപ്നം കാണുന്ന ഈ ലോകത്ത് നന്മയുടെ വഴി കാണിച്ചുകൊടുക്കാൻ മമ്മൂട്ടി നടത്തുന്ന ശ്രമങ്ങളിലൂടെ സിനിമ മുന്നോട്ടു പോകുന്നു …

 

മനോഹരമായ ഗാനങ്ങൾ …മമ്മൂട്ടിയുടെയും ഫഹദ് ഫാസിലിന്റെയും കയ്യടി നേടിക്കൊടുക്കുന്ന പ്രകടനം , തെറ്റ് പറയാൻ സാധിക്കാത്ത മറ്റുള്ളവരുടെ അഭിനയ മുഹൂർത്തം …ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന ഓരോ സീനും , കുടുംബത്തിലെ എല്ലാവർക്കും ഒത്തൊരുമിച്ചു കാണാവുന്ന നിമിഷങ്ങളും , സഭ്യമായ ഭാഷയും അങ്ങനെ ഏത് വിധത്തിൽ നോക്കിയാലും ഇമ്മാന്വേൽ ഒരു പടി മുന്നിലാണ് ..

ഇറങ്ങുന്ന ഒരു വിധം ചിത്രങ്ങൾ എല്ലാം തന്നെ കാണുന്ന ഒരാളെന്ന നിലയില പറയട്ടെ
സൌണ്ട് തോമ , കുട്ടിയും കോലും , ത്രീ ഡോട്സ് , ആമേൻ എന്നീ സിനിമകളിൽ നിന്നും ഒന്നുകൂടെ കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു സിനിമ ഏതെന്നു ചോദിച്ചാൽ അല്ലെങ്കിൽ കുറച്ചു മികച്ചത് ഏതെന്നു ചോദിച്ചാൽ നിസ്മശയം പറയാം ” അത് ഇമ്മാന്വേൽ തന്നെയാണ് ”

 

ഇപ്പോൾ ഇറങ്ങിയ സിനിമകളിൽ , ഈ അവധിക്കാലത്ത്‌ കുദുംബവുമൊത്ത്തു ഒരു സിനിമ പ്ലാൻ ചെയ്യുന്നെങ്കിൽ ഇമ്മാന്വേൽ തീര്ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്
ഒരുപാട് നല്ല മെസേജുകൾ തരുന്ന കാര്യത്തിലും അല്ലെങ്കിൽ പ്രേക്ഷകരെ ബോറടിപ്പിക്കാതെ നൂറ്റി നാല്പ്പത് മിനിട്ട് പിടിച്ചിരുത്തുന്ന കാര്യത്തിലും , കൊടുക്കുന്ന പണത്തിനു നൂറു ശതമാനം മൂല്യം നല്കുന്ന കാര്യത്തിലും അങ്ങനെ ഈതി വിധത്തിൽ നോക്കിയാലും ഇമ്മാന്വേൽ നിങ്ങളെ നിരാശപ്പെടുത്തില്ല … കഴിഞ്ഞ രണ്ടു വർഷത്തിൽ അധികമായി റിവ്യു എഴുതുന്ന ഒരാളെന്ന നിലയിൽ കഴിവതും സത്യം മാത്രം പറയുന്ന ഒരാളെന്ന നിലയിലോ അങ്ങനെ എങ്ങനെ നോക്കിയാലും ഞാൻ ഗാരന്റി 🙂

ഇമ്മാന്വേൽ 7/10

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.