കാസനോവ റിവ്യു – 5.7/10

Mohanlal, Jagathy Sreekumar, Roma Asrani, Lakshmi Rai, Shriya Saran, Shankar, Jagathy Sreekumar, Sanjana, Lalu Alex, Riyaz Khan, Nova Krishnan, Sreenivasan, Abhilash, Saamsi, Ratnam Director: Roshan Andrews ഇതുപോലൊരു മോശം പടം മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നും , കൃഷ്ണനും രാധയും വരെ ഇതിനെക്കാള്‍ മികച്ച്ചതെന്നും  സിനിമ കാണാത്ത കുറേപ്പേര്‍  പറഞ്ഞത് ഓര്‍മ്മയില്‍ വെച്ച് കൊണ്ടാണ്  കസനോവക്ക് ബാല്‍ക്കണി ടിക്കറ്റ് എടുത്തു കയറിയത്  … ഇത്രയും നെഗറ്റിവ് പബ്ലിസിറ്റി കിട്ടിയ മലയാള സിനിമ ഒരുപക്ഷെ കാസനോവ  മാത്രമാണ് …അതുകൊണ്ട് തന്നേയ് തുടര്‍ന്നെഴുതട്ടെ ..
അത്രയും പറയാനായി മോശമായി ഒന്നുമില്ല …ഇതൊരു തികഞ്ഞ  എന്റര്‍ട്രെയിനര്‍  എന്നാ ലേബലില്‍ ഇറക്കിയ സിനിമയാണ് …ഒരു മസാല ചിത്രത്തിനു വേണ്ട ചേരുവകള്‍ ഉള്ള സിനിമയാണ് …പക്ഷെ ചില രംഗങ്ങളില്‍ , പ്രതേകിച്ചു സങ്കട്ടന രംഗങ്ങളില്‍ അതിമാനുഷികത കൂടിപ്പോയോ എന്ന് എല്ലാവര്ക്കും തോന്നിപ്പോകും ..അതൊരു മസാല ചിത്രം ആണെന്ന സത്യം ഓര്‍ത്താല്‍ പിന്നെ കണ്ടിരിക്കാം …ചിത്രത്തില്‍  ബോറടിപ്പിക്കുന്ന രംഗങ്ങള്‍ ഒന്നുമില്ല …പക്ഷെ കണ്ടിരിക്കേണ്ട ചിത്രം എന്നാ ലേബലില്‍ ഈ സിനിമയും വരുന്നില്ല … 
വളരെയതികം കളര്‍ഫുള്‍  ആയ , കലാമൂല്യമില്ലാത്ത്ത കണ്ടിരിക്കുന്ന നിമിഷങ്ങള്‍ കണ്ണുകള്‍ക്ക്‌ മിഴിവേകുന്ന ഒരു സിനിമയാണ് ഇതു …സങ്കട്ടന രംഗങ്ങളില്‍  അതിമാനുഷികത കൂടിയില്ലേ എന്ന് ഓര്‍ക്കും …അതുകൊണ്ട് അതികം ചിന്തിക്കാതെ ഈ ചിത്രത്തെ സമീപിക്കാന്‍ ശ്രമിച്ചാല്‍  യാതൊരു  പ്രശ്നവുമില്ല 😉      ചൈനടൌണ്‍ , പോക്കിരിരാജ എന്നീ ചിത്രങ്ങളൊക്കെ ഇവിടെ ഇറക്കി വിജയിപ്പിച്ച സ്ഥിതിക്ക് , അത് കണ്ടു ഇഷ്ട്ടപ്പെട്ട പ്രേക്ഷകര്‍ക്ക്‌ ഈ സിനിമയും ഇഷ്ട്ടപ്പെടാതിരിക്കാന്‍ തരമില്ല …. 
പക്ഷെ ഇതൊരു കൂതറ പടമാണെന്ന്   ഫെയിസ്ബുക്കിലൂടെയും സിനിമ കാണാത്ത ആരൊക്കെയോ പറഞ്ഞും കേട്ടവരോട് ഒന്ന് മാത്രം പറയട്ടെ …കലാമൂല്യമുള്ള  മലയാള സിനിമ കാണണം എന്ന് കരുതുന്ന പ്രേക്ഷകര്‍  പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാവും നല്ലത് ..  തികച്ചും  എന്റര്‍ട്രെയിനര്‍  ആയ , ( ആക്കാന്‍ ശ്രമിച്ച ) കലാമൂല്യവും സര്‍ഗാത്മക അഭിനയ  നിമിഷങ്ങളും  ഇല്ലാത്ത , കളര്‍ഫുള്‍ ആയൊരു സിനിമയാണ്  … 
പൂക്കച്ച്ചവടക്കാരനായ മോഹന്‍ലാലിനു മുന്നിലൂടെ  നിരവധി സ്ത്രീകള്‍ കടന്നുപോയിട്ടും , ജീവിതത്തില്‍ ആദ്യമായി സ്നേഹിച്ച പെണ്‍കുട്ടിയെ  ( ശ്രേയ ) ഒരു റോബറി  ഗാങ്ങ്  മോഷണത്തിനിടയില്‍ തെറ്റിധാരണയുടെ  പുറത്ത്  കൊലപ്പെടുത്തുന്നു …ആ മോഷണസങ്കത്ത്തിലെ ആരോ അബദ്ധത്തില്‍ വെടിയുതിര്ത്തതായിരുന്നു …കാരണം മോഹന്‍ലാലിനോട്  പ്രണയം തുറന്നു പറയാന്‍ പോകുകയായിരുന്ന ശ്രേയയും , ആ മോഷ്ടാക്കളും ഒരേ മാസ്ക് ധരിച്ചായിരുന്നു നിന്നിരുന്നത് … നിരവധി സ്ത്രീകള്‍ ജീവിതത്തിലൂടെ കടന്നുപോയ മോഹന്‍ലാലിന്റെ വാക്ക്  കേള്‍ക്കാനോ ഒന്നും സാഹചര്യവശാല്‍ ആരും തയ്യാറായില്ല .. .  മോഷ്ടാക്കളെ വ്യക്തമായി കണ്ടിരുന്നെങ്കിലും മോഹന്‍ലാലിനു പകരം വീട്ടാനാവാതെ പോകേണ്ടി വരുന്നു .. അങ്ങനെ ഒരു വര്‍ഷത്തിനു ശേഷം അതെ  രീതിയിലുള്ള  വേറൊരു മോഷണ വാര്‍ത്തക്ക് കൂടെ നഗരം സാക്ഷ്യം വഹിക്കുന്നതോടെ , അവരെ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി കുടുക്കാന്‍ മോഹന്‍ലാല്‍ തീരുമാനിക്കുന്നു ..അതനുസരിച്ചു   ഒരു കല്യാണത്തില്‍ പങ്കെടുക്കാനെന്ന രീതിയില്‍ എത്തിച്ചേരുന്നു …നിരവധി ധനികര്‍ പങ്കെടുക്കുന്ന അവിടെയും മോഷണം നടത്താന്‍ അതെ സംഘം പദ്ധതി ഇട്ടിരുന്നെങ്കിലും അസൌകര്യംനിമിത്തം കല്യാണം മാറ്റിവെക്കുന്നു … വേറൊരു പദ്ധതി തയ്യാറാക്കി മോഹന്‍ലാല്‍ അവരെ കുടുക്കാന്‍ പ്ലാന്‍ ചെയ്യുന്നു ..അതില്‍ എങ്ങനെ വിജയിക്കുന്നു …  എന്തായിരുന്നു മോഹന്‍ലാലിന്റെ പൂര്‍വകാല ജീവിതം എന്നിവയിലൂടെ സിനിമ മുന്നോട്ടു പോകുന്നു …
ഒരു സിനിമ കണ്ടേക്കാം എന്നാ പ്ലാനില്‍ ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ കാണാന്‍ ശ്രമിക്കാവുന്നതാണ് …പക്ഷെ കാലാമൂല്യമോ , നേരത്തേ സൂചിപ്പിച്ചപോലെ സര്‍ഗാംത്മക അഭിനയ ശേഷിയോ അങ്ങനെ ഒന്നും പ്രതീക്ഷിക്കരുത് ..ഇതൊരു കൂറപ്പടമാണെന്ന് തെറ്റിദ്ധരിച്ചു മോഹന്‍ലാല്‍ ആരാധകര്‍ക്കും   ധൈര്യമായി  ഈ സിനിമ കാനാവുനതാണ് കാരണം ഇതിലുമെത്രയോ തറ സിനിമകള്‍ ഇവിടുണ്ട് … നിരവധി ഭംഗിയുള്ള വാഹനവും , വിലകൂടിയ സ്യൂട്ടുകളും അങ്ങനെ എല്ലാംകൊണ്ടും കളര്‍ഫുള്‍ ആയൊരു സിനിമ ..അതാണ്‌ കാസനോവ … അശ്ലീലമായി പ്രതെകിച്ച്ചോന്നും തന്നെ ശ്രദ്ധയില്‍പ്പെട്ടില്ല …
ആരോ ഒരു റിവ്യുവില്‍ എഴുതിയപോലെ ” മോഹന്‍ലാല്‍ എന്നാ മദ്യവയസ്ക്കാനും കുറെ തൊലി വെളുത്ത പെണ്ണുങ്ങളും കാണിച്ചു കൂട്ടുന്ന കോപ്രായം ” അങ്ങനെ ഒന്നും ഞാന്‍ ഈ സിനിമയില്‍ കണ്ടില്ല ..പിന്നെ പ്രണയത്തിനും , ആകര്ഷനത്ത്തിനും പ്രായമില്ല 😉   ഇതൊരു സിനിമയാണെന്നും , അഭിനയമാനെന്നും വ്യക്തമായി ബോധമുള്ള ആരും തന്നെ അത്തരമൊരു അഭിപ്രായപ്രകടനത്തിന് മുതിരില്ലായിരുന്നു ..   ഇത്തരമൊരു റോള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ അല്ലാതെ വേറെ ആരും ഇല്ല എന്ന് പറയുമ്പോള്‍ ഒന്നുകൂടെ ഓര്‍മ്മപ്പെടുത്തട്ടെ ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനോന്നുമല്ല ..ഈ സിനിമ എന്താണോ  ഉധെശിച്ചിരുന്നത് അതതില്‍ ഉണ്ട് …   
ഓര്‍ത്തിരിക്കുന്ന ഗാനങ്ങളൊന്നും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്നുകൂടി ചേര്‍ക്കട്ടെ ….   സമയം കളയാന്‍ ഒരു സിനിമ കാണണം എന്നാ ചിന്തയുള്ള ആര്‍ക്കും ഈ സിനിമ കാണാം …  ഇവിടെ ഫെയിസ്ബൂക്കില്‍ പറയപ്പെടുന്നപോലെ അത്ര തറയോന്നുമല്ല  …  എന്നലോട്ടു തീര്‍ച്ചയായും കണ്ടിരിക്കണ്ട സിനിമയുമല്ല …. എവിടെയൊക്കെയോ കുറച്ചു പിഴവുകള്‍ വന്നെന്നു തോന്നുന്ന , കണ്ണുകള്‍ക്ക്‌  വിരുന്നൊരുക്കുന്ന , ഒട്ടും ആലോചിക്കാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമ ..അതാണ്‌ കാസനോവ
കാസനോവ റിവ്യു – 5.7/10  

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger


© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.
  • guest

    oh atlast your review arrived.. I can say that fair comments.. Nowadays malayalees a re spending too much time on Facebook just to type bad comments about Prithviraj, mohanlal, mammooty, dileep kavya etc etc… I believe they all got bad image from it except one and only Santhosh pandit.. He used these comments as a weapon and he benefitted from it..
    anyway now coming back to casanova, I was a die hard fan of mohanlal. But from the movie sagar alias jacky i started hating him.. I cant digest him around with girls of his daughter’s age… Anyway I dont want to spend 30+30 dirham for this film..Will wait for another movie of worth and must watch… Thanks for the review

    • I had put this review several days ago ..3 days ago 🙂 ..Yeah we are spending too much time
      you hope you had taken a look at my post which I had done sapetember/2011 ( http://www.iamlikethis.com/?p=1263 ) …Regarding santhosh pandit , yeah its each of us who made /created /popularized the name ( http://www.iamlikethis.com/?p=1768 ) …If you are there , then no need to go for casonava just because main attractions includes colurful places and vehicles etc etc ….2 more malayalam films are released here …hmm …Also mohanlal + his daughters age girls , its just acting na 😉 also audience are not ready to watch good /valued films /I mean films which have some essence .. Those were rejected as award films …so issue is with us too …:)

  • Ksujithkarun

    good decent balanced comment. a welcome break from the fanatics who are crawling the net..