ഭൂമിയിലെ രാജാക്കന്മാര്‍

 

വരവ് ചിലവു കണക്കുകള്‍ എങ്ങനെ നോക്കിയിട്ടും ഒരറ്റവും കൂട്ടി മുട്ടാതെ തലയ്ക്കു പ്രാന്ത് പിടിച്ചു  എന്തോന്ന് ജോലി അല്ലെങ്കില്‍ എന്തോന്ന് ജീവിതം എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ടിരിക്കുമ്പോള്‍  ,  ഒരു പക്ഷെ ലോകത്തിലെ ഏറ്റവും മനസമാധാനമായി വിശ്രമിക്കപ്പെടുന്ന ഇത്തരം കാഴ്ചകള്‍  അസൂയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു ….

 

സമൂഹം അവശേഷിപ്പിക്കുന്ന വേണ്ടാത്തതിനെ  പെറുക്കിയെടുത്ത് അന്നന്നയ്ക്കുള്ള അപ്പം തേടുന്നവര്‍ .. മനസമാധാനമായ ഉറക്കം കണ്ടെത്തുന്നവര്‍ …  ചിലപ്പോള്‍ അതൊരുപക്ഷേ ഒരു പാക്കറ്റ് വിലയോ പേരോ അറിയാത്ത  മോഹദ്രാവകം ആയിരിക്കാം  ..അല്ലെങ്കില്‍ ബ്രാന്‍ഡ്‌ ഐറ്റം ആയിരിക്കാം ..എന്തായാലും സുഖസുഷിപ്തമായ ഉറക്കവും , എന്തിനെയും ആധിയില്ലാത്ത കുറച്ചു നിമിഷങ്ങളും നല്‍കുമെങ്കില്‍ ഇടക്കെങ്കിലും ഒന്ന് പരീക്ഷിച്ചാലോ എന്നൊരു തല തിരിഞ്ഞ ചിന്ത മനസ്സില്‍ തലപൊക്കിത്തുടങ്ങിയിരിക്കുന്നു

 

 

സ്വര്‍ണ്ണത്തിന് വിലകൂടുന്നു എന്നുപറഞ്ഞു ബ്ലഡ്‌ പ്ലഷര്‍ കൂട്ടാതെ …ലോക്പാല്‍ ബില്ലിന് എന്ത് സംഭവിച്ചു എന്നോര്‍ക്കാതെ …താഴേക്കു പൊയ്ക്കൊണ്ടിരിക്കുന്ന ഓഹരി വിപണിയെക്കുരിച്ച് ആകുലപ്പെടാതെ ..സ്പെക്ട്രം കേസിനെക്കുറിച്ച്  ഒന്നും ആലോചിക്കാതെ ..വിപണിയില്‍ പുതുതായി ഇറങ്ങിയ ഗാഡ്ജെറ്റുകള്‍  എത്രയും പെട്ടെന്ന് പരീക്ഷിക്കണം എന്നൊന്നും മനസ്സില്‍ ഓര്‍ക്കാതെ … ഒന്നിനെക്കുറിച്ചും ഓര്‍ക്കാതെ ഇവരല്ലേ  ഈ ഭൂമിയിലെ മനസമാധാനമുള്ള യഥാര്‍ത്ത രാജാക്കന്മാര്‍ !!! ഇവരെ അങ്ങനെ പുച്ചിച്ചു തള്ളരുത് …..ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഇവര്‍ പോലും അറിയാതെ , ഇവരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട് …

 

…എന്ത് ചെയ്യാം ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി    …………..മദ്യത്തിനു നല്ലൊരു പേര് ഞാന്‍ കണ്ടെത്തിയിരിക്കുന്നു …മോഹദ്രാവകം  !!!  ഇതിന്‍റെ എല്ലാ ക്രെഡിറ്റും എനിക്ക് മാത്രമെന്ന സ്വകാര്യ അഹങ്കാരത്തോടെ  തല്ക്കാലം വിട ….

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത and tagged . Bookmark the permalink.
  • പാച്ചു

    ഇനി സ്വന്തമായി ഒരു ബ്രാന്‍ഡും കണ്ടെത്തുക ..ആശംസകള്‍ !