അശാന്തിയുടെ നാള്‍വഴികളിലൂടെ

അതിതീവ്രപരിചരണവിഭാഗത്തിലെ  ( ICICU)   കണ്ണാടികൂടിലൂടെയെങ്കിലും  അവളൊന്നു പുറത്തേക്കു നോക്കിയെങ്കില്‍ എന്ന് വിചാരിച്ചിക്കുംമ്പോഴെക്കും  , നിശബ്ദദക്കിടയിലും  അവിടെവിടെയോ അരിച്ചിറങ്ങുന്ന  മുറുമുറുപ്പിനെ ഓര്‍മ്മപ്പെടുത്തി തൂവെള്ളവസ്ത്രധാരിണിയായ നഴ്സ്  ചുവന്നചായം തേച്ച ചുണ്ടിലൂടെ പറഞ്ഞു നിര്‍ത്തി

” ഒന്നും പറയാറായിട്ടില്ല  ….ഒരുപാട് പ്രതീക്ഷയൊന്നും വേണ്ട ..കോമയിലാണ് “

കേട്ടയുടനെ ആരോ പറഞ്ഞു

അവള്‍ക്കെന്തിന്‍റെ  കേടായിരുന്നു ..

നീയിപ്പോതെന്തറിഞ്ഞിട്ടാ …അല്ലാ  ഉള്ളുകളികള്‍ നമുക്കറിയില്ലല്ലോ

പുറത്തു ഒരുപാട് കഴുകന്‍ കണ്ണുകളും , കൂര്‍പ്പിച്ച ചെവിയുമായി  കാത്തു നിന്നവര്‍ക്കിടയിലൂടെ ആ വാര്‍ത്ത പറന്നിറങ്ങി

അത് കേട്ട് കുറച്ചുപേര്‍  പതിയെ സംസാരിച്ചുകൊണ്ട്  യാത്ര തിരിച്ചു 

“കോമയോ  അതിപ്പോ ചത്തതിനു സമാനമാണ് …ആസ്പത്രിക്കാര്‍ അതുമിതുമൊക്കെപ്പറയും …പത്ത് കാശുണ്ടാക്കാന്‍ കിട്ടുന്ന ചാന്‍സ്‌ അവരെന്തിന് വെറുതേ കളയണം … “

സിവില്‍പോലീസിലെ ഒരാള്‍  ബാലനെ വിളിച്ചു പറഞ്ഞു    ” സ്റ്റെഷനിലോട്ടു ഒന്ന് വരണം …സംഗതി ക്രിമിനലാണ്  ….ഭാര്യാപീഡനം  അല്ലെങ്കില്‍ കൊലക്കുറ്റം വരെ പോകാവുന്ന കേസാണ് …ഒന്ന്   കാണണം ”

തുടര്‍ന്നങ്ങോട്ടു   ബാലന്‍റെ കണ്ണില്‍നിന്നിറങ്ങിയ കണ്ണുനീരിന്   അര്‍ത്ഥവും നിറവും ചാര്‍ത്തികൊടുക്കാന്‍  നാട്ടുകാരില്‍ ചിലര്‍  മാത്രമേ അവശേഷിച്ചിരുന്നള്ളൂ ….

ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു

അപൂര്‍വ്വമായി മാത്രം വാഹനം വരാറുള്ള ഗ്രാമവീഥികളെ  ഞെട്ടിച്ചുകൊണ്ട്  ഫയര്‍സ്റ്റേഷന്‍  വണ്ടിയുടെ നീണ്ട അലാറംവിളിയോടെയുള്ള   രംഗപ്രവേശം ഒരുതരത്തില്‍ ഉല്‍സവപ്രതീതിയായിരുന്നു സമ്മാനിച്ചത് …

കേട്ടവര്‍ കേട്ടവര്‍ , എല്ലാം മറന്നു റോഡിലേക്ക് കുതിച്ചു  … ചുവന്ന വണ്ടിക്കു പുറകെ , വേറൊരു വെള്ളവണ്ടി …അടുത്തെത്തിയപ്പോള്‍ മാത്രമാണ് ആംബുലന്‍സാണെന്ന് അറിഞ്ഞത് ..അതിനു പിറകെ നിര നിരയായി ഉറുമ്പുകളെപ്പോലെ നിരവധി ഓട്ടോകളും … 

ആരൊക്കെയോ വിളിച്ചുചോദിക്കുണ്ടായിരുന്നു …

ഇതെവിടെക്കാ ? എന്താ സംഭവം ..എന്തോ ആപത്ത് നടന്നിരിക്കുന്നു ….

നമ്മടവിടെ ഈ ഫയര്‍ഫോര്‍സിന്‍റെ വണ്ടി ഇതാദ്യമാ …

ഓട്ടോയില്‍ നിന്നും ഒരുപാട് പേര്‍ ഗൌരവത്തില്‍ വിളിച്ചുപറഞ്ഞു , “സംഗതി സീരിയസാണ് ..പക്ഷെ  എന്താണെന്നറിയില്ല   ..നോക്കാന്‍  പോക്വാ “  

അത് കേട്ട് ബാക്കിയുള്ളവരും പുറകെ യാത്രയായി …  ഞാന്‍ ഒരു നിമിഷം ആലോചിച്ചു … എന്തിനാണ് ഇവര്‍ ഇത്ര  ആകാംഷാകുലരാവുന്നത് …. ശരിയാണ് , ഇതിപ്പോള്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഫയര്‍ഫോര്‍സും ആംബുലന്‍സും പോലീസുമൊക്കെ ഒരുമിച്ചു ….

നിമിഷങ്ങള്‍ക്കുള്ളില്‍  വാര്‍ത്തയെത്തി

ബാലനും ശാന്തയും കിണറ്റില്‍ ചാടിയിരിക്കുന്നു …കൂടെ രുക്കുവുമുണ്ട് 

ബാലന്‍റെയും ശാന്തയുടെയും കല്യാണം കഴിഞ്ഞ്‌ ഇതിപ്പോ മാസം  നാലല്ലേ ആയള്ളൂ ..അതിനിടയില്‍  ?   അവന്‍റെ പിടിപ്പുകേട്   അല്ലാതെന്താ — ആരോ ആദ്യവിധി  പ്രസ്താവിച്ചു

ആ പെണ്ണിനെ പറഞ്ഞുപറ്റിച്ചു  ഉപദ്രവിച്ചുകാണണം .. ഒടുക്കം സഹിക്കവയ്യാതെ ശാന്ത ചാടിയതായിരിക്കും   – ആരോ തിരുത്തി

പക്ഷെ അപ്പൊ രുക്കുവോ ?  ബുദ്ധിപൂര്‍വ്വമുള്ള  ആ ചോദ്യം തുടര്‍ന്നുള്ള സംഭാഷണത്തെ നിശബ്ദയിലേക്ക് നയിച്ചു  ..

ശരിയാണ് … ബാലന്‍റെ ആകെയുള്ള  അമ്മയല്ലേ രുക്കു ..അവര്‍ക്കെന്തിന്‍റെ  കേടാ

അവര്‍ക്കിപ്പോ അമ്പതു ആയിക്കാണുമല്ലേ …. ചിലപ്പോ രുക്കു ശാന്തയെ തള്ളിയതായിരിക്കും     ..എന്തായാലും ഒന്ന് പോയി നോക്കാം  …

അവശേഷിക്കുന്നവര്‍ ഊഹാപോഹങ്ങള്‍ മെനഞ്ഞെടുക്കുന്നതിനിടയില്‍ ആംബുലന്‍സ്‌ ആരെയോകൊണ്ട്  തിരിച്ചു യാത്രയാരംഭിച്ചു …

ഒടുക്കം എല്ലാ  ഊഹാപോഹങ്ങളെയും വകഞ്ഞുമാറ്റി ആ വാര്‍ത്ത വന്നു ..

കലപിലകള്‍ക്കിടയില്‍  ,  ശാന്ത  യാതൊരു പ്രകോപനവും കൂടാതെ കിണറിലേക്ക് എടുത്തു ചാടിയത്രേ ..ബുദ്ധിമതിയായ  രുക്കുവും തുടര്‍ന്ന് പറയാനിടയുള്ള അപവാദങ്ങളെ ഭയന്നാകണം  അത് കണ്ടു പുറകെച്ചാടി  … അവരെ രക്ഷപ്പെടുത്താനായി  ബാലനും   ….   

ആ ചാട്ടം ശാന്തയെ കോമയില്‍ എത്തിച്ചിരിക്കുന്നു …. കല്യാണം കഴിഞ്ഞു മാസം ആറായില്ല  ..  ഒരു നിമിഷത്തിന്‍റെ  ബുദ്ധിശൂന്യതെയോര്‍ത്ത്  വരാനിരിക്കുന്ന ജീവിതനിമിഷം മുഴുവന്‍ ഒരു പക്ഷെ കിടക്കയില്‍ അനങ്ങാന്‍ പോലുമാകാതെ തലളക്കപ്പെട്ടെക്കാം  … വിധി കരുണ കാട്ടിയെങ്കില്‍ ചിലപ്പോള്‍ പെട്ടെന്ന് ജീവിതത്തിലെക്കോ  മരണത്തിലേക്കോ  ചുവടു വെച്ചേക്കാം  …

വികാരങ്ങളെ നിയന്ത്രിക്കാന്‍  മറന്നുതുടങ്ങിയിരിക്കുന്നോ..   ….പരസ്ത്രീ ബന്ധവും , പരപുരുഷ ബന്ധവും ആരോപിച്ചു പുറത്തു ഒരുപാട് കഥകള്‍ ഒഴുകി നടക്കുന്നു … അതിനിടയില്‍,  അതിവേഗത്തിലുള്ള  പ്രതികരണശേഷി   പലപ്പോഴും അശാന്തിയുടെ നാള്‍വഴികള്‍ സമ്മാനിക്കുന്നല്ലോ  എന്ന തിരിച്ചറിവിലേക്ക് അശാന്തമായ മനസോടെ ശാന്ത  അടുക്കുകയായിരിക്കണം

 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

Copyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | Leave a comment

പര്‍ദക്കുള്ളില്‍നിന്നുമൊരു മെയില്‍

 മുസ്ലിംകള്‍ ആധുനികവിനിമയോപാധികളുടെ ചുവടു പിടിച്ചു  തീവ്രവാദം വളര്‍ത്താനുള്ള വേദിയായി കേരളത്തെ മാറ്റുന്നോ ?   ലക്ഷോപലക്ഷം വരുന്ന അവരുടെ വരുമാനസ്രോതസ്സ് ഇങ്ങനെ ഒറ്റിക്കൊടുത്തു കിട്ടുന്ന പണമായിരിക്കുമോ ..എങ്കിലും അവര്‍ക്കെങ്ങനെ ചതിക്കാനാകും  ?  പര്‍ദയുടെ ഇരുളടഞ്ഞ നിമിഷങ്ങളില്‍ എങ്ങനെ നമ്മെ തകര്‍ക്കാം എന്നായിരിക്കുമോ അവര്‍ ചിന്തിക്കുന്നത്  ?     വെള്ളിയാഴ്ച പള്ളിയിലെക്കേന്നു പറഞ്ഞവര്‍കൂടുന്നത് ഇതിനായിരുക്കുമല്ലേ ….
 ഒരു സാധാരണ മനുഷ്യന്‍ ഇസ്ലാമിനെയോ മുസ്ലിമിനെയോ പറ്റി ചില വാര്‍ത്തകേട്ട് അല്ലെങ്കില്‍ പത്രം വായിച്ചു മേല്‍പ്പറഞ്ഞ രീതിയില്‍  തെറ്റായി ചിന്തിച്ചുപോയെങ്കില്‍ അവര കുറ്റം പറയരുത് .ഭാഗ്യവശാല്‍ ചിന്തിക്കാനുള്ള ശേഷി കേരളത്തിലെ  ജനങ്ങള്‍ക്ക് ഉണ്ടായിരുന്നതുകൊണ്ടു  മാത്രമാണ് മറ്റൊരു കലാപം പൊട്ടിപ്പുറപ്പെടാതെ  അയോദ്ധ്യയോ ഗുജറാത്തോ ആവാതിരിക്കുന്നത് 
മാധ്യമസംസ്കാരത്തിനു  തീരെ നിരക്കാത്ത രീതിയില്‍ കുറെ മുസ്ലിം മെയില്‍വിലാസങ്ങള്‍ നല്‍കി  സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനമായ വാര്‍ത്തയുടെ ലക്ഷ്യം  കച്ചവടമാകാതെ വേറെന്ത്  ?    ”  അപ്പനിട്ട് പറഞ്ഞാലും പത്ത്പുത്തനുണ്ടാക്കണം ” എന്ന  നെറികെട്ട രീതിയില്‍ ചിന്തിച്ചുപോകുന്ന കുറെ  ഏറാംമൂളി  മാധ്യമങ്ങള്‍ വിചാരിച്ചാല്‍ തകര്‍ന്നുപോകുന്നതല്ല കേരളത്തിലെ  ജനങ്ങളുടെ മതവികാരം …
മുസ്ലിമായി  ജനിച്ചതുകൊണ്ട്  ഒരാളുമിവിടെ തീവ്രവാദിയാകുന്നില്ല …  അറിഞ്ഞോ അറിയാതെയോ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്ത പടച്ചു വിടുന്ന എല്ലാ മാധ്യമങ്ങളെയും നാം തിരിച്ചറിയണം … 
ഒരു ഇമെയില്‍ ഐഡി  ഉണ്ടാക്കാന്‍ പത്ത് രൂപ കൊടുത്തു കഫേയില്‍ കേറുന്ന ആര്‍ക്കും പറ്റും … അത് മുസ്ലിംപേരില്‍ ഉണ്ടാക്കിയെന്നത്കൊണ്ട് ഇവിടെ ആരും തെറ്റുകാരാകുന്നില്ല , കുറച്ചുകൂടെ ബുദ്ധിയുള്ള ആര്‍ക്കും  നമ്മുടെ എല്ലാ വിവരങ്ങളും മറച്ചുവച്ച് , യാതൊരുവിധ തെളിവും അവശേഷിക്കാതെ  ജിമെയില്‍ ഐഡിയോ , ഏതൊരു മെയില്‍ വിലാസമോ ഉണ്ടാക്കാന്‍ യാതൊരുവിധ ബുദ്ധിമുട്ടുമില്ല  ..അങ്ങനെയിരിക്കെ  അത്തരം ഒറ്റുകാരെ കണ്ടുപിടിക്കാനോ അവരുടെ ഉദേശത്തെക്കുറിച്ചുള്ള  പുനരന്വോഷണത്തിനോ  സംശയം തോന്നുന്ന എല്ലാ മെയിലുകളും പരിശോധിക്കപ്പെടെണ്ടത് തന്നെയാണ് ,  യാതൊരുവിധ തെറ്റുമില്ല …
ഇതിനുമുന്‍പും സംശയം തോന്നുന്നവരുടെ മൊബൈല്‍ഫോണ്‍ കോള്‍ ലിസ്റ്റ്‌ / അയച്ച മെസേജുകള്‍ എന്നിവ പരിശോധിച്ച ചരിത്രമുണ്ട്  ….അന്നൊന്നും അത് വാര്‍ത്തയായിരുന്നില്ല കാരണം പത്രസംസ്കാരത്തെയും മാധ്യമധര്‍മ്മത്തെയും കൂടുതല്‍ പ്രാധാന്യത്തോടെ കാണുന്നവരാണ് ഉണ്ടായിരുന്നത് ..ഇന്നത്തെ സ്ഥിതിയോ ?  കാണുന്നതെന്തും എരിവും പുളിയും കയറ്റി വാര്‍ത്തയാക്കാനുള്ള ഓട്ടത്തിലാണല്ലോ 
സ്വാതന്ത്ര്യം  എന്നുപറഞ്ഞാല്‍  എന്ത് നെറികേട് കാണിച്ചും കൂത്താടാനുള്ള  ലൈസന്‍സ് അല്ല , സമൂഹത്തിലെ നാനാജാതിമതസ്ഥരായ മറ്റുള്ളവരുടെ ജീവന് ഭീഷണിയായി നിലനില്‍ക്കുന്ന എല്ലാവരും ഒറ്റപ്പെടട്ടെ  …അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുവായാലും , ക്രിസ്ത്യാനിയായാലും , മുസ്ലിമായാലും ആരായാലും ഒറ്റപ്പെടണം ..
.
 മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന തരത്തില്‍ തിരുത്തി  വാര്‍ത്തകള്‍ നല്‍കിയ പത്രമാധ്യമം ശിക്ഷിക്കപ്പെടണം ..പത്രത്തിന്‍റെ  സര്‍ക്കുലേഷന്‍  കൂട്ടാന്‍ അല്ലെങ്കില്‍ പബ്ലിസിറ്റിക്കായി എന്തും എഴുതാമെന്നോ പറയമെന്നോ രീതിയില്‍  സ്ഥിതിഗതികള്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ അവരൊരു സ്വയംപുനരവലോകനത്തിന് വിധേയരാകണം … അത്തരത്തില്‍ ഉള്ള ഒരു ചര്‍ച്ചയും പ്രോത്സാഹിക്കപ്പെടെണ്ട ഒന്നല്ല ..ഏഷ്യാനെറ്റ്‌ ന്യൂസ്‌ അടക്കമുള്ള മാധ്യമങ്ങള്‍ നാണിപ്പിക്കുന്ന പ്രവര്‍ത്തിയാണ് കൈക്കൊണ്ടിരുന്നത് …( വേറെ ഏതെങ്കിലും ചാനെലില്‍ ഇതിനെപ്പറ്റി ചര്‍ച്ച നടന്നിരുന്നോ എന്നറിയില്ല ) സത്യത്തില്‍ ഇവിടെ ഒരു പ്രശ്നവുമില്ല , പറഞ്ഞു പറഞ്ഞു പ്രശ്നമാക്കാതിരുന്നാല്‍  നന്നായിരുന്നു …
ഇത്തരമൊരു വാര്‍ത്തക്ക് അമിതപ്രാധാന്യം നല്‍കിയ   മാധ്യമങ്ങള്‍  ,ഒന്നോര്‍ത്തു കൈകാര്യം ചെയ്തെങ്കില്‍  വിവാദം ഒഴിവാക്കാമായിരുന്നു  …. പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ , മറ്റവരെക്കാള്‍  പത്ത് കോപ്പി കൂടുതല്‍ അടിച്ചിറക്കാനുള്ള വ്യഗ്രതയില്‍ മുന്നിലുള്ളതെന്തും വാര്‍ത്തയാക്കുമ്പോള്‍  , നാവിന് എല്ലില്ലെന്നു കരുതി  തോന്നിയതെന്തും  ചോദിച്ചു  ചര്‍ച്ചയാകാനുള്ള ചില ടെലിവിഷന്‍ ചാനലുകളിലെ അവതാരകരും എന്തൊക്കെയോ മറന്നു പോകുന്നു  ….
എല്ലാ വാര്‍ത്തകളും പ്രസിദ്ധീകരിക്കപ്പെടെണ്ടവയല്ല  ..രാജ്യസുരക്ഷ മുന്‍നിര്‍ത്തി സുരക്ഷാഭീഷണിയാകുന്നവാര്‍ത്തകള്‍ കൊടുക്കുന്നതിനുമുന്‍പ് മാധ്യമങ്ങള്‍ പുനരവലോകനങ്ങള്‍ക്ക് വിധേയമാകണം  ….മുസ്ലിം പേരുകേട്ടാല്‍ നെറ്റി ചുളിക്കുന്ന രീതിയില്‍നിന്ന് നമ്മളില്‍ക്കുറെപ്പേരും മാറണം  ,,,,
1993 മാര്‍ച്ച് 12 എന്ന സിനിമ കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഇപ്പോഴത്തെ ഒരുപാട്  അബദ്ധധാരണകള്‍ ആരുടെയെങ്കിലും മനസ്സില്‍ ഉണ്ടെങ്കില്‍ അതെല്ലാം   ഒഴിവാക്കാന്‍ പറ്റുമായിരുന്നു ..അതുകൊണ്ടുകൂടിയാണ്‌  തീര്‍ച്ചയായും കാണേണ്ട ചിത്രമാണത് എന്ന്  അഭിപ്രായപ്പെട്ടിരുന്നത് …സിനിമ യൂടുബില്‍ അല്ലെങ്കില്‍ ഡിവിഡി  രൂപത്തില്‍ ലഭ്യമാണ് … ആ സിനിമ കാണാത്തവര്‍ കാണുക  റിവ്യൂവിനായി  ഇവിടെക്ലിക്ക്ചെയ്യുക    
നമ്മുടേത് നാനാജാതിമതസ്ഥരായ വിവിധതരം സംസ്കാരവും ചിന്തകളും ഉള്ള ഒരു ജനതയാണ് .. ക്രിസ്ത്യന്‍ പള്ളിയും അമ്പലവും മുസ്ലിം ആരാധനാലയവും ഒരു  ചുറ്റുമതില്‍ പങ്കിടുന്ന സംസ്കാരമാണ് നമ്മുടേത്  
…രാജ്യസുരക്ഷ്യയെ  മുന്‍നിര്‍ത്തി ആരുടെ സ്വകാര്യവിവരവും , സംഭാഷണവും പരിശോധിക്കാന്‍ ഉള്ള സംവിധാനത്തെ  നമ്മുടെ സ്വാതന്ത്ര്യത്തിനു മേലെയുള്ള കടന്നുകയറ്റമായല്ല കാണേണ്ടത് .. ഇതിനു മുന്‍പും സംശയം തോന്നുന്നവ പരിശോധിക്കപ്പെട്ടിട്ടുണ്ട് , ഇനിയും അവ തുടരണം .. സത്യം മനസിലാക്കാനുള്ള /കാണാനുള്ള പക്വതയും  വിവരവും ബുദ്ധിയും നമുക്കെല്ലാവര്‍ക്കും  ഉണ്ടല്ലോ എന്ന തിരിച്ചറിവോടെ തല്ക്കാലം വിട  .. .

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

Copyright secured by Digiprove © 2012 Sajith ph
Posted in രാഷ്ട്രീയം | Tagged | Leave a comment

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ റിവ്യൂ -5.2/10

  കഥ ,തിരക്കഥ ,സംഭാഷണം:ശ്രീനിവാസന്‍ 

സംവിധാനം :സജിന്‍ രാഘവന്‍ 

ശ്രീനിവാസന്‍ ,മംമ്താ മോഹന്‍ദാസ്‌ ,ജഗതി ശ്രീകുമാര്‍ ,  സുരാജ് വെഞ്ഞാറമൂട് ,വിനീത് ശ്രീനിവാസന്‍ ,ഫഹദ്‌ ഫാസില്‍ ,മുകേഷ്‌ ,സലിംകുമാര്‍ 

 

ഉദയനാണ് താരം എന്ന സിനിമയുടെ രണ്ടാംഭാഗമെന്ന വിശേഷണത്തോടെ ഇറങ്ങിയ “പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍”" എന്ന സിനിമയെ ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ , ആഹ് ഒക്കെ എന്ന്  ഒന്ന് സംശയിചുകൊണ്ട് പറയാം …. ഉദയനാണ് താരം എന്ന സിനിമയെപ്പോലെ കുറച്ചു കാമ്പുള്ള ഒരു സിനിമയോന്നുമല്ലയിത്    പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ല  … പ്രത്യേകിച്ചു കഥയും  അവകാശപ്പെടാന്‍ ഇല്ല  …  

ഒരുതരം  ആക്ഷേപഹാസ്യത്തിന്‍റെ കുറെ നിമിഷങ്ങള്‍ …

പതിവുപോലെ മോഹന്‍ലാലിനെ കൊട്ടിയും കോടിയും ഉഴിഞ്ഞും , മമ്മൂട്ടിയെ പേരെടുത്ത് പറയാതെ മെഗാസ്റ്റാര്‍ എന്ന വിശേഷണത്തില്‍ ഉടനീളം പരിഹസിച്ചും  …മോഹന്‍ ലാലിന് കിട്ടിയ കേണല്‍ പദവിയെ കണക്കിന് പരിഹസിച്ചും  ….ഇടക്ക് താരങ്ങളുടെ വീട്ടില്‍  അരങ്ങേറിയ  റെയിഡിനെ ഒന്നുകൂടെ ഓര്‍മ്മിപ്പിച്ചും ..ഇടക്ക് ഒരു നടന് കിട്ടിയ ദേശീയ അവാര്‍ഡിനെ കളിയാക്കിയും ഉള്ള കുറച്ചു നിമിഷങ്ങള്‍ ….ഇടക്ക് സിനിമയില്‍ ഉള്ള സങ്കടനകളെ കളിയാക്കുന്നുണ്ട് …   ഇന്‍റെര്‍വെല്ലിനു ശേഷം അവസാനഭാഗത്തോടെ കുറച്ചു സെന്ടിമെന്റ്റ് ടച്ച് കൊടുക്കാന്‍ സംവിധായകന്‍//      കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്  ….. 

ഉദയനാണ് താരം എന്ന സിനിമ കാണാതെ , ഈ സിനിമ ആരെങ്കിലും കണ്ടാല്‍ അവര്‍ക്ക് ഇതു ഇഷ്ട്ടപ്പെടും എന്നിട്ട് ഉദയനാണ് താരം കണ്ടാല്‍ പറയും , ഉദയനാണ് താരം മനോഹരമായിരിക്കുന്നുവെന്നു …  

അതായത്   പുതുമകള്‍ ഒന്നുമില്ല ,   താരരാജാക്കന്മാര്‍ എന്നവകാശപ്പെടുന്നവര്‍ക്കെതിരെ  കാലാനുസൃതമായ  ചിലത് ഉള്‍ക്കൊള്ളിച്ച എവിടെയോ എന്തോ പിശകുണ്ടോ എന്ന് തോന്നിപ്പിക്കുന്ന ഒരു സിനിമ അതാണ്‌ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ - 5.2/10

ഇടക്ക് കുറെ നിമിഷങ്ങള്‍ നിങ്ങളെ ബോറടിപ്പിക്കും , പക്ഷെ അന്ത്യത്തില്‍ വരുന്ന കുറച്ചു സെന്റി ടച്ചും   ഒടുക്കമുള്ള ഡയലോഗും കൂടെ കേള്‍ക്കുമ്പോള്‍ കണ്ടിരുന്നവരെ എന്തോ  ഓര്‍മ്മപ്പെടുത്താന്‍ പിറവിയെടുത്തുവെന്ന് സംശയിപ്പിക്കുന്ന  ഒരു സിനിമയാണിത് ..

ഉദയനാണ് താരം എന്ന സിനിമയില്‍ ഒരു കഥയുണ്ടായിരുന്നു …അത്മാവുണ്ടായിരുന്നു ..പക്ഷെ ഇതില്‍ ?  ഇതൊരുതരം ആക്ഷേപഹാസ്യമല്ലേ  എന്ന് നമ്മളെല്ലാം ഓര്‍ത്തുപോകും … .. മോശം സിനിമ എന്ന് പറയാന്‍ ആകില്ലെങ്കിലും  നല്ലതെന്നും പറയാനാകില്ല … കുറച്ചു നല്ല സിനിമകള്‍ ഇപ്പോള്‍ തിയെട്ടറില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക്  , സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ ( നല്ല സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ ) വേറെ സിനിമ കാണുകയായിരിക്കും നല്ലത് എന്നൊരു അഭിപ്രായം പറയാതെ വയ്യ  ..

ഫഹദ്‌ ഫാസില്‍ നന്നായി അഭിനയിച്ചിരിക്കുന്നു , വിനീത് ഒട്ടും മോശമാക്കിയില്ല  :)

ഇതിന്‍റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസന്‍ തന്നെയാണ് ചെയ്തിരിക്കുന്നത്  ” തനിക്ക് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ക്ക് പറ്റുന്നതില്‍ അവര്‍ ചെയ്യുന്നതില്‍ ” നിന്നുമുണ്ടായ ഒരുതരം കോമ്പ്ലെക്സ് എന്ന വികാരം  സിനിമയില്‍ ആവശ്യമില്ലാത്തിടത് തിരുകിക്കയറ്റാന്‍  ശ്രമിച്ചിരുന്നില്ലേ എന്നുപോലും ഒരു നിമിഷം സംശയിക്കും …

ആക്ഷേപഹാസ്യം നിറഞ്ഞ ആദ്യപകുതിയും , കുറച്ചു ബോറടിപ്പിക്കുന്ന അര്‍ദ്ധപകുതിയും , സെന്റിടച് ഉള്ള അന്ത്യവും അങ്ങനെയൊക്കെയുണ്ടെങ്കിലും ആത്മാവ് നഷ്ട്ടപ്പെട്ട ഒരുതരം ആക്ഷേപഹാസ്യം എന്ന നിലയിലാണ്  ഈ സിനിമയെ വെറുമൊരു സാധാരണ പ്രേക്ഷകന്  വിലയിരുത്താനുള്ളത് 

 

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ -5.2/10

മറ്റു സിനിമയുടെ  റിവ്യുകള്‍ വായിക്കനമെന്നുള്ളവര്‍ക്ക് ഈ സൈറ്റിന്‍റെ “സിനിമ ” എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യാം … 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

Copyright secured by Digiprove © 2012 Sajith ph
Posted in സിനിമ | Tagged , , , , , , | Leave a comment

നമ്മുടെ ഇന്ത്യയിലോ ?

“വിവരമില്ലായ്മയുടെ ക്രൂരത   ഇതുവരെയാകാം   “

കേട്ടാല്‍ത്തന്നെ ഒരറപ്പോടെ മൂക്കത്ത് വിരല്‍ വെച്ച് ആരും ചോദിച്ചുപോകുന്ന രണ്ട് മരണങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ വടക്കന്‍സംസ്ഥാനങ്ങളില്‍ അരങ്ങേറിയത് ഓര്‍ക്കുമ്പോള്‍ ഒന്ന് മാത്രം അടിവരയിട്ടു പറഞ്ഞുപോകുന്നു 

 

“വിവരമില്ലായ്മയുടെ ക്രൂരത   ഇതുവരെയാകാം   “

 അത്കൊണ്ടുതന്നെ ആരെങ്കിലും ചോദിച്ചുപോയാല്‍” “”        ”എവിടെ ഇന്ത്യയിലോ ? ” ..   മൌനം പാലിക്കാം   ഒരു പക്ഷെ ഈ സംഭവങ്ങള്‍ ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂ 

നൂറുകോടിയിലേറെ  ജനങ്ങളുള്ള  ഒരു രാജ്യത്ത്‌ ഒരു പേരില്‍ ജനിച്ചുവീണതുകൊണ്ട് മാത്രം കൊല്ലപ്പെടാവുന്ന അവസ്ഥ , കേവലം മാനസികആരാധനയില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ട  ദൈവത്തെ പ്രീതിപ്പെടുത്താന്‍ പിഞ്ചുപെണ്‍കുഞ്ഞിന്‍റെ  കരള്‍ പറിച്ചെടുത്ത് അതുകൊണ്ടര്‍ച്ചന   , അതെ ഇതൊക്കെ ഇവിടെ മാത്രമേ നടക്കൂ …

 

ഇതു നീരജ് , ഉത്തര്‍പ്രദേശിലെ രാംകുമാര്‍ എന്നൊരു ഗ്രാമീണന്‍റെ മകന്‍ …കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ് ഒരു പേരിന്‍റെ പേരില്‍മാത്രം കൊല്ലപ്പെട്ട പതിനാലുകാരന്‍ …ഒരു പേരിലെന്തിരിക്കുന്നു  എന്ന് ചോദിക്കാന്‍ വരട്ടെ 

നീരജും , ധീരജും രാംകുമാര്‍ എന്നൊരു താഴ്ന്ന ജാതിയില്‍പ്പെട്ടയാളുടെ മക്കളായിരുന്നു , അതെ പേരില്‍ അവിടുത്തെ മുന്തിയ ജാതിയില്‍പ്പെട്ട  ചൌധരികുടുംബത്തില്‍പ്പെട്ട  ജവഹര്‍ ചൌധരിക്കും രണ്ടുമക്കള്‍ ഉണ്ടെന്നതാണ് പ്രശ്നങ്ങള്‍ക്കാധാരം എന്നതാണ് പോലീസ്‌ഭാഷ്യം ..ഒരേ പേരായാതിന്‍റെ പേരില്‍ രാംകുമാറിന്‍റെ മക്കളുടെ പേര് ഉടനെ മാറ്റാന്‍  ജവഹര്‍ ചൌധരി നിര്‍ബന്ധം  പിടിച്ചിരുന്നുവത്രേ ..ഒരുപക്ഷെ തൊട്ടുകൂടാന്‍ പറ്റാത്ത താഴ്ന്ന ജാതിയില്‍പ്പെട്ടവരുടെ പേര്‍ തന്‍റെ മക്കള്‍ക്കുംകൂടി പകുത്തുപോകുന്നത് അഭിമാനക്ഷതമായി തോന്നിയേക്കാം ..എന്തായാലും ടിവി കാണാന്‍  പോയിരുന്ന നീരജിന്‍റെ വികാരമില്ലാത്ത ജടത്തിനു  സാക്ഷിയാവേണ്ടിവന്ന അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏതു ന്യായാന്യായങ്ങളെ ചൂണ്ടിക്കാട്ടിയാലും കൊടുംക്രൂരമായിപ്പോയി   :(

 

ലളിതയെന്ന ചത്തിസ്ഗര്‍ പെണ്‍കുട്ടി ടിവി കാണാന്‍ പോയിരുന്നത്മുതല്‍ കാണാനില്ലാതാവുകായായിരുന്നു ..ഒടുക്കം ചലനമറ്റ അവളുടെ ജഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വോഷണം ചെന്ന് നിന്നത് രണ്ടു യുവാക്കളില്‍ … കാര്‍ഷികാഭിവൃദ്ധിക്ക്  പെണ്‍കുഞ്ഞിന്‍റെ  കരള്‍ പറിച്ചു ദേവിക്ക് അര്‍പ്പിച്ചു എന്ന മറുപടിയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത് …  

അറിവില്ലായ്മ ചിലപ്പോഴെങ്കിലും  ഒരു ക്രിമിനല്‍കുറ്റമായി മാറുന്ന കാഴ്ചയാണ് ഇവിടെ അരങ്ങുവാണത് .. നിര്‍ബന്ധിതവിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു പറ്റം സംഭവങ്ങളാണിത്  എന്ന് പറയാമെങ്കിലും , തൊട്ടുകൂടായ്മയും ജാതിതീണ്ടലും ചട്ടമ്പിസംസ്ക്കാരവും ഇപ്പോഴും നിലനില്‍ക്കുന്ന വടക്കന്‍സംസ്ഥാനങ്ങളെയോര്‍ക്കുമ്പോള്‍  , “കേരളമൊരു ഭ്രാന്താലയം ” എന്ന് പണ്ട് വിളിച്ചതു  ആര്‍ക്കാണ് ശരിക്കും യോജിക്കുക എന്നൊകൂടെ ഈയവസരത്തില്‍ ഓര്‍ത്തുകൊണ്ട് തല്‍ക്കാലം  വിട  ….  ഹാ എന്‍റെ കേരളമെത്ര സുന്ദരം !!!!!! 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Copyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged , , | Leave a comment

ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ്‌ :(

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഒരു സംശയം മനസിനെ  കാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു …ആരോട് ചോദിക്കും ? എന്ത് ചോദിക്കും  എങ്ങനെ ചോദിക്കും എന്നിങ്ങനെയുള്ള ഒരു നാട്ടിന്‍പുറത്തുകാരന്‍റെ സ്വാഭാവികനാണം വിട്ടുമാറാത്തതുകൊണ്ട് ആകാംഷ അതിരുകവിഞ്ഞൊഴുകികൊണ്ടിരുന്നു   ….

“സ്റ്റോപ്‌ വയലന്‍സ്” എന്ന സിനിമവീണ്ടും കണ്ടപ്പോള്‍ മുതല്‍ സംശയം വീണ്ടും തലപൊക്കി  അതില്‍  പ്രിഥ്വിരാജ് നായികയെ ഒരു വനത്തില്‍ വെച്ച് തൊടുന്നതും ബോധരഹിതയാകുന്നതും കണ്ടു , നായിക കന്യാസ്ത്രീയാണ് ..ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം  നായിക ഗര്‍ഭിണിയാകുന്നതാണ് കണ്ടത്   …

സാമാന്യയുക്തിക്ക് നിരക്കാത്ത അത്തരമൊരു രംഗം കണ്ടപ്പോള്‍ തുടങ്ങിയ ഉല്‍ക്കണ്ഠയാണ് …നായികക്ക് ബോധം പോയ ശേഷവും എങ്ങനെയാണ് ഗര്‍ഭിണിയായത് എന്നായിരുന്നു അറിയേണ്ടത് .. ഗര്‍ഭിണിയാകാന്‍ അപ്പോള്‍ ബോധം വേണ്ടേ ? ഇത്രയും എളുപ്പമാണോ ഈ ഗര്‍ഭം , എങ്കില്‍ പാറശാലയിലും അമ്പലങ്ങളിലും ഉരുളി  കമിഴ്ന്നത്തുന്നതും  പ്രദക്ഷിണം വെക്കുന്നതുമൊക്കെ വെറുതെയോ ?   അത്തരമൊരു  ആകാംക്ഷയാണ് ഈ പോസ്റ്റിലേക്കുള്ള വഴി തെളിച്ചത്   :) എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു എന്ന് ചോദിച്ചാല്‍   iamlikethis :)

കുഞ്ഞുണ്ടാകുന്നതെങ്ങനെയെന്ന ചോദ്യം മുന്‍പും തോന്നിയിട്ടുണ്ട് , അന്നെനിക്ക് കിട്ടിയ മറുപടി ” കല്യാണം കഴിഞ്ഞാല്‍  കുഞ്ഞുണ്ടാകുമെന്നതായിരുന്നു ”  

അതെങ്ങനെ ? എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ,  നിനക്കെന്തോക്കെ അറിയണം എന്ന  മറുചോദ്യത്തിന്  ഒന്‍പതുവയസുകാരന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല  .

സ്വയം ഉത്തരം കണ്ടെത്തി എന്ന് ഞാന്‍  അഹങ്കരിച്ച   നാളുകളായിരുന്നു  പിന്നീട് … രാമായണം സീരിയലില്‍   ദശരഥരാജാവിന്  കുട്ടികള്‍ ഉണ്ടാത്തത്തില്‍ ദുഖിതനായ അദേഹം ഗുരുവിന്‍റെ ഉപദേശപ്രകാരം യാഗം നടത്തുന്നു ..യാഗാചാര്യന്‍  ഹോമത്തിന്‍റെ ഒടുക്കം ചെമ്പ് പിഞ്ഞാണത്തില്‍ എന്തോ  കൊടുക്കുന്നതും ഉടന്‍  കുട്ടികള്‍ ഉണ്ടാകുന്നതും കണ്ടിട്ടുണ്ട്  ..  ഞാന്‍ കണ്ട എല്ലാ കല്യാണത്തിനും ഊണിനു ശേഷം  വധുവിനും വരനും ഗ്ലാസില്‍ എന്തോ കൊടുക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു …

കുറച്ചെനിക്കും കിട്ടിയെങ്കില്‍ എന്ന് കൊതിച്ചപ്പോള്‍ ,

“അത് കല്യാണം കഴിഞ്ഞവര്‍ക്ക്  കഴിക്കാനുള്ളതാ , മോന്‍റെ കല്യാണം ആകുമ്പോള്‍ കഴിക്കാട്ടോ ” എന്ന മറുപടി കേട്ട്  സ്വാഭാവികമായും  നാണത്തില്‍ കുതിര്‍ന്ന ചിരിയോടെ അവസാനിപ്പിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചിരുന്നു   , ” അപ്പോള്‍ അതാണ്‌ കാര്യം ഇത്രേയുള്ളൂവല്ലേ :)  ” 

“അവിവാഹിതയായ യുവതി കുഞ്ഞിനോടൊപ്പം കിണറ്റില്‍ ചാടി ” എന്ന വാര്‍ത്ത ഒരു സുപ്രഭാതത്തില്‍ കേട്ടപ്പോള്‍ എന്‍റെ കണ്ടെത്തല്‍ തെറ്റാണെന്ന് ബോധ്യമായി …വര്‍ഷങ്ങള്‍ക്കു ശേഷം അതെ ചോദ്യമുന്നയിച്ചപ്പോള്‍  സുഹൃത്ത് പറഞ്ഞത് ഞാന്‍ ഇന്നുമോര്‍ക്കുന്നു 

“‘ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ്‌ ഡാ .. ‘ “

എന്നോട് ആരൊക്കെയോ ഞാന്‍ ഉന്നയിച്ച സംശയം ചോദിച്ചപ്പോള്‍ ഞാനും മറുപടി നല്‍കി 

“നിനക്കറിയില്ല? അയ്യേ    ’ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ്‌ ഡാ .. ‘ ”   ;)

പക്ഷെ സ്റ്റോപ്‌ വയലന്‍സ്‌ എന്ന സിനിമ  വീണ്ടും  ഉല്‍ക്കണ്ഠപ്പെടുത്തി   :)  

ഞാന്‍ ഇതെഴുതുന്നതിനു കുറച്ചുനിമിഷം മുന്‍പ്  സുഹൃത്തിനോട് ചോദിച്ചു 

“if some girl is raped during unconscious state,  do she will get pregnant ? “

അത് സമയമനുസരിച്ചിരിക്കുമത്രേ    ..സാധാരണ ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടാണെന്നും , സിനിമയില്‍ പെട്ടെന്നുള്ള  ഗര്‍ഭത്തെക്കുറിച്ച് അറിയില്ല  എന്നുമുള്ള   മറുപടിയാണ് അവള്‍ തന്നത്   :(   

വര്‍ഷങ്ങളായി  പ്രണയിച്ചു കെട്ടാന്‍ നടക്കുന്ന അവള്‍ക്കും അതറിയില്ലേ  എന്ന് ഞാന്‍ ഓര്‍ത്തു  … ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍  ഉണ്ടെന്നു പറയപ്പെടുന്ന  ആ വിവരങ്ങള്‍ ടീച്ചര്‍  മിക്കവാറും സ്ക്കിപ്‌ ചെയ്തു കാണണം … എന്തായാലും     കൌതുകത്തിന് മുന്നില്‍ തുറക്കപ്പെട്ട വിവരങ്ങള്‍  നിങ്ങള്‍ക്ക് മുന്നില്‍ ഷെയര്‍ ചെയ്യുന്നു  ഒരുപാട് പേര്‍ക്ക് ഇതിലെ വിവരങ്ങള്‍  പുതിയ അറിവായിരിക്കും അല്ലെങ്കില്‍ ഉള്ള അറിവ് കുറച്ചുകൂടി കൂടും എന്ന  നല്ല ഉദ്ധെശത്തോടെ  :) 

കോടിക്കണക്കിനുവരുന്ന പുരുഷ ബീജങ്ങളില്‍ ഏറ്റവും സ്മാര്‍ട്ടായ ഒരു പുരുഷബീജം മറ്റെല്ലാ ബീജങ്ങളെയും പിന്നിലാക്കി കുതിച്ചെത്തി അണ്ഡവുമായി സംയോജിക്കുന്നു. ഈ നിമിഷത്തിലാണ് ഗര്‍ഭധാരണം നടക്കുന്നത്.സ്ത്രീകളുടെ രണ്ട് ഓവറികളില്‍ ഒന്നില്‍നിന്ന് ഓരോ മാസവും ഓരോ അണ്ഡംവീതം പുറത്തുവിടുന്നു. ഇതിനെയാണ് ഓവുലേഷന്‍ അല്ലങ്കില്‍ അണ്ഡവിസര്‍ജനം എന്നുപറയാറുള്ളത്. അവസാനത്തെ മാസമുറയുടെ ആദ്യദിനം കഴിഞ്ഞ് രണ്ടാഴ്ചപിന്നിട്ടാലാണിത് സംഭവിക്കുന്നത്.അണ്ഡാശയത്തില്‍നിന്ന് അണ്ഡം വിസര്‍ജിച്ചാല്‍ ഫല്ലോപിയന്‍ ട്യൂബിലൂടെ ഒഴുകിനീങി ഒരുസ്ഥലത്ത് നിലയുറപ്പിച്ച് പുരുഷ ബീജത്തെ കാത്തിരിക്കുന്നു. സാധാരണരീതിയില്‍ 40 ലക്ഷം മുതല്‍ ഒന്നരക്കോടി പുരുഷബീജങ്ങളാണ് ഓരോ ലൈംഗികബന്ധത്തിലൂടെയും പുറത്തുവരുന്നത്. അണ്ഡവുമായി സംയോജിക്കുന്നതിനുള്ള മത്സരത്തിലാണ് ഓരോ ബീജവും. ഏറ്റവും സ്മാര്‍ട്ടായ ബീജമാണ് അതില്‍ വിജയംവരിക്കുന്നത്. ലൈംഗികബന്ധം നടന്ന് അരമണിക്കൂറിനുള്ളില്‍ ആദ്യബീജം അണ്ഡവുമായി സംയോജിച്ചിരിക്കും. മാരത്തോണ്‍ മത്സരംപോലെ ഓടിക്കിതച്ചെത്തുന്ന മറ്റുള്ള ബീജങ്ങള്‍ ലക്ഷ്യംകാണാതെ പിന്തള്ളപ്പെടുന്നു. അണ്ഡത്തിനടുത്തെത്താന്‍ രണ്ടുദിവസംവരെ സമയമെടുക്കുന്ന ബീജങ്ങളുമുണ്ട്. 48 മുതല്‍ 72 മണിക്കൂര്‍വരെയാണ് ബീജങ്ങള്‍ ജീവിച്ചിരിക്കുന്നത്. ഈ സമയത്തെപ്പോഴെങ്കിലും അണ്ഡവിസര്‍ജനം നടന്നാലും ഗര്‍ഭധാരണം നടക്കുമെന്ന് ചുരുക്കം.
അണ്ഡത്തെ ബീജം സ്പര്‍ശിച്ചയുടനെ അതിന് ജീവന്‍വെയ്ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഭ്രൂണമായിക്കഴിഞ്ഞിരിക്കും. കുഞ്ഞിന്റെ ജീവന്‍ തുടിച്ചുതുടങ്ങിയെന്നര്‍ഥം. മറ്റ് ബീജങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ ഉടനെതന്നെ ഭ്രൂണത്തിനുപുറംഭാഗത്ത് ഒരാവരണം വന്നിട്ടുണ്ടാകും. ഈ സമയത്തിനകംതന്നെ കുഞ്ഞിന്റെ ജനതിക പ്രത്യേകതകളെല്ലാംതന്നെ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. കുഞ്ഞ് ആണോ പെണ്ണോ എന്നതുവരെ.
ഭ്രൂണത്തിനികത്ത് കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു. അതിവേഗത്തിലാണിത് സംഭവിക്കുന്നത്. തുടര്‍ന്ന് മൂന്നുമുതല്‍ നാല് വരെ ദിവസങ്ങള്‍ക്കുള്ളില്‍ ഭ്രൂണം ട്യൂബില്‍നിന്ന് ഗര്‍ഭപാത്രത്തിലേയ്ക്ക് പ്രവേശിക്കുന്നു. ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാതെയുമിരിക്കാം. ഈ അവസ്ഥയെ ട്യൂബല്‍ പ്രഗ്നന്‍സിഅല്ലങ്കില്‍ എക്ടോപിക് പ്രഗ്നന്‍സി എന്നാണ് പറയുന്നത്. യഥാസമയം ഈ അവസ്ഥ കണ്ടെത്താനായില്ലെങ്കില്‍ അമ്മയുടെ ജീവനുതന്നെ അത് ഭീഷണിയായേക്കാം. ഗര്‍ഭപാത്രത്തിലെത്തുന്ന ഭ്രൂണം എന്‍ട്രോമെട്രിയ(ഗര്‍ഭാശയഭിത്തി)ത്തില്‍പറ്റിപ്പിടിച്ച് വളരാന്‍ തുടങ്ങുന്നു. കോശങ്ങള്‍ വീണ്ടുംവീണ്ടും വിഭജിച്ച് ഭ്രൂണം വലുതാകുന്നു.  അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിന്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാഅവയവങ്ങളും രൂപപ്പെടാന്‍ തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോള്‍ പൊക്കിള്‍കൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാകാലം. 36 ആഴ്ചകള്‍ക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂര്‍ണവളര്‍ച്ചയെത്തിയവയായിരിക്കും.

 

” അപ്പോള്‍ അതാണ്‌ കാര്യം ,  ഗര്‍ഭിണിയാവാന്‍ ബോധം വേണമെന്നില്ല  അത്രേയുള്ളൂ  :)  ”   

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

Copyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട് റിവ്യൂ – 6.5/10

റിമ കല്ലിങ്കല്‍  ജോസ്‌ സിബി മലയില്‍  , ബെന്‍ ലാലു അലെക്സ് , ആണ് മോഹന്‍ , വിഷ്ണു രാഘവ് , സിദ്ദിക്ക് , ലക്ഷ്മി , സുരഭി 

തിരക്കഥ ,സംവിധാനം: മനോജ്‌ വിനോദ് 

 

 

 

 

അസുരവിത്ത് കണ്ടതിന്‍റെ  ക്ഷീണം മറക്കാന്‍ ഒരു സിനിമ , അങ്ങനെ ഒരു പ്ലാനോടെയാണ്   ഇന്നു ” ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട്” കൂടി കാണാമെന്ന് വെച്ചത് …സത്യം പറയാമല്ലോ എന്‍റെ  പ്രതീക്ഷ തെറ്റിച്ചുകൊണ്ട്  സിനിമ ഒരുപാട് മുന്നിട്ടുനിന്നു   :)   ഇത്രയും പരസ്യം ഈ സിനിമക്ക് ഉണ്ടായിരുന്നതുകൊണ്ട്  ഒരു ആശങ്കയോടെയാണ് സിനിമയെ സമീപിച്ചത് .എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയിരിക്കുന്നു  ….ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ “ ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട് മാത്രമായി അവശേഷിക്കേണ്ട ഒന്നല്ല ”   ,  സിനിമ കണ്ടു മണിക്കൂര്‍ മൂന്നു കഴിഞ്ഞിരിക്കുന്നെങ്കിലും  ചില രംഗങ്ങള്‍ ഇപ്പോഴും  ഓര്‍മ്മയെ തൊട്ടുണര്‍ത്തി കടന്നുപോകുന്നു …  

ആദ്യമേ ഒന്ന് പറയട്ടെ , ഈ സിനിമ സമൂഹത്തിലെ ഏറ്റവും താഴെ തട്ടില്‍   നില്‍ക്കുന്നവര്‍ക്ക് ദഹിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും …കഥയുടെ  തീവ്രത മനസിലാകണമെങ്കില്‍  കുറച്ചു മോഡേണ്‍  ജീവിതം എങ്ങനെ  എന്നെങ്കിലും അറിഞ്ഞിരിക്കണം  എന്നു തോന്നുന്നു .. 

ഈ സിനിമയില്‍ എല്ലാമുണ്ട് ….  യുവാക്കളെ ഇഷ്ട്ടപ്പെടുത്തുന്ന ഒരുപാടോരുപാടുണ്ട് …കുടുംബപ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും ഇഷ്ടപ്പെടും …കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യപകുതി നയന മനോഹരമായിരിക്കും ….ഈ സിനിമ  മാഞ്ഞുതുടങ്ങിയ ഒരുപാട് കാര്യങ്ങളെ ഉണര്‍ത്തി …. ചിലപ്പോഴെല്ലാം ശരിയും തെറ്റും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചു  …

 

ഈ സിനിമ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു ചിത്രമാണ് …ഫ്ലാറ്റ്‌ സംസ്ക്കാരത്തിന്‍റെ  അല്ലെങ്കില്‍ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്‍റെ കഥ പറയുന്ന ഒന്നാണ്   …. ഒരു പ്രത്യേക തരക്കാരെ  ഉന്നം വെച്ചുള്ള ഒരു സിനിമയല്ല എന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു …   സംവിധായകന്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു  .. . . ഇതു നമ്മെ രസിപ്പിക്കുന്ന , ചിന്തിപ്പിക്കുന്ന , അപൂര്‍വ്വമായി ചിരിപ്പിക്കുന്ന  നല്ല ഒരു കുടുംബ ചിത്രമാണ്  … സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് ഈ സിനിമ  മനസിലാക്കിയെടുക്കാന്‍ കുറച്ചു  ബുദ്ധിമുട്ടായിരിക്കും …

ആദ്യപകുതി മുഴുവന്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക് അല്ലെങ്കില്‍ യുവത്വത്തിനു കൂടുതല്‍ രസിക്കുന്ന രീതിയിലാണ് സിനിമയുടെ പോക്ക് ….രണ്ടാം പകുതിയില്‍ ആദ്യപകുതിയിലെ കുറെയേറെ തെറ്റുകളെ അറിയാതെ സാഹചര്യം  നമ്മേ ചൂണ്ടിക്കാണിക്കുന്നു  …

 

അഞ്ചുപേരടങ്ങുന്ന കോളേജ്‌ യുവത്വത്തിന്‍റെ  നിറമുള്ള കാഴ്ചയിലൂടെ ക്യാമറ ചലിക്കുന്നു ….ആദ്യപകുതി വരെ വേറെ അനേകം കാഴ്ചകളെ അല്ലെങ്കില്‍ വസ്തുതകളെ ചൂണ്ടിക്കാണിച്ചു ശരിയേത് തെറ്റേത് എന്നൊക്കെ പ്രേക്ഷകനെ ഓര്‍മ്മിപ്പിച്ചുകൊണ്ട്  കഥ മുന്നേറുന്നു … അവരുടെ ജീവിതത്തിലേക്ക് റിമ കല്ലിങ്കല്‍   കടന്നു വരുന്നു …ജെര്‍മ്മനിയില്‍  ഉള്ള ദമ്പതികള്‍ക്ക്  കേരളത്തില്‍ നിന്നും ദത്തെടുക്കപ്പെട്ട  കുട്ടിയാണ് റിമ .., ഇന്ത്യയിലെ  വേരുകള്‍ തിരയുന്ന ഒരു കഥാപാത്രമായാണ് റിമ ഇന്ത്യയിലേക്ക് വരുന്നത് …റിമ വേരുകള്‍ കണ്ടെത്തുമോ ..അഞ്ചുപേരുടെ  കോളേജ്‌ജീവിതം ..ആകസ്മികയായി  നേരിടുന്ന ഒരു ദുരന്തം ..അതവരെ പഠിപ്പിക്കുന്ന ചിലത് ..നാട്ടിന്‍പുറത്തെ  നന്മകള്‍ ,  മറന്നു തുടങ്ങിയ ചില കാഴ്ചകള്‍  , റിമയുടെ  വരവ്  അന്ജ്ജുപെരുടെയും  ജീവിതത്തില്‍  ഉണ്ടാക്കിയ മാറ്റങ്ങള്‍  , പിന്നെ വ്യത്യസ്തവും ഇഷ്ട്ടപ്പെട്ടുപോകുന്നതുമായ അപ്രതീക്ഷിത ക്ലൈമാക്സ്  എന്നിവയെല്ലാം ഈ സിനിമയെ   കാണാന്‍ കൊതിപ്പിക്കുന്ന ഒന്നാക്കുന്നു …  

ഈ സിനിമ ഒട്ടനവധി   നിറമുള്ള  കാഴ്ചകള്‍ തരുന്ന ഒന്നാണ് , ചിലപ്പോഴെല്ലാം നിങ്ങളെ ചിന്തിപ്പിക്കുന ഒന്നാണ് …ഇതൊരു നല്ല എന്റര്‍ടെയിനര്‍  ആണ് ..ഒരു നല്ല കുടുംബ ചിത്രം ആണ് … ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല  ഈ സിനിമ എന്നോരുറപ്പ്  ഞാന്‍ തരുന്നു   :)   

 

ശരിയപ്പോ

 

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

Copyright secured by Digiprove © 2012 Sajith ph
Posted in സിനിമ | Tagged , , , , , , , , , , , , | Leave a comment

അസുരവിത്ത് റിവ്യൂ – 4.1/10

അസിഫ്‌ അലി , നിവ്ന്‍ പോളി , സംവൃതാസുനില്‍ 

കഥ തിരക്കഥ സംഭാഷണം സംവിധാനം:എ കെ സാജന്‍ 

 

ബാല്‍ക്കണി ടിക്കറ്റുമായി കൈരളി തിയേറ്ററിന്‍റെ പടവുകള്‍ കയറുമ്പോള്‍ ഒരു മോഹമേ ഉണ്ടായിരുന്നള്ളൂ …ഈശ്വരാ , കേട്ടതൊക്കെ നുണയായിരിക്കണേ ..അട്ടര്‍ ഫ്ലോപ്പ്‌ എന്നും പൊട്ടപ്പടമെന്നും അസുരവിത്തിനെ തള്ളിപ്പറഞ്ഞവര്‍ അസിഫ്‌ അലിയോടു വല്ല വിരോധമുള്ളവരായിരിക്കണേ    …..   മലയാള സിനിമയല്ലേ അങ്ങനെ അമിതപ്രതീക്ഷയോടെയോന്നുമല്ല സിനിമ കാണാന്‍ പുറപ്പെട്ടത് …  ഒടുക്കം പ്രതീക്ഷിച്ചതും പ്രാര്‍ത്തിച്ചതും ഒക്കെ വെറുതേ ….  വെയിസ്റ്റ്കളുടെ  പട്ടികയിലോട്ടു ഒരു സിനിമ കൂടി എന്ന് ഞാന്‍ പറഞ്ഞാല്‍ , അസിഫ്‌ അലി ഫാന്‍സ്‌ നിരാശരാകേണ്ടതില്ല … ഈ സിനിമ ആസിഫ്‌അലി ആരാധകര്‍ക്ക് ഇറക്കിയ സിനിമയാണ്  … ( അസിഫ്‌ അലി ആരാധകര്‍ മാത്രം കൊള്ളാവുന്ന സിനിമ എന്ന് പറയുന്ന ഒന്നാണിത് ) 

കുറച്ചു കൂടിപ്പോയോ എന്ന ഉല്‍ക്കണ്ഠയോടെ സിനിമക്ക് കൊടുക്കാവുന്ന മാര്‍ക്ക് അസുരവിത്ത്  - 4.1/10

കൂടുതല്‍ റിവ്യുവിലോട്ടു കടക്കും മുന്‍പ് ഓര്‍മ്മിപ്പിക്കട്ടെ , കടുത്ത പ്രിഥ്വിരാജ് വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന ഒന്നുണ്ട്  ” സ്റ്റോപ്‌ വയലന്‍സ്‌ ” എന്ന സിനിമയിലെ പ്രകടനം , ആ സിനിമയുടെ അണിയിച്ചോരുക്കല്‍ എന്നിവ , ആ സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ ഇറങ്ങിയ അസുരവിത്ത്    ഉള്ള പെരുകൂടെ കളഞ്ഞുകുളിച്ചിരിക്കുന്നു …

കുറച്ചു ചരിത്രം പറയാം ,, ” സ്റ്റോപ്‌ വയലന്‍സ്‌ എന്ന സിനിമ കണ്ടവര്‍ ഓര്‍ക്കുണ്ടാവും ” സാത്താന്‍ ” എന്ന  പ്രിഥ്വിരാജിന്‍റെ കഥാപാത്രം അതിലെ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രവും …    

ഈ സിനിമയില്‍ അസിഫ്‌ അലി അവതരിപ്പിക്കുന്ന “ഡോണ്‍ബോസ്‌കോ ” നായകന്‍ പഴയ സാത്താന്‍റെ  മകനാണ് .. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ , പഴയ വിജയ രാഘവനും പിന്നെ ആരോ പറഞ്ഞപോലെ മുലകുടി മാറാത്ത ഇംഗ്ലീഷ് അപ്പനും അമ്മയ്ക്കും ജനിച്ചവരെന്നു  പറയിപ്പിക്കുന്ന നാല് പിള്ളേരും അവര്‍ വിജയരാഘവന്‍റെ  പേരക്കുട്ടികള്‍:(

കഥ ഇത്ര  മാത്രം :  പഴയ സാത്താന്‍റെ ജീവിതചര്യ  പിന്തുടര്‍ന്ന് വേറൊരു വില്ലനെ നഗരത്തിനു സമ്മാനിക്കരുതെന്ന മുന്‍കരുതലോടെ ഒരു കുട്ടിയെ സാത്താന്‍റെ വകയിലോ , വളഞ്ഞോ ഉള്ള ഭാര്യ ഒരു പിഞ്ചു കുട്ടിയെ അനാഥാലയമെന്നു തോന്നിപ്പിക്കുന്ന   പള്ളീലച്ചന്‍റെ അടുത്ത് കൊണ്ട്ചെന്നാക്കുന്നു  …  ഭാവിയില്‍ പള്ളിയിലെ വികാരിയാക്കണം എന്ന പ്ലാനിങ്ങോടെയാണ് അങ്ങനെ ചെയ്യുന്നത് …   അവന്‍ അവിടെ കളമശ്ശേരി പോളിയില്‍  കെമിക്കല്‍ എന്‍ജിനീയറിംഗ്   പഠിച്ചു വളര്‍ന്നു  വലുതാവുന്നതിനിടയില്‍   സാഹചര്യസമ്മര്‍ദം നിമിത്തം അനീതിക്കെതിരെ പ്രതികരിക്കാന്‍ മനസ് വെമ്പുന്നു ….  രാഘവനും , കൊച്ചുമക്കളും സിനിമയുടെ ആവശ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഓരോരോ കാരണം  സൃഷ്ടിക്കുന്നു  ….

സഹിക്കവയാതെ ആസിഫലി പ്രതികരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നു  , തന്‍റെ അച്ഛന്‍ കിരീടമിലാത്ത  ഡോണ്‍ ആയിരുന്നെന്നും , അച്ചന്‍റെ  കു‌ടെ പണ്ട് കുത്താനിറങ്ങിയവരുടെ മക്കള്‍ ജീവിച്ചിരിക്കുന്നെന്നും അറിയുന്നു , ഒരു  നിമിഷത്തില്‍ അങ്ങനെ എല്ലാരും ഒത്തു ചേര്‍ന്ന്  സിനിമയിലെ   വിള്ളന്മാരെയൊക്കെ  കൊല്ലാക്കൊല ചെയ്യുന്നു  …

 

പടം കണ്ടു ഇരിക്കുന്നവരെയും , മടുത്തുബോറടിപ്പിക്കുന്നവരെയും  ഇരുത്തിക്കൊന്ന്  അസ്സിഫലിയും  സംവൃതയും ഒരു ബോട്ടില്‍ തുഴഞ്ഞുപോകുന്നു …     ഒപ്പം എന്‍റെ   കാശും :(     ഇതുവായിക്കുന്നവരുടെ   കാശെങ്കിലും കളയരുത് 

 

പ്ലസ്‌ – മൈനസ്   : -

സിനിമയുടെ ആദ്യ പകുതി , കുറച്ചു മുന്‍ധാരണയില്ലാതെ  പടം കാണുന്നവരെ സന്തോഷിപ്പിക്കും …  പക്ഷെ ഇന്റര്‍വെല്‍  കഴിഞ്ഞാല്‍  പിന്നൊരു പൂരമാണ്   …  കുറെ ഓഡിയും , ജാഗ്ഗ്വാറും  ചീറിപ്പായുന്നതും  , നമ്മുടെ   ഫുട്ബോള്‍ വിജയനെ ഒരു നിമിഷം സ്ക്രീനില്‍ കാണാനും , പിന്നെ കുറെ കാറുകളുടെ  ചീറിപ്പായലും   അത്ര മാത്രം  ..

 ബാബുരാജ് സിനിയില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് എടുത്തുപറയുന്നു 

കാമ്പില്ലാത്ത  കഥ , സംഭാഷണം , ഗാനത്തിന്‍റെ അപര്യാപ്തത , മോശം സംവിധാനം , മോശം സംഭാഷണം എന്നിവയൊക്കെ ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ വെറുപ്പിക്കുന്ന കാരണമാണ്  …അസിഫ്അലി  ഫാന്‍സിനു ഈ സിനിമ ഇഷ്ടപ്പെടാം , പക്ഷെ ചിന്തിക്കുന്ന അല്ലെങ്കില്‍ സ്വയബുദ്ധിയുള്ള  ഒരാള്‍ക്കും കാശുകൊടുത്ത് കണ്ടിരിക്കണ്ട ഓരു സിനിമയല്ല ഇത്   …

 

ഒരു സിനിമ കൂടി കാണുന്നുണ്ട് ” ഓര്‍ക്കുട്ട്  ഒരോര്‍മ്മക്കൂട്ട് ”  കാരണം , ഈ സിനിമ കണ്ട ക്ഷീണം മറക്കാന്‍   :)   അതിന്‍റെ  റിവ്യൂവും കുറച്ചുമണിക്കൂറുകള്‍ക്കകം നിങ്ങള്‍ക്ക്  വായിക്കാം   

ഒരപേക്ഷ:      ഇവിടെക്ലിക്ക്ചെയ്യുക      എല്ലാ പടത്തിന്‍റെയും   റിവ്യൂ  നിങ്ങള്‍ക്ക് വായിക്കാം ,  നല്ല സിനിമയെ പ്രോല്‍സാഹിപ്പിക്കുന്ന ഒരാളെന്ന നിലയില്‍ , ആരുടെയായാലും  ”പൈസ”  വെറുതേ   നഷ്ട്ടപ്പെടുത്തരുതെന്ന ചിന്തയുള്ള ഒരാളെന്ന നിലയിലും   , ഒന്ന് പറയെട്ടെ  ഈ  ലിങ്കുകള്‍ ഷെയര്‍ ചെയ്യുക  …  റിവ്യുകള്‍  ഷെയര്‍ ചെയ്യുക … ആരെങ്കിലും സിനിമ കാണണം എന്ന് വിചാരിക്കുന്നെങ്കില്‍ അവര്‍ നല്ല സിനിമകള്‍ കാണട്ടെ   …  

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Copyright secured by Digiprove © 2012 Sajith ph
Posted in സിനിമ | Tagged , | 3 Comments

മലയാളസിനിമയും ചില നഗ്നസത്യങ്ങളും

 ഈ പോസ്റ്റ്‌   2011 ല്‍ സിനിമാ നിരൂപകരോ പ്രവര്‍ത്തകരോ  സമ്മാനിച്ച    അശരീരി കണക്കെ പറന്നു നടക്കുന്ന ചില  പ്രസ്താവനകളെ  ഓര്‍മ്മപ്പെടുത്താനുള്ള ശ്രമമാണ് … ഒപ്പം വേറെ ചിലതുകൂടെ   :)  

 

രഞ്ജിത്തിനെ മലയാള സിനിമയില്‍ സവര്‍ണ്ണ ബിംബ വല്‍ക്കരണത്തിന്‍റെ അംബാസഡര്‍ എന്നും ( ദേവാസുരം , ആറാംതംബുരാന്‍  …) ഹിന്ദുത്വവാദിയും എന്നുമായിരുന്നു ഒരു നിരൂപകന്‍ അഭിപ്രായപ്പെട്ടത് 

 അത്ഭുതത്തോടെ ഓര്‍ത്തുകൊണ്ട് തുടര്‍ന്നെഴുതട്ടെ ….  ഈ പറയുന്നവര്‍ ഒരു പക്ഷെ കൈയൊപ്പ്‌ , പാതിരാകൊലപാതകത്തിന്‍റെ കഥ, .ഇന്ത്യന്‍ റുപീ ..തിരക്കഥ …കേരള കഫെ , പ്രാഞ്ചിയെട്ടന്‍ ,പെണ്‍പട്ടണം , ഗുല്‍മോഹര്‍ ,മിഴി രണ്ടിലും തുടങ്ങി ചിത്രങ്ങള്‍ എന്തെ ഓര്‍ക്കുന്നില്ലേയെന്ന് ചിന്തിച്ചുപോകുന്നു  …
സത്യന്‍റെ സിനിമകള്‍ ഒരേ റൂട്ടിലോടുന്ന ബസ്‌ പോലെയാണ് – സലിം കുമാര്‍

[സലിം കുമാറിന് എന്തും പറയാമല്ലോ ;)  ഒരു അവാര്‍ഡ്‌ കിട്ടിയാല്‍ എന്തും  പറയാനുള്ള ലൈസന്‍സ്‌ എന്ന നിലയിലേക്കാണ് കാര്യമെങ്കില്‍ നാലും അഞ്ചും ഭരത് അവാര്‍ഡ്‌ വാങ്ങിയവര്‍ എത്ര ശ്രേഷ്ടരാണ് എന്നോര്‍ത്ത് പോകുന്നു  ]

 

 ‘ഭിക്ഷ കിട്ടാത്തതിന് ഭിക്ഷക്കാരന്‍ വീട്ടുകാരെ ചീത്ത പറയുന്നതുപോലെ’യാണ് രഞ്ജിത്തിന്‍റെ പരാമര്‍ശങ്ങള്‍-സലിം കുമാര്‍

ആദാമിന്‍റെ മകന്‍ അബു എല്ലായിടത്തുനിന്നും നേടി ,പക്ഷെ  മലയാളികള്‍ കൈവിട്ടു  - സലിം കുമാര്‍

 

 


“വീരപുത്രന്‍ ചരിത്രത്തോട് നീതി കാട്ടിയില്ല്യ ” -
സിനിമയെന്നത് സംവിധായകന്‍റെ സ്വപ്നം , വീക്ഷണങ്ങള്‍ , കാഴ്ചകള്‍ , ചിന്ത  എന്നിവയുടെയൊക്കെ ആകെത്തുകയാണല്ലോ …അത് കൊണ്ട് തന്നെ , ഒരു പരിധി വരെ സിനിമയെ നല്ലത് എന്നോ മോശമായി എന്നോ പറയാന്‍ പൈസ മുടക്കുന്ന പ്രേക്ഷകന്‍ എന്ന നിലയില്‍ നമുക്ക് അവകാശമുണ്ടെങ്കിലും  അയാളുടെ ചിന്തകളെ , സൃഷ്ടിയെ  പുച്ഛത്തോടെ   തള്ളുന്നതിന് മുന്‍പ്  സ്വയം വിമര്‍ശനത്തിനു വിധേയമാകെണ്ടാതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു
ഒരു സംവിധായകന്‍റെ സിനിമ, എഴുത്തുകാരന്‍റെ ഭാഷ എന്നിവയെല്ലാം അവര്‍ സമൂഹത്തിനു നല്‍കുന്ന ഒരു പറ്റം ചിന്തകളാണ് ….അവര്‍ കണ്ട  ജീവിതമാണ്‌ …അവരുടെ വീക്ഷണങ്ങളോ ആഗ്രഹങ്ങളോ ആണ് .. ..അതിര് വിട്ട അഭിപ്രായ പ്രകടനങ്ങള്‍ മലയാളിയുടെ മനസ്സില്‍  ഒരു നല്ല ചിത്രമല്ല പ്രതിഷ്ടിക്കുകയെന്നത് , ആദാമിന്‍റെ മകന്‍ അബുവെന്ന ഒരു നല്ല ചിത്രത്തിനു തിയേറ്ററില്‍ ജനങ്ങള്‍ നല്‍കിയ സ്വാഗതം തെളിവാണ് ;)
ജഗതിശ്രീകുമാറിനു ശേഷം വന്നതില്‍ സ്ഥിരതയുള്ള നല്ല  അഭിനയന നിമിഷങ്ങള്‍  നമുക്ക് തരാന്‍ സലിം കുമാറിന് കഴിഞ്ഞിരിക്കുന്നുവേന്നതുകൂടെ ഓര്‍ക്കുന്നു  ..ഒരു അവാര്‍ഡ് കിട്ടിയത്കൊണ്ടൊന്നും നേരം വെളുക്കില്ല്യ എന്നത് ഇനിയെങ്കിലും സലിം കുമാര്‍ ഓര്‍ക്കുമെങ്കില്‍ , അദേഹത്തിന്‍റെ  നല്ല പ്രകടനങ്ങള്‍ രഞ്ജിത് എന്ന സംവിധായകന്‍ വഴി  കാണാന്‍ നമ്മുക്കിനിയും കഴിയും  …
2011 ല്‍  സിനിമ  ഒരു നടന്‍റെ  പേരില്‍ അറിയപ്പെടുന്നതില്‍ നിന്നും മാറി സംവിധായകന്‍റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്ന പഴയ രീതിയിലോട്ടു  കാര്യങ്ങള്‍ എത്തിത്തുടങ്ങിയെങ്കിലും , അനുകരണത്തില്‍ നിന്നും  പാശ്ചാത്യസിനിമയുടെ കൊപ്പിയടിയില്‍ നിന്നും മാറിച്ചിന്തിച്ചാലെ  മലയാളത്തിന്‍റെ മണമുള്ള സിനിമാസൃഷ്ടികള്‍ ഇവിടെ പിറക്കൂ …   ഓര്‍ത്തെടുക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ നമുക്കുണ്ടെങ്കിലും ഭൂരിഭാഗവും കൊപ്പിയടിയായിരുന്നു എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
 
1 ചന്ദ്രലേഖ (1997)- You were sleeping(1995)
2 ബൂയിംഗ് ബൂയിംഗ് (1985)- Boeing Boeing(1965)
3 വെട്ടം (2004)- French Kiss(1995)
4 താളവട്ടം (1986)-One flew over the cockoo’s nest(1975)
5 കാക്കക്കുയില്‍ (2001)- A fish called wanda(1988)
… … 6 വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968)
7 ഉദയനാണ് താരം(2005)-Bowfinger(1999)
8 ബിഗ്‌ ബി (2007) Four Brothers (2005)
9 ഗോലുമാല്‍ (2009) Nine Queens (2000)
10 ഹെലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ (1986)-North by northwest(1959)
11 മാളൂട്ടി (1992)-Everybody’s baby: The rescue of Jessica Mc Clare(1989)
12 ഒരു മറവത്തൂര്‍ കനവ് (1998)- Jean De Florette(1986)
13 തൂവല്‍ സ്പര്‍ശം (1990)- 3 Men and a Baby(1987)
14 ആകാശദൂത് (1993)- Who will love my children(1983)
15 യോദ്ധാ (1992)-The Golden Child(1986) + Blind Fury(1989)
16 ഒളിമ്പ്യന്‍ അന്തോണി ആദം (1999)- Kindergarten Cop(1990)
17 അങ്കിള്‍ ബണ്‍ ( 1991)- Uncle Buck(1989)
18 രാംജി റാവു സ്പീക്കിംഗ് (1989)- See the man run(1971)
19 മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995)- Vertigo(1958)
20 ആയുഷ്കാലം (1992)- Ghost(1990)
21 പ്രാഞ്ചിയേട്ടന്‍ (2010)- The World of Don Camillo(1984)
22 പട്ടാളം ( 2003)- Captain Corelli’s Mandolin(2001)
23 ജോണിവാക്കര്‍ (1992)- Back to School(1986)
24 കിലുക്കം (1991)- Roman Holiday(1953)
25 വന്ദനം( 1989)- Stake Out(1987)
26 എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)- Annie(1982)
27 ഹലോ (2007)- Cellular(2004)
28 കാഴ്ച (2004)- Bashu, the little stranger(1990)
29 മേഘമല്‍ഹാര്‍  (2001)- Brie Encounter(1945) 
30 അന്‍വര്‍ (2010)- Traitor(2003)
31 നോട്ട്ബുക്ക്‌ ( 2006)- Susan slade(1961) and , Juno
32 ആനവാല്‍ മോതിരം (1990)- Short Time(1990)
33 അദ്ദേഹം എന്ന ഇദ്ദേഹം (1993)- Three Fugitives(1989)
34 മയൂഖം (2005)- A Walk to Remember(2002)
35 ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ (2000)- Dead Poets Society(1989)
36 മഞ്ഞുപോലൊരു പെണ്‍കുട്ടി 2004)-Crime and punishment in Suburbia(2000)
37 ഭാര്‍ഗവചരിതം മൂന്നാം ഗണ്ഡം(2006)-Analyze This(1999)
38 ജെയിംസ് ബോണ്ട് (1999)- Baby’s Day Out(1994)
39 അലക്സാണ്ടര്‍ ദി ഗ്രേറ്റ് (2010)- Rain Man(1988)
40 ചെപ്പ്‌ (1987)- To Sir, With Love(1967)
41 ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005)-Meet the parents(2000)
42 പട്ടാഭിഷേകം (1999)-Larger than life(1996)
43 കൌതുക വാര്‍ത്തകള്‍ (1990)- Worth Winning(1989)
44 എഫ് ഐ ആര്‍ (1999)- The Untouchable(1987)
45 വിസ്മയത്തുമ്പത്ത്‌ (2004)- Just Like Heaven
46 അക്ഷരത്തെറ്റ്‌ (1989)- Fatal Attraction(1987)
47 ആഗസ്റ്റ്‌-1 (1988)- The day of the Jackal(1973)
48 നിന്നിഷ്ടം എന്നിഷ്ടം (1986)- City Of Lights(1931-a Charlie Chaplin Film)
49 ഓടരുതമ്മാവാ ആളറിയാം (1984)- Chashme Buddoor(1981)
50 പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986)- Heaven can wait(1978)
51 T.D. ദാസന്‍,STD.VI. B (2010)- Mary and Max(2009)
52 ഫോര്‍ ഫ്രെണ്ട്സ് (2010)- The Bucket List(2007)
53 ജൂനിയര്‍ മാണ്ട്രെക്ക് (1997)- The Big Job(1965)
54 വിറ്റ്‌നസ് (2000)- Dial ‘M’ for murder(1954)
55 നിര്‍ണ്ണയം-The fugitive
56 ചാപ്പ കുരിശ്-Hand phone (korean)
57 മുല്ല- Tsotsi(South African 2005
മഹാ നടന്‍റെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍  
പുതിയ വഴിക്ക് ചിന്തിക്കുന്ന നല്ലൊരു സിനിമാവര്‍ഷമായിരിക്കട്ടെ വരും ദിനങ്ങള്‍ എന്ന പ്രത്യാശയോടെ    :) 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

Copyright secured by Digiprove © 2012 Sajith ph
Posted in സിനിമ | Tagged | 2 Comments

സുഖമാണോ …

സുഖമാണോ …

ഓ ,  എന്തോന്ന് സുഖം.. ..

അങ്ങനെയങ്ങ് പോണൂ ….

ചത്തും ചാവാതെയും  വെറുതേ അങ്ങനെയങ്ങോട്ട്‌ ……

 

ജനിച്ചുപോയി എന്നതുകൊണ്ട് മാത്രം ജീവിച്ചുപോകുന്നു എന്ന രീതിയിലുള്ള ഒരു മറുപടിയെ നമ്മളില്‍ പലരും പറഞ്ഞു പോകൂ…എന്ത് ജീവിതം , ആകെപ്പാടെ ബോറടിച്ചുപോകുന്നു എന്ന് ഒരിക്കലെങ്കിലും  ചിന്തിക്കാത്തവര്‍  അപൂര്‍വ്വമായിരിക്കാം..

ഒന്നോര്‍ക്കുക  …നിങ്ങള്‍ക്ക്  നിറമുള്ള കാഴ്ചകള്‍ കണ്ടു നിറമില്ലാത്തതിനെ ഓര്‍ത്തു ദുഖിക്കാം …കേട്ട സ്വരങ്ങള്‍ കേട്ട് വരാനിരിക്കുന്നത്  കൂടുതല്‍ നന്നായിരിക്കും എന്ന് സ്വപ്നം കാണാം … 

പൊരി വെയിലത്ത്‌ തണുത്തുറഞ്ഞ  ഐസ്ക്രീമിനായി  ഓടാം … ചാറ്റല്‍ മഴയത്ത് ചൂടുള്ള ബ്ലാങ്കറ്റുകള്‍ തേടിപ്പോകാം ..  തണുത്ത  മഴയെ നോക്കി ഇത്തിരി ചൂടിനായ്‌ കിനാവ്‌ കാണാം ….പൊരി വെയിലെത്ത് ഓടിയോടി ഇത്തിരി മഴക്കായ്‌ രാപ്പാര്‍ക്കാം  ….

 

ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ , ഇതോന്നും  കാണാന്‍ കഴിയാത്തവരെക്കുറിച്ചു …ഒന്നും കേള്‍ക്കാന്‍ കഴിയാത്തവരെക്കുറിച്ചു ? ഒരുപാടൊക്കെ ഉണ്ടെങ്കിലും ഒന്ന് സംസാരിക്കാന്‍ കഴിയാത്തവരെക്കുറിച്ച്  ? ഇതൊക്കെയുണ്ടെങ്കിലും , ഒരു കാലോ കയ്യോ ഇല്ലാതെ ഇന്നും സ്വസ്ഥമായും സന്തോഷമായും ജീവിക്കുന്നവരെക്കുറിച്ച് …

അവരില്‍ ചിലര്‍ ഒന്ന് ഓടാന്‍ കൊതിക്കുന്നവരാണ് …ചിലര്‍ക്ക് ഒന്ന് നടന്നാല്‍  മാത്രം മതി …ചിലരാകട്ടെ  ഇതെല്ലാം എന്താണെന്ന് ഒന്ന് കാണാന്‍ കൊതിക്കുന്നവരും … അവരില്‍ ഭൂരിഭാഗവും  കിട്ടിയ  ജീവിതത്തില്‍ സന്തുഷ്ടരായി എങ്ങനെ ജീവിക്കാം എന്ന് ചിന്തിക്കുന്നവരാണ് …ജീവിക്കുന്നവരാണ് 

എന്തുണ്ട് എന്നതിലല്ല , എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് ,എന്തിന്  ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം 

ഈ ചിത്രത്തിലൂടെ പോകുമ്പോള്‍ ..

“ശ്ശോ പാവം ”

എന്ന  വികാരമല്ല വരേണ്ടത്

 

…മറിച്ചു  അയാളുടെ ജീവിക്കാനുള്ള ആഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുക … ഇങ്ങനെയും ചിലരുണ്ട് …ഈ ലോകം അവരുടെ കൂടിയാണ് …

 

 

 

സഹതാപം എന്നത് മിക്കപ്പോഴും ഒരുതരം മനസിന്‍റെ  ഒളിച്ചോടല്‍ ആണ് …നമ്മുക്കത്  വന്നില്ലല്ലോ എന്നുള്ള ഒരുതരം വികാരത്തിലേക്ക് മനസ് എളുപ്പം ഓടിയടുക്കാറുണ്ട് ..

 

പുതുവര്‍ഷം എത്താറായി ..

നടക്കില്ലെന്നറിഞ്ഞിട്ടും  കുറെയേറെ  പുതിയ പ്ലാനുകള്‍ ഉണ്ടാകാം ..പുതുവര്‍ഷം തുടങ്ങാനായി കാത്തിരിക്കുകയായിരിക്കും പുതിയ ചില തീരുമാനങ്ങള്‍ക്കായി ….അങ്ങനെ  കുറെയേറെ പ്രതീക്ഷകള്‍ക്കൊപ്പം , പ്രതീക്ഷകള്‍ മാത്രം കൈമുതലായുള്ള  ഒട്ടോരുപാടുപേരെ ഒന്നോര്‍ക്കുക 

പകുതി നിറഞ്ഞിരിക്കുന്നു എന്ന് പറയുന്നതാണ്  പകുതിയേ ഉള്ളൂ എന്ന് പറയുന്നതിനേക്കാള്‍ മനോഹരം … :)   ..കിട്ടിയതില്‍ കുറച്ചു  സന്തോഷിക്കുക .കിട്ടാത്തതില്‍ ഒരുപാട് ദുഖിക്കേണ്ട :)   ഉള്ളതില്‍ സന്തോഷം കണ്ടെത്താനുള്ള മനസ്സുണ്ടാക്കിയെടുക്കുക ….

ഇതു വായിക്കുന്ന ഓരോരുത്തരോടും  ഇത്രയും ഓര്‍മ്മപ്പെടുത്തലോടെ നന്മ നിറഞ്ഞ , നേരുള്ള  നല്ലൊരു ശുഭവര്‍ഷം  നേരുന്നു …

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

Copyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | Comments Off

വെള്ളരിപ്പ്രാവിന്‍റെ ചങ്ങാതി റിവ്യൂ – 6.7/10

ഇന്ദ്രജിത്ത് ,ദിലീപ്‌, മനോജ് കെ ജയന്‍,കാവ്യാമാധവന്‍

സംവിധാനം : അക്കു അക്ബര്‍

 

സിനിമക്കുള്ളിലെ സിനിമയും യാഥാര്‍ത്യങ്ങളും ജീവിതവും തുറന്നുകാണിക്കാന്‍ ശ്രമിക്കുന്ന  ഈ സിനിമ തീര്‍ച്ചയായും കാണാന്‍ കൊള്ളാവുന്ന ഒന്നാണ് …താരതമ്യപഠനത്തില്‍ കാര്യമില്ലെങ്കിലും , വെനീസിലെ വ്യാപാരിയും മാധവന്‍ നായരെയും പോലെ ഒരു കാരണവശാലും നിങ്ങളെ നിരാശരാക്കാത്ത ഒരു സിനിമയാണ് ഇതു …മേല്‍പ്പറഞ്ഞ മൂന്നു പടങ്ങളും ഇതിനോടകം കണ്ടുകഴിഞ്ഞ സിനിമാസ്വാദകന്‍ എന്ന നിലയില്‍ നിസംശയം ഒന്ന് പറയാം … പടം കാണാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ധൈര്യമായി വെള്ളരിപ്പ്രാവിന്‍റെ ചങ്ങാതിയെ   മറക്കാതിരിക്കുക  …

സിനിമയുടെ ഉള്ളറകളിലെക്കും , പിന്നാമ്പുറ സംസാരങ്ങളിലെക്കും ഒരു പരിധിയില്‍ നിന്നുകൊണ്ട് നമ്മളെ കൂട്ടിക്കൊണ്ടുപോകാന്‍ അക്കു അക്ബര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ് …  മലയാള സിനിമ പതിവ് ശൈലിയില്‍ നിന്നും എങ്ങോട്ടാണ് വ്യതിചലിക്കുന്നത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടെ ഈ സിനിമ കാട്ടിത്തരാന്‍ ശ്രമിക്കുന്നു  …

സിനിമയിലെ ഗാനങ്ങള്‍ മനോഹരമാണെന്ന്  പറഞ്ഞില്ലെങ്കില്‍ ഈ റിവ്യൂ അപൂര്‍ണ്ണമാണ്‌ ..നിങ്ങള്‍ക്കായി സിനിമയിലെ ഒരു ഗാനം ഏറ്റവും  താഴെ കൊടുത്തിരിക്കുന്നു .. തീര്‍ച്ചയായും ആസ്വദിക്കുക ….

അഭിനയിച്ചവരെല്ലാം  യാതൊരു തെറ്റും കൂടാതെ മനോഹരമാക്കിയിരിക്കുന്നു ..വ്യത്യസ്തതയാര്‍ന്ന നിറസംയോജനം ചിത്രത്തിലുടനീളം ദൃശ്യമാകുന്നത് എടുത്തു പറയാതിരിക്കാന്‍ ആവില്ല …

നല്ല പാട്ടുകള്‍ …നല്ല കഥ ..തീരെ കുറ്റം പറയാത്ത മനോഹരമായ അഭിനയം ….നല്ല സംവിധാനം ….വ്യത്യസ്തതയാര്‍ന്ന നിറസംയോജനം ..വ്യത്യസ്തതയാര്‍ന്ന സിനിമയുടെ ആവിഷ്ക്കാരം , പഴയതെന്തിനെയോക്കെയോ ഓര്‍മ്മിപ്പിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ എന്നിവയൊക്കെ ഓര്‍ത്തെടുക്കുന്നു …നിസംശയം  പറയാം  ഇതൊരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല  … 

 

രത്നച്ചുരുക്കം :

ഇന്ദ്രജിത്തിന്‍റെ  അച്ഛന്‍ ഒരു സിനിമാസംവിധായകനാണ് …നാല്‍പ്പതു വര്‍ഷം മുന്‍പ് പുതുമുഖങ്ങളെ വെച്ചെടുത്ത വളരെയേറെ കാമ്പുള്ള ഒരു നല്ല സിനിമ ,എന്തോ കാരണത്താല്‍ പെട്ടിക്കുളില്‍ പുറം ലോകം കാണാതെ കഴിയുന്നതിനിടയില്‍  , സിനിമാസ്റ്റുഡിയോയില്‍ പഴയ പ്രിന്റുകള്‍ പൊടിതട്ടി വെക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ദ്രജിത്ത് അത് കാണാന്‍ ഇടാ വരുന്നു …സ്വന്തം അച്ഛനെ തൂക്കുകയറില്‍ എത്തിച്ച ആ സിനിമയെ ഒരു വെറുപ്പോടെ ആദ്യം കാണാനിരുന്ന ഇന്ദ്രജിത്തിനെയും  കൂട്ടരെയും അതിലെ മനോഹാരിതയും , കലാമൂല്യവും  വിസ്മയഭരിതരാക്കുന്നു …

കല തലയ്ക്കുപിടിച്ചാല്‍ ഒരു യഥാര്‍ത്ഥ കലാകാരന്‍ ചിലപ്പോള്‍ കാലത്തിനു മുന്‍പേ നടക്കാന്‍ നിര്‍ഭന്ധിതരാകും …അത്തരത്തില്‍ ഉള്ള ഒരു സിനിമയായിരുന്നു പെട്ടിക്കുള്ളില്‍ വിശ്രമിച്ചിരുന്നത് …ആ സിനിമ റിലീസ്‌ നടത്താനായുള്ള ശ്രമങ്ങള്‍ ….അതില്‍ അഭിനയിച്ചിരുന്നവരുടെ  ജീവിതം …ഇപ്പോള്‍  നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ എന്ത് ചെയ്യുന്നു..സിനിമയില്‍ നായകനായും നായികയായും അഭിനയിച്ചിരുന്ന  ദിലീപിനും  കാവ്യക്കും എന്ത് പറ്റി ? അവരുടെ പ്രണയം …എന്നിവയെല്ലാം  സംയോജിപ്പിച്ചു  ഒരു മനോഹര പ്രണയ കുടുംബചിത്രമാണ് അക്കുഅക്ബര്‍  നമ്മള്‍ക്കായി  ഒരുക്കിയിരിക്കുന്നത് 

 

കുടുംബത്തോടെ പോയി , ധൈര്യമായി കാണാവുന്ന ഒരു മനോഹര ചിത്രമാണ് വെള്ളരിപ്പ്രാവിന്‍റെ ചങ്ങാതി   …

 

വെള്ളരിപ്പ്രാവിന്‍റെ ചങ്ങാതി  - 6.7/10

 

ഗാനം - ഇവിടെക്ലിക് ചെയ്യുക 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Copyright secured by Digiprove © 2011 Sajith ph
Posted in സിനിമ | Tagged , , , , | Comments Off