സ്വപ്നസഞ്ചാരി റിവ്യൂ – 6.7/10

Starring: Jayaram, Samvritha Sunil, Innocent

Director: Kamal

Music: M. Jayachandran

 

അങ്ങനെ നിരവധി സിനിമാ പ്രതിസന്ധികള്‍ക്ക്‌ ശേഷം ഇറങ്ങിയ കമല്‍ ചിത്രം .പ്രതീക്ഷ തെറ്റിച്ചില്ല എന്ന് ധൈര്യപൂര്‍വ്വം അവകാശപ്പെടാം …

ഇതൊരു പൂര്‍ണ്ണ കുടുംബ ചിത്രമാണ്‌ ..

പണത്തിന്‍റെ ഒഴുക്കില്‍ എല്ലാം മറന്നു പൈസ ചെലവാക്കുന്ന മലയാളിയെ ,സ്വയം പ്രശസ്തനാകാന്‍ കൊതിക്കുന്ന മലയാളിയെ ..ഒരുപാടു സമ്പത്തും വളരെ മെച്ചപ്പെട്ട ജിവിത സാഹചര്യത്തിനും  വേണ്ടി ഇന്നിനെ മറന്നു നാളയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളിയുടെ മനസിനെ ചോദ്യം ചെയ്യുന്ന ഒരു ചിത്രമാണിത് …

പുതുമയുള്ള കഥയല്ലെങ്കില്‍ക്കൂടെ ,തികച്ചും പുതിയ സാഹചര്യത്തില്‍ ഒരു പഴയ കഥ പൊടീ തട്ടിയെടുത്തുവെന്ന് വിമര്‍ശകര്‍ക്ക് ആരോപണം ഉന്നയിക്കാന്‍ സാദ്ധ്യത നല്‍കുന്നെങ്കിലും സിനിമ കണ്ടിറങ്ങിയ ആര്‍ക്കും അത്തരമൊരു അഭിപ്രായ പ്രകടനത്തിന് മുതിരാന്‍ മനസ് വരില്ല  .. ,അത്യാവശ്യം നര്‍മ്മത്തില്‍ കലര്‍ത്തിയ അവതരണമോ  വളരെ സീരിയസ് ആയ കഥ ആകര്‍ഷണീയമായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു എന്നതോ ആയിരിക്കാം അതിനു കാരണം കൂടുതല്‍ വിശേഷങ്ങളിലേക്ക് പോകുന്നതിനു മുന്‍പ് കഥ കേട്ട് തിരിച്ചു വരാം .

കഥ : 

ആശുപത്രി പരിസരത്ത് കണ്ട ജയറാമിനെ, മീരാ നന്ദന്‍  തന്‍റെ ജീവിതത്തിലെ ഓര്‍മ്മകളിലേക്ക്  അടുപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ ചിത്രം മുന്നോട്ടു പോകുന്നു .. ( കണ്ണിനു ചുറ്റും പടര്‍ന്നു തുടങ്ങിയ കറുപ്പുനിറം മീരയെ ഒരുപാട് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നു..  )

സിനിമയിലെ നായകന്‍ ജയറാം വില്ലേജ് ഓഫീസില്‍ ഗുമസ്തനാണ് ..വളരെ ഒതുങ്ങിയ സാമ്പത്തിക ചുറ്റുപാടിലും തികച്ചും സന്തോഷമായി ജീവിച്ചു വരുന്ന ദിനങ്ങളിലോന്നില്‍ ജയറാമിനും സംവൃതക്കും ഒരു  മകള്‍ പിറക്കുന്നു ..സ്വാഭാവികമായും ശരാശരി മലയാളിയെപ്പോലെ കൂടുതല്‍ പണത്തിനും മെച്ചപ്പെട്ട ജീവിത നിലവാരത്തിനും ആഗ്രഹിക്കുന്ന ജയറാം ഗള്‍ഫിലേക്ക് ലഭിക്കുന്ന ഒരു വിസയുടെ പശ്ചാത്തലത്തില്‍ ജോലി രാജിവെക്കാന്‍ നിര്‍ഭന്ധിതനാക്കുന്നു …തുടര്‍ന്ന് ഒരു പാട്ടാണ് .. പാട്ടിനപ്പുറം കഥ എത്തിച്ചേരുന്നത് പണക്കാരനായ ജയറാം നാട്ടുകാര്‍ക്ക്  സഹായങ്ങള്‍ ചെയ്തു ഒരു പൊങ്ങച്ചക്കാരനായി എവിടെയും അറിയപ്പെടാന്‍ ശ്രമിക്കുന്ന ഒരു പണക്കാരന്‍റെ രൂപത്തിലാണ് ..ഇടക്ക് നാട്ടില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ശരാശരി ഗള്‍ഫ്‌ മലയാളിയുടെ ചിന്തകളോ , അല്ലെങ്കില്‍ നാട്ടുകാരെക്കൊണ്ട് സ്വന്തം പേര് പറയിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളോ വളരെ നല്ല രീതിയില്‍ കമല്‍ എടുത്തു കാണിച്ചിരിക്കുന്നു ..അതിനായി ഒരു സിനിമാ കോട്ടക വാങ്ങുക ..ബെന്‍സ് കാര്‍ വാങ്ങുക ..ഒരു നാലുകെട്ട് വീട്  കെട്ടുക മുതലായ ശൈലികള്‍  പിന്തുടരുന്നുണ്ട് ..

ഉറച്ച തീരുമാനവുമായാണ് ജയറാം തിരിച്ചു വന്നിരുന്നത് ..തുടര്‍ന്നങ്ങോട്ട് ഒരു ജോലിക്കാരന്‍റെ  വേഷം അഴിച്ചുവെച്ച് ഗള്‍ഫില്‍ വലിയ ബിസിനസ് ചെയ്യാനുള്ള പ്ലാനുമായാണ് ..അത് സംഭവിച്ചാല്‍ മാസം തോറും കോടികളുടെ വരുമാനമുണ്ടാകുമെന്നു വായിനു വായിനു പറയുന്നുണ്ട് …തികഞ്ഞ നിരീശ്വരവാദിയാണെങ്കിലും നാലാള്‍ അറിയാനായി അപ്രാവാശ്യത്തെ ഉത്സവം നടത്തി സ്വയം ഒന്ന്  പ്രശസ്‌തനാവാം എന്ന് മുന്‍കൂട്ടി കാണുന്നു ..ഉല്‍സവത്തിന് വെടിക്കെട്ടിനായി ഒരാളെ ഏല്‍പ്പിക്കുന്നു ..എന്തിനും ഏതിനും ഒരിത്തിള്‍ക്കണ്ണിപോലെ ഹരിശ്രീ അശോകന്‍ കൂടെയുണ്ട് ..ധൂര്‍ത്തടിച്ച് എവിടേക്കാണ് ഈ പോക്ക് എന്ന് ഇന്നസെന്‍റും സംവ്രതയും ഇടക്ക് ഓര്‍മ്മിപ്പിക്കുന്നെങ്കിലും താന്‍  കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ ചിലാവാകാന്‍ തനിക്കുള്ള ധാര്‍മ്മികത ചൂണ്ടിക്കാട്ടി അവരെ നിശബ്ധരാക്കുന്നു …വരാന്‍ പോകുന്ന കോടികള്‍ മുന്‍കൂട്ടി കണ്ടു ഇടക്ക് ഒരു വട്ടിപ്പലിശക്കാരനില്‍നിന്നും അമ്പതുലക്ഷം കടം വാങ്ങുന്നു …കിഡ്നി  മാറ്റിവെക്കാനായി  സ്വന്തം മകളുടെ കൂട്ടുകാരിയുടെ കുടുംബത്തിനു അഞ്ചുലക്ഷം നല്‍കാമെന്ന് ഏല്‍ക്കുന്നു

അങ്ങനെ ഉത്സവദിനം വന്നെത്തുന്നു …വെടിക്കെട്ടിനിടയില്‍ മൂന്നു പേര്‍ മരിക്കുന്നു ..അതെ സമയം ഗള്‍ഫിലെ ബിസിനസ് ഐഡിയ ചീട്ടുകൊട്ടാരം പോലെ തകരുന്നു …സ്വന്തം കൂട്ടുകാരനെ രക്ഷിച്ചു എല്ലാം ഉപേക്ഷിക്കാന്‍ നിര്‍ഭന്ധിതനാകുന്നു ..തിരിച്ചു നാട്ടില്‍ എത്തുമ്പോള്‍ വരവേല്‍ക്കുന്നത് ഉത്സവത്തില്‍  കരിമരുന്നുപ്രയോഗത്തിനിടയില്‍ മരിച്ചവര്‍ നഷ്ടപരിഹാരത്തിന് കൈ നീട്ടുന്നതും    കാശുള്ളപ്പോള്‍ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നവരുടെ പ്രതീക്ഷയുള്ള കണ്ണുകളെയുമാണ് … അറ്റ കൈക്ക് ധനആകര്‍ഷണയന്ത്രവും ,മാലകളും ഒക്കെ ധരിച്ചുകൊണ്ട് സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു …എല്ലാത്തിനും ഒടുക്കം ദൈവം എന്നാ മലയാളിയുടെ സങ്കല്‍പ്പതെയോ  , സമ്പത്ത് കൂട്ടാന്‍ അന്ധവിശ്വാസത്തില്‍ അഭയം പ്രാപിക്കുന്ന മലയാളിയെയോ കണക്കറ്റു പരിഹസിച്ചു കൊണ്ട് ചിത്രം മുന്നോട്ടു പോകുന്നു …

ജയറാം കൊടുക്കാമെന്നെറ്റിരുന്ന പൈസ എങ്ങനെ കൊടുക്കും ? വട്ടിപ്പലിശകാരന്‍ നല്‍കിയ അമ്പതുലക്ഷം ആറുമാസം കൊണ്ട് ഒരു കോടി കടത്തില്‍ എത്തിച്ചേരുന്നു ..അതെങ്ങനെ വീട്ടും ? എങ്ങനെയാണു ജയറാം ഒരു വിചിത്രമായ സ്ഥലത്ത് എത്തിച്ചെരുന്നത്  എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരത്തിലൂടെ കഥ പുരോഗമിക്കുന്നു

   അതാണ്‌ കഥ  ……………….

…തന്നോളം പോന്ന മകള്‍ സിനിമയില്‍ ഉണ്ടെന്നറിഞ്ഞും ഇത്തരമൊരു കഥാപാത്രം സ്വീകരിച്ച സംവൃത പ്രശംസ അര്‍ഹിക്കുന്നു …ഇന്നസെന്‍റ്..ജയരാജ്‌ വാര്യര്‍ …സംവൃത … അങ്ങനെ എല്ലാവരും നനായി അഭിനയിച്ചിരിക്കുന്നു …

പഴയ ” വരവേല്‍പ്പ്” സിനിമയുടെ ഒരു  രൂപസാദൃശ്യമുണ്ടോ എന്ന് തോന്നിപ്പിക്കുമെങ്കിലും അത്തരമൊരു വിമര്‍ശനത്തെ തള്ളിക്കളയാന്‍ ആകില്ല .. ഭംഗിയുള്ള കാമറ ..തെറ്റില്ലാത്ത  അഭിനയം , ഇടക്ക് കയറി വരുന്ന സന്ദര്‍ഭോജിതമായ  നര്‍മ്മം എന്നിവയോക്കെക്കൊണ്ട്  ഈ കമല്‍ കുടുംബ ചിത്രം  കാണാന്‍  കൊള്ളാവുന്ന ഒന്നാണ് ..ഒരിക്കലും ബോറടിപ്പിക്കില്ല എന്നൊരു ഉറപ്പുകൂടി തരാന്‍ കഴിയും ..

ഒന്നേ പറയാനുള്ളൂ ..കുടുംബത്തോടെ പോയി കാണാന്‍ നല്ലൊരു സിനിമ കമല്‍ ഒരുക്കിയിരിക്കുന്നു …ബാക്കി നിങ്ങളുടെ കയ്യില്‍   🙂  ഒരു ഗാനം താഴെ കൊടുക്കുന്നു….

സ്വപ്നസഞ്ചാരി   – 6.7/10

 

 ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 


© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in സിനിമ and tagged , , . Bookmark the permalink.