ഗ്രീന്‍ പീസും ഞാനും :)

കേട്ടറിഞ്ഞവരും  പറഞ്ഞറിഞ്ഞവരും  ചോദിക്കുന്നു .. നിനക്കെന്താ വട്ടുണ്ടോ …..  …..വീണ്ടുമോരിക്കല്‍ക്കൂടെ പറ്റിക്കപ്പെട്ടിരിക്കുന്നോ എന്ന ചോദ്യം അവിടവിടെ തങ്ങി നില്‍ക്കുന്നു …സ്വയം സമാധാനിക്കാന്‍ ശ്രമിക്കുന്നു …അവസാനം ആരോടെങ്കിലും പറയാമെന്നു വിചാരിക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം ശബ്ധിക്കാറുള്ള മൊബൈല്‍ ഫോണിലേക്ക് പരിഹാസം തുളുമ്പിനില്‍ക്കുന്ന കുറച്ചു വാകുകളോടെ കേട്ടറിഞ്ഞവര്‍   🙁

 

ഇക്കഴിഞ്ഞ ഒരു ശനിയാഴ്ച  ശരാശരി മലയാളിയെപ്പോലെ താങ്ങാവുന്ന വിലക്ക് ഏറ്റവും  മുന്തിയ ഇനം ഷൂ  എവിടെക്കിട്ടും എന്നറിയാതെയുള്ള യാത്രയിലായിരുന്നു  …

” ഒരു രണ്ടു മിനിട്ട് എടുക്കാനുണ്ടോ  “

പ്രതീക്ഷ നിറഞ്ഞ പച്ച ടീ ഷര്‍ട്ടിട്ട  മുപ്പതു വയസുകാരന്‍റെ ചോദ്യം കേട്ടപ്പോള്‍ , ഞാന്‍ പറഞ്ഞു ….

രണ്ടു മിനിറ്റോ ? എന്തിനാ  …

കുറച്ചു സംസാരിക്കാനുണ്ട് …

ഞാന്‍ അയാളെ ഒന്ന് നോക്കി … സ്കൂള്‍ കുട്ടികളെപ്പോലെ കഴുത്തില്‍ ഐഡി കാര്‍ഡും തൂക്കി , ഞായറാഴ്ച ദിവസം ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു രൂപം … സംസാരമല്ലേ , ഒരുപാട് സംസാരിക്കാനിഷ്ടമാണ് അത് കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു …

രണ്ടു മിനിട്ടല്ല …പത്ത് മിനിറ്റു സംസാരിചെക്കാം …

 കടുത്ത ചൂടിനാല്‍  തളര്‍ന്ന ശബ്ദം  വീണ്ടെടുത്തു  നന്ദി പറഞ്ഞുകൊണ്ട് അയാള്‍ ആരംഭിച്ചു …

ഗ്രീന്‍പീസിനെക്കുറിച്ചു കേട്ടിട്ടുണ്ടോ ?

ഞാന്‍ ഓര്‍ത്തു ..ഓ , വിപണിയില്‍ ഇറക്കാന്‍ പോകുന്ന ഗ്രീന്‍ പീസിനെക്കുറിച്ചു പൊതു ജനങ്ങള്‍ക്കിടയില്‍ ഒരു അവബോധം ഉണ്ടാക്കാന്‍ ഇറങ്ങിയതാണ് …സംസാരിച്ചു കഴിഞ്ഞാല്‍ അവസാനം ഒരു ചെറിയ ഗ്രീന്‍ പീസ്‌ പാക്കറ്റ് കിട്ടും …അത് ചെറുതായിരിക്കും …രണ്ടു പാക്കറ്റ് ചോദിച്ചെക്കാം ..ഒന്നുമില്ലെങ്കിലും പത്ത് മിനിട്ട് സംസാരിക്കാന്‍ താല്‍പര്യം ഉണ്ടെന്നു പറഞ്ഞ ആളല്ലേ ഞാന്‍  😉  വീട്ടില്‍  പോകുമ്പോ അത് പുഴുങ്ങി  ചൂണ്ടല്‍ ആക്കി കൊറിക്കാം  🙂  …..

ഉണ്ടല്ലോ …ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഗ്രീന്‍ പീസുകറിയും പുട്ടും കഴിക്കാറുണ്ട്  ..

അതല്ല …ഗ്രീന്‍ പീസ്‌ എന്ന ലോകമാകമാനമുള്ള സങ്കടന …

ഓ അതോ ..ഹ്മം എവിടെയോ വായിച്ചിട്ടുണ്ട് ആ പേര് …കൂടുതല്‍ അറിയില്ല

അറിയണം ..താങ്കളെപ്പോലെ പഠിച്ചവര്‍ വേണ്ടേ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ …   … ഭൂമിയിലെ അപരിഷ്കൃതമായ ഊര്‍ജ്ജ ചൂഷണത്തിനെതിരെ , “വീണ്ടെടുക്കാന്‍ പറ്റുന്ന”  ഊര്‍ജ്ജത്തിന്‍റെ പ്രചാരണത്തിനായി ഒക്കെ പ്രവര്‍ത്തിക്കുന്ന ആഗോളതല  സങ്കടനയാണ് …

ഞങ്ങള്‍ ആരില്‍നിന്നും ഒരു തരത്തിലുള്ള  ഫണ്ടും വാങ്ങില്ല …ഞങ്ങളുടെ പ്രവര്‍ത്തനം ചിലപ്പോഴെല്ലാം ആഗോള കുത്തകകള്‍ക്കെതിരെ ആയിരിക്കും …

എവിടെയും ഞങ്ങള്‍ ഉണ്ട് …സ്വച്ഛമായ ,സ്വസ്ഥമായ ഭൂമി അതാണ് ലക്ഷ്യം ….

നിങ്ങള്‍ക്കറിയാമോ ഈയിടെ ചെന്നെയില്‍ നടത്തിയ മുന്നറ്റം ?

ഇല്ല …കൊതിയോടെ ഞാന്‍ നോക്കി …

പൊടിപിടിച്ച ഒരു ഫയല്‍ മറിച്ചു കുറച്ചു ഫോട്ടോകള്‍ കാണിച്ചു  അയാള്‍ സംസാരം തുടര്‍ന്നു …

മൊബൈല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക്   രംഗത്തുള്ള   എയര്‍ടെല്‍ , അവരുടെ ടവറുകളില്‍ ഉപയോഗിക്കുന്നത് ഡീസല്‍ ആണ് ….അതുപയോഗിച്ചാണ് അവരുടെ പ്രവര്‍ത്തനം …

അതെന്താ …അവിടെ കറന്റില്ല ?

അതല്ല ….കറണ്ട്  പോകുമ്പോള്‍ പിന്നെ മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാനായി അവര്‍ ഡീസല്‍ ആണ് ഉപയോഗിക്കുന്നത് …ഈ സങ്കടനയുടെ തുടരെയുള്ള പ്രവര്‍ത്തനം കാരണം ഇപ്പോള്‍ ചെന്നെയില്‍ സൂര്യോര്‍ജ്ജം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു ..വൈകാതെ എല്ലാ സ്ഥലത്തേക്കും ഇതു വ്യാപിപ്പിക്കും

രാജ്യം തോറും നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ട് ..ആരില്‍ നിന്നും ഒന്നും വാങ്ങാതെ വര്‍ഷങ്ങളായി നിശബ്ദമായി പ്രവര്‍ത്തിക്കുന്നു …

എല്ലാം കേട്ട ശേഷം ഞാന്‍ പറഞ്ഞു …വളരെ നന്നായിരിക്കുന്നു …കൂടുതല്‍ അറിയാന്‍ സാധിച്ചതില്‍ നന്ദി ….അത്രയും പറഞ്ഞു പോകാന്‍ ആരംഭിച്ച എന്നോട് അദ്ദേഹം പാഞ്ഞു …വിരോധമില്ലെങ്കില്‍ താങ്കള്‍ക്കു ഒന്ന് സപ്പോര്‍ട്ട് ചെയ്തുകൂടെ  ?

തീര്‍ച്ചയായും …ഞാന്‍ തിരിച്ചു ചെന്ന ശേഷം നിങ്ങളെക്കുറിച്ച് എഴുതാം ..ഇതൊരു നല്ല കാര്യമായതുകൊണ്ട്  ഒരുപാടുപേര്‍ അറിയട്ടെ …

അതല്ല …താങ്കള്‍ക്കു ഒരു മെമ്പര്‍ ആയിക്കൂടെ …

പിന്നെന്താ …ഞാന്‍ പേരും  വിലാസവും പറഞ്ഞു കൊടുത്തു …എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് പറഞ്ഞു …ഇതു ഒരു ബാധ്യത ആയിക്കാണരുത് ..നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിനെ ഇതെപടി നിലനിര്‍ത്താന്‍ ആരോക്കെയോ ശ്രമിക്കുന്നു , അതിനെ നിങ്ങള്‍ പിന്തുണക്കുന്നു …. 250 രൂപക്ക് താങ്കളെ ഈ പ്രസ്ഥാനത്തിന്റെ ഒരു ഭാഗമാക്കുന്നു  🙂   

ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ശ്ശൊ സംഭവം കൊള്ളാം …പ്രവര്‍ത്തനം നന്നായിട്ടുണ്ട് ..പക്ഷെ അതിനു ഞാന്‍ കാശ് മുടക്കണോ …പത്ത് രൂപ വ്യത്യാസതിനായി കടകള്‍ കേറിയിറങ്ങുമ്പോഴാ  … ഹ്മം എന്തോ പോട്ടെ

 

അങ്ങനെ നിമിഷങ്ങള്‍ക്ക് ശേഷം അടുത്ത ചോദ്യം വന്നു …ക്രെഡിറ്റ്‌ കാര്‍ഡ് നമ്പര്‍ ?

അതെന്തിനാ ?

അല്ല പൈസ പിന്നെ എങ്ങനെ ഞങ്ങളില്‍ എത്തും ?

അത് ഞാന്‍ തരമല്ലോ ..പൈസ എന്‍റെ കയ്യില്‍ ഉണ്ട് ..

ക്ഷമിക്കണം ….പൈസ ഞങ്ങള്‍ കൈകൊണ്ടു വാങ്ങില്ല്യ ..

അത് ശരി ..പക്ഷെ  ക്രെഡിറ്റ്‌ കാര്‍ഡ് നമ്പര്‍ ഞാന്‍ തരില്ല്യ …വേറെ എങ്ങനെയെങ്കിലും ആ  പൈസ തരാം ..

അപ്പോള്‍ എല്ലാ മാസവും എങ്ങനെ താങ്കളുടെ സപ്പോര്‍ട്ട് ഞങ്ങളില്‍ എത്തും  ?

ഓഓ………..  അപ്പൊ പറഞ്ഞു വരുന്നത് എല്ലാ മാസവും 250 രൂപ എടുക്കുമെന്നോ  ??

അതില്ല …താങ്കള്‍ക്ക് സപ്പോര്‍ട്ട് നിര്‍ത്തണമെന്ന് തോന്നുമ്പോള്‍ മെയില്‍ അയച്ചാല്‍ ഞങ്ങള്‍ ആ മാസം മുതല്‍ അത് നോട്ട് ചെയ്തേക്കാം ..ഒരു കണക്കിനും ഇതൊരു ബാധ്യതയായി കാണരുത് …

സംഭവം കൊള്ളാം പക്ഷെ  ക്രെഡിറ്റ്‌ കാര്‍ഡ്‌  🙁

അല്ലെങ്കില്‍ താങ്കള്‍ക്കു ഞങ്ങളുടെ ആജീവനാന്ത മെമ്പര്‍ ആകാം …     ഇതൊരു ബാധ്യതയായിക്കാണരുത്

ഞാന്‍ ഓര്‍ത്തു ശരിയാണ് …  നമ്മള്‍ സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യാനാ …ദിവസം ഒരു ചായ ഒഴിവാക്കുകയാണെങ്കില്‍  മാസം 250 മിച്ചം വെക്കാം ..അല്ലെങ്കില്‍ വാങ്ങാന്‍ പോകുന്ന വുഡ്‌ലാന്‍ഡ്‌ ഷൂ  വേണ്ടെന്നു വെച്ചാല്‍ അതും മതിയാകും …പക്ഷെ …   🙁

ആരോ എവിടെയോ ഭൂമിയുടെ നല്ലതിന് വേണ്ടി …നന്മക്കായി പ്രവര്‍ത്തിക്കുന്നു …നമ്മളാല്‍ക്കഴിയുന്നത് നമ്മള്‍ സപ്പോര്‍ട്ട് ചെയ്യണ്ടേ ….

അങ്ങനെ അയാളുടെ സ്വാപ്പിംഗ് മേഷീനില്‍ക്കൂടെ കാര്‍ഡ്‌ കയറിയിറങ്ങി .. 3000 രൂപ  🙂

ഒരു പക്ഷെ അമ്പതു വെജിറ്റബിള്‍ ബിരിയാണി കഴിക്കേണ്ട പൈസ …

എഴുപതു സിനിമകള്‍ കാണാം …

നൂറു ചോക്കളേറ്റ് ഷെയിക്ക് കുടിക്കാം

പിന്നെയും ഒരുപാട് കാര്യങ്ങള്‍ നടത്താം …പക്ഷെ  അതുകൊണ്ട്   🙁

 

ഹ്മം  …സാമൂഹ്യബോധമുള്ള  വരും തലമുറയെക്കുറിച്ച്  ബോധമുള്ള ഒരാളാകാന്‍ പറ്റില്ല 🙂  അതുകൊണ്ട് സ്വയം സമാധാനിക്കുന്നു ..പക്ഷെ ചിലപ്പോഴെങ്കിലും ചില വാക്കുകള്‍  ” എന്നാലും നീ …”  നിന്‍റെ ബുദ്ധി ആ സമയത്ത് എവിടെപ്പോയി  …   ഒരു നിമിഷം ഞാന്‍ അത് കേള്‍ക്കും ….പക്ഷെ സ്വയം സമാധാനിക്കാന്‍ എനിക്ക്  നൂറു കാരണമുണ്ട്    …….  🙂

താല്‍പ്പര്യമുള്ളവര്‍ മാത്രം ,

 

കൂടുതലറിയാന്‍ക്ലിക്ക്‌ ചെയ്യുക

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.
  • KP

    Real incident:-

    oru soldering iron medikkan sajith electronics shopil poyi…
    sajith: oru soldering iron venam
    shopkeeper: etha… 25Rs
    sajith: ayyo… enikk kurach koode vila koodiya soldering iron venam…
    shopkeeper: aah…sorry…. eth 50 rupaya…
    sajith: ok… ethu thanne mathi….

    🙂