ബുര്‍ഖയും മേല്‍മുണ്ട് സമരവും :-

 

 

 

 

 

 

 

 

ഫ്രാന്‍സിനു പുറമേ ബെല്‍ജിയം എന്ന യൂറോപ്യന്‍ രാജ്യം കൂടെ ബുര്‍ഖ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നു … ലോകത്തിലെ ഒരു സൌന്ദര്യവും മൂടിവേക്കപ്പെടെണ്ടതല്ല എന്ന പറഞ്ഞു നമുകതിനെ ന്യായീകരിക്കാന്‍ ശ്രമിക്കാമെങ്കിലും സുരക്ഷാ കാരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ബെല്‍ജിയം സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയത് …മുഖം മറച്ചുകൊണ്ട് ഏതെങ്കിലും ബുര്‍ഖാ ധാരികള്‍ പിടിക്കപ്പെട്ടാല്‍ ഏകദേശം ഒന്‍പതിനായിരം രൂപ പിഴയടക്കേണ്ടി വരും …

ബെല്‍ജിയത്തിന് പുറമേ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും , അന്താരാഷ്ട്ര മുസ്ലിം രാജ്യങ്ങളുടെ ഫത്വക്കെതിരെ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കാനുള്ള  തയ്യാറെടുപ്പിലാണ് ..

 

ഇത് വ്യക്തി സ്വന്ത്രത്തിനു മേലുള്ള കടന്നുകയറ്റമാണോ  ?  സ്ത്രീ സ്വന്ദര്യം മൂടിവേക്കപ്പെടെണ്ട ഒന്നാണോ ?

സത്യത്തില്‍ ഈ ബുര്‍ഖ ധരിക്കണം എന്നൊന്നും ഖുര്‍-ആനില്‍ പറഞ്ഞിട്ടില്ല്യ …വളരെ പണ്ട് ചില പേര്‍ഷ്യന്‍-ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ ഭുര്‍ഖ ധരിച്ചിരുന്നു …പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശവും , ഫെമിനിസം , ആധുനികത , കൊളോണനിയലിസം എന്നിവയുടെ കടന്നാക്രമണവും നിമിത്തം പുരുഷ മേധാവിത്വം നിലനിന്നിരുന്ന ഒരു കാലത്ത് കടന്നുകൂടിയതാണ് ബുര്‍ഖ …പിന്നീടങ്ങോട്ട് അത് മുസ്ലിം സ്ത്രീകളുടെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു നിര്‍ബന്ധിത മത ചിഹ്നമായി അടിചെല്‍പ്പിക്കപ്പെട്ടു  …

സ്ത്രീ സ്വന്ദര്യം മൂടിവേക്കപ്പെടെണ്ട ഒന്നാണോ എന്ന ചോദ്യം പ്രസക്തമായ ഒന്നാണ് …എനിക്കൊന്നേ പറയാനുള്ളൂ , അടച്ചുമൂടപ്പെട്ടതോന്നും അതികകാലം മൂടിവേക്കപ്പെടില്ല്യ … സ്വന്ദര്യമുള്ളതോക്കെയും ആസ്വധിക്കപെടെ ണ്ടതല്ലേ എന്ന് ചോദിച്ചാല്‍ , അത് നമ്മുടെ ആസ്വാദനവും സംസ്കാരനിലവാരവും അനുസരിച്ചിരിക്കും … കാണണമെന്ന് വാശി പിടിച്ചു , കണ്ടതൊക്കെയും ഉപയോഗിച്ച് നോക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ്  വീണ്ടും ഫത്വകള്‍ പിറക്കുന്നത് …ഫത്വ എന്ന് വെച്ചാല്‍ , മുസ്ലിം മത  നിയമത്തെക്കുറിച്ച് , വിവരമുള്ള പഠിക്കുന്നവര്‍ ഉന്നയിക്കുന്ന അഭിപ്രായപ്രകടനമാണ് ..അത് ആചാരമായി  അനുഷ്ടിക്കപ്പെട്ടെക്കം ..അത്തരത്തില്‍ വന്ന ഒന്നാണ് ഈ ബുര്‍ഖ …

 

അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ആണല്ലോ അത് പൊളിച്ചടുക്കാന്‍ തോന്നുക … അറിയാതെയെങ്കിലും വികാരം അടിച്ചമര്‍ത്തപ്പെട്ട മനസുകള്‍ നിരവധി തവണ അതുടച്ചു നോക്കാന്‍ തയ്യാറായിട്ടുണ്ട് എന്നതാണ് സത്യം …വെറുതെയെങ്കിലും എന്തെങ്കിലും സമ്മാനം വിളിച്ചു തരുന്ന ഒരുപാട് ബുര്‍ഖ ധാരികള്‍ ഉണ്ടെന്നത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീമനസുകളുടെ നിശബ്ദ പ്രതികരണമായി വായിചെടുത്താല്‍ ബുര്‍ഖ നിരോധിക്കപ്പെടെണ്ട ഒന്നാണോ എന്നത് ഇവിടെ വീണ്ടും പ്രസക്തിയാവുന്നു …  അതൊരു കുഴക്കുന്ന ചോദ്യമാണെങ്കിലും ഉത്തരം ലളിതമാണ് ..എല്ലാം നിയന്ത്രിക്കാമെന്ന് ആധുനിക രക്തത്തിനു  തോന്നുന്നെങ്കില്‍ , ആസ്വാദന നിലവാരത്തെക്കുറിച്ചും , അതിരുകളെക്കുറിച്ചും  വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ അതിനെക്കുറിച്ച് ഗൌരവമായി ചിന്തിച്ചു നടപ്പില്‍ വരുത്തണം … മൂടിവേക്കപ്പെടുന്ന ഒന്നിനകത്തു എന്താണുള്ളതു എന്നത് എല്ലാവരിലും ആകാംഷ  ജനിപ്പിക്കുന്ന ഒന്നാണ് ..പിന്നെ അടിച്ചേല്‍പ്പിച്ചു ഒരു നിയമവും നിലനില്‍ക്കില്ല്യ …അതുകൊണ്ട് വേണമെന്നുള്ളവര്‍ക്ക് ഭുര്‍ഖ ധരിക്കാനും , അല്ലാത്തവര്‍ക്ക് ധരിക്കാതിരിക്കാനും കഴിയുന്ന രീതിയില്‍ ഒരു തിരിത്തെഴുത്ത് ആവശ്യമായി വന്നിരിക്കുന്നു …

 

മേല്‍മുണ്ട് :-

 

കേരളത്തിലെ ചില അമ്പലങ്ങളിലെങ്കിലും പുരുഷന്മാര്‍ ഷര്‍ട്ട്‌ ധരിക്കാതെ മാത്രമേ പ്രവേശിക്കാവൂ എന്നത് കാലിക പ്രാധാന്യമായി ചോദ്യം ചെയ്യപ്പെടേണ്ട ഒന്നായിരിക്കുന്നു …

 

“ആചാരങ്ങള്‍ അനുഷ്ടിക്കാനുള്ളതാണ് അത് തകര്‍ക്കാനുള്ളതല്ല “

 

എന്ന തത്വം പരിശോധനക്കെടുതാല്‍ത്തന്നെ ഒന്നുണ്ട് ..  ആരാണീ ആചാരങ്ങള്‍ സൃഷ്ടിച്ചത് ?    കാലഘട്ടത്തിന്റെ ആവശ്യവും , അനുഷ്ട്ടിക്കുന്നവരുടെ സൌകര്യവും , ആചാരത്തിന്റെ യുക്തിയും കണക്കിലെടുത്ത്  ഇതിനു മുന്‍പും ഇവിടെ ആചാരങ്ങള്‍ ഉടച്ചു വാര്‍ക്കപ്പെട്ടിട്ടുണ്ട്  ..

 

ഷര്‍ട്ട്‌ അഴിച്ചു മാത്രമേ അമ്പലത്തില്‍ കേറാവൂ എന്നത് എവിടെയാണ് എഴുതി വച്ചിരിക്കുന്നത് ?  എവിടെയും ഇല്ല്യ ….ആരോയെന്തോയെപ്പളോ എന്തിനെന്നറിയാതെ ചെയ്തത്‌ പിന്നീട് വന്നവര്‍ തുടര്‍ന്ന് പോന്നു ..ഒരു മാറ്റം ആവശ്യമായിരിക്കുന്നു …  കേരളം ഒഴിച്ചുള്ള മിക്ക സ്ഥലങ്ങളിലും , കേരളത്തിലെ കുറെയേറെ അമ്പലങ്ങളിലും ക്ഷേത്ര പ്രവേശനത്തിന് യാതൊരു ബാലിശമായ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലെന്നിരിക്കെ , പിന്നെയും വേരുതെയെന്തിനീ അസൌകര്യങ്ങള്‍ അന്ധമായി പിന്തുടരുന്നു ? സംസ്ക്കാരത്തെ മുരിവേല്പ്പിക്കാതെ , കാലാനുസൃതമായ രീതിയില്‍ “പുരുഷന്മാര്‍ക്ക് മാത്രം” അടിചെല്‍പ്പിക്കപ്പെട്ടിട്ടുള്ള ആ നിയന്ത്രണം ഇനിയും അന്ധമായി പിന്തുടരണമോയെന്നു  ഒരു വീണ്ടു വിചാരത്തിനു നിയന്ത്രണമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നെയെനിക്കു പറയാനുള്ളൂ ….

 

പരിപൂര്‍ണ്ണ വ്യക്തി സ്വാതന്ത്ര്യം അനുവധിക്കപ്പെട്ടിട്ടുള്ള ഭാരതത്തില്‍ , കേരളത്തില്‍ മാത്രാമായ്‌ എന്തിന്‍റെ പേരിലാണെങ്കിലും ഇങ്ങനെയൊരു വിരോധാഭാസം ഇനിയും അനുവധിക്കപ്പെടുന്നത് ചോദ്യം ചെയ്യപ്പെടേണ്ട ഒന്നല്ലേ  ..

 

ശബരിമലയില്‍ വരെ നമുക്ക് ഷര്‍ട്ട്‌ ധരിച്ചു അമ്പലത്തില്‍ കേറാം .. കേരളത്തില്‍ കുറച്ചു സ്ഥലങ്ങളിലെങ്കിലും അന്ധമായി പിന്തുടരുന്ന,അസൌകര്യമുണ്ടാക്കുന്ന ഇത്തരം യുക്തിക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടണം ..  പണ്ടൊരിക്കല്‍ മേല്‍മുണ്ട് സമരത്തിനായി സ്ത്രീകള്‍ രംഗത്തതെതിയതുപോലെ , ഇന്നൊരു സമരത്തിനു പ്രസക്തി നഷ്ട്ടപ്പെട്ടതുകൊണ്ട്  ഇത് വായിക്കുന്ന എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളൂ ..ദയവു ചെയ്തു ഈ പോസ്റ്റ്‌  ഷെയര്‍ ചെയ്യുക ..ഈ ലോകത്തെവിടെയും കാലിക  പ്രാധാന്യമായ ഒരു മാറ്റവും തനിയെ ഉണ്ടായിട്ടില്ല്യ .. വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു , അധികാരവും സാഹചര്യവും ഉള്ള ആരെങ്കിലും ഇത് കാണാന്‍ ഇടയായാല്‍ മാറ്റത്തിന്റെ ഒരു ചെറു കണികയെങ്കിലും നമുക്ക് പ്രതീക്ഷിക്കാം …അതുകൊണ്ടിത് ഷെയര്‍ ചെയ്യുക…..

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും. Bookmark the permalink.
 • Alikoyakappad

  PARDHA DARIKUNNADINA KURICHU E AYTHYA ALKU ONNUM ARIYILAA….

 • sajith ph

  പിന്നെ , ഇവിടുത്തെ എല്ലാ പോസ്റ്റുകള്‍ക്കും http://www.iamlikethis.com/?page_id=41 ബാധകമാണ് ..അതുകൊണ്ടുതന്നെ തെറ്റ് ആര് പറഞ്ഞാലും മടി കൂടാതെ ചൂണ്ടിക്കാണിക്കാം …

 • sajith ph

  അതുപോലെ ഈ പോസ്റ്റ്‌ ആരുടെയെങ്കിലും മത വികാരങ്ങളെ വ്രണപ്പെടുത്തുക എന്നാ ഒരു നിലയില്‍ കൊടുത്തതല്ല ..അറിയാതെയെങ്കിലും അങ്ങെനെ സംഭവിച്ചു പോയെങ്കില്‍ , ക്ഷമിക്കുമല്ലോ …

 • Sajith ph

  ആചാരങ്ങള്‍ അനുധ്ടിക്കനുല്ലതാനെന്നും മറ്റുമുള്ള സുവ്യക്തമായ ബോധത്തോടെ ആണ് ഇതെഴുതാനിരുന്നത് …ചില ക്ഷേത്രങ്ങളില്‍ ല്‍ മാത്രം ഷര്‍ട്ട്‌ ധരിക്കാന്‍ പറയുന്നതിലെ ചേതോവികാരം എനിക്കരിയില്ല്യ …പിന്നെ ബുര്‍ഖ ഇവിടെ നൂറ്റാണ്ടുകളായി തുടരുന്ന ഒരാചാരം , ബുര്‍ഖ ശരിക്കതത്തിന്റെ പേരില്‍ അറബ രാഷ്ട്രങ്ങളില്‍ നിരവധി കൊടിയ പീടനഗള്‍ക്കും മരണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് ..അടിച്ചേല്‍പ്പിക്കപ്പെട്ട​ അതിനു വരെ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു …അതേപോലെ , എല്ലാം ഒന്ന് പുനരാലോചിക്കപ്പെടേണ്ട ഒന്നാണോ എന്ന് വിനീതമായി ഉന്നയിച്ചുപോയതാണ് ..:) അതുപോലെ ഷര്‍ട്ട്‌ പൂര്‍ണ്ണമായും നിരോധിക്കണമെന്നോ ഒന്നും ഇതിനര്‍ത്ഥമില്ല്യ ..ചില കേഷത്രങ്ങളില്‍ മാത്രമേ പോസിറ്റീവ്‌ എനര്‍ജി ഉള്ളോ …ഒരു നിയമം നിയമമാകുന്നത് എല്ലാവരും അതുപയോഗിക്കുമ്പോഴാണ് ( law is good if everyone uses it lawfully ) …കേരളത്തിലെ അല്ലെങ്കില്‍ ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളും ഷര്‍ട്ട്‌ അഴിച്ചു വെച്ചിട്ട് വേണം ഉള്ളില്‍ കേറാന്‍ എന്നാ ആചാരം തുടര്‍ന്ന് വന്നിരുന്നെങ്കില്‍ , ഇവിടെ ഇങ്ങനെയൊരു ചോദ്യം വരില്ലായിരുന്നു …. കുറച്ചു സ്ഥലങ്ങളില്‍ മാത്രം എന്തിനാണ് വേറെ ആചാരം …ദൈവവും അമ്പലവും എല്ലാം ഒന്നായിരിക്കുമ്പോ എന്നതാണ് ഇവിടുത്തെ പ്രസക്ത ഭാഗം

  • Vijay

   മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ആയിരക്കണക്കിന് ആരാധനാ രീതികള്‍ ഉള്ള ഹിന്ദു ധര്മത്തില്‍ എല്ലാ ക്ഷേത്രത്തിലും ഒരേ ആചാരം വേണമെന്ന് പറയുന്നത് തികച്ചും ബാലിശമല്ലേ??? ഷര്‍ട്ട്‌ ഇടാതെ അമ്പലത്തില്‍ പ്രവേശിക്കുക എന്നത് അവിടങ്ങളിലെ ആരാധനയുടെ ഭാഗമാണ് അതിനു വയ്യാത്തവര്‍ അവിടെ പോകരുതേ. ഷര്‍ട്ട്‌ അനുവദിക്കുന്ന സ്ഥലങ്ങളില്‍ പോകുകയോ അല്ലെങ്ങില്‍ എങ്ങും പോകാതിരിക്കുകയോ ചെയ്യാം. എവിടെയോ ആരോ ബുര്‍ഖ നിരോധിച്ചു എന്ന് പറയുമ്പോള്‍ ഈ കൊച്ചു കേരളത്തിലെ അമ്പലങ്ങളിലെ ആരാധനാ രീതിയെ അതുമായി കൂടികുഴക്കുന്നതിനു പിന്നിലെ ചേതോവികാരം ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

  • മുഹമ്മദ്‌ കുട്ടി.

   പൊതുസ്ഥലങ്ങളില്‍ ഷര്‍ട്ട് ധരിക്കരുത് എന്ന് നിയമം വരാതിരിക്കട്ടെ, ഷര്‍ട്ട് ധരിച്ചു കേറാന്‍ പറ്റാത്ത ക്ഷേത്രങ്ങളെ വിട്ടു അല്ലാത്തിടത്ത് പോകാമല്ലോ. പക്ഷെ നാട്ടില്‍ എവിടെയും പൊതുസ്ഥലങ്ങളില്‍ ഷര്‍ട്ട് ധരിച്ചു ഇറങ്ങരുത് എന്ന നിയമം വന്നാല്‍ എന്ത് ചെയ്യും! (ബുര്ക ധരിക്കരുത് എന്ന നിയമം കേട്ട് ചോദിച്ചു പോയതാണ്).

 • Ranjith

  why do u want to go to temple where you are not ready to absorb the positive energy by taking off your shirt?

  If it was a DISCO and there were rules like only couples allowed or in a restaurant where u can only enter with a TUXedo then Im sure people wont complain.

  There is no point in going to temple with this attitude, temple visit is a complete surrender to god accepting him keeping apart KAMA, KRODHA and MOHAM,

  temple is not a place which you visit utilizing your right to travel. Its a private proprety(owned by god) (as per India temple laws) , in other words gods house. In my house its my rule not yours , just like you remove sandals before entering anyones house.

  • Muhammed Kutty

   If it is God’ house and if it is written in any holy books to remove your shirts while entering a temple, it is absolutely unquestionable. but if the rules are made by some men, it is questionable.

 • Vijay

  സ്വന്തം അറിവിന്റെ പരിധിയില്‍ വരുന്നില എന്നത് കൊണ്ട് മാത്രം ഒരു ആചാരം
  അന്ധം ആകില്ല… ഷര്‍ട്ട്‌ എന്തുകൊണ്ടാണ് ധരിക്കരുത് എന്ന് പറയുന്നതെന്നു എപ്പോഴെങ്ങിലും ആരോടെങ്ങിലും ചോദിച്ചിട്ടുണ്ടോ? അന്വേഷിച്ചിട്ടുണ്ടോ? ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതുന്നതിനു
  മുന്‍പേ അത് ഒന്ന് അന്വേഷിക്കാമായിരുന്നു. അതിനുള്ള ധാര്‍മിക ഉത്തരവാദിത്വം താങ്ങള്‍ക്ക്‌ ഉണ്ടെന്നു വിശ്വസിക്കുന്നു

  • Anonymous

   ഒരിക്കൽ ചിന്മയാനന്ദ സ്വാമികൾ കേരളത്തിലെ ഒരു പ്രശസ്ത ക്ഷേത്രത്തിൽ വന്നപ്പോൾ അദ്ദേഹത്തിനോട് ധരിച്ചിരുന്ന ജുബ്ബ അഴിക്കാൻ പറഞ്ഞു. അതിനദ്ദേഹം പറഞ്ഞ മറുപടി ‘ ഞാനിവിടെടെ പ്രാർത്ഥിക്കാനാണ്‌ വന്നത്- അല്ലാതെ കാബറേ കളിക്കാനല്ല’
   എന്നിട്ട് ജുബ്ബ ധരിച്ചുതന്നെ അദ്ദേഹം പ്രാർഥന നടത്തി.

   ഇത്തരം ആചാരങ്ങളൊക്കെ പല ക്ഷേത്രങ്ങളിലും ഇപ്പോൾ അത്ര നിർബന്ധിതമല്ലാതെ ആയി തീർന്നിട്ടുണ്ട്.

   ഈ പറഞ്ഞ പോസിറ്റീവ് എനർജിയും ശുദ്ധിയുമൊക്കെയായിരുന്നു പണ്ട് താഴ്ന്ന ജാതിക്കാരെ അമ്പലങ്ങളിൽനിന്നും അകറ്റിനിർത്താനുള്ള വരട്ടുന്യായങ്ങൾ. അതൊക്കെ മാറ്റേണ്ടി വന്നില്ലേ?
   എന്തു വിശ്വാസത്തിന്റെ കാര്യം പറഞ്ഞായാലും ഇത്തരം നിയന്ത്രണങ്ങൾ ആളുകളുടെ മേൽ അടിച്ചേല്പ്പിക്കുന്നത് ശരിയല്ല. മാന്യമായി വസ്ത്രം ധരിക്കുക എന്നത് ഒരുവന്റെ ഏറ്റവും അടിസ്ഥാനമായ അവകാശമാണ്‌- അതിപ്പോൾ ആരാധനാലയത്തിനകത്തായാൽ പോലും.

   വളരെ നല്ല ലേഖനം. പ്രസക്തമായ വിഷയം.