നാമൊന്നു നമുക്കുരണ്ട് ???

കേരളത്തിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനും ,ജനസാന്ദ്രത നിയന്ത്രിക്കാനും ആയി ഒരു കമ്മിഷനെ നമ്മുടെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു …ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നയിച്ച 12 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ആ കമ്മിറ്റി ഇക്കഴിഞ്ഞ ദിവസം 94 പേജു വരുന്ന “Kerala Women’s Code Bill 2011” നമ്മുടെ മുഖ്യമന്ത്രി ചാണ്ടി സാറിന്‍റെ മേശപ്പുറത്ത് വെച്ചിരിന്നു ..നിങ്ങളെല്ലാം അതിനെക്കുറിച്ചു അറിഞ്ഞിരിക്കുമെന്നും , ഇതിനോടകം കുറച്ചെങ്കിലും വായിച്ചിരിക്കുമെന്നും വിശ്വസിക്കുന്നു ..

ജനസാന്ദ്രത നിയന്ത്രിക്കാനായി ആ കമ്മിറ്റി മുന്നോട്ടു വെച്ച ഒരു ഉപദേശം “കുടുംബാസൂത്രണവും ,ജനിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം രണ്ടായി ചുരുക്കണം ” എന്നതുമായിരുന്നു നിരവധി നിര്‍ദേശങ്ങള്‍ അതിലുണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന ഞാന്‍ ഉള്‍പ്പെടുന്ന മലയാളികള്‍ ആദ്യം കണ്ട വാര്‍ത്ത , അല്ലെങ്കില്‍ നമ്മളില്‍ ആദ്യം എത്തിക്കപ്പെട്ട വാര്‍ത്ത അതുമാത്രമായിരുന്നു …

ആ കമ്മിറ്റി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ അതേപടി കേരളത്തില്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ , ” ഇനി മുതല്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കി വരുന്ന സഹായങ്ങള്‍ കൈപ്പറ്റണമെങ്കില്‍ , നിയമ വിധേയമായി കല്യാണം കഴിക്കപ്പെട്ട ഏതൊരു പുരുഷനും-സ്ത്രീക്കും കൂടി തന്‍റെ വംശപരമ്പര നില നിര്‍ത്താനായി രണ്ടു വരെ കുട്ടികള്‍ ആകാം ” ഇതെങ്ങാനും മറന്നു പോയി രണ്ടില്‍ക്കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിപ്പോയാല്‍ ചിലപ്പോ പത്തായിരം രൂപവരെ അങ്ങോട്ട് കെട്ടിവെക്കേണ്ടി വന്നേക്കും 🙁 അതായത് ഒരുറയോ , ഗുളികയോ മറന്നു പോവുകയാണെങ്കില്‍ ചിലപ്പോ രൂപ പത്തായിരംവരെ കേട്ടിവേക്കേണ്ടി വന്നേക്കാം 😛 കൂടാതെ “നിയമം നിഷെധിച്ചവര്‍ ” എന്നൊരു പട്ടം കൂടെ കിട്ടും …രണ്ടാം വിവാഹമാന്നുവെച്ചാ ആദ്യത്തെ ബന്ധത്തിലെ കുട്ടികളെ കൂട്ടില്ല്യ, ഒരിക്കല്‍ കെട്ടിയാല്‍ രണ്ടേ പാടൂന്ന് 😉
ഒറ്റപ്രസവത്തില്‍ രണ്ടില്‍കൂടുതല്‍ ഉണ്ടായിപ്പോയാല്‍ എന്ത് സംഭവിക്കുംന്നുചോദിച്ചാല്‍ എനിക്കറിയില്യ 😉

അടുത്ത നിര്‍ദ്ദേശങ്ങള്‍ ചിലത് …

ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ നിന്നുള്ള അനാഥരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനായി “തണല്‍ മാതൃകയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കപ്പെടട്ടെ ..ഇവിടെയുള്ള പന്ത്രണ്ടാം ക്ലാസുവരെയുള്ള എല്ലാവരുടെയും വിദ്യാഭ്യാസം നിര്‍ഭന്ധിതവും സൌജന്യവും ആക്കണം ….കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവും,വിദ്യാഭ്യാസവും, പോഷകാഹാരം അടങ്ങിയ ഭക്ഷണവും, നിയമ വിധേയമായി കിട്ടുന്നതിനു തുറന്ന കണ്ണുകളോടെ കമ്മിറ്റി ജാഗരൂകരായിരിക്കും .. അങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍

സ്വാഭാവികമായും , ഞാന്‍ ഉള്‍പ്പെടുന്ന ഏതൊരു മലയാളിയും ആദ്യം ശ്രദ്ധിച്ചതും കൂടുതല്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതും ഒന്നേ ഒന്ന് മാത്രം – ” രണ്ടു വരെ കുട്ടികള്‍ ആകാം ”

മൌലികമായി നമ്മുടെ ഭരണഘടന അനുശാസിക്കുന്ന സ്വകാര്യതയിലുള്ള കടന്നുകയറ്റമായോ , നീതി നിഷേധമായോ , അവനാരെടാ നമ്മുടെ കുടുംബകാര്യത്തില്‍ കേറി ഇടപെടാന്‍ ..പോയിപ്പോയി എത്ര കുട്ട്യോളെ ണ്ടാക്കണംന്നുവരെ സര്‍ക്കാര്‍ പറയാരായോ , വയസ്സ് പത്തുതൊണ്ണൂറായല്ലോ രാമനാമം ജപിച്ചു കഴിയേണ്ട സമയതാണോ നമ്മളെ ഉപദേശിക്കാന്‍ വരുന്നത് ” എന്നെല്ലാം നമുക്ക് പെട്ടെന്ന് തോന്നും ..ഒരു നിമിഷം ശ്രദ്ധിക്കുക …

ആരാണ് ഈ വി ആര്‍ കൃഷ്ണയ്യര്‍ ?


ഇപ്പോള്‍ 95 വയസില്‍ എത്തിനില്‍ക്കുന്ന , കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു മുന്‍ സുപ്രീംകോടതി ജഡ്ജി ..
1957 ലെ ബഹു : ഇഎംഎസ്‌ സര്‍ക്കാരിലെ നിയമ-ഊര്‍ജ്ജ-ജയില്‍-ജലവിതരണ -സാമൂഹികോന്നമന മന്ത്രിസ്ഥാനം അലങ്കരിച്ചിരുന്നയാള്‍ .. ഭൂപരിഷ്കരണ നിയമത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍.. അന്താരാഷ്ട്രരംഗത്തില്‍ ശ്രദ്ധ്ധിക്കപ്പെടുന്ന എട്ടോളം നിയമ പുസ്തകം എഴിതിയ ആള്‍ … പത്മവിഭൂഷണ്‍ ഉള്‍പ്പെടെ മുപ്പതിലതികം അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരിക്കല്‍ മത്സരിച്ച നിയമവിധഗ്ദ്ധന്‍ …എഴുപതു വര്‍ഷത്തിലതികമായി നിറഞ്ഞു ജീവിക്കുന്ന ,സത്യത്തിനു വേണ്ടി എന്നും ശബ്ദം ഉയര്‍ത്തിയിട്ടുള്ള ഒരാളെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ എഴുതി മുഷിപ്പിക്കുന്നില്ല്യ

അപ്പോള്‍ ഒന്ന് മാത്രം ഓര്‍ക്കുക ..എന്തെങ്കിലും കാണാതെ , പഠിക്കാതെ ചുമ്മാ കേറി അഭിപ്രായം പറയുന്ന ഒരാളല്ല …അദേഹം പറഞ്ഞ,സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമല്ലേ മുന്നോട്ടു പോകൂ ..ഇപ്പോഴേ കേറി അങ്ങേരെ തെറി വിളിക്കുന്നത്വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതോണ്ട് ചോദിച്ചുപോയതാ …

ഭൂരിപക്ഷം ദമ്പതികളും പ്രത്യേകിച്ചൊരു കോഡും ഇല്ലാതെ തന്നെ ഇപ്പോള്‍ ഒന്നോ രണ്ടോ കുട്ടികളെയേ ആഗ്രഹിക്കാറുള്ളൂ ..കാരണം മറ്റൊന്നുമല്ല ..വര്‍ദ്ധിച്ചുവരുന്ന ചിലവ് !!! താമസയോഗ്യമായ ഒരു സെന്‍ട് ഭൂമിക്കിപ്പോ പതിനായിരങ്ങള്‍ തുടങ്ങു പല മടങ്ങ്‌ ലക്ഷങ്ങള്‍ വരെ എത്തി നില്‍ക്കുന്നു …ഉപ്പ് തൊട്ടു കര്‍പൂരത്തിന് വരെ തീപിടിച്ച വില ..കേരളത്തില്‍ അങ്ങുമിങ്ങുംമെന്തിനും സംവരണം …എന്തിനുമേതിനും അപേക്ഷിക്കാന്‍ നൂറായിരം പേര്‍ ..ഇങ്ങനെ ആകെക്കൂടെ കലങ്ങിമറിഞ്ഞ ഒരു ചുറ്റുപാടില്‍ ആണ് , കുട്ടികള്‍ രണ്ടായി ചുരുക്കപ്പെട്ടെങ്കില്‍ നല്ലത് എന്നൊരു അഭിപ്രായം പറഞ്ഞിരിക്കുന്നത് …ഭര്‍ത്താവും ഭാര്യയും രണ്ടു കുട്ടികള്‍ ഉണ്ടാകുന്നവരെ മാത്രമേ ഒരുമിച്ചു കഴിയാവൂ എന്നൊന്നും പറഞ്ഞിട്ടില്ല്യ ..എന്തിലും ഒരു കരുതല്‍ വേണം ..അതിന്‍റെ കാര്യത്തില്‍ ഒരു നിഭന്ധന വേണമെന്നേ പറഞ്ഞിട്ടുള്ളൂ ..ഒരു കരുതല്‍ , അത്ര മാത്രം ..

ഇതിന്മുന്‍പും നിരവധി രാജ്യങ്ങള്‍ ഇതേ പരിപാടി , ഇതിലും കടുത്ത നിഭന്ധന ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു അവരെല്ലാം പാതി വഴിയെ പരാജയപ്പെട്ടുവെന്നത്‌ വേറൊരു സത്യം 🙁

കടുത്ത ഭാഷയില്‍ വിമര്‍ശിക്കും മുന്‍പ് അങ്ങേര്‍ പറഞ്ഞത് നല്ലതാണോ , എന്തെങ്കിലും കാര്യമുണ്ടോ എന്നൊക്കെ ഒന്ന് ചിന്തിക്കാം ..
ഒരുപാട് ഇതേക്കുറിച്ച് സംസാരിക്കരുത് കാരണം ഒരിക്കല്‍ ആ ബില്‍ നടപ്പില്‍ വന്നുകഴിഞ്ഞാല്‍ ഇത്തരമൊരു “Kerala Women’s Code Bill 2011” നെക്കുറിച്ച്‌ ഒരുപാടൊക്കെ കൂട്ടം കൂടി സംസാരിക്കുന്നതോ ,ക്യാംപെയിന്‍ നടത്തുന്നതോ അങ്ങനെ എന്തും നിയമനിഷേധമായി കണക്കാക്കപ്പെടും എന്നൊരു കാര്യം കൂടെ അതില്‍ സൂചിപ്പിച്ചിട്ടുണ്ട് 😉

ശരിയപ്പോ ..

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged , , , , . Bookmark the permalink.