ഒരുനിമിഷം

പ്രിയ  സുഹൃത്തുക്കളെ ,

 

യാതൊരു വിധ മുന്‍ധാരണകളും  ഇല്ലാതെ തികച്ചും തുറന്ന മനസോടെ ഇതിലെ പോസ്റ്റുകള്‍ കാണാന്‍ ശ്രമിക്കുമല്ലോ  …

 

” നിനക്ക് കുറച്ചെങ്കിലും maturity   കാണിച്ചുകൂടെ ”   എന്ന് നിരവധി തവണ കേള്‍ക്കേണ്ടി വന്നതുകൊണ്ട് ആദ്യം തന്നെ തുറന്നു പറയട്ടെ , അപക്വതയില്‍ നിന്നും പക്വതയിലെക്കുള്ള യാത്രയിലെ കുറച്ചു ജല്‍പ്പനങ്ങള്‍  ( അങ്ങനെ അവകാശപ്പെടാമോയെന്നു  പോലും നിശ്ചയില്ല്യ) ആണ് നിങ്ങളെ കാത്തിരിക്കുന്നത്  ….maturity  എന്താണെന്നുപോലും അറിയാതെ എന്തൊക്കെയോ കുത്തിക്കുറിക്കാന്‍ ശ്രമിക്കുമ്പോള്‍ , ഒന്ന് മാത്രം, ഈ ലേഖനങ്ങള്‍ എത്ര ദിവസം ഇവിടെ കാണുമെന്നു ഒരുറപ്പും ഇല്ല്യ …ഒരു പക്ഷെ maturity  ആകുന്നതു വരെ അത് തുടരാം ..പക്ഷെ   ഞാന്‍  ഒരിക്കലും mature  ആകില്ല എന്നുറപ്പുള്ളതുകൊണ്ട്  എപ്പോ വേണമെങ്കിലും  ഈ എഴുത്ത് നിര്‍ത്തിയേക്കാം …iamlikethis !!

അഹങ്കാരമാണോ എന്ന് ചോദിച്ചാല്‍ അല്ല , കാരണം അഹങ്കരിക്കാന്‍ മാത്രം എന്തെങ്കിലും ഉള്ളതായി തോന്നിയിട്ടില്ല്യ  ….

നീയെന്താ  ഇങ്ങനെ….. ??  ഉത്തരം പറഞ്ഞാലും  പിന്നെയും ആചോദ്യം ആവര്‍ത്തിക്കും എന്നുറപ്പുളതുകൊണ്ട്    പറയാന്‍  മെനക്കെടാറില്ല .. ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി    …..iamlikethis !!

അപക്വമായ മനസോടെ , അപക്വമായ കണ്ണുകളിലൂടെ ചുറ്റും നോക്കുമ്പോള്‍ കാണുന്ന ചിലതിനെക്കുറിചെല്ലാം പറയാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും തെറ്റുകള്‍ കാണും ……iamlikethis.com@gmail.com

ആരെയെങ്കിലും മനസാ-വാചാ-കര്‍മ്മണാ ആലോസരപ്പെടുത്തരുതെന്ന  മുന്‍ധാരണ മാത്രം ഉള്ളതുകൊണ്ട്  തീര്‍ച്ചയായും  ഒന്ന് മാത്രം ഉറപ്പു തരാം ,  അലോസരപ്പെടുത്തുന്ന എന്തെങ്കിലും പോസ്റ്റുകള്‍ അല്ലെങ്കില്‍ കമന്റുകള്‍ ഉണ്ടെങ്കില്‍ , അതൊന്നും തന്നെ പ്രോത്സല്‍ഹിക്കപെടുന്നതല്ല

നമുക്ക് ചുറ്റും നടക്കുന്നതിനെ പക്വവും അപക്വവുമായ കണ്ണുകളിലൂടെ നോക്കി ,  ധാര്‍മ്മികതയുടെയും അധാര്‍മ്മികതയുടെയും ചേരി പിടിച്ച്  അവലോകനം നടത്താനുള്ള  മാധ്യമം എന്നത് മാത്രമാണ്  iamlikethis.com  ..കൂടുതല്‍  വാഗ്ദാനങ്ങള്‍ ഒന്നുമില്ല്യ ….പ്രത്യേകിച്ചൊരു ലക്ഷ്യബോധമില്ലാത്ത ജീവിതത്തിലെ കുറച്ചു നിമിഷങ്ങള്‍ ഇങ്ങനെ ചിലവഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നു ……..iamlikethis !!

നന്മകള്‍ നേര്‍ന്നും , നല്ലത് മാത്രം പ്രാര്‍ത്ഥിച്ചും കുറച്ചു അപ്രതീക്ഷിതമായ നിമിഷങ്ങളുമായി ….മുന്‍ധാരണകളില്ലാതെ എന്തിനെയൊക്കെയോ തിരുത്താനുള്ള മനസും , പ്രതികരിക്കാനുള്ള സമയവും ഉള്ള നമുക്ക്  മുന്‍പില്‍  സവിനയം പരിചയപ്പെടുത്തട്ടെ ..

ഇതാ  ഇവിടെ  തുറക്കപ്പെടുന്നു …..  iamlikethis.com

  • Sinto

    Well Begining…..