റവ കേസരി

 

റവ കേസരി 

ഭയങ്കര എളുപ്പമാണ്  .. പതിനഞ്ചു  നിമിഷം മതി .. എങ്ങനെയേന്നല്ലേ എന്തൊക്കെ വേണമെന്നല്ലേ   …

 

 

റവ വറുത്തത് 1 കപ്പ്  മുന്നൂറു ഗ്രാം )
പാല്‍ 2 കപ്പ്  ( അര ലിറ്റർ മതിയാകും )
പഞ്ചസാര 1 കപ്പ്  ( ഒരു മുന്നൂറു ഗ്രാം )
ഏലക്കാപൊടി 1/2 സ്‌പൂണ്‍  ( എഴെട്ടെണ്ണം )
അണ്ടിപരിപ്പ്  ( നിർബന്ധമില്ല  ബദാം അല്ലേൽ  ബദാം പരിപ്പ് ചേർത്താലും മതി )
ഉണക്കമുന്തിരി  ( ഗ്രീൻ ഉണക്ക മുന്തിരി കൊള്ളാം ..)
നെയ്യ്  അല്ലെങ്കിൽ ഡാല്ട ( നൂറ്റമ്പത് ഗ്രാം അല്ലെങ്കിൽ ഇരുനൂറ്‌  കൂടുതൽ ചേർത്താൽ നല്ല സ്വാദ് കിട്ടും പക്ഷെ ആരോഗ്യം ! )
കേസരി കളര്‍ ( ഞാൻ ഒരു ബീട്രൂട്ട്  നെയ്യിൽ വറുത്തരച്ചു ചേർത്തു ) 
ഫ്രയിംങ് പാനില്‍ നെയ്യ് ഒഴിച്ച് അതിലേക്ക് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഇട്ട് വറുത്തു മാറ്റി വെക്കുക …ബീട്രൂട്ട്  നെയ്യിൽ വറുത്തരച്ചു ചേർത്തു അതിലേക്ക് പാല്‍ ഒഴിച്ച് നന്നായി ഇളക്കി തിളപ്പിക്കുക. അതിനുശേഷം പതുക്കെ വറുത്ത റവ അതിലേക്ക് ഇടുക . പകുതി വേവാകുമ്പോള്‍ പഞ്ചസാരയും ഏലക്കാ പൊടിയും  ഇട്ടു  നന്നായി  ഇളക്കുക ബാക്കിയുള്ള നെയ്യ് ചേർക്കാം ഒപ്പം ആദ്യം മാറ്റി വെച്ച മുന്തിരിയും അണ്ടിപ്പരിപ്പും .  പാല്‍ വറ്റി റവ കുഴമ്പ് രൂപത്തിലാകുമ്പോള്‍ വാങ്ങി നെയ്‌ പുരണ്ട പാത്രത്തിലോട്ടു ഒഴിച്ച് തണുക്കുമ്പോൾ നല്ല ഷെയിപ്പിൽ മുറിക്കുക … റവ കേസരി തയ്യാര്‍  ..ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിച്ചാൽ വളര രസമായിരിക്കും …
ഇന്നത്തെ അവധി ദിവസം അങ്ങനെ കഴിഞ്ഞു…  കേസരി ഉണ്ടാക്കിയത്  ആര്ക്കെങ്കിലും കൊടുക്കുക കൂടെ ചെയ്യണേ ..ഷെയർ ചെയ്യുമ്പോൾ സ്വാദും കൂടും 😉
വീണ്ടുമൊരു വിഭവവുമായി  കാണാം  🙂
സജിത്ത്   ,    https://www.facebook.com/iamlikethisbloger
 

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in cooking: My passion and tagged . Bookmark the permalink.