രാജാവ് നഗ്നനാണോ ?

 

 

 

 

 

 

 

കത്തുന്ന നിലവിളക്ക് സാക്ഷിയായി …

 

ഇതു മുഴുവന്‍ വായിച്ചു കഴിയുന്നത്‌ വരെ വികാര പ്രകടനങ്ങളെ അടക്കി നിര്‍ത്താമെന്നും , പറയുന്നതിനെക്കുറിച്ചു  സമയം കിട്ടുമ്പോള്‍ സ്വയം ആലോചിക്കാമെന്നും …  ഇതെഴുതിയവന്‍റെ  കുടുംബത്തിനിട്ടു വിളിക്കതെയോ , അവനിട്ട് പണി കൊടുക്കില്ലെന്നും  ഉറപ്പുള്ളവര്‍  മാത്രം തുടര്‍ന്ന്‍ വായിച്ചാല്‍ മതി ..അല്ലാത്തവര്‍  , ഈ സൈറ്റില്‍ വേറെ ധാരാളം പോസ്റ്റുകള്‍ ഉണ്ട് അത് വായിക്കുക   …ഞാന്‍ ജീവിച്ചു പൊയ്ക്കോട്ടേ , ഇങ്ങനെ എന്തെങ്കിലും പറയാന്‍ ഞാന്‍ നാളെയും വേണ്ടേ  എന്നെ വെറുതേ വിടുക  … 🙂 🙂

 

കോണ്‍ഗ്രെസ്സുകാരനായി ജനിച്ചു , മണ്മറഞ്ഞുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍   ഏറ്റവും മഹത്തരം എന്ന് വിശ്വസിക്കുന്ന   പക്വതയില്ലാത്തവന്‍ ആണ് ഞാന്‍ എന്ന്  പുതിയതായി ആരെങ്കിലും ഈ ബ്ലോഗ്‌ വായിക്കുന്നവരുണ്ടെങ്കില്‍  അറിയുക   …നിലവിളക്കില്‍ തൊട്ട്  സത്യം ചെയ്തല്ലോ ?  വിളക്ക് കെടുത്തിവെക്കണ്ട , ഇങ്ങു പോരൂ …പറയാന്‍ പോകുന്നത് അന്ധത നിറഞ്ഞ അര്‍ദ്ധ സത്യങ്ങള്‍  എന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും  തോന്നുന്ന സമയത്ത് തെളിയിച്ചു നോക്കാന്‍ ആ വിളക്ക് ഉപകരിക്കും ….

പണ്ട്   രാജാവ്  നഗ്നനാണ് എന്ന് പറഞ്ഞു  തെരുവിലൂടെ ഓടിപ്പോയ കൊച്ചുകുട്ടി കാണിക്കാന്‍ ശ്രമിച്ച സത്യസന്ധത/അത്രക്കെങ്കിലും ആത്മാര്‍ത്ത കാണിക്കുക …അന്ധമായ  രാജഭക്തിയിലും , വിഗ്രഹ ആരാധനയിലും മുഴുകാതെ സഖാവ്  വിഎസ്സ് പറഞ്ഞതിനെക്കുറിച്ചു ആലോചിക്കുക..
ഇന്നത്തെ പത്ര വാര്‍ത്തകളും , കുറച്ചു പ്രതികരണവും  വായിച്ചു …
ധാന ധര്‍മ്മിഷ്ട്ടനായ ഉത്രാടം തിരുമനസ്സിനെ   ദൈവതുല്യനായ മഹാത്മാവായി  പ്രതിഷ്ട്ടിക്കാന്‍  ചിലര്‍ നടത്തുന്ന കോലാഹലങ്ങള്‍ കണ്ടപ്പോള്‍ , എന്തായാലും ഇതിനെക്കുറിച്ച് ഒരു വാക്ക് പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി  …

 

പരമ സാത്വികന്മാരായ കുറച്ചുപേര്‍ തിരുവിതാംകൂര്‍ രാജവംശത്തില്‍ ജീവിച്ചിരുന്നു , അതില്‍ ആരും എവിടെയും തെറ്റ് പറയുന്നില്ല്യ …പക്ഷെ   അവര്‍ മണ്മറഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞും , പിന്തുടര്‍ച്ചക്കാര്‍ മാമോദീസ മുങ്ങിയ നിഷ്ക്കളങ്ക കുഞ്ഞാടുകളാണ് എന്നൊക്കെപ്പറഞ്ഞാല്‍ അത് വെള്ളം തൊടാതെ വിഴുങ്ങാന്‍   നമ്മള്‍ രാജവാഴ്ച പിന്തുടരുന്ന ഒരു സമൂഹത്തിലാണോ ജീവിക്കുന്നത് എന്ന് കേരളത്തിലെ ബുദ്ധിയുള്ള ജനം ചിന്തിക്കും എന്നെനിക്കുറപ്പുണ്ട് ….    തെറ്റ്  ചെയ്തവര്‍ ആരായാലും തെറ്റ് തെറ്റ് തന്നെയാണ് …രാജാവ് ആണ് എന്ന് പറഞ്ഞു തെറ്റ് ശരിയാവുന്നില്ല്യ …  ചിലര്‍ക്കെങ്കിലും പൊള്ളിക്കാണും  എന്ന് ഞാന്‍ കരുതുന്നു … അങ്ങനെയുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ,    ക്ഷേത്രവും  രാജകുടുംബവും ഉള്‍പ്പെടുന്ന ആള്‍ക്കാര്‍ നടത്തിയ വസ്തു വക ക്രയവിക്രിയകളെക്കുറിച്ചു  ഒന്ന് അന്വോഷിക്കുക എന്നിട്ട് പ്രതികരിക്കുക …  അന്ധമായ രാജഭക്തി അരുത് …

ഇവിടെ തിരുവിതാംകൂര്‍ രാജവംശത്തെയോ , മുന്‍പ് ജീവിച്ചിരുന്നവരെയോ ആരും കുറ്റപ്പെടുത്തുന്നില്ല്യ…അവര്‍ ചെയ്തു വന്നത് , സംരക്ഷിച്ചു ബാക്കി അവശേഷിപ്പിച്ചത് വളരെ നല്ല  കാര്യം  തന്നെ ..പക്ഷെ അച്ഛന്‍ ആനക്കാരനാണ് എന്ന് പറഞ്ഞതുകൊണ്ട് ,  മകന്‍റെ  മൂട്ടില്‍ തഴമ്പ് വരില്ല്യാലോ ?   അതുകൊണ്ട് പണ്ടുള്ളവര്‍ അങ്ങനെ  ആയിരുന്നു എന്ന് പറഞ്ഞു  , ഇപ്പോള്‍ ജീവിച്ചിരുന്നുവരുന്നവരെക്കേറി മഹാത്മ്ക്കള്‍ ആക്കേണ്ടതുണ്ടോ ???

ഒന്നാലോചിക്കുക , ടി പി സുന്ദരരാജന്‍ എന്നാ കറകളഞ്ഞ മുന്‍ ഐ പി എസ്സ് ഓഫീസറും, പരമോന്നത നീതിപീടമായ  സുപ്രീം കോടതി അഭിഭാഷകനുമായ  അദേഹം വെറുതേ കേറി കേസ് കൊടുക്കില്ല്യ ..  .ക്ഷേത്രത്തില്‍ ഇടക്കിടെ സന്ദര്‍ശനം നടത്താറുള്ള അദ്ദേഹവും , പറഞ്ഞു വരുന്ന   ഉത്രാടം  തിരുന്നാള്‍ അവര്‍കളെപ്പോലെ ,  ഒരുപക്ഷെ അതിനെക്കാളും മഹാനായ  ഒരു ഭക്തനായിരുന്നു ….  അദേഹം  തുറന്നു കാണിക്കാന്‍ ശ്രമിച്ച  തീ ഊതിക്കെടുത്താന്‍ ഏതു തല്‍പ്പര കക്ഷികള്‍ ശ്രമിച്ചാലും സത്യം ആര്‍ക്കും മൂടിവേക്കാവുന്ന ഒന്നല്ല എന്ന് മനസിലാക്കുക  …. വി എസ്സിന് , ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തു വേണ്ടല്ലോ പ്രശസ്തന്‍ ആകാന്‍ ?   അവിടുത്തെ ഏതോ ഒരു ശാന്തിക്കാരനെ സത്യം പറയാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു കൊടിയ ക്രൂരതക്ക് വിധേയമാകിയിട്ടുണ്ടെങ്കില്‍ അതും അന്വോഷിക്കപ്പെടട്ടെ…… വികാരപ്രകടനങ്ങള്‍ക്കുമുന്‍പ്   സത്യം എന്താണെന്ന് അറിയാന്‍ ശ്രമിക്കുക …വി എസ്സ് ഒരു മുഴുസമയ ഭക്തന്‍ അല്ല  അല്ലെങ്കില്‍ നിരീശ്വരവാദിയാണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രം അദേഹം പറഞ്ഞത് സത്യമല്ലാതാവുമോ  …സത്യം പറയുന്നവരെക്കേറി അടച്ചാക്ഷേപിക്കരുത്  ….ഇങ്ങനെയൊക്കെ തുറന്നു പറയാന്‍ ആരെങ്കിലും വേണ്ടേ ?   അതുകൊണ്ട്   സ്വയം വിശകലനത്തിന് വിധേയരാവുക …   നിങ്ങള്‍ ഒരു കോണ്‍ഗ്രെസ്സുകരാനോ , കമ്മ്യൂണിസ്റ്റ് അനുഭാവിയോ , ബിജെപ്പിയോ  ആരോ ആകട്ടെ , ആരാണെങ്കിലും എല്ലാ പാര്‍ട്ടികളും ജന നന്മക്കും  , സത്യത്തിനു വേണ്ടിയും നിലകൊള്ളൂന്നവരാണെങ്കില്‍   ആരെങ്കിലും പറഞ്ഞത് കേട്ട് പ്രതികരിക്കാതെ  സ്വയം ആലോചിക്കുക ..

അവശേഷിച്ചിരിക്കുന്ന ക്ഷേത്ര നിലവറ തുറന്നാല്‍ , തുറക്കുന്നവന്‍റെ  കുലം മുടിയുമെന്നും സര്‍വ്വനാശം സംഭവിക്കുമെന്നും ഒക്കെപ്പറഞ്ഞു ഉടുക്കുകൊട്ടിപ്പെടിപ്പിച്ചത്  കൊണ്ടൊന്നും സത്യം മൂടിവെക്കാന്‍ പറ്റില്ല്യ … രാജഭരണകാലം മാറി …ചിന്തിക്കുന്ന ജനം  ജീവിച്ചിരിക്കുന്നടത്തോളം  , ഇത്തരം  മൂന്നാംകിട തമാശ കലര്‍ന്ന ഭീഷണി സ്വരം ഉയര്‍ത്തുന്നതിന് മുന്‍പ് , നിങ്ങള്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്ന് ഓര്‍ക്കണം ..വരാന്‍ പോകുന്ന പുതു തലമുറ നിങ്ങളെ എങ്ങനെ ഓര്‍ക്കും എന്ന് ആലോചിക്കുക ആരുടെയെങ്കിലും ചൊല്‍പ്പടിക്ക് കേറി അടിയറ വെക്കാനുള്ളതല്ല നമ്മുടെ ജ്യോതിഷ പാരമ്പര്യം …അതുകൊണ്ട് എല്ലാം ഓര്‍ത്തു മാത്രം മുന്നോട്ടു നീങ്ങുക  …

ഇതിനു മുന്‍പും നാല് പ്രാവശ്യം  ആ നിലവറകള്‍ തുറന്നപ്പോളും സംഭവിക്കാതിരുന്ന പേമാരിയാണോ ഇനി വരാന്‍ പോകുന്നത് ?    നിലവറകളിലെ കണക്കുകള്‍  ശേഷിച്ചിരിക്കുന്ന  ഇനിയും തുറക്കാനിരിക്കുന്ന ബി നിലവറയില്‍  ഭദ്രം എന്നുള്ളതുകൊണ്ടാണോ , അത് തുറക്കരുത് എന്ന് ചില കുബുദ്ധികള്‍ വാശി പിടിക്കുന്നത്‌ ? ആര്‍ക്കു വേണ്ടി ?   ഇതില്‍ ആര്‍ക്കാണ് ലാഭം ?

 

കോണ്‍ഗ്രസ്‌ , ഈ രാജാവിനെയോ രാജവംശതെയോ പ്രകീര്‍ത്തിക്കുന്നതില്‍  അല്‍ഭുധമില്ല്യ   , കാരണം  ഗാന്ധിജിയെന്ന മഹാന്‍ , സ്വാതന്ത്രം നേടിത്തരാനായി മാത്രം തുടങ്ങിയ ഒരു പ്രസ്ഥാനത്തിന്കീഴില്‍ അതിന്‍റെ പെരുമ അവകാശപ്പെട്ടു കഴിയുന്ന കുറച്ചുപേരില്‍ നിന്ന് അത് കേട്ടില്ലെകിലെ അല്ഭുധമുള്ളൂ….പക്ഷെ  ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍  സത്യത്തെ തിരിച്ചറിയുന്നവനായിരിക്കണം ..സത്യത്തിനു വേണ്ടി നിലകൊള്ളുന്നവന്‍ ആയിരിക്കണം ..അല്ലാതെ ആരുടെയെങ്കിലും ചൊല്‍പ്പടിക്ക്  വഴങ്ങുന്നവര്‍ ആയിക്കൂടാ ….  കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അവശേഷിച്ചിരിക്കുന്ന കുറ നല്ല മനുഷ്യസ്നേഹികള്‍ മനസുകൊണ്ടെങ്കിലും , അവരുടെ മുതിര്‍ന്ന ചില നേതാക്കള്‍ നടത്തിയ പ്രശ്താവന കേട്ട് ലജ്ജിക്കുന്നു ……..

മാറിമറഞ്ഞു പോകാന്‍ സാധ്യതയുള്ള വോട്ടു ബാങ്ക് മുന്നില്‍ക്കണ്ട് ഉമ്മന്‍ചാണ്ടിയെപ്പോലെ സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരാള്‍  വിലകുറഞ്ഞ പ്രസ്താവനകള്‍ക്ക് പുറകെ പോകാതേ സത്യം വിളിച്ചു പറയാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കണം …

 

അതുകൊണ്ട് , എല്ലാ ആരോപണങ്ങളും   അന്വോഷിക്കപ്പെടെണ്ടതാണ് …  പാര്‍ട്ടിക്ക് വേണ്ടി , അല്ലെങ്കില്‍ ചില വിഗ്രഹങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിന് മുന്‍പ് മാനുഷിക സ്നേഹത്തെയും , മൂല്യങ്ങളെയും കുറിച്ച് ആലോചിക്കുക …അതൊക്കെ സംരക്ഷിക്കപ്പെടാനാണ് പാര്‍ട്ടികള്‍ …അതുകൊണ്ട്  നിങ്ങള്‍ ആലോചിക്കുക ..,…. വേദനിപ്പിക്കുന്ന എന്തെങ്കിലും ഞാന്‍ പറഞ്ഞുപോയെങ്കില്‍ , അതെന്‍റെ പക്വതയില്ലായ്മയായോ  , വിവരക്കെടായോ എടുത്താല്‍ മതി

സജിത്ത്   ,    https://www.facebook.com/iamlikethisbloger

© 2011 – 2014, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2014 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.
 • ragesh muthirayil

  vishvasamillathavar vishvasikalude karyathil edapedaruth

  • Sajithph

   എന്നെയാണോ ഉദ്ദേശിച്ചത് ??? ഞാന്‍ ഒരു മുടിഞ്ഞ ഭക്തനാ …:D

 • Dileep

  njan onnu chodichotte.. Eee ambalam eathra kollamaye raja kudumbam Nokkunnunde.. Swathandriyam kitti kazhinja samayam muthal ulla kalam eduthu nokiyalaum, Avide ulla muzhuvan swarnavum eppol raja kudumbathe eathanda samayam kazhinju… Ennittum athe avide oru kuzhapavum ellathe erikunnundenkil, angane oru prasthavana Ozhivakamayerunnu..

  • Sajithph

   @ദിലീപ്‌ , സത്യം നമുക്ക് മുന്‍പില്‍ ഉള്ളപ്പോള്‍ എന്തിനാണ് ഊഹാപോഹങ്ങള്‍ക്ക് പോകുന്നത് ……പിന്നെ അത്തരം കുഴയ്ക്കുന്ന പ്രശ്നങ്ങലെക്കുറിച്ചോന്നും ഞാന്‍ ഒന്നും വെറുതേ കേറി പറയുന്നില്ലയ ..ഒരാളുടെ അഭിപ്രായപ്രകടനത്തിന് മീതെ രാജഭാക്തിയും ,വിഗ്രഹാരാധനയും എല്ലാം കേറ്റി വെച്ച് സത്യം പറയാന്‍ ശ്രമിക്കുന്നവരെ ക്രൂശിക്കണോ എന്നത് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ … പിന്നെ താങ്കള്‍ ചോദിച്ചതിന് ഉതരണം പറയണമെങ്കില്‍ ഒരുപാട് ഞാന്‍ വായിക്കേണ്ടതുണ്ട് , വെറുതേ കേറി എന്തെങ്കിലും പറഞ്ഞതുകൊണ്ട് ആയില്ല്യാലോ ? പതിനാലാം നൂറ്റാണ്ട് തൊട്ടുള്ള ചരിത്രം മനസിലാക്കണം ..അതൊക്കെ വായിക്കാന്‍ ഒരുപാട്‌ സമയം വേണം ….പറ്റുമെങ്കില്‍ അതേക്കുറിച്ചും പിന്നീടൊരിക്കല്‍ ഞാന്‍ എഴുതാം …

 • സംശയം അല്ലെ? സാരല്യാ.. അസാരം നമുക്കുമുണ്ട്!!!

 • Basheer pattambi

  അവിടുത്തെ ഏതോ ഒരു ശാന്തിക്കാരനെ സത്യം പറയാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു കൊടിയ ക്രൂരതക്ക് വിധേയമാകിയിട്ടുണ്ടെങ്കില്‍ അതും അന്വോഷിക്കപ്പെടട്ടെ…… വികാരപ്രകടനങ്ങള്‍ക്കുമുന്‍പ് സത്യം എന്താണെന്ന് അറിയാന്‍ ശ്രമിക്കുക …വി എസ്സ് ഒരു മുഴുസമയ ഭക്തന്‍ അല്ല അല്ലെങ്കില്‍ നിരീശ്വരവാദിയാണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രം അദേഹം പറഞ്ഞത് സത്യമല്ലാതാവുമോ …