കേരളപോലിസ് പറയാതിരുന്നത്

സമ്പത്തിന്‍റെ ഉരുട്ടിക്കൊലപാതകം  , കേരള പോലിസ്‌ രൂക്ഷ വിമര്‍ശനത്തില്‍

ജയിലിലിലെ പീഡനക്കേളികളില്‍പ്പെട്ട് മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

കേരള പോലിസ്‌ തുമ്പില്ലാതെ ഇഴയുന്നു

കേരള പോലിസ്‌ ക്രിമിനകളുടെ തറവാടോ

എന്നിങ്ങനെയുള്ള അശരീരികളോ  കേട്ടുകേള്‍വിയോ  മഞ്ഞപ്പത്ര വാര്‍ത്തകളോ മാറ്റി വെച്ച് നമുക്ക് മുന്നിലുള്ളത് വിശ്വസിക്കുകയാണെങ്കില്‍  ഒന്നുണ്ട്  …അന്വോഷണ  വേഗതയിലും കൃത്യതയിലും  ലോകത്തെ മറ്റേതൊരു  അന്വോഷണ ഏജന്‍സിയുമായും  ഒരുമിച്ചു വെക്കാന്‍ കഴിയുന്ന ഒന്നാണ് കേരളപോലിസ് എന്നത് ഗോവിന്ദച്ചാമി    എപ്പിസോഡ്  നമുക്ക് കാണിച്ചു തന്നിരിക്കുന്നു

 

കസ്റ്റഡിയില്‍ എടുത്ത പ്രതിയും , മാസങ്ങള്‍ക്കുശേഷം പുറത്ത് വന്ന പ്രതിയും കണ്ടാല്‍ വല്ല ഫെയര്‍നസ് ക്രീമുകാര്‍  മല്‍സരിക്കുമെന്ന് താഴെയുള്ള ഫോട്ടോ

നമുക്ക് കാണിച്ചു തരുമ്പോള്‍,   ജയിലിലെ പീഡനങ്ങള്‍ ഒരു കെട്ടുകഥയല്ലേ എന്ന ആരോപണം ആരെങ്കിലും ഉന്നയിച്ചാലും അതിലശേഷം അതിശയോക്തിയില്ല ….

ഈപുതിയ  ഫോട്ടോ കണ്ടപ്പോള്‍  കഥയറിയാത്ത ഒരു സുഹൃത്ത് പറഞ്ഞത് ” വൊവ്  സെക്സി ലുക്ക്‌ എന്നാണു ”     കാലം പോയ കാലം  ;( 

 

 

 അതിനിടയില്‍ തമിഴ്‌നാട്ടില്‍നിന്നും പത്രത്തിലൂടെ ഒരു ശബ്ദമുയരുന്നത്രേ ….  പാവം വികലാംഗനായ ഒരു  തമിഴനെ കേരളത്തിലെ മുല്ലപ്പെരിയാര്‍ പ്രതികാര ജനത , ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത വേഗത്തില്‍ കേസ് തീര്‍ത്ത് വധശിക്ഷക്ക് വിധിച്ചിരിക്കുന്നു ..അത് ചോദ്യം ചെയ്യാന്‍ ഒരു തമിഴനുമില്ല്യെ എന്നാണ് ഉള്ളടക്കം  ….

അതൊരു കേവലം വധശ്രമ കേസ് അല്ലാത്രേ ….രണ്ടു ജാതികളോ രണ്ടു സംസ്ഥാനങ്ങളോ തമ്മിലുള്ള ആന്തരിക പ്രശ്നമായി കാണണമെന്ന് പത്രം പറയുന്നു …  വിദ്യാഭ്യാസവും  ബുദ്ധിയുമുള്ള കേരള ജനത അത് കേട്ട വഴിക്ക് പോകില്ല്യ എന്നുറപ്പുണ്ട്   😉   

 

എന്തൊക്കെപ്പറഞ്ഞാലും നമ്മള്‍ ആഥിത്യ മര്യാദ ഉള്ളവരാണെന്ന്  തെളിയിക്കാന്‍  ആ പ്രതി മാത്രം മതി … കേരള പോലീസിനു മാത്രം അവകാശപ്പെട്ട ഒന്നാണത്  … മാസങ്ങള്‍ കൊണ്ട് ഗോവിന്ദച്ചാമി  തടിച്ചു വെളുത്തിരിക്കുന്നു .. ഈ സമയത്താണ്    മഅദനി വര്‍ഷങ്ങള്‍ക്കു ശേഷം കോയമ്പത്തൂര്‍ ജയിലില്‍നിന്ന് വന്നപ്പോള്‍ കണ്ട ദേഹസ്ഥിതി ഓര്‍ക്കേണ്ടത് ..അപ്പോള്‍ കേരള പോലീസിനു തുല്യം കേരള പോലിസ്‌ മാത്രം 

വന്നു വന്നു ജയില്‍ ഒരു പേടിസ്വപ്നം അല്ലാതായിരിക്കുന്നു …ആര്‍ക്കും കിടക്കാന്‍ കട്ടില്‍ ……ചപ്പാത്തിയോ ഇഡിലിയോ ഏതാണ്  ഇഷ്ടമെങ്കില്‍ അതും …പിന്നെ ചായയും  😉 …

ജെയിലിലെ  ഉപോല്‍പ്പന്നങ്ങള്‍  പുറത്തു വില്‍ക്കാന്‍ അധികാരം നല്‍കി രണ്ടു ദിവസം ആയിരിക്കുന്നു …ജയിലിലെ അന്തേവാസികള്‍ ഉണ്ടാക്കുന്ന ചപ്പാത്തിയും കറിയും സാധാരണക്കാര്‍ക്കും മിതമായ രീതിയില്‍ കിട്ടിത്തുടങ്ങും ..ഒരു ചപ്പാത്തിക്ക് രണ്ടു രൂപ വെച്ചാണ് ഈടാക്കാന്‍  ഉദ്ദേശിക്കുന്നുവത്രേ    ….ജോലിചെയ്തു മടുക്കുമ്പോ പുസ്തകം വായിക്കാം ….ഇടക്ക് അനുമതിയോടെ ഫോണ്‍ ചെയ്യാം ..

 

ജയിലിലെ താമസക്കാരെ , ജയില്‍ പ്രതിയെണോ ജയില്‍ പുള്ളിയെന്നോ വിളിക്കരുതെന്നാണ് ഈയിടെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തക പറഞ്ഞത്….അതവരെ മാനസികമായി  തളര്‍ത്തുമത്രേ  ..അവരെ ജയില്‍ അന്തെവാസികളെന്നോ   ജയില്‍ സോദരെന്നോ വിളിക്കാം   🙁 

നേരാം നേരം ഭക്ഷണം …  ദിവസങ്ങള്‍ മാരുന്നതിനനുസരിച്ചു  മെനുവും മാറും …    ചെയ്യാന്‍ ജോലി ….വിളിക്കാന്‍ ഫോണ്‍ …വായിക്കാന്‍ പുസ്തകം ….കാണാന്‍ ടിവി …ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത് …..

 

ഇടക്ക്  ജയില്‍ സോദരുടെ  മാനസിക  സംഘര്‍ഷം കുറക്കാന്‍ ഓരോ ഫുള്ളു കൂടി വിതരണം ചെയ്യുന്നു എന്നൊരു വാര്‍ത്ത സാംസ്കാരിക കേരളം എന്നാണ് കേള്‍ക്കെണ്ടിവരുക എന്ന ആശങ്ക പങ്കുവെച്ചുകൊണ്ട്  

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.