മന്ത്രിമാര്‍ക്കെന്താ കൊമ്പുണ്ടോ

 

മണിക്കൂറുകള്‍ പലതു  കഴിഞ്ഞിരിക്കുന്നു …..

മന്ത്രി കെ.സി ജോസഫിന്റെ വാഹനം , റോഡ്‌ മുറിച്ചുകടക്കുകയായിരുന്ന മൂന്നു വഴിയാത്രക്കാരുടെ മേല്‍  നിരങ്ങിയിറങ്ങി  രണ്ടുപേര്‍ മരിച്ചിരിക്കുന്നു …ഒരാള്‍ വിധി കാത്തു കിടക്കുന്നു …

. വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടന്ന മൂന്നുപേരെ മന്ത്രി സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചു.. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നുവത്രേ മന്ത്രി  …

…ദേശീയ മാധ്യമങ്ങള്‍ പോലും കുറച്ചതികം ഗൌരുവത്തോടെ കാര്യങ്ങള്‍ കാണുന്നതിനിടയില്‍ സംസ്ഥാനത്തെ പത്രങ്ങളായ പത്രങ്ങളോക്കെയും താളുകള്‍ക്കുള്ളില്‍  വാര്‍ത്ത ഒളിപ്പിച്ചു  …

ഒരു തെറ്റ് അറിയാതെ ചെയ്‌താല്‍ അബദ്ധമെന്നും ആവര്‍ത്തിച്ചാല്‍ അതിനെ പോക്രിത്തരമെന്നും   വീണ്ടും ആവര്‍ത്തിക്കുമ്പോള്‍  ശുദ്ധ തെമാടിത്തരമെന്നും പറയാമെങ്കില്‍ , ഇവിടുത്തെത്  ശുദ്ധ തെമാടിത്തരമെന്നു പറയാതെ നിവൃത്തിയില്ല  …

കാരണം , ഈ അമിത വേഗത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല …  സായിപ്പിനെക്കണ്ടാല്‍ കവാത്തുമറക്കും എന്ന് പറയുമ്പോലെ റോഡ്‌ കണ്ടാല്‍ സകല നിയമാവലികളും കാറ്റില്‍ പറത്തി സാധാരണക്കാരുടെ നെഞ്ചിനു നേരെ പാഞ്ഞെടുക്കുന്ന ചില മന്ത്രിമാരുടെ  കാറുകള്‍ എന്നും എല്ലാവരുടെയും പേടി സ്വപ്നമാകുന്നു …  പക്ഷെ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലാഞ്ഞിട്ടോ , പരാതിപ്പെട്ടാലും  യാതൊരുവിധ കാര്യവും ഇല്ലെന്നു അറിയാവുന്നത് കൊണ്ടോ അല്ലെങ്കില്‍ അത്തരമൊരു പരാതി രാഷ്ട്രീയ വല്‍ക്കരിക്കപ്പെടുമെന്നു അറിയാവുന്നതു കൊണ്ടോ , എന്തായാലും ഇപ്രാവശ്യം രണ്ടു ജീവന്‍ എടുത്തിരിക്കുന്നു …

മന്ത്രിയുടെ തന്നെ വാക്കുകള്‍ പ്രകാരം , റോഡ്‌ മുറിച്ചു കടക്കുന്നത് കണ്ടില്ല എന്നാണ് ഭാഷ്യം … എങ്ങനെ കാണും ??   നൂറ്റിപ്പത്ത് കിലോമീറ്ററിനുമേല്‍ വേഗതയില്‍  എല്ലാം മറന്നു സാധാരണക്കാരുടെ ജീവന് പുല്ലിന്‍റെ വില പോലും കല്‍പ്പിക്കാതെ പറക്കുമ്പോള്‍ ,  അത്ര വേഗതയുള്ള ഒരു കാറില്‍ നിന്നും റോഡിലെ പുഴുക്കളെ എങ്ങനെ കാണും .. സാധാരണക്കാര്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ  …

പരാതിപ്പെട്ടാല്‍ ,   ജനശ്രദ്ധ ആകര്‍ഷിക്കാന്‍ മന്ത്രിക്കെതിരെ പരാതി എന്നോ  മറുപക്ഷത്തിന്‍റെ രാഷ്ട്രീയ തന്ത്രം എന്നൊക്കെയോ പറഞ്ഞു  അവഗണിക്കാനല്ലാതെ , നടപടിയെടുക്കാന്‍ നട്ടെല്ലുള്ള ഒരു ഉദ്യോഗസ്ഥനെങ്കിലും ഉണ്ടോയെന്നു ചോദിച്ചുപോകുന്നു ….

 

….മന്ത്രി രഥം കാറ്റത്ത് കുതിച്ചു പായുന്നതും സാധാരണക്കാര്‍ , ” അത് മന്ത്രിയല്ലേ അവര്‍ക്കെന്തും ആവാമല്ലോ ” എന്ന  പരാതിയോടെ നോക്കി നില്‍ക്കുന്നതും റോഡിലെ സ്ഥിരം  കാഴ്ചകളില്‍  ഒന്നാണ്   …പക്ഷെ ചില മന്ത്രിമാരുടെയെങ്കിലും കാര്‍ സ്ഥിരം പരാതികള്‍ ഉയര്‍ത്തുന്ന ഒന്നാണെന്നതു ഓര്‍ക്കുമ്പോള്‍ ഇതെന്താ മന്ത്രിമാര്‍ക്കു കൊമ്പുണ്ടോ എന്ന് ഓര്‍ത്തുപോകുന്നു ..

 

പോട്ടയിലെ സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞു തിരിച്ചു പോകുകയായിരുന്ന മന്ത്രി  റോഡിലെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്തരല്ലേ … മന്ത്രിയല്ല വാഹനമോടിച്ചിരുന്നതെന്നും അതൊരു അപകടം ആയിരുന്നെന്നും പറഞ്ഞു കൈകഴുകാനാകില്ല  …കാരണം ആ വേഗതയക്കുറിച്ചും റോഡിലെ നിയമം കാറ്റില്‍ പരത്തുന്നതിനെക്കുറിച്ചും നാടുകാരോട് ചോദിച്ചാല്‍ അവര്‍ ബാക്കി പറഞ്ഞു തരും …

 

പലപ്പോഴും മറന്നു പോകുന്ന ഒന്ന് മന്ത്രിയായാല്‍ എന്തുമാകാമെന്നാണോ ? 

പക്ഷെ വളരെയതികം വ്യത്യസ്താരകുന്ന ചില മന്ത്രിമാരെങ്കിലും ഉണ്ട്…..   

 ഓര്‍ത്തു നോക്കുമ്പോള്‍ പെട്ടെന്ന് മിന്നിമറയുന്ന ഒന്ന് മുന്‍ മന്ത്രി തോമസ്‌ ഐസക്കിന്‍റെതാണ് …കഴിഞ്ഞ നാലുമാസത്തിനിടെ നാലു തവണയെങ്കിലും പുള്ളിയുടെ അതെ ടേബിളില്‍,ചിലപ്പോ തൊട്ടടുത്ത് ഇരുന്നു  ഭക്ഷണം കഴിക്കാനും തിരിച്ചു വരുന്നതും പോകുന്നതും കണ്ടിട്ടുണ്ട് ….വളരെ പതിയെ നടന്നുവന്നു ചപ്പാത്തിക്കും ജൂസിനും ഓര്‍ഡര്‍ കൊടുത്തു ….യാതൊരു ജാടയുമില്ലാതെ നടന്നു നീങ്ങുന്ന രൂപം കാണുമ്പോള്‍ ഓര്‍ക്കും കുറെ കാര്യങ്ങള്‍ മറ്റുള്ളവര്‍ ഇദേഹത്തില്‍ നിന്ന് കണ്ടു പഠിച്ചുപോയെങ്കില്‍ എന്ന് ..

മറ്റൊരു മുഖം ഓര്‍ത്തു പോകുന്നത് സുരേഷ് കുമാര്‍ ഐ എ എസ് ആണ് …

ചായ കുടിക്കാനായി ഒരു ഇടത്തരം ഹോട്ടലില്‍ കയറി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എവിടെയോ പരിചയമുള്ള ചുവന്നു കലങ്ങിയ കണ്ണുകളുള്ള ..ചുളുങ്ങിയ ടീ ഷര്‍ട്ടുമായി ഒരാള്‍ കേറി വന്നത് ഞാന്‍ ഓര്‍ക്കുന്നു …വന്നയുടനെ ഒരു ചായക്കും അപ്പത്തിനും പറഞ്ഞു ..കുറെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു അവസാനം അതിനുത്തരമായി പുറത്ത് കിടക്കുന്ന സര്‍ക്കാര്‍ വണ്ടിയില്‍ കണ്ണുടക്കി നിന്നു ..അതേ അത് തന്നെ …ഇതാണോ മൂന്നാറിലെ പൂച്ച എന്നതു ഒരു അതിശയോക്തിയോടെ നോക്കി ..ഒരു സാധാരണ മനുഷ്യന്‍ .. എന്‍റെ ചിന്തയില്‍ സ്റ്റാര്‍ ഹോട്ടലില്‍ മാത്രം കേറുന്ന അപൂര്‍വ്വ ബുദ്ധിമാന്‍മാരാണ് ഐഎഎസ് കാര്‍ ..പക്ഷെ ഈ കുറിയ മനുഷ്യന്‍ അതെല്ലാം പൊളിച്ചെഴുതി ..

അപ്പോള്‍ പറഞ്ഞു വരുന്നത് …മന്ത്രിമാരെങ്കിലും അവരും സാധാരണ മനുഷ്യരാനെന്നതും , ഭരണ ഭാരം ഇറക്കി വെച്ചു വരുമ്പോള്‍ റോഡിലൂടെതന്നെ നടക്കെണ്ടാവരെന്നും  ഓര്‍ത്തുപോയാല്‍  സാധാരണക്കാര്‍ക്ക്  പേടിയില്ലാതെ നടക്കാമായിരുന്നു ….

ഇതെല്ലാം  ഇവരെന്നു പഠിക്കും എന്ന വ്യാകുലതകള്‍ പങ്കുവെച്ച്‌ തല്ക്കാലം വിട 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in രാഷ്ട്രീയം and tagged . Bookmark the permalink.
  • Pramodrulez

    accident sasham adehathinte carile thanne anne avere hospital athichathe. pinne krlathile nalla rodukalile onnane agamali ekm road. avide pettanne njan road murichu kadannalum vandi idikum.avide street light illathathe kondairikam athu sambavichathe karanam ministers pokunna vandikale allam ford, toyota luxury vechile anne. athu break pidichale urpaitum nilkum. abs allam undakille.

    • Sajithph

      സാധാരണ റോഡില്‍ത്തന്നെ അസാമാന്യ വേഗതയില്‍ പറക്കുമ്പോള്‍ ..സ്ഥിരമായി വേഗതയിലെ പോകൂ എന്ന അവസ്ഥ സംജാതമായിരിക്കുന്ന അവസ്ഥയില്‍ , ഇതെല്ലാം അറിഞ്ഞിട്ടും പ്രതികരിക്കാന്‍ ആവാത്ത ഒരുപാട് ജനങ്ങള്‍ പറയുന്നത് കേട്ടിട്ടുണ്ട് …അവര്‍ വലിയ ആള്‍ക്കാരല്ലേ …ആര് പറയും എന്ന് ..മര്യാദക്ക് റോഡിലൂടെ പോകുന്ന നല്ല മന്ത്രിമാരും ഇവിടെ ഉണ്ട് …റോഡ്‌ തറവാട്ടു സ്വ
      ത്തുപോലെ ചോദിക്കാന്‍ ആരുണ്ട്‌ എന്ന ധ്വനി പടര്‍ത്തി പറക്കുന്നവരും ഉണ്ട് …