ഹെയ്ഗിയോടൊത്തൊരു രാത്രി

സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാത്ത കുറച്ചു നിമിഷങ്ങള്‍ ..അങ്ങനെ ഒരു നിമിഷം ഓര്‍ത്തെടുക്കാന്‍ ജീവിതം ഒരവസരമെങ്കിലും നല്‍കും ….

കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ യാത്രയിലായിരുന്നു …കുമളി -കട്ടപ്പന-  അങ്ങനെ … ..ഇടയിലെന്നോ അത് സംഭവിച്ചുവെന്നു വേണം  കരുതാന്‍ …അജ്ഞാതയായ  വിദേശിയോടൊത്ത് ഒരു ദിനം …ഹെയ്ഗി 🙂

 കല്യാണത്തിനു ക്ഷണിച്ചുകൊണ്ടുള്ള സുഹൃത്തിന്‍റെ മെയില്‍ വന്നപ്പോള്‍ എനിക്കൊരു ചോദ്യമേ ഉണ്ടായിരുന്നള്ളൂ ..എങ്ങനെ ?  എവിടെയോ ജീവിച്ചു വളര്‍ന്ന തികച്ചും അപരിചിതയായ ഒരു പെണ്‍കുട്ടി  കുറച്ചു ദിവസങ്ങള്‍ക്കകം നിന്നോടൊപ്പം …എങ്ങനെ ? നിനക്കെങ്ങനെ അത്‌ ഉള്‍ക്കൊള്ലാനാകും ?

സമയം വരുമ്പോള്‍ പഠിക്കും …. എന്ന് പറഞ്ഞു ഒരു സ്മൈലി വന്നു വീഴാറുണ്ട്

കല്യാണം എന്നതു  ആരെങ്കിലും ഓര്‍മ്മപ്പെടുത്തുമ്പോള്‍ മാത്രം ഓര്‍ക്കുന്ന …. നാണമോ പുഞ്ചിരിയോ മാത്രം തുടര്‍ന്ന്  വിടര്‍ത്തുന്ന ഒരു സബ്ജെക്ട് ആയി തുടരുന്നു …

സ്വാതന്ത്രം, സ്വകാര്യത എന്നിവ അടിയറ വെച്ച് ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാന്‍ മനസ് അനുവധിക്കില്ലെന്നിരിക്കെ  ഒരു ദിനം വരുകയാണ് …എവിടെയോ ജനിച്ചു വളര്‍ന്ന , തികച്ചും ഭിന്നമായ ടെയിസ്റ്റുള്ള  ഒരു പെണ്‍കുട്ടി … അന്ന് മുതല്‍ ജീവിതത്തോടൊപ്പം …എങ്ങു നോക്കിയാലും അപരിചിത മുഖം ..എങ്ങനെ …എവിടേക്ക് എന്തിനു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരവും പ്രതീക്ഷിച്ചു … 🙁    കറമം എന്ന് ഓര്‍ക്കാറുണ്ട്

അങ്ങനെയിരിക്കുമ്പോള്‍ …..എവിടെ നിന്നോ വന്ന ഒരു ഇരുപത്തോന്നുവയസുകാരിയോടോത്ത് ഒരു രാത്രി …ദൈവമേ …ആരെങ്കിലും കേട്ടാല്‍ എന്ത് വിചാരിക്കുമെന്ന  ചിന്തകള്‍ മനസിനെ കാര്‍ന്നു തിന്നുമെന്ന് ഉറപ്പുള്ളപ്പോഴാണ് ഇനിയും ഞെട്ടല്‍ മാറിയിട്ടില്ല്യാത്ത കുറെ നിമിഷങ്ങള്‍ സമ്മാനിച്ചു കടന്നുപോയത് …

സുഹൃത്തിന്‍റെ  കല്യാണം കഴിഞ്ഞു എല്ലാരെയും യാത്രയാക്കുമ്പോള്‍ എന്തോ ഒരു ഉള്‍വിളി …നിശബ്ദതയില്‍ നിന്നും ….:)        എങ്ങും പച്ചപ്പ് നിറഞ്ഞ …ഫ്രിട്ജിലെ വെള്ളം പോലെ എപ്പോഴും  തണുത്തുറയുന്ന വെള്ളവും , എയര്‍കണ്ടീഷണറുടെ തണുപ്പും …എല്ലാത്തിനും മീതെ എങ്ങും നിശബ്ദത …ആരും ശല്യപ്പെടുത്താനുമില്ല്യ ഇതൊക്കെക്കൊണ്ട്  കുമളിയും പീരുമെടും ഒരുപാടിഷ്ടമായി  ..അത് കൊണ്ടുതന്നെ ഒരു ദിവസം കൂടെ അവിടെക്കഴിഞ്ഞാല്‍ തെറ്റില്ല്യ എന്ന് തോന്നി …

വൈകിട്ട് മൂന്നു മണിയോടെ എവിടേക്കെന്നില്ലാതെ നടന്നു തുടങ്ങി ….അങ്ങനെ ആ യാത്രയില്‍ ഒരു ചോദ്യം എന്നെത്തേടിയെത്തി  ….

ഹെയ്ഗി എന്ന് സ്വയം പരിചയപ്പെടുത്തിയ  അമേരിക്കക്കാരി പറഞ്ഞു …അവര്‍ ടാക്കോമയില്‍ നിന്നാണ് വരുന്നത് ..ഇന്ത്യയിലെത്തി ഒരു മാസം കഴിഞ്ഞിരിക്കുന്നു … …അവരുടെ ആവശ്യം ലളിതമായിരുന്നു

ഒരു കൌതുകത്തിനെന്നോണം  ആരംഭിച്ച  സംസാരം  എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ മനസിലാക്കിയപ്പോള്‍  ഇത്രേയെയുള്ളൂ …

ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഒരു ദിവസം കുമളിയില്‍ക്കഴിയണം ….അതുകഴിഞ്ഞ് നേരെ സേലത്തെക്ക്  ….

ഒരു നിമിഷം ഓര്‍ത്തു ….ഞാന്‍ എടുത്ത ഡീലക്സ് റൂമില്‍ ഒരു ബെഡ് ഒഴിവായിക്കിടക്കുകയാണ് …പക്ഷെ ഞാന്‍  എങ്ങനെ അവരെ വിശ്വസിക്കും ..പകുതി കാശ് തരുമെങ്കില്‍ കൊള്ളാമെന്നുമുണ്ട് ..ഒട്ടും മറച്ചു വെക്കാതെ ഞാന്‍ ചോദിച്ചു

പക്ഷെ എങ്ങനെ ഞാന്‍ വിശ്വസിക്കും ?

ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു , ഞാന്‍ നിന്നെ വിശ്വസിക്കുന്നു ..അത് പോരെ … ആ ചോദ്യം ഞാനാ  ചോദിക്കണ്ടത്…

 ഉത്തരം എനിക്കിഷ്ടമായി ….പക്ഷെ  എന്തോ ഒരു ശങ്ക  മനസ്സില്‍ പറ്റി നിന്നു..അത് മനസിലാക്കിയെന്നപോലെ അവര്‍ പാസ്പോര്‍ട്ട്ടും ഒരു കുഞ്ഞു ഫോട്ടോയും എടുത്തു കാണിച്ചു …എന്നിട്ട് പറഞ്ഞു

ഹെയ്ഗി …. വയസ്സ് ഇരുപത്തിരണ്ട് … …പഠിപ്പ് തല്ക്കാലം മതിയാക്കി   ലോകം കാണാനും ജീവിതം പഠിക്കാനും ഇറങ്ങിയതാത്രെ ….

അവരുടെ പതിമൂന്നു വയസില്‍ കളിക്കൂട്ടുകാരനോടോത്ത് ജീവിതം ആരംഭിച്ചു ….രണ്ടു വര്‍ഷം ഡെയിറ്റിംഗ് ആയി  കടന്നുപോയി…പതിനാറാം വയസില്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങി …നാല് വര്‍ഷം ആ ജീവിതം നീണ്ടു നിന്നു..ഇരുപതാം വയസില്‍ ഇനി തുടരാന്‍ ആകില്ലെന്ന് മനസിലാക്കിയപ്പോള്‍ വിട പറഞ്ഞു ഇറങ്ങി …ആ നാല് വര്‍ഷം ഒരുമിച്ചു ജോലി ചെയ്ത കാശും , നാലുവര്‍ഷത്തെ ബന്ധത്തിന്‍റെ ഓര്‍മ്മയുമായ ജോഷ്വ എന്ന സ്വന്തം കുഞ്ഞിനെയും വിട്ടുകൊടുത്തു ..എപ്പോഴെങ്കിലും ജോഷ്വ യുടെ ഓര്‍മ്മ വരുമ്പോള്‍ ഫോടോയെടുത്ത് നോക്കും …..ഫെയിസ്ബുക്കില്‍    പരിചയപ്പെട്ട  സുഹൃത്തില്‍നിന്നും കേട്ടറിഞ്ഞു  ഇപ്പോള്‍ ഇന്ത്യ  കാണാന്‍ ഇറങ്ങി …

ഇത്രയും കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു …ശരി ….വൈകിട്ട് ഒന്‍പതുമണി കഴിയുമ്പോള്‍ ഗെയിറ്റ് അടക്കും …ഞാന്‍ താമസിക്കുന്നത് കോട്ടേജ് ഇരുപത്തെഴിലാണ് …ഏറ്റവും അറ്റത്തുള്ള ആ കോട്ടേജിനടുത്ത് ഒരു മാവ് വീണു മതില്‍ പോളിഞ്ഞിട്ടുണ്ട് ..അതിലൂടെ വരുക …സൂക്ഷിക്കണം 🙂

ഒരു നന്ദി പറഞ്ഞു , എന്‍റെ പേരും ചോദിച്ചു അവര്‍ യാത്രയായി …

മണി എട്ടു കഴിഞ്ഞപ്പോള്‍ത്തന്നെ കറക്കം മതിയാക്കി  തിരിച്ചെത്തി  …തുടര്‍ന്നുള്ള ഓരോ നിമിഷവും നെഞ്ചില്‍ തീയായിരുന്നു … ഒരു ദിവസം കൂടെ തങ്ങിയിട്ടെ മടങ്ങുന്നുള്ളൂവെന്നു പറഞ്ഞപ്പോള്‍ സുഹൃത്ത് ചോദിച്ചു ..എന്തെ അവിടുത്തെ ഇമ്പോര്‍റ്റഡ് കമ്പിളിപ്പുതപ്പ് അത്രക്കിഷ്ടമായോയെന്നു …

ആരെങ്കിലും കേട്ടാല്‍ ..അറിഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കില്ല്യ ..വാടക ഷെയര്‍ ചെയ്യാനായി ഏതോ ഒരു വിദേശിവനിതയെ രാത്രി റൂമിലേക്ക്‌ ക്ഷണിച്ചിരിക്കുന്നു ,,, ശിശു ദിനമായതുകൊണ്ട് ആകെ ആ പത്ത് കൊട്ടെജിലും കൂടെ ഞാന്‍ ഉള്‍പ്പെടെ രണ്ടേ രണ്ടുപേര്‍ മാത്രമെന്നത് എനിക്ക് ധൈര്യം നല്‍കി  യിരുന്നു ..എന്നാലും …ദൈവമേ …

ഒന്‍പതരയോടെ വാതിലില്‍ മുട്ട് കേട്ട് , പാതി മങ്ങിയ ജനലിലൂടെ പുറത്തേക്കു നോക്കി ..അതേ ..ഹെയ്ഗി തന്നെ ….എന്‍റെ പാതി ജീവന്‍ അവിടെപ്പോയി ..ഞാന്‍ അന്തോ അതിഭീകരമായ തെറ്റ് ചെയ്യാന്‍ പോകുന്നു … ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു …തനുപ്പോന്നും അറിയാതെയായി …എന്തായാലും , ദൈവം കാണുന്നുണ്ടല്ലോ എന്നോര്‍ത്ത് പ്രാര്‍ത്ഥിച്ചു കതകു തുറന്നു …

ഹായ് ….. കേറിയ ഉടനെ അവര്‍ പറഞ്ഞു …

തിരിച്ചെന്തുപറയണം എന്നറിയാതെ നിന്നപ്പോള്‍ ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു …

ആര്‍ യു ഓക്കേ …കംഫര്‍ട്ടബിള്‍  വിത്ത്‌ മി ?

ഹ്മം ….മനസില്ലാമനസ്സോടെ ഞാന്‍ മൂളി …

മൂന്നു നാല് നിമിഷത്തോളം അവിടെ മൌനം തലം കെട്ടി നിന്നു …എന്‍റെ ഹൃദയമിടിപ്പ് കൂട്ടാനേ ആ മൌനം ഉപകരിക്കൂ എന്നി നിശച്ചയമുള്ളതുകൊണ്ട് ഞാന്‍ സംസാരിക്കാനാരംഭിച്ചു …

എന്നിട്ട് ഇന്ത്യയെക്കുറിച്ചു എന്ത് പഠിച്ചു ?

ഓ …നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു ..തുടര്‍ന്ന് അവരൊരു സിഗറിനു തീ കൊളുത്തിയപ്പോള്‍  ഞാന്‍ പറഞ്ഞു …

അത് ആരോഗ്യത്തിനു നല്ലതല്ല …

ആരുടെ ആരോഗ്യത്തിനു ?

നിങ്ങളുടെയും …എല്ലാരുടേം …

ഉറക്കെ ചിരിച്ചുകൊണ്ട്  അവര്‍ തുടര്‍ന്നു … സീ …ഇതാണ് ആദ്യം ഞാന്‍ മനസിലാക്കിയത് … നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് കൂടതല്‍ ആലോചിക്കുന്നു …അവരെ ആലോചിക്കാന്‍ വിടുന്നില്ല്യ …മിക്കപ്പോഴും നിങ്ങളുടെ തന്നെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും …ചിലപ്പോഴെല്ലാം ന്യായീകരിക്കാന്‍ നിങ്ങളുടേതായ കാരണം കണ്ടുപിടിക്കും ..എന്നിട്ട് നടക്കില്ലെന്നറിഞ്ഞിട്ടും സ്വയം സമാധാനിക്കാന്‍ ശ്രമിക്കും …

ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ അവരുടെ സംസാരം കേട്ടിരുന്നു  …

മറ്റുള്ളവരെ വിശ്വസിക്കാന്‍ നിങ്ങള്‍ വളരെ മടിക്കും …ഒരു സംശയ ദ്രിഷ്ടിയോടെയെ കാര്യങ്ങള്‍ കാണൂ …

 സദാചാരപോലിസ്‌  ഒരാളെ അടിച്ചുകൊന്നു..എന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഒരു ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി ….

അവര്‍ ചോദിച്ചു ,  എന്താണ് കാര്യം …

ഒരു ഏകധേശ രൂപം അറിയാവുന്നപോലെ അവരെ പറഞ്ഞു കേള്‍പ്പിച്ചു ….അത് കേട്ട് അവര്‍ തുടര്‍ന്നു ..

പിന്നെ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങളെക്കുറിച്ച് അബദ്ധമായ ധാരണയാണ് ..അത് തിരുത്താന്‍ വരുന്നവരെ നിങ്ങള്‍ ആട്ടിയോടിക്കും ..

ഏകാധിപത്യവുമല്ല എന്നാലോട്ടു പരിപൂര്‍ണ്ണ സ്വാതന്ത്ര്യവുമില്ല്യ …ഒരുപാടുപേര്‍ അതിനിടയില്‍പ്പെട്ടു ശ്വാസം മുട്ടുന്നു …

രാത്രിയുണ്ടായത് ആരുടെ കുറ്റം കൊണ്ടാണ് ….അതിനു ആര്‍ക്കൊക്കെയോ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു  …. 

വിവാഹം എന്നത് നിങ്ങളില്‍ ഭൂരിഭാഗംപേരെ സംഭന്ധിച്ചും ഒരു ലൈസെന്‍സ്പോലെയാണ് … അതൊന്നുമല്ല സത്യം .. നിങ്ങള്‍ക്ക് ഇഷ്ടമില്ല്യാത്ത കാര്യങ്ങളോ , അടിച്ചമര്‍ത്തിവച്ചിരിക്കുന്നതോ ആരെങ്കിലും ഓര്‍മ്മപ്പെടുത്തിയാല്‍ അവര്‍ നിഷേധി …വിചിത്രം

നിങ്ങള്‍ സ്വയം തന്ത്രഞാനികള്‍ എന്ന് നടിക്കുന്നു …അതുകൊണ്ടോ അല്ലെങ്കില്‍ ഭീരുക്കളായാതുകൊണ്ടോ ആരെയും ഒരുപാടൊക്കെ ഭയപ്പെടുന്നു …സ്വന്തമായി അഭിപ്രായം പറയാന്‍ മിക്കപോഴും  ഭയപ്പെടുന്നു ..

ഇത്രയും കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു …പിന്നെ നിങ്ങളുടെ സംസ്ക്കാരം കേമം …രാത്രി ആയ ഉടനെ  അപരിചിതര്‍ക്ക് മുന്നില്‍പ്പോലും  ബെഡ്ലാമ്പുകള്‍ അണക്കുന്നവരല്ലോ നിങ്ങള്‍ …. ഞാന്‍ സിനിമയില്‍ കണ്ടിട്ടുണ്ട് …

പൊട്ടിച്ചിരിച്ചുകൊണ്ട് അവര്‍ തുടര്‍ന്ന് … സീ …മറ്റുള്ളവരുടെ കുറവുകളില്‍ ഓടിയൊളിക്കാന്‍ നിങ്ങള്‍ അത്യുത്സാഹം കാട്ടും ..പിന്നെ അതൊക്കെ സിനിമയില്‍ മാത്രമേ ഉള്ളൂ …അല്ലെങ്കില്‍ത്തന്നെ അതൊരു തെറ്റല്ല …അതെല്ലാം വ്യക്തിപരമായ കാര്യങ്ങളല്ലേ ….ഞങ്ങള്‍ക്ക് ഒന്നും ഒളിച്ചു വെക്കാനില്ല്യ  😉

ഞങ്ങളുടേത് ആയിരം വര്‍ഷം പഴക്കം ഉള്ള സംസ്ക്കാരമാണ് ..അമേരിക്കക്കാര്‍ക്ക് എന്തുണ്ട് …

ഹ്മം …ഞങ്ങള്‍ സന്തുഷ്ടരായി ജീവിക്കുന്നു മരിക്കുന്നു …നിങ്ങള്‍ സംസ്ക്കാരം കെട്ടിപ്പിടിച്ചു ഉള്ളിലൊതുക്കി നീറി നീറിക്കഴിയുന്നു 😉   അവിടെ എന്തിനും സ്വാതന്ത്ര്യമുണ്ട്  …ഇവിടെ ആ പേര് മാത്രം

 

ഇവിടെ ഒരാളെ ഇഷ്ടമാണെന്ന് പറയാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും മടിക്കുന്നു..

ഞങ്ങള്‍ അതിനുള്ളില്‍ കുറെയേറെ ജീവിച്ചു തീര്‍ത്തിരിക്കും …

ഞങ്ങള്‍ ഇന്ന് ജീവിച്ചു തീര്‍ക്കുന്നു …..നിങ്ങളില്‍പ്പലരും നാളേക്ക് വേണ്ടി കൊതിച്ചു ജീവിച്ചു പോകുന്നു

ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കുന്നു …നിങ്ങള്‍ എന്ത് ജോലി ചെയ്യുന്നു  എന്നതിലും  

അവര്‍ക്ക്  പറയാന്‍ നൂറായിരം കാര്യം   ഉണ്ടായിരുന്നു …അതിനിടയില്‍ അവരുടെ കുറ്റപ്പെടുത്തിയുള്ള  സംസാരമോ , സിഗാര്‍ പുകയോ എന്തോ എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു …അതുകൊണ്ട് വാതില്‍ തുറന്നിട്ട്‌ ഞാന്‍ സംസാരം ശ്രവിച്ചു  …

ഞങ്ങള്‍ ഇരുകൈയും  തുറന്നു ആള്‍ക്കാരെ സ്വീകരിക്കുന്നു … നിങ്ങള്‍ കൈകള്‍ പരസ്പരം അടച്ചു സ്വീകരിക്കുന്നു ..എന്നിരുന്നാലും നിങ്ങള്‍ ഹൃദയശുദ്ധി ഉള്ളവരാണ്

കുഞ്ഞു കുഞ്ഞു കാര്യങ്ങളെ ഒളിച്ചു വെച്ച് നിങ്ങള്‍ കൂടുതല്‍ ഭയപ്പെടുന്നു …അവിടെകൂടുതല്‍ തുറന്ന സമീപനമാണ് എല്ലായിടത്തും..

കാര്യങ്ങള്‍ തുറന്നു പറയാന്‍ നിങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു 

കണ്ണ് തുറന്നു പിടിക്കാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ ചോദിച്ചു …

ഞാന്‍ ഇപ്പോപ്പറഞ്ഞു നിര്‍ത്തിയതല്ലെയുള്ളൂ ….കാര്യങ്ങള്‍ തുറന്നു പറയാന്‍ നിങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു 

അല്ല ,  അതിപ്പോ നിങ്ങള്‍ക്ക് മുഷിവുണ്ടാക്കണ്ട എന്ന് കരുതിയാ  

ഹ്മം എന്തൊക്കെയായാലും നിങ്ങള്‍ കൂടുതല്‍ കെയറിംഗ് ആണ് ….കൂടുതല്‍ പേരും ഹൃദയശുദ്ധി ഉള്ളവരാണ് ….കൂടുതല്‍ ചിന്തിക്കുന്നവരാണ് …അതൊക്കെ നിങ്ങളെ വ്യത്യസ്താരക്കുന്നു …

ലെറ്റ്‌ മി കംപ്ലീറ്റ് ദി സിഗാര്‍  എന്ന് പറഞ്ഞു വാതിലനടുത്തെക്ക് നീങ്ങിയത് അവ്യക്തമായി  ഓര്‍ക്കുന്നു  …

കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഒന്‍പതു കഴിഞ്ഞിരിക്കുന്നു …കഴിഞ്ഞ രാത്രി ഊരും പേരും അറിയാത്ത പെണ്ണിന്‍റെ കൂടെ ഒരു രാത്രി കഴിഞ്ഞു വെന്ന് ആരെങ്കിലും അറിഞ്ഞാല്‍ ശിവ ശിവ ..എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല്യ … ചില്ലറ മാറ്റാനായി കള്ളുഷാപ്പില്‍ കേറിയതാ എന്ന് പറഞ്ഞപോലെയാകും …പക്ഷെ അങ്ങനെ ആരെങ്കിലും വന്നിരുന്നോ ..അതോ  സ്വപ്നമായിരുന്നോ …വാതില്‍ തുറന്നു കിടക്കുന്നു …പക്ഷെ അത് ..അത് ഞാന്‍ തന്നേയ് തുറന്നിട്ടതാണ് ….പെട്ടെന്ന് പോയി പേഴ്സ് തപ്പി …അതിനുള്ളില്‍ എത്ര രൂപയുണ്ടെന്നു ഒരു നിശ്ചയവുമില്ല്യ …ഒരുപക്ഷെ ഹെയ്ഗി അതില്‍ കുറച്ചു നൂറിന്‍റെ നോട്ടുകള്‍ ഇട്ടിരുന്നോ ..അതോ എല്ലാം ഒരു തോന്നല്‍ മാത്രമായിരുന്നോ  ….

സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാത്ത കുറച്ചു നിമിഷങ്ങള്‍ 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

 

 

 

 

 

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.