വെള്ളരിപ്പ്രാവിന്‍റെ ചങ്ങാതി റിവ്യൂ – 6.7/10

ഇന്ദ്രജിത്ത് ,ദിലീപ്‌, മനോജ് കെ ജയന്‍,കാവ്യാമാധവന്‍

സംവിധാനം : അക്കു അക്ബര്‍

 

സിനിമക്കുള്ളിലെ സിനിമയും യാഥാര്‍ത്യങ്ങളും ജീവിതവും തുറന്നുകാണിക്കാന്‍ ശ്രമിക്കുന്ന  ഈ സിനിമ തീര്‍ച്ചയായും കാണാന്‍ കൊള്ളാവുന്ന ഒന്നാണ് …താരതമ്യപഠനത്തില്‍ കാര്യമില്ലെങ്കിലും , വെനീസിലെ വ്യാപാരിയും മാധവന്‍ നായരെയും പോലെ ഒരു കാരണവശാലും നിങ്ങളെ നിരാശരാക്കാത്ത ഒരു സിനിമയാണ് ഇതു …മേല്‍പ്പറഞ്ഞ മൂന്നു പടങ്ങളും ഇതിനോടകം കണ്ടുകഴിഞ്ഞ സിനിമാസ്വാദകന്‍ എന്ന നിലയില്‍ നിസംശയം ഒന്ന് പറയാം … പടം കാണാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ധൈര്യമായി വെള്ളരിപ്പ്രാവിന്‍റെ ചങ്ങാതിയെ   മറക്കാതിരിക്കുക  …

സിനിമയുടെ ഉള്ളറകളിലെക്കും , പിന്നാമ്പുറ സംസാരങ്ങളിലെക്കും ഒരു പരിധിയില്‍ നിന്നുകൊണ്ട് നമ്മളെ കൂട്ടിക്കൊണ്ടുപോകാന്‍ അക്കു അക്ബര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ് …  മലയാള സിനിമ പതിവ് ശൈലിയില്‍ നിന്നും എങ്ങോട്ടാണ് വ്യതിചലിക്കുന്നത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടെ ഈ സിനിമ കാട്ടിത്തരാന്‍ ശ്രമിക്കുന്നു  …

സിനിമയിലെ ഗാനങ്ങള്‍ മനോഹരമാണെന്ന്  പറഞ്ഞില്ലെങ്കില്‍ ഈ റിവ്യൂ അപൂര്‍ണ്ണമാണ്‌ ..നിങ്ങള്‍ക്കായി സിനിമയിലെ ഒരു ഗാനം ഏറ്റവും  താഴെ കൊടുത്തിരിക്കുന്നു .. തീര്‍ച്ചയായും ആസ്വദിക്കുക ….

അഭിനയിച്ചവരെല്ലാം  യാതൊരു തെറ്റും കൂടാതെ മനോഹരമാക്കിയിരിക്കുന്നു ..വ്യത്യസ്തതയാര്‍ന്ന നിറസംയോജനം ചിത്രത്തിലുടനീളം ദൃശ്യമാകുന്നത് എടുത്തു പറയാതിരിക്കാന്‍ ആവില്ല …

നല്ല പാട്ടുകള്‍ …നല്ല കഥ ..തീരെ കുറ്റം പറയാത്ത മനോഹരമായ അഭിനയം ….നല്ല സംവിധാനം ….വ്യത്യസ്തതയാര്‍ന്ന നിറസംയോജനം ..വ്യത്യസ്തതയാര്‍ന്ന സിനിമയുടെ ആവിഷ്ക്കാരം , പഴയതെന്തിനെയോക്കെയോ ഓര്‍മ്മിപ്പിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ എന്നിവയൊക്കെ ഓര്‍ത്തെടുക്കുന്നു …നിസംശയം  പറയാം  ഇതൊരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല  … 

 

രത്നച്ചുരുക്കം :

ഇന്ദ്രജിത്തിന്‍റെ  അച്ഛന്‍ ഒരു സിനിമാസംവിധായകനാണ് …നാല്‍പ്പതു വര്‍ഷം മുന്‍പ് പുതുമുഖങ്ങളെ വെച്ചെടുത്ത വളരെയേറെ കാമ്പുള്ള ഒരു നല്ല സിനിമ ,എന്തോ കാരണത്താല്‍ പെട്ടിക്കുളില്‍ പുറം ലോകം കാണാതെ കഴിയുന്നതിനിടയില്‍  , സിനിമാസ്റ്റുഡിയോയില്‍ പഴയ പ്രിന്റുകള്‍ പൊടിതട്ടി വെക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ദ്രജിത്ത് അത് കാണാന്‍ ഇടാ വരുന്നു …സ്വന്തം അച്ഛനെ തൂക്കുകയറില്‍ എത്തിച്ച ആ സിനിമയെ ഒരു വെറുപ്പോടെ ആദ്യം കാണാനിരുന്ന ഇന്ദ്രജിത്തിനെയും  കൂട്ടരെയും അതിലെ മനോഹാരിതയും , കലാമൂല്യവും  വിസ്മയഭരിതരാക്കുന്നു …

കല തലയ്ക്കുപിടിച്ചാല്‍ ഒരു യഥാര്‍ത്ഥ കലാകാരന്‍ ചിലപ്പോള്‍ കാലത്തിനു മുന്‍പേ നടക്കാന്‍ നിര്‍ഭന്ധിതരാകും …അത്തരത്തില്‍ ഉള്ള ഒരു സിനിമയായിരുന്നു പെട്ടിക്കുള്ളില്‍ വിശ്രമിച്ചിരുന്നത് …ആ സിനിമ റിലീസ്‌ നടത്താനായുള്ള ശ്രമങ്ങള്‍ ….അതില്‍ അഭിനയിച്ചിരുന്നവരുടെ  ജീവിതം …ഇപ്പോള്‍  നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ എന്ത് ചെയ്യുന്നു..സിനിമയില്‍ നായകനായും നായികയായും അഭിനയിച്ചിരുന്ന  ദിലീപിനും  കാവ്യക്കും എന്ത് പറ്റി ? അവരുടെ പ്രണയം …എന്നിവയെല്ലാം  സംയോജിപ്പിച്ചു  ഒരു മനോഹര പ്രണയ കുടുംബചിത്രമാണ് അക്കുഅക്ബര്‍  നമ്മള്‍ക്കായി  ഒരുക്കിയിരിക്കുന്നത് 

 

കുടുംബത്തോടെ പോയി , ധൈര്യമായി കാണാവുന്ന ഒരു മനോഹര ചിത്രമാണ് വെള്ളരിപ്പ്രാവിന്‍റെ ചങ്ങാതി   …

 

വെള്ളരിപ്പ്രാവിന്‍റെ ചങ്ങാതി  – 6.7/10

 

ഗാനം – ഇവിടെക്ലിക് ചെയ്യുക 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in സിനിമ and tagged , , , , . Bookmark the permalink.