ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട് റിവ്യൂ – 6.5/10

റിമ കല്ലിങ്കല്‍  ജോസ്‌ സിബി മലയില്‍  , ബെന്‍ ലാലു അലെക്സ് , ആണ് മോഹന്‍ , വിഷ്ണു രാഘവ് , സിദ്ദിക്ക് , ലക്ഷ്മി , സുരഭി 

തിരക്കഥ ,സംവിധാനം: മനോജ്‌ വിനോദ് 

 

 

 

 

അസുരവിത്ത് കണ്ടതിന്‍റെ  ക്ഷീണം മറക്കാന്‍ ഒരു സിനിമ , അങ്ങനെ ഒരു പ്ലാനോടെയാണ്   ഇന്നു ” ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട്” കൂടി കാണാമെന്ന് വെച്ചത് …സത്യം പറയാമല്ലോ എന്‍റെ  പ്രതീക്ഷ തെറ്റിച്ചുകൊണ്ട്  സിനിമ ഒരുപാട് മുന്നിട്ടുനിന്നു   🙂   ഇത്രയും പരസ്യം ഈ സിനിമക്ക് ഉണ്ടായിരുന്നതുകൊണ്ട്  ഒരു ആശങ്കയോടെയാണ് സിനിമയെ സമീപിച്ചത് .എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയിരിക്കുന്നു  ….ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ” ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട് മാത്രമായി അവശേഷിക്കേണ്ട ഒന്നല്ല ”   ,  സിനിമ കണ്ടു മണിക്കൂര്‍ മൂന്നു കഴിഞ്ഞിരിക്കുന്നെങ്കിലും  ചില രംഗങ്ങള്‍ ഇപ്പോഴും  ഓര്‍മ്മയെ തൊട്ടുണര്‍ത്തി കടന്നുപോകുന്നു …  

ആദ്യമേ ഒന്ന് പറയട്ടെ , ഈ സിനിമ സമൂഹത്തിലെ ഏറ്റവും താഴെ തട്ടില്‍   നില്‍ക്കുന്നവര്‍ക്ക് ദഹിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും …കഥയുടെ  തീവ്രത മനസിലാകണമെങ്കില്‍  കുറച്ചു മോഡേണ്‍  ജീവിതം എങ്ങനെ  എന്നെങ്കിലും അറിഞ്ഞിരിക്കണം  എന്നു തോന്നുന്നു .. 

ഈ സിനിമയില്‍ എല്ലാമുണ്ട് ….  യുവാക്കളെ ഇഷ്ട്ടപ്പെടുത്തുന്ന ഒരുപാടോരുപാടുണ്ട് …കുടുംബപ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും ഇഷ്ടപ്പെടും …കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യപകുതി നയന മനോഹരമായിരിക്കും ….ഈ സിനിമ  മാഞ്ഞുതുടങ്ങിയ ഒരുപാട് കാര്യങ്ങളെ ഉണര്‍ത്തി …. ചിലപ്പോഴെല്ലാം ശരിയും തെറ്റും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചു  …

 

ഈ സിനിമ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു ചിത്രമാണ് …ഫ്ലാറ്റ്‌ സംസ്ക്കാരത്തിന്‍റെ  അല്ലെങ്കില്‍ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്‍റെ കഥ പറയുന്ന ഒന്നാണ്   …. ഒരു പ്രത്യേക തരക്കാരെ  ഉന്നം വെച്ചുള്ള ഒരു സിനിമയല്ല എന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു …   സംവിധായകന്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു  .. . . ഇതു നമ്മെ രസിപ്പിക്കുന്ന , ചിന്തിപ്പിക്കുന്ന , അപൂര്‍വ്വമായി ചിരിപ്പിക്കുന്ന  നല്ല ഒരു കുടുംബ ചിത്രമാണ്  … സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് ഈ സിനിമ  മനസിലാക്കിയെടുക്കാന്‍ കുറച്ചു  ബുദ്ധിമുട്ടായിരിക്കും …

ആദ്യപകുതി മുഴുവന്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക് അല്ലെങ്കില്‍ യുവത്വത്തിനു കൂടുതല്‍ രസിക്കുന്ന രീതിയിലാണ് സിനിമയുടെ പോക്ക് ….രണ്ടാം പകുതിയില്‍ ആദ്യപകുതിയിലെ കുറെയേറെ തെറ്റുകളെ അറിയാതെ സാഹചര്യം  നമ്മേ ചൂണ്ടിക്കാണിക്കുന്നു  …

 

അഞ്ചുപേരടങ്ങുന്ന കോളേജ്‌ യുവത്വത്തിന്‍റെ  നിറമുള്ള കാഴ്ചയിലൂടെ ക്യാമറ ചലിക്കുന്നു ….ആദ്യപകുതി വരെ വേറെ അനേകം കാഴ്ചകളെ അല്ലെങ്കില്‍ വസ്തുതകളെ ചൂണ്ടിക്കാണിച്ചു ശരിയേത് തെറ്റേത് എന്നൊക്കെ പ്രേക്ഷകനെ ഓര്‍മ്മിപ്പിച്ചുകൊണ്ട്  കഥ മുന്നേറുന്നു … അവരുടെ ജീവിതത്തിലേക്ക് റിമ കല്ലിങ്കല്‍   കടന്നു വരുന്നു …ജെര്‍മ്മനിയില്‍  ഉള്ള ദമ്പതികള്‍ക്ക്  കേരളത്തില്‍ നിന്നും ദത്തെടുക്കപ്പെട്ട  കുട്ടിയാണ് റിമ .., ഇന്ത്യയിലെ  വേരുകള്‍ തിരയുന്ന ഒരു കഥാപാത്രമായാണ് റിമ ഇന്ത്യയിലേക്ക് വരുന്നത് …റിമ വേരുകള്‍ കണ്ടെത്തുമോ ..അഞ്ചുപേരുടെ  കോളേജ്‌ജീവിതം ..ആകസ്മികയായി  നേരിടുന്ന ഒരു ദുരന്തം ..അതവരെ പഠിപ്പിക്കുന്ന ചിലത് ..നാട്ടിന്‍പുറത്തെ  നന്മകള്‍ ,  മറന്നു തുടങ്ങിയ ചില കാഴ്ചകള്‍  , റിമയുടെ  വരവ്  അന്ജ്ജുപെരുടെയും  ജീവിതത്തില്‍  ഉണ്ടാക്കിയ മാറ്റങ്ങള്‍  , പിന്നെ വ്യത്യസ്തവും ഇഷ്ട്ടപ്പെട്ടുപോകുന്നതുമായ അപ്രതീക്ഷിത ക്ലൈമാക്സ്  എന്നിവയെല്ലാം ഈ സിനിമയെ   കാണാന്‍ കൊതിപ്പിക്കുന്ന ഒന്നാക്കുന്നു …  

ഈ സിനിമ ഒട്ടനവധി   നിറമുള്ള  കാഴ്ചകള്‍ തരുന്ന ഒന്നാണ് , ചിലപ്പോഴെല്ലാം നിങ്ങളെ ചിന്തിപ്പിക്കുന ഒന്നാണ് …ഇതൊരു നല്ല എന്റര്‍ടെയിനര്‍  ആണ് ..ഒരു നല്ല കുടുംബ ചിത്രം ആണ് … ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല  ഈ സിനിമ എന്നോരുറപ്പ്  ഞാന്‍ തരുന്നു   🙂   

 

ശരിയപ്പോ

 

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged , , , , , , , , , , , , . Bookmark the permalink.