പ്രണയം – ബ്ലസ്സി – മോഹന്‍ലാല്‍ ചിത്രം റിവ്വു

Pranayam  by : Blessy .. 155 minute

Starring : Mohanlal, Anupam Kher, Jaya Prada, and Anoop Menon,

Music Director : M. Jayachandran


 

 

ആദ്യമേ പറയട്ടെ , പ്രണയം ഒരു മോഹന്‍ലാല്‍ ചിത്രം അല്ല ..അത് ബ്ലസി എന്ന അതീവ ബുദ്ധിശാലിയുള്ള പ്രതിഭാശാലിയുടെ കര വിരുതില്‍ പിറന്ന വികാരങ്ങളെ ആറ്റിക്കുറുക്കിയെടുത്തൊരു പ്രണയകാവ്യമാണ് … ഒരു സിനിമ ഒരിക്കലും ഒരു നടന്‍റെ പേരില്‍ അല്ല അറിയപ്പെടെണ്ടത് , പ്രണയം അതിനൊരു ഉദാഹരണമാണ്  ….അന്തര്‍ദേശീയതലത്തില്‍ ശ്രദ്ദേയരായ , അതിസൂക്ഷ്മമായി വികാരങ്ങളെ അഭ്രപാളിയില്‍ പകര്‍ത്തിയെഴുതാന്‍ കഴിവുള്ള അഭിനയരാക്ഷസരെ വെച്ച് ബ്ലസ്സി എന്ന കൈപുണ്യമുള്ള സംവിധായകന്‍ ചാലിച്ചെടുത്ത 155 minute നീളമുള്ള ,  വികാരങ്ങളുള്ളവര്‍ക്ക് കണ്ടിരുന്നാല്‍ ഒരിക്കലും ബോറടിക്കാത്ത കുറച്ചു നിമിഷങ്ങള്‍ ആണ് …

 

കഥ :

അനുപം ഖേര്‍ അവതരിപ്പിച്ച  ഫുട്ബോള്‍ കളിക്കാരനായ  കഥാപാത്രം ( ഹിന്ദു ),  പക്വതയില്ലാത്ത പ്രായത്തില്‍ ഒരു ട്രെയിനില്‍ വെച്ച്  ജയപ്രദയെ( ക്രിസ്ത്യന്‍ ) കണ്ടുമുട്ടുന്നു ..പ്രണയം മൊട്ടിടുന്നു …പിന്നീടവര്‍ സാഹചര്യ സമ്മര്‍ദം നിമിത്തം  ഇരു മതത്തില്‍പ്പെട്ടവരായിരിന്നിട്ടുകൂടി  കല്യാണം കഴിക്കുന്നു ..അന്യോന്യം മത വികാരങ്ങളെ അടിച്ചെല്‍പ്പിക്കില്ല  എന്നാ നിഭന്ധനയോടെ അവരുടെ വൈവാഹിക ജീവിതം മൂന്നു വര്‍ഷം വരെ നീളുന്നു ..അതില്‍ ഉണ്ടായ ട്രോഫിയാണ് അനൂപ്‌ മേനോന്‍ ( എനിക്കിഷ്ട്ടപ്പെട്ട നടന്‍   )  ….  പിന്നെ സ്വാഭാവികമായും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവരുടെ വീട്ടുകാര്‍ , ആവരെ സ്വീകരിക്കുന്നു ..പക്ഷെ ജയപ്രദയുടെ വീട്ടുകാര്‍ക്ക്  കുഞ്ഞിനെ ക്രിസ്ത്യന്‍ ആയി വളര്‍ത്തണം …തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണകളുടെ ഫലമായി അവര്‍  നിയമപരമായി വേര്‍പിരിയപ്പെടുന്നു .. ജയപ്രദയെ  മോഹന്‍ലാല്‍ കെട്ടുന്നു … അനൂപ്‌ മേനോനെ അനുപം ഖേര്‍ വളര്‍ത്തുന്നു …സ്വാഭാവികമായും അമ്മ മരിച്ചു എന്ന് പറഞ്ഞാണ് വളര്‍ത്തുന്നത്  …വര്‍ഷം നാല്‍പ്പതു കഴിയുമ്പോള്‍ ,  ഒരിക്കല്‍ അനുപം ഖേര്‍ നമ്മുടെ ജയപ്രദയെ ഫ്ലാറ്റില്‍ വെച്ച് കണ്ടുമുട്ടുന്നു .. പുള്ളിക്കാരന്‍ അനൂപ്‌ മേനോന്‍റെ ഭാര്യയോടും മോളോടും ഒപ്പമാണ് ജീവിക്കുന്നത് …അനൂപ്‌ മേനോന്‍ മനസില്ലാമനസ്സോടെ ദുഫായില്‍ ജോലിയെടുക്കുന്നു  … കഥ തുടങ്ങുമ്പോള്‍ അനുപം ഖേറിന് രണ്ടു ഹൃദയസ്തംഭനം വന്നിട്ടുണ്ട് , മോഹന്‍ലാലിന് സ്ട്രോക്ക്‌ വന്നു ഒരു ഭാഗം തളര്‍ന്നു വീല്‍ ചെയറിലുമാണ്  …   പിന്നീട് അവര്‍ക്കെന്തു സംഭവിക്കുന്നു ? സമൂഹം അവരെ ഈത് രീതിയില്‍ നോക്കിക്കാണുന്നു ?  നമ്മളൊക്കെ എന്തിനാണ് ജീവിക്കുന്നത് ? പ്രണയം എന്താണ് ?  ശരിക്കും  ജീവിതം എന്താണ് ? നമ്മള്‍ എന്തൊക്കെയോ നഷ്ട്ടപ്പെടുത്തുന്നോ ?  എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ആകെത്തുകയാണ് പിന്നീടുള്ള അവരുടെ അഭിനയവും , ഈ സിനിമയും ….

മോഹന്‍ലാല്‍ :

വളരെ കുറച്ചു സീനുകള്‍ മാത്രമേയുള്ളൂവെങ്കിലും ,  (  നന്ജ്ജെന്തിനു നാനാഴി )  എന്ന് പറയാറുള്ള പോലെയാണ്  …ഇത്രയും മുന്‍പരിച്ചയമുള്ള കഴിവുള്ള നടനെ ബ്ലസ്സി ശരിക്കും ചൂഷണം ചെയ്തു എന്നുപറയാം ..മിഴിവാര്‍ന്ന അഭിനയം …അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ് …മോഹന്‍ലാല്‍ ജീവിച്ചിരിക്കുകയാണ് നമ്മുടെ പ്രണയം എന്നാ സിനിമയില്‍ എന്ന് പറയാം ….പ്രണയ സീനുകള്‍ അഭിനയിക്കാന്‍ ഇന്നു ഇന്ത്യയില്‍ത്തന്നെ ഇദ്ദേഹം കഴിഞ്ഞേ വേറെ ആളുള്ളൂ  …സംശയമുണ്ടെങ്കില്‍ ഇത് കണ്ടുനോക്കാം

 

അനുപം ഖേര്‍:

അന്യഭാഷാനടനായിട്ടുകൂടി അദ്ദേഹം കഴിവിന്‍റെ പരമാവധി അഭിനയിപ്പിച്ചു പ്രതിഫലിച്ചിരിക്കുന്നു …     പക്ഷെ എനിക്ക് തോന്നുന്നു , നമ്മുടെ  ലൌഡ് സ്പീക്കറില്‍ അഭിനയിച്ച ശശി കുമാറിനെ ഓര്‍മ്മയില്ല്യെ ? അദ്ദേഹം ഈ റോള്‍ ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടെ  നന്നായേനെയെന്നു

 

 

 

ജയപ്രദ :

 

ഞാന്‍ എന്ത് പറയാനാണ് ?  എന്ത് രസമാണ് ഇപ്പോഴും കാണാന്‍ …അഭിനയവും അതുപോലെതന്നെ …

 

അനൂപ്‌ മേനോന്‍ ( വായിക്കണമെന്നില്ല്യ  , ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോകും ) :

തകര്‍ത്തിരിക്കുന്നു  !!  സൂപ്പര്‍ കിടിലം !!   ഭയങ്കരമായി ചെയ്തിരിക്കുന്നു …പുള്ളിയോടുള്ള ആരാധന നിമിഷം കഴിയുന്തോറും കൂടി വരുന്നു 🙂

 

ദേവാസുരം , ആറാംതമ്പുരാന്‍ എന്നിവയാണ് മോഹന്‍ലാല്‍ ചെയ്ത ബെസ്റ്റ്‌ അഭിനയം എന്ന് വിചാരിക്കുന്നവരും , ക്ഷമയില്ലത്തവരും ഈ ചിത്രം കണ്ടാല്‍ ഇഷ്ട്ടപ്പെടില്ല്യ …കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്കും ഇത് ഇഷ്ട്ടമാകണം എന്നില്ല്യ …ഇതൊരു കുടുംബ ചിത്രം കൂടിയാണ് …ദൈര്യമായി പോയി കാണുക …

 

ഇതൊരു  “എന്തായാലും കണ്ടിരിക്കേണ്ട ചിത്രം ” എന്നാ ഗണത്തില്‍ കൂട്ടരുത് …കുറച്ചു ക്ഷമ ഉള്ളവര്‍ക്കും ,  ഒരു കോണ്ടം തുറന്നടയ്ക്കുന്നതിനിടയിലുള്ള നൈമിഷികമായ നിമിഷങ്ങള്‍ ആണ്  ജീവിതം എന്ന് അബദ്ധധാരണ ഉള്ളവരും ഈ ചിത്രം കണ്ടിരിക്കണം …  യഥാര്‍ത്ഥ പ്രണയം എന്ത് എന്നറിയാത്തവര്‍ക്കുള്ള മറുപടിയാണ് ഈ ചിത്രം …  വൈവാഹിക ജീവിതമെന്നാല്‍ , കേവലം ലൈംഗികനിമിഷങ്ങളില്‍ ഊന്നിയ ഒന്നല്ലെന്നും ഈ ചിത്രം നമുക്ക് കാണിച്ചു തരും  ….  വികാരങ്ങളെ മനസിലാക്കാന്‍ സഹനശക്തി ഉള്ളവര്‍ക്ക് ഈ ചിത്രം ഒരു നിമിഷം പോലും ബോറടിക്കില്ല്യ ….ഞാന്‍ നേരത്തേ പറഞ്ഞത് എവിടെയും ആവര്‍ത്തിക്കുന്നു ..ഈ പടത്തില്‍ , മൂടും ഇടുപ്പും കുലുക്കിയുള്ള ഒരു ഗാനരംഗങ്ങളും ഇല്ല്യ ..കണ്ണഞ്ചിപ്പിക്കുന്ന തട്ടുപൊളിപ്പന്‍ രംഗങ്ങള്‍ ഇല്ല്യ …അതിഭയാനകമായ സ്റ്റണ്ട് സീനുകള്‍ ഇല്ല്യ ..  നെഞ്ജിനുതാഴെ ഇറക്കിവെട്ടിയ കുട്ടിബ്ലൌസും, തുടക്കുമീതെ കേറ്റിവെട്ടിയ കുട്ടിപ്പാവാടയും ഇല്ല്യ … കണ്ണിനും കാതിനും ചിലപ്പോഴെങ്കിലും അരോചകമായ റീമിക്സ് സീനുകള്‍ ഇല്ല്യ …

 

ഈ കാലത്തെ പ്രണയിക്കുന്ന എല്ലാവരും , സമയം ഉണ്ടെങ്കില്‍ പോയി കാണുക …  കുടുംബമായി പോയിരുന്നു ദൈര്യമായി കാണാന്‍ പറ്റുന്ന ഒന്നാണ് ഇത്  …

പടത്തിലെ ഒരു   പാട്ടുകണ്ടിങ്ങുപോരൂ

 

അത്രയൊക്കെയേ ഉള്ളൂ …  വെണ്‍ശങ്കുപോല്‍ റിവ്യൂ വായിക്കാത്തവര്‍ ഇവിടെക്ലിക്ക്ചെയ്യുക

 

ശരിയപ്പോ …. 🙂

© 2011, sajithph. All rights reserved.

This entry was posted in സിനിമ and tagged . Bookmark the permalink.
  • Ash

    vere oru film um kananillenkil polum ethu kaanaruthu…nalla subject , pakshe mohan lal & Anoop menon allathe vere arum athil abhinayichu ennu parayan pattilla …arkum prathyekichu vikaaram onnum illayirunnu 🙁
    Jayaprada yude costumes evidunnano entho..athu mathram kollamayirunnu 🙂

    • Sajithph

      @Ash …. past is a cup of Ashes 😀 athu njan ennu aa filnil ninnu kettathaanu 🙂 njan paranjallo …anupham kher, pulliye matti vere aareyenkilum vechirunnenkil orupaadu rasamaayene. …pinne njan paranjallo ..mukalil paranja caegorykkarkke padameshtamakkoo…allaththavarkku athu eshtamaakillya …aake athil 3 aale main aayulloo …2 aal nannayi abhinayichu ennu ningal thanne paranju ..anupham kher matter njanum paranju …review ezhuthumbol sathyathodu neethi paalikkan njan sramichuittundu ..ellennu aarum parayillya …

      • Ash

        story parayunnathu jayaprada & Anupam Kher il koode anu..avarude randu perudeyum abhinayam flop ayirunnu…ella alkarkum ishtapedunna theme thanne anu, pakshe casting ottum sheri ayilla enne udheshichullu

        • Sajithph

          oru paridhi vare shariyaanu …athaanu njan paranjathu , nammude shadhikumar ( loudspeaker ) aayirunnenkil kurachukoode nannayene ennu… jayapradhayeyum anupham kherineyum markketinginte bhaagamaayi eduththittathaa 🙂 athepole shariyaanu nalla costumes 🙂 ( jayapradha ) — iamlikethis.com@gmail.com

  • Sam Seb

    pottiya mohanlalinu kutam, nannaya samvidhayakanum!!!! alle??

    • Sajithph

      @sam …oru film appozhum samvidhaayakante aanu …edakkeppozho athu nadante aayi maattappedumbolaanu avide issue vannathu 🙂

  • Aishwarya mohanan

    too good…..!!!!:)

    • Sajithph

      hmm orupaaduperkku eshtamaakum ….namukku vere choice illyalo …oru kushumbukoode parayatte …adi kittum ennalum 😀 അന്നേ പറഞ്ഞതാ ….ഒന്നുകൂടെ ഓര്‍മ്മിപ്പിക്കുന്നു …രാജുവേട്ടനെ കാണാതെ ഉറക്കം വരാത്ത അതിബയന്‍കര ഫാന്‍സ്‌ ഉണ്ടെങ്കില്‍ പെട്ടെന്ന് പോയി കണ്ടോളൂ 😀 കല്യാണം അടുത്ത് കഴിഞ്ഞതുകൊണ്ട് സ്പീഡ്‌ കൂടുതലാ .. തെജഭായ്‌ ആന്‍ഡ്‌ ഫാമിലി പെട്ടെന്ന് തിയേറ്ററില്‍ നിന്ന് ഓടാനാണ് സാദ്ധ്യത ഒടുക്കത്തെ തെറി വിളിയാണ് പടം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ കൊടുക്കുന്നത് എന്ന് കേട്ടു 😉