വെനീസിലെ വ്യാപാരി – 4.8/10

  മമ്മൂട്ടി ..കാവ്യ മാധവന്‍ …ജഗതി ..സലിം കുമാര്‍ ..വിജയരാഘവന്‍ ..സുരാജ് 

സംവിധാനം : ഷാഫി 

കഥ : ജയിംസ് ആല്‍ബര്‍ട്ട് 

 

സിനിമയെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മവരുന്ന ചിത്രം ഭാവനയിലൂടെ പറയുകയാണെങ്കില്‍  

( തുടര്‍ന്നെഴുതുന്നതിനു മുന്‍പ് …  അപ്രിയസത്യം പറഞ്ഞുകൂടാ എന്നുണ്ടെങ്കിലും എഴുത്തിനോട് നീതിപാലിച്ചില്ലെങ്കില്‍ പിന്നെ നമ്മള്‍ നമ്മളല്ലല്ലോ )


നക്ഷത്രസൌകര്യമുള്ള ഹോട്ടലില്‍  നമ്മള്‍ കേറിയെന്നു വിചാരിക്കുക …മെനു കാര്‍ഡില്‍ ” സ്പെഷ്യല്‍ തിക്ക് ഫലുടാ റൈസ്‌ ജൂസ്” എന്ന് കണ്ടു നമ്മള്‍ ഓര്‍ഡര്‍ കൊടുത്തു കാത്തിരുന്നു , നീളമുള്ള  തൊപ്പി വെച്ച വെയിറ്റര്‍ , സംഗീതം തുളുമ്പിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ നമുക്കൊരു  നല്ല ഭംഗിയുള്ള ഗ്ലാസില്‍ പഴയ കഞ്ഞിവെള്ളം കൊണ്ടുതന്നാല്‍ എങ്ങനെ ഇരിക്കും ..അതെ പ്രതീതി തന്നെ  …   അതൊരു കഞ്ഞിവെള്ളം ആണെന്ന് പറഞ്ഞാല്‍ അതിന്‍റെതായ  രീതിയെ നമ്മള്‍ പ്രതീക്ഷിക്കൂ ഇതിപ്പോ   🙁

 

മൊത്തത്തില്‍ പറയുകയാണെങ്കില്‍ , ഷാഫി നിരാശപ്പെടുത്തിയെന്നു   പറയാം …പക്ഷെ ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന  പരസ്യരംഗങ്ങളും , പഴയ പാട്ട് ഒരു കാര്യമോ പുലബന്ധമോ പോലുമില്ലാതെ തള്ളിക്കയറ്റിയത്‌, ആദ്യദിനങ്ങളിലെ  കളക്ഷന്‍ മാത്രം പ്രതീക്ഷിച്ചാണെന്നു പറയാം ….

 

കഥ :

പോലീസ്  കോണ്‍സ്റ്റബിളായ  പവിത്രന്‍ ( മമ്മൂട്ടി ) , മേലധികാരിയുടെ മകളെ പ്രണയിക്കുന്നു എന്ന കാരണത്താല്‍ പ്രമാദമായ ഒരു പഴയ കൊലക്കേസ്‌ അന്വോഷിക്കാന്‍ നിര്‍ബന്ധിതനാക്കി ആലപ്പുഴയില്‍ എത്തിക്കപ്പെടുന്നു ..മുന്‍പ് അന്വോഷിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കൊക്കെ ദുരനുഭവങ്ങള്‍ ഉണ്ടായതാണ് അത്തരമൊരു “തൊഴിലാളി നേതാവ്  കൊലക്കേസ്‌ ” മമ്മൂട്ടിയെ ഏല്‍പ്പിക്കാന്‍   കാരണം … തന്ത്രശാലിയായ  പവിത്രന്‍ ( മമ്മൂട്ടി ) അവിടേക്ക് ഒരു വ്യാപാരിയുടെ വേഷത്തില്‍ എത്തുന്നു ..അവിടെ അയാള്‍ക്ക്‌ വലം കൈയായി സുരാജ് ( കള്ളന്‍ ) ഉണ്ട് …തന്ത്രത്തിലൂടെ , അവിടുത്തെ പ്രമാണിമാരായ കൊലയാളിയെന്ന് ആരോപിക്കപ്പെടുന്ന ഗ്രൂപ്പിനോടും , അവരുടെ എതിര്‍ഗ്രൂപ്പുകാരുടെ മുന്നിലും ആദ്യം ചുവടു പിഴച്ചു  സാഹചര്യസമ്മര്‍ദ്ദം നിമിത്തം കുത്തുകേസില്‍   ജയിലില്‍ അകപ്പെടുന്നു ..അതിനിടയില്‍ സിനിമ മുന്നോട്ട് കൊണ്ട്പോകാനെന്നവണ്ണം , ഇഷ്ടമില്ലെങ്കിലും തൊഴിലാളികളുടെ ഇടയില്‍ ജനസമ്മതമുള്ള കാവ്യാമാധവനുമായുള്ള കല്യാണം പവിത്രനുമായി നടത്തപ്പെടുന്നു ..കാവ്യയുടെ ചേട്ടനാണ് കൊല്ലപ്പെട്ട നേതാവ് ബിജുമേനോന്‍ ..

മമ്മൂട്ടി ജയില്‍വാസം കഴിഞ്ഞു ആ കേസ് തെളിയിക്കാനും കാവ്യയുമായി പിന്നീടുണ്ടായതെന്നു പറയപ്പെടുന്ന സ്നേഹം അറിയിക്കാനും തിരിച്ചെത്തുന്നു …തുടര്‍ന്ന് രണ്ടു ഗ്രൂപ്പുകാരെയും എങ്ങനെ അടി തെറ്റിക്കുന്നു …കൊലപാതകത്തിന്‍റെ ചുരുള്‍  എങ്ങനെ നിവര്‍ത്തുന്നു എന്നിവയിലൂടെ  മുന്നോട്ടു പോയി സിനിമ അവസാനിക്കുന്നു 


 

പ്ലസ്‌പോയിന്‍റുകള്‍  എന്ന് പറയാവുന്നത് പടത്തിന്‍റെ  ആദ്യപകുതിയില്‍ ഇടക്കിടെ കയറി വരുന്ന ചില നര്‍മ്മ സംഭാഷണങ്ങള്‍ ആണ് …അതില്‍ക്കൂടുതല്‍ പ്രത്യേകതയോന്നും  നല്ല സിനിമകളെ ഒരു മടിയുമില്ലാതെ നല്ലതെന്നു പറയുന്ന നമുക്ക് തോന്നില്ല 

ഇതില്‍ക്കൂടുതല്‍ എന്ത് പറയാനാണ് ..അങ്ങനെ മൊത്തത്തില്‍ പറയുകയാണെങ്കില്‍ , ഈ സിനിമ അതിന്‍റെ  പേരിനെ അന്വര്‍ത്ഥമാക്കിയിരിക്കുന്നു …വ്യാപാരി !!!   ചില കണ്‍കെട്ടു വിദ്യകളിലൂടെ നമ്മെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന നിരാശപ്പെടുത്തുന്ന  ഈ ചിത്രത്തെക്കുറിച്ച്  ഇതില്‍ക്കൂടുതല്‍  നീട്ടുന്നില്ല 

വെനീസിലെ വ്യാപാരി – 4.8/10

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.
  • ssssss

    This movie was good…Bloody mohanlal fans….

  • Sini

    DAMMMMNNN.. I thought of watching this when compared to the bad review got for mohanlal’s “arabiyum ottakavum”.. Anyway I will save the money for Mission Impossible. I dont know how much I have to wait for a good malayalam movie.. Thanks for the review and thanks for saving my money..

    • Anonymous

      ഹ്മം …ഈ ലേഖനം കൊണ്ട് ഒരാള്‍ക്കെങ്കിലും ഉപയോഗമായെങ്കില്‍ നന്ന് …ഒരു കാര്യവുമില്ലാതെ വെറുതെ പബ്ലിസിറ്റി കൊടുത്ത് നമ്മുടെ പൈസ നഷ്ടപ്പെടുത്തുന്ന ചില മാധ്യമ റിവ്യൂകളില്‍ നിന്നും വ്യത്യസ്തമായി ഉള്ളത് ഉള്ളതുപോലെ പറയാനെ ശ്രമിച്ചിട്ടുള്ളൂ …ബ്യുട്ടിഫുള്‍ എന്ന സിനിമയോ ഇന്ത്യന്‍ റുപ്പിയോ കണ്ടില്ലെകില്‍ അതിനെക്കുറിച്ച് ആലോചിക്കൂ 🙂