ബാവുട്ടിയുടെ നാമത്തില്‍ 6.8/10

Director     :          G. S. Vijayan
Producer /Script Writer  :   Ranjith
 Mammootty, Kavya Madhavan, Shankar Ramakrishnan, Kaniha, Rima

 

 

രഞ്ജിത്ത് -മമ്മുട്ടി ടീമിന്റെ ബാവുട്ടിയുടെ നാമത്തില്‍ നിരാശപ്പെടുത്തിയില്ല എന്ന് പറയാം  …വളരെ സിമ്പിള്‍ ആയൊരു സിനിമയാണിത് …തീരെ ചെറിയ ഒരു കഥ അനായാസമായും ബോറടിപ്പിക്കാതെയും എടുത്തിരിക്കുന്നു .. ആനവാല്‍ മോതിരവും ചെപ്പടി വിദ്യയും ഒക്കെ എടുത്ത ജി എസ് വിജയന്‍ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സംവിധാനം ചെയ്ത ഈ സിനിമ  ആ വിധത്തില്‍ നോക്കുകയാണെങ്കില്‍ കലക്കി എന്ന് തന്നെ പറയാം  🙂  കലക്കിയെന്നു ഉദേശിച്ചത്‌ നല്ല രീതിയില്‍ മനോഹരമാക്കി എന്നതാണ്  …     രഞ്ജിത്ത് എന്ന   കലാകാരന്റെ  ജീവിതത്തിലെ അസാമാന്യ ചിത്രം എന്നൊന്നും ഒരിക്കലും പറയാനാവില്ല … അസാമാന്യമായത് പ്രതീക്ഷിച്ചുകൊണ്ട് ഈ ചിത്രത്തെ സമീപിക്കുന്നവര്‍ നിരാശരാകേണ്ടിവരും  …   മമ്മുട്ടിയുടെ രാപ്പകല്‍ എന്ന സിനിമയിലെ കഥാപാത്രത്തോട് സാദൃശ്യം തോന്നുന്ന കഥാപാത്രമാണ് ഈ സിനിമയില്‍ കാണാന്‍ സാധിച്ചത്  

കഥാപാത്രത്തിനും  സന്ദര്‍ഭത്തിനും യോജിച്ച കോമഡി സീനുകള്‍ , പുതുമയുള്ള  സംസാര സ്റ്റൈല്‍ , തീരെ തെറ്റില്ലാത്ത കാസ്റ്റിംഗ് ,  തെറ്റ് ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത സംവിധാനം , മനോഹരമായ തിരക്കഥ എന്നിവ കൊണ്ടും , കുടുംബമായ് ഇരുന്നു കാണാവുന്ന ഒന്ന് എന്നത് കൊണ്ടും ഈ അവധിക്കലനാള്‍ “ബാവുട്ടിയുടെ നാമത്തില്‍ ” കാണാന്‍ ചിലവഴിച്ചാല്‍  തെറ്റില്ല …

കഥയിലോട്ടു

മമ്മുട്ടി ( ബാവുട്ടി ) എന്ന അനാഥന്‍ ശങ്കര്‍ രാമകൃഷ്ണന്റെ (സേതു )ജീവിതത്തിലെ നെടുംതൂണ്‍ ആണെന്ന് പറയാം  … സേതുവിന്‍റെ ഭാര്യയാണ് നീലേശ്വരം ഭാഷ സംസാരിക്കുന്ന തനി നാട്ടിന്‍ പുറത്തുകാരി വനജ ( കാവ്യ ) .. ബാവുട്ടി അവരുടെ കുടുംബത്തിലെ ഡ്രൈവര്‍ കം കെയര്‍ ടേക്കര്‍ കം ഫാമിലി മെമ്പര്‍ ആണെന്ന് പറയാം …ബാവുട്ടി അറിയാതെ ഒന്നും അവരുടെ ജീവിതത്തിലൂടെ കടന്നു പോകുന്നില്ല ..സേതു കാശുണ്ടാക്കാന്‍   ഓടിനടക്കുന്ന ഒരു സഹൃധയനാണ് …സേതുവിന്‍റെ അസാനിധ്യത്തില്‍ കുടുംബ കാര്യങ്ങളും എല്ലാം നോക്കി നടത്തുന്നത് ബാവുട്ടിയാണ് … സിനിമയുടെ ആദ്യ പകുതി നിങ്ങളെ കൂടുതല്‍ ചിരിപ്പിക്കുന്നതിനും , സമകാലീന സംഭവങ്ങള്‍ വരച്ചുകാട്ടുന്നതിലും ശ്രദ്ധയൂന്നുമ്പോള്‍ ഇന്റെര്‍വലിനോടടുത്തു കഥ ആരംഭിക്കുന്നു  എന്ന് പറയാം .. എന്താണ് ഈ സിനിമയിലെ കഥ എന്ന് പലപ്പോഴും നിങ്ങള്‍ ചിന്തിച്ചു പോയേക്കാം …കഥ തീരെ ചെരുതയതുകൊണ്ടായിരിക്കാം ഈ എക്സ്ട്രാ ഫില്ലിംഗ് ..പക്ഷെ ഒരിക്കലും  അത് നിങ്ങളെ ബോറടിപ്പിക്കില്ല മറിച്ച്  ചില നുറുങ്ങു വാക്കും സംഭാഷണവും നമ്മെ രസിപ്പിക്കും ..
ഹരിശ്രീ അശോകന്റെ  അഭിനയ ജീവിതത്തിലെ വളരെ നല്ലൊരു കഥാപാത്രം കൂടെ രഞ്ജിത്ത് നമുക്കായ് തന്നിരിക്കുന്നു

വനജയുടെ ജീവിതത്തിലെ പൂര്‍വ്വ കാമുകന്‍ അല്ലെങ്കില്‍ ഭര്‍ത്താവു  നടപ്പ് ജീവിതത്തിലെ സന്തോഷ കുടുംബത്തെ അലോസരപ്പെടുത്താന്‍ എത്തുമ്പോള്‍ ബാവുട്ടി  നേരിടുന്ന കരുതലും അതൊഴിവാക്കാന്‍ നടത്തുന്ന ശ്രമങ്ങളും  സിനിമയെ ക്ലൈമാക്സിലോട്ടു നയിക്കുന്നു … രണ്ടു മൂന്നു സന്ദേശങ്ങള്‍ നല്‍കിയാണ്‌ സിനിമ അവസാനിക്കുന്നത് ..

മൊത്തത്തില്‍  കുടുംബമായി ഇരുന്നു കാണാവുന്ന അശ്ലീലമായി ഒന്നും തന്നെ ഇല്ലാത്ത ഒരു പക്കാ ഫാമിലി സിനിമയാണ്  ബാവുട്ടിയുടെ നാമത്തില്‍ 6.8/10  

സജിത്ത്   ,    https://www.facebook.com/iamlikethisbloger     ,  iamlikethis.com@gmail.com

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ. Bookmark the permalink.