മലയാളസിനിമയും ചില നഗ്നസത്യങ്ങളും

 ഈ പോസ്റ്റ്‌   2011 ല്‍ സിനിമാ നിരൂപകരോ പ്രവര്‍ത്തകരോ  സമ്മാനിച്ച    അശരീരി കണക്കെ പറന്നു നടക്കുന്ന ചില  പ്രസ്താവനകളെ  ഓര്‍മ്മപ്പെടുത്താനുള്ള ശ്രമമാണ് … ഒപ്പം വേറെ ചിലതുകൂടെ   🙂  

 

രഞ്ജിത്തിനെ മലയാള സിനിമയില്‍ സവര്‍ണ്ണ ബിംബ വല്‍ക്കരണത്തിന്‍റെ അംബാസഡര്‍ എന്നും ( ദേവാസുരം , ആറാംതംബുരാന്‍  …) ഹിന്ദുത്വവാദിയും എന്നുമായിരുന്നു ഒരു നിരൂപകന്‍ അഭിപ്രായപ്പെട്ടത് 

 അത്ഭുതത്തോടെ ഓര്‍ത്തുകൊണ്ട് തുടര്‍ന്നെഴുതട്ടെ ….  ഈ പറയുന്നവര്‍ ഒരു പക്ഷെ കൈയൊപ്പ്‌ , പാതിരാകൊലപാതകത്തിന്‍റെ കഥ, .ഇന്ത്യന്‍ റുപീ ..തിരക്കഥ …കേരള കഫെ , പ്രാഞ്ചിയെട്ടന്‍ ,പെണ്‍പട്ടണം , ഗുല്‍മോഹര്‍ ,മിഴി രണ്ടിലും തുടങ്ങി ചിത്രങ്ങള്‍ എന്തെ ഓര്‍ക്കുന്നില്ലേയെന്ന് ചിന്തിച്ചുപോകുന്നു  …
സത്യന്‍റെ സിനിമകള്‍ ഒരേ റൂട്ടിലോടുന്ന ബസ്‌ പോലെയാണ് – സലിം കുമാര്‍

[സലിം കുമാറിന് എന്തും പറയാമല്ലോ 😉  ഒരു അവാര്‍ഡ്‌ കിട്ടിയാല്‍ എന്തും  പറയാനുള്ള ലൈസന്‍സ്‌ എന്ന നിലയിലേക്കാണ് കാര്യമെങ്കില്‍ നാലും അഞ്ചും ഭരത് അവാര്‍ഡ്‌ വാങ്ങിയവര്‍ എത്ര ശ്രേഷ്ടരാണ് എന്നോര്‍ത്ത് പോകുന്നു  ]

 

 ‘ഭിക്ഷ കിട്ടാത്തതിന് ഭിക്ഷക്കാരന്‍ വീട്ടുകാരെ ചീത്ത പറയുന്നതുപോലെ’യാണ് രഞ്ജിത്തിന്‍റെ പരാമര്‍ശങ്ങള്‍-സലിം കുമാര്‍

ആദാമിന്‍റെ മകന്‍ അബു എല്ലായിടത്തുനിന്നും നേടി ,പക്ഷെ  മലയാളികള്‍ കൈവിട്ടു  – സലിം കുമാര്‍

 

 


“വീരപുത്രന്‍ ചരിത്രത്തോട് നീതി കാട്ടിയില്ല്യ ” –
സിനിമയെന്നത് സംവിധായകന്‍റെ സ്വപ്നം , വീക്ഷണങ്ങള്‍ , കാഴ്ചകള്‍ , ചിന്ത  എന്നിവയുടെയൊക്കെ ആകെത്തുകയാണല്ലോ …അത് കൊണ്ട് തന്നെ , ഒരു പരിധി വരെ സിനിമയെ നല്ലത് എന്നോ മോശമായി എന്നോ പറയാന്‍ പൈസ മുടക്കുന്ന പ്രേക്ഷകന്‍ എന്ന നിലയില്‍ നമുക്ക് അവകാശമുണ്ടെങ്കിലും  അയാളുടെ ചിന്തകളെ , സൃഷ്ടിയെ  പുച്ഛത്തോടെ   തള്ളുന്നതിന് മുന്‍പ്  സ്വയം വിമര്‍ശനത്തിനു വിധേയമാകെണ്ടാതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു
ഒരു സംവിധായകന്‍റെ സിനിമ, എഴുത്തുകാരന്‍റെ ഭാഷ എന്നിവയെല്ലാം അവര്‍ സമൂഹത്തിനു നല്‍കുന്ന ഒരു പറ്റം ചിന്തകളാണ് ….അവര്‍ കണ്ട  ജീവിതമാണ്‌ …അവരുടെ വീക്ഷണങ്ങളോ ആഗ്രഹങ്ങളോ ആണ് .. ..അതിര് വിട്ട അഭിപ്രായ പ്രകടനങ്ങള്‍ മലയാളിയുടെ മനസ്സില്‍  ഒരു നല്ല ചിത്രമല്ല പ്രതിഷ്ടിക്കുകയെന്നത് , ആദാമിന്‍റെ മകന്‍ അബുവെന്ന ഒരു നല്ല ചിത്രത്തിനു തിയേറ്ററില്‍ ജനങ്ങള്‍ നല്‍കിയ സ്വാഗതം തെളിവാണ് 😉
ജഗതിശ്രീകുമാറിനു ശേഷം വന്നതില്‍ സ്ഥിരതയുള്ള നല്ല  അഭിനയന നിമിഷങ്ങള്‍  നമുക്ക് തരാന്‍ സലിം കുമാറിന് കഴിഞ്ഞിരിക്കുന്നുവേന്നതുകൂടെ ഓര്‍ക്കുന്നു  ..ഒരു അവാര്‍ഡ് കിട്ടിയത്കൊണ്ടൊന്നും നേരം വെളുക്കില്ല്യ എന്നത് ഇനിയെങ്കിലും സലിം കുമാര്‍ ഓര്‍ക്കുമെങ്കില്‍ , അദേഹത്തിന്‍റെ  നല്ല പ്രകടനങ്ങള്‍ രഞ്ജിത് എന്ന സംവിധായകന്‍ വഴി  കാണാന്‍ നമ്മുക്കിനിയും കഴിയും  …
2011 ല്‍  സിനിമ  ഒരു നടന്‍റെ  പേരില്‍ അറിയപ്പെടുന്നതില്‍ നിന്നും മാറി സംവിധായകന്‍റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്ന പഴയ രീതിയിലോട്ടു  കാര്യങ്ങള്‍ എത്തിത്തുടങ്ങിയെങ്കിലും , അനുകരണത്തില്‍ നിന്നും  പാശ്ചാത്യസിനിമയുടെ കൊപ്പിയടിയില്‍ നിന്നും മാറിച്ചിന്തിച്ചാലെ  മലയാളത്തിന്‍റെ മണമുള്ള സിനിമാസൃഷ്ടികള്‍ ഇവിടെ പിറക്കൂ …   ഓര്‍ത്തെടുക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ നമുക്കുണ്ടെങ്കിലും ഭൂരിഭാഗവും കൊപ്പിയടിയായിരുന്നു എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
 
1 ചന്ദ്രലേഖ (1997)- You were sleeping(1995)
2 ബൂയിംഗ് ബൂയിംഗ് (1985)- Boeing Boeing(1965)
3 വെട്ടം (2004)- French Kiss(1995)
4 താളവട്ടം (1986)-One flew over the cockoo’s nest(1975)
5 കാക്കക്കുയില്‍ (2001)- A fish called wanda(1988)
… … 6 വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968)
7 ഉദയനാണ് താരം(2005)-Bowfinger(1999)
8 ബിഗ്‌ ബി (2007) Four Brothers (2005)
9 ഗോലുമാല്‍ (2009) Nine Queens (2000)
10 ഹെലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ (1986)-North by northwest(1959)
11 മാളൂട്ടി (1992)-Everybody’s baby: The rescue of Jessica Mc Clare(1989)
12 ഒരു മറവത്തൂര്‍ കനവ് (1998)- Jean De Florette(1986)
13 തൂവല്‍ സ്പര്‍ശം (1990)- 3 Men and a Baby(1987)
14 ആകാശദൂത് (1993)- Who will love my children(1983)
15 യോദ്ധാ (1992)-The Golden Child(1986) + Blind Fury(1989)
16 ഒളിമ്പ്യന്‍ അന്തോണി ആദം (1999)- Kindergarten Cop(1990)
17 അങ്കിള്‍ ബണ്‍ ( 1991)- Uncle Buck(1989)
18 രാംജി റാവു സ്പീക്കിംഗ് (1989)- See the man run(1971)
19 മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995)- Vertigo(1958)
20 ആയുഷ്കാലം (1992)- Ghost(1990)
21 പ്രാഞ്ചിയേട്ടന്‍ (2010)- The World of Don Camillo(1984)
22 പട്ടാളം ( 2003)- Captain Corelli’s Mandolin(2001)
23 ജോണിവാക്കര്‍ (1992)- Back to School(1986)
24 കിലുക്കം (1991)- Roman Holiday(1953)
25 വന്ദനം( 1989)- Stake Out(1987)
26 എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)- Annie(1982)
27 ഹലോ (2007)- Cellular(2004)
28 കാഴ്ച (2004)- Bashu, the little stranger(1990)
29 മേഘമല്‍ഹാര്‍  (2001)- Brie Encounter(1945) 
30 അന്‍വര്‍ (2010)- Traitor(2003)
31 നോട്ട്ബുക്ക്‌ ( 2006)- Susan slade(1961) and , Juno
32 ആനവാല്‍ മോതിരം (1990)- Short Time(1990)
33 അദ്ദേഹം എന്ന ഇദ്ദേഹം (1993)- Three Fugitives(1989)
34 മയൂഖം (2005)- A Walk to Remember(2002)
35 ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ (2000)- Dead Poets Society(1989)
36 മഞ്ഞുപോലൊരു പെണ്‍കുട്ടി 2004)-Crime and punishment in Suburbia(2000)
37 ഭാര്‍ഗവചരിതം മൂന്നാം ഗണ്ഡം(2006)-Analyze This(1999)
38 ജെയിംസ് ബോണ്ട് (1999)- Baby’s Day Out(1994)
39 അലക്സാണ്ടര്‍ ദി ഗ്രേറ്റ് (2010)- Rain Man(1988)
40 ചെപ്പ്‌ (1987)- To Sir, With Love(1967)
41 ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005)-Meet the parents(2000)
42 പട്ടാഭിഷേകം (1999)-Larger than life(1996)
43 കൌതുക വാര്‍ത്തകള്‍ (1990)- Worth Winning(1989)
44 എഫ് ഐ ആര്‍ (1999)- The Untouchable(1987)
45 വിസ്മയത്തുമ്പത്ത്‌ (2004)- Just Like Heaven
46 അക്ഷരത്തെറ്റ്‌ (1989)- Fatal Attraction(1987)
47 ആഗസ്റ്റ്‌-1 (1988)- The day of the Jackal(1973)
48 നിന്നിഷ്ടം എന്നിഷ്ടം (1986)- City Of Lights(1931-a Charlie Chaplin Film)
49 ഓടരുതമ്മാവാ ആളറിയാം (1984)- Chashme Buddoor(1981)
50 പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986)- Heaven can wait(1978)
51 T.D. ദാസന്‍,STD.VI. B (2010)- Mary and Max(2009)
52 ഫോര്‍ ഫ്രെണ്ട്സ് (2010)- The Bucket List(2007)
53 ജൂനിയര്‍ മാണ്ട്രെക്ക് (1997)- The Big Job(1965)
54 വിറ്റ്‌നസ് (2000)- Dial ‘M’ for murder(1954)
55 നിര്‍ണ്ണയം-The fugitive
56 ചാപ്പ കുരിശ്-Hand phone (korean)
57 മുല്ല- Tsotsi(South African 2005
മഹാ നടന്‍റെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍  
പുതിയ വഴിക്ക് ചിന്തിക്കുന്ന നല്ലൊരു സിനിമാവര്‍ഷമായിരിക്കട്ടെ വരും ദിനങ്ങള്‍ എന്ന പ്രത്യാശയോടെ    🙂 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.
  • Ythisd

    link share cheythu. pakshe Quot cheyyancopy akunnilla

    • Sajithph

      kshamikkanam 🙂 oru madhyavumaayi copyrighting issues nerittukondirikkukayaanu …athukondaanu ….. മലയാളത്തിലെ ഒരു പബ്ലിക്കേഷന് ഇതിലെ “കഥ/കവിത ” എന്നതിലെ പഴയ ചില ലേഖനവും ഇനി വരുന്നവയും പബ്ലിഷ് ചെയ്‌താല്‍ കൊള്ളാമെന്നുണ്ട് …പക്ഷെ അവര്‍ക്ക് വേണ്ടത് ഇതിലെ ലേഖനം മാത്രം …വേറൊരു പേരില്‍ അവര്‍ അവരുടെ സൈറ്റിലും , ബുക്കിലും പബ്ലിഷ് ചെയ്യും …അത്രയ്ക്കങ്ങോട്ട് സൌജന്യം ചെയ്തുകൊടുക്കണ്ട എന്നുള്ളതുകൊണ്ടാണ് കോപ്പിയിംഗ് പറ്റാത്തത് ….ലിങ്ക് കോപ്പിയിംഗ് / ഷെയറിംഗ് എന്നിവ മാത്രമേ കുറച്ചു ദിവസത്തോട്ടു സാധ്യമാകൂ ..അസൌകര്യം നേരിട്ടതില്‍ ഖേദിക്കുന്നു 🙁