പത്തേമാരി – 9/10

പത്തേമാരി – 9/10

പത്തേമാരി - 9/10

 

“ഒരിക്കലെങ്കിലും  കണ്ടിരിക്കേണ്ട ഒരു സിനിമ”
സലിം അഹമദ് രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച പത്തേമാരി സിനിമയെക്കുറിച്ച് ഇനി ഒരു റിവ്യുവിന്റെ ആവശ്യം തന്നെ ഇല്ല എന്നറിയാമെങ്കിലും ആദ്യമേ പറയട്ടെ ” എന്തായാലും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇതു .. അത് കൊണ്ട് തന്നെ ഒരാൾപോലും മിസ്‌ ചെയ്യരുത് എന്നതുകൊണ്ടാണ് ഇത്ര വൈകിയ ഒരു റിവ്യു ..

ഒരു പക്ഷെ ഈ സിനിമ  അടുത്തുള്ള തിയേറ്ററിൽ ഉണ്ടാവാതിരിക്കാം .. പക്ഷെ  ഈ സിനിമ ഒരിക്കലെങ്കിലും കണ്ടിരിക്കണം … പറ്റാത്തവർ ഡിവിഡി ഇറങ്ങുമ്പോൾ തീർച്ചയായും കാണണം .. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും സംതൃപ്തി തന്ന ഒരു സിനിമയാണിത് …
സത്യത്തിൽ ഇതൊരു സിനിമയാണോ അനുഭവമാണോ .. ഇല്ല നിശ്ചയമില്ല …  കഥയോ , കഥാപാത്രങ്ങളുടെ അഭിനയ വൈപുണ്യമോ ചർച്ച ചെയ്യുന്നത് ഈ സിനിമയോട് നീതികേട്‌ കാണിക്കുന്നതാണ് എന്നറിയുന്നതിനാൽ അതിനു മുതിരുന്നില്ല ..

അശ്ലീലമായ സംഭാഷണങ്ങളോ ദ്വയാർത്ഥ പ്രയോഗങ്ങളോ ഈ സിനിമയിൽ ഇല്ല എന്നതിനാൽ കുടുംബസമേതം ഈ സിനിമ ധൈര്യമായി കാണാം ..

 109 മിനിട്ട് കൊണ്ട് ഇതു നിങ്ങളുടെ ആഴങ്ങളിൽ ഊർന്നിറങ്ങി ഒരുപാടു ഓർമ്മകൾ തട്ടിയുണർത്തി പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ വികാരങ്ങളിലൂടെ നിങ്ങളെ മുന്നോട്ടു നയിക്കും തീർച്ച …

( ആദാമിന്റെ മകൻ അബു , കുഞ്ഞനന്തന്റെ കട ) എന്നീ സിനിമകൾ ചെയ്ത ആളല്ലേ അതൊരു അവാർഡ്‌ സിനിമ ആയിരിക്കും എന്നൊരു മുൻവിധി ഒരിക്കലും വേണ്ട …. ജീവിതത്തോട് അടുത്ത് കിടക്കുന്ന സിനിമ എന്ന് പറഞ്ഞു ഈ സിനിമയെ ഞാൻ ചെറുതാക്കുന്നില്ല .. ഇതു സിനിമയല്ല ജീവിതം തന്നെയാണ് …
ആഴ്ചയിൽ ഒന്നോ രണ്ടോ സിനിമ വെച്ച് ഇറങ്ങുമ്പോൾ ; കാശ് കൊടുത്തു റിവ്യു എഴുതുകയും പ്രചരിപ്പിക്കുകയും ചെയുന്ന ഇക്കാലത്ത് പലപ്പോഴും നല്ല സിനിമ കണ്ടെത്തുക എന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നമ്മൾ പ്രേക്ഷകർ നേരിടുന്നത് ..

 
കൂടുതൽ പറയുന്നില്ല .. സാഹചര്യം ഉണ്ടാക്കി എങ്ങനെയെങ്കിലും ഈ സിനിമ കണ്ടിരിക്കണം … ഒരിക്കലും അതിന്റെ പേരിൽ  ദുഖിക്കേണ്ടി വരില്ല .. ഉറപ്പ് …………

 

തല്ക്കാലം വിട 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

© 2015, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2015 Sajith ph
This entry was posted in സിനിമ. Bookmark the permalink.